Some thing for my world

സന്‍മനസ്സുകളെ !
നിങ്ങള്‍ക്ക്‌ എന്‍റെ ഹൃദയം നിറഞ്ഞ സ്വാഗതം. മനുഷ്യ മനസ്സി ന്‍റെ വികല മായ ചിന്തകള്‍ വരികളിലൂടെ പുറത്തേക്കു ഒഴുകുമ്പോള്‍ അത് കവിത യും കഥ യും ആയി മാറുന്നു.അത് പ്രാവര്‍ത്തിക മാവുമ്പോള്‍ നാടകവും സിനിമയും ആയി മാറുന്നു.ചിന്തിചെഴുതുന്നവര്‍ക്കെ കവിയും കഥാ കാരനും ആയി മാറാന്‍ കഴിയൂ.എന്റെ ലേഖനങ്ങള്‍ ചിന്ത യുടെ സൃഷ്ടി യല്ല.അനുഭവത്തി ന്‍റെ പ്രതിരൂപ മാണ്‌.അത് കൊണ്ട് ഞാനൊരു കവിയോ കാഥിക നോ അല്ല.വെറു മൊരു സാധാരണക്കാരന്‍.

masjidul haram

masjidul haram

Wednesday, 3 March 2010

പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍.17

പ്രശ്നങ്ങളും മാനസിക പ്രയാസങ്ങളും ആയി അബ്ദു വീണ്ടും ഒരു പ്രവാസത്തിനു തുടക്കം കുറിച്ചു.ആദ്യ യാത്രയില്‍ സ്വന്തം കൂട പിറപ്പുകളെ യും നാട്ടുകാരെ യും മാത്ര മാണ് ഓര്‍ക്കാനും ചിന്തിക്കാനും ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ തനിക്കു സ്വന്ത മായി തന്റെ ജീവിത പങ്കാളി യായി വന്ന പ്രിയ ഭാര്യ കൂടി യുണ്ട്.രണ്ടാമത്തെ യാത്ര ആദ്യ യാത്രയില്‍ നിന്നും ഒരു പ്പാട് വ്യത്യസ്തത ഉണ്ടായിരുന്നു,ഉംറ വിസക്ക് പകരം ഫ്രീ വിസ,ഉംറ വിസയ്ക്ക് പതിനായിരം ആണ് കടം വാങ്ങിയതെങ്കില്‍ ഇപ്പോള്‍ ഫ്രീ വിസക്ക് എണ്‍പതിനായിരം ആണ് ചെലവ്.അന്ന് ട്രെയിനില്‍ ആണ് ബോംബെ യിലേക്ക് യാത്ര ചെയ്തതെങ്കില്‍ ഈ യാത്ര മലപ്പുറത്ത്‌ നിന്ന് തന്നെ പുറപ്പെടുന്ന ടുരിസ്റ്റ്‌ ബസ്സില്‍ ആണ്.യാത്ര യില്‍ തുടക്കം മുതലേ ഒരു പാട് പേര്‍ തന്റെ കൂടെ പുതിയ വിസ അടിച്ചു പോരുന്നും ഉണ്ട്.അത് കൊണ്ട് തന്നെ നെഞ്ചു പൊട്ടുന്ന വിരഹ വേദന കടിച്ചു അമര്‍ത്താന്‍ അബ്ദു വിനു സാതിച്ചു.വളരെ വ്യത്യസ്ത തയും പുതുമയും ഈ യാത്ര യും മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിച്ചു.അല്ലങ്കിലും ഓരോ യാത്ര യും മനുഷ്യ ജീവിതത്തിലെ പുത്തന്‍ അനുഭവങ്ങള്‍ തന്നെ യായിരിക്കും.എന്തിനേറെ നമ്മുടെ ജീവിതം തന്നെ ഒരു പുതുമ യുള്ള യാത്ര യല്ലേ? ദൈവം നമ്മെ സൃഷ്ട്ടിച്ചു ,നമ്മള്‍ വന്നു.അവന്‍ വിളിക്കുമ്പോള്‍ നമ്മള്‍ യാതൊരു മടിയും കാണിക്കാതെ പുറപ്പെടുന്നു.ജീവിതത്തെ യാത്ര കൊണ്ടാണ് പല മഹാന്മാരും ഉപമിചിട്ടുള്ളത്.


ട്രെയിന്‍ യാത്ര പോലെ യുള്ള വിശാലതയും കളിയും ചിരിയും ഒന്നും ഈ യ്യാത്ര യില്‍ ഉണ്ടായിരുന്നില്ലന്കിലും കൂടെ യുള്ളവരും ആയുള്ള യാത്ര യാതൊരു പ്രയാസങ്ങളും നല്‍കിയില്ല.നബി (സ )യുടെ ഒരു വചനം ഉണ്ട്.നിങ്ങള്‍ ഒറ്റക്കോ രണ്ടായോ യാത്ര ചെയ്യരുത്,മൂന്നോ അതില്‍ കൂടുതലോ ആളുകളും ആയി യാത്ര ചെയ്യുക.എങ്കില്‍ നിങ്ങളെ പിശാചിന് പിന്തുടരാന്‍ കഴിയില്ല,മാത്രമല്ല നിങ്ങളുടെ യാത്രക്ക് അല്ലാഹു വിന്റെ അനുഗ്രഹവും സംരക്ഷണവും ഉണ്ടാവുകയും ചെയ്യും.ഇപ്പോള്‍ ആ യാത്ര യെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ നബി വചനം എത്ര മാത്രം ശരി എന്ന് എന്‍റെ യാത്ര തന്നെ മതി തനിക്കു. അബ്ദു അതിനെ കുറിച്ച് ഓര്‍ത്തത് ഇങ്ങിനെ.ആദ്യ യാത്ര യില്‍ താന്‍ അനുഭവിച്ചത് മറ്റു ആരെങ്കിലും അനുഭവിചിട്ടുണ്ടാവുമോ.രാജു ഏട്ടനും കൂട്ടരും അന്ന് എന്നെ സഹായിചിട്ടില്ലായിരുന്നെങ്കില്‍ മഞ്ഞ പിത്തം മൂര്‍ച്ചിച്ചു ഞാന്‍ ബോംബെ തെരുവില്‍ മരിച്ചു വീഴു മായിരുന്നു.
എന്നാല്‍ ബോംബെ ടെന്കാര്‍ മൂല്ല യുടെ അടുത്ത് വരെ ബസ്സ്‌ അബ്ദു വിനെയും ടീമിനെയും കൊണ്ട് പോയി.ആദ്യം യാത്രയില്‍  താമസിച്ചിരുന്ന ആഹ്മെദ്‌ ബായിയുടെ പഴയ ഫ്ലാറ്റില്‍ തന്നെ യാണ് താമസിച്ചത്.രണ്ടു ദിവസം ബോംബെ നഗരം നടന്നു കണ്ടു.മൂന്നാം ദിവസം താന്നെ ടിക്കറ്റ് ശരിയായി സൌദി ജിദ്ദയിലേക്ക് വീണ്ടും പുറപ്പെട്ടു. തുടരും .............


(പ്രവാസി യുടെ പ്രാരാബ്ദങ്ങള്‍ എന്ന എന്‍റെ ലേഖന ത്തിന്‍റെ ആദ്യ ഭാഗങ്ങള്‍ക്ക് "എന്‍റെ ലേഖനങ്ങള്‍ ഇവിടെ പരതുക"എന്ന ഭാഗത്ത്‌ 2010 > feb 33 ക്ലിക്ക് ചെയ്യുക.)

No comments:

Post a Comment