വെളുത്ത താടിയും നരച്ച മുടിയും കയ്യുള്ള വെളുത്ത ബനിയനും വെള്ളയില്‍ കറുത്ത വര യുള്ള കള്ളി തുണിയും ഇതായിരുന്നു ഞാന്‍ ഫകീറുപ്പാപയെ ഞാന്‍ കാണുന്ന മുതലേ യുള്ളത്.മുഖത്ത് എപ്പൊഴും പുഞ്ചിരി മാത്രം.ഒരിക്കലും ദേശ്യ പെട്ട രൂപം ഞാന്‍ ഫകീരുപ്പാപയില്‍ കണ്ടിട്ടില്ല.ആരോടും പരിഭവമോ ആരുടെ യെങ്കിലും കുറ്റമോ കുറവുകളോ നോക്കി നടക്കുന്ന സ്വഭാവവും ഞാന്‍ അദ്ദേഹത്തില്‍ കണ്ടില്ല.എല്ലാ വക്ത് നമസ്ക്കാരവും പള്ളിയില്‍ നിന്നും സമയത്ത് തന്നെ നിര്‍വഹിക്കും
ഒരു പാട് നാളായി ഞാന്‍ അദ്ദേഹത്തെ ശ്രദ്ദിച്ചു തുടങ്ങീട്ട്.രാവിലെ സുബഹി നമസ്കാരാനന്തരം കവലയിലെ ചായ കടയില്‍ നിന്നും ഒരു കടുപ്പന്‍ പാല്‍ ചായ.കൂടെ ഒരു പുട്ടും കഷ്ണം അല്ലങ്കില്‍ ഒരു വെള്ളപ്പം.പിന്നെ പേപ്പര്‍ വായന അതിലും അദ്ദേഹത്തിന് ചിലനിബന്തകള്‍ ഉള്ള പോലെ.ആദ്യം എഡിറ്റോറിയല്‍ വായിക്കും.പത്രത്തിന്റെ ആ പേജു ആരുടെ യെങ്കിലും കയ്യിലാനങ്കില്‍ അത് കഴിയുന്നത് വരെ ഉപ്പാപ കാത്തു നില്‍ക്കും,എടിറ്റൊരിയലിനു ശേഷം ഫസ്റ്റ് പേജും പിന്നെ ജില്ലാ പേജും തൊട്ടു പിന്നാലെ വിദേശവും.എനിക്കതിലും ഒരു കൌതുകം തോന്നി.പത്രം വായിക്കുന്നതിനിടയിലും ചുറ്റു പാടും നിരീക്ഷിക്കും ആരെങ്കിലും സലാം പറഞ്ഞാല്‍ അതിനു സലാം മടക്കും അവരോടു ഒന്ന് പുഞ്ചിരിക്കും.
ഒരു ഒന്‍പതു മണിയോടെ സൊന്തം വീടിലേക്ക് പോകും.വീടെന്നു പറഞ്ഞാല്‍ ഒറ്റ മുറിയില്‍ ഒരു ചെറിയ പുര.ഓടു മേഞ്ഞിട്ടുണ്ട് പക്ഷെ സിമന്റു തേക്കുകയോ ചായം പൂശുകയോ ചെയ്തിട്ടില്ല.മണ്ണ് കട്ട കൊണ്ടാണ് വീടിന്റെ പടവുകള്‍.ഒറ്റ മുറിയാനങ്കിലും വൃത്തിയും വെടുപ്പും ഉണ്ട്.വീടിനോട് ചേര്‍ന്ന് തെങ്ങോല തടുക്ക് കൊണ്ട് ഒരു ചായ്പ്പു ഇറക്കി കെട്ടീട്ടുണ്ട്.കവലയില്‍ നിന്നും ഒരു ചെറു കയറ്റം കയറി വേണം ഉപ്പാപ്പയുടെ കുടിയിലെത്താന്‍.
ഞാന്‍ ഉപ്പാപയെ ഒരു ദിവസം പിന്തുടര്‍ന്ന്.കുടിയിലെതിയ ഉപ്പാപ സിമന്റു കലത്തില്‍ നിന്നും (നമ്മള്‍ ബ്ടാഗ് എന്നൊക്കെ പറയുമായിരുന്നു) രണ്ടു പാട്ട വെള്ളം മുക്കി ഒരു അലുമിനിയം കലത്തില്‍ ഒഴിച്ച ശേഷം അത് ഇറക്കി കെട്ടിയ ചായ്പ്പിലെ കല്ലടുപ്പില്‍ വെച്ച് വിറകു ഒക്കെ വെച്ച് തീപെട്ടി ഉരസി തീയും കത്തിച്ചു.പിന്നെ ഒരു തോര്‍ത്ത് മുണ്ട് അയലില്‍ നിന്നും എടുത്തു കിണറിനു അരികിലേക്ക് നടന്നു.കയ്യില്‍ ഒരു പ്ലാസ്റ്റിക് കുടവും ഉണ്ടായിരുന്നു.കള്ളി തുണിയും ബനിയനും അഴിച്ചു വെച്ച് തോര്‍ത്ത് മുണ്ടെടുത്തു.പിന്നെ കിണറ്റില്‍ നിന്നും വെള്ളം കോരലും തലയിലൂടെ ഒഴിക്ക ലും തുടങ്ങി.കണ്ടു നിന്ന എനിക്ക് അതിലും അദ്ദേഹത്തിന്റേതായ ഒരു പ്രത്യകത യുള്ളത് പോലെ തോന്നി.കിണറിനെ ചാരി നില്‍ക്കുന്ന ഒരു വാഴ യുടെ ഇലയുടെ മറവില്‍ തിരുകി വെച്ചിരുന്ന ചകിരി ചണ്ടി എടുത്തു അടി മുതല്‍ മുടി വരെ തേച്ചു കഴുകി.സോപ്പോന്നും ഇല്ലാതെ.കുളി കഴിഞു കള്ളി മുണ്ട് മാറ്റി യുടുത്തു തോര്‍ത്ത് മുണ്ട്കൊണ്ട് തോര്‍ത്തി വീണ്ടും കുടിയിലേക്ക് തന്നെ.
കുടിയിലെതിയ ഉടനെ ഒരു സ്റ്റീല്‍ ഗ്ലാസ് നിറയെ ഒരു സഞ്ചിയില്‍ നിന്നും അരിയെടുത്തു, വെള്ള മെടുത്തു കഴുകി അടുപ്പില്‍ വെച്ചിരുന്ന കലത്തിലെ തിളച്ചു മറിയുന്ന വെള്ളത്തിലേക്ക് ഇട്ടു.അടുപ്പിലെ വിറകൊക്കെ ഒന്ന് കൂടി ശരിയാക്കി കഞ്ഞിക്കുള്ള കൂട്ടാനുള്ള പണിയില്‍ മുഴുകി.കുടിലിന കത്തെ മഞ്ചയില്‍ നിന്നും ഒരു അര മുറി തേങ്ങ എടുത്തു സ്വയം തന്നെ ചിരവിയെടുത്തു ഉപ്പാപ.ഞാന്‍ അതും കൌതുകത്തോടെ നോക്കി നിന്നു.ചിരവി എടുത്ത തേങ്ങ പീലി ചായ്പിന്റെ മൂലയില്‍ ഒരു തിന്ട് കെട്ടി ഉയര്‍ത്തിയതിനു മുകളില്‍ വെച്ചിട്ടുള്ള അമ്മിയില്‍ വെച്ചു.അതിലേക്കു കുടിലിനോടു ചാരി നില്‍ക്കുന ചീരമുളാക് തയ്യില്‍ നിന്നും പൊട്ടിച്ചെടുത്ത രണ്ടു മൂന്നു മുളകും പാകത്തിന് ഉപ്പും ഇട്ടു ഉപ്പാപ തന്നെ അമ്മിയില്‍ അരച്ചെടുത്തു.അപ്പോഴേക്കും കഞ്ഞി റെടി യായിരുന്നു.ചൂടോടെ ഉപ്പാപ കഞ്ഞി വിളമ്പി തേങ്ങാ ചമ്മന്തിയും കൂട്ടി കുടിച്ചു.എല്ലാം കൌതുകത്തോടെ കണ്ടു നിക്കുന്ന കുട്ടിയായ എന്നെയും അദ്ദേഹം കൂടിനു വിളിച്ചു കഞ്ഞി കുടിക്കാന്‍.ഞാന്‍ അടുത്ത് ചെന്നിരുന്നു.എനിക്ക് ചെമ്മന്തിയിലാണ് താല്പര്യം തോന്നിയത്.ഞാനൊന്ന് ചമ്മന്തി യില്‍ വിരല്‍ തൊട്ടു പിന്നെ വിരല്‍ നാവില്‍ തട്ടിച്ചു.നാവു എരിഞ്ഞ് കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം വന്നു.പിന്നെ ഞാന്‍ അദ്ദേഹം കുടിക്കുന്നതും ചമ്മന്തി തൊട്ടു കൂട്ടുന്നതും കണ്ടു നിന്നു.കഞ്ഞി കുടി കഴിഞു അല്‍പ സമയ വിശ്രമം.മഞ്ച യുടെ മുകളില്‍ ഒരു പായ വിരിച്ചു അതിലൊരു തല യിനയും ഉണ്ടായിരുന്നു.അതില്‍ മലര്‍ന്നു കിടന്നു.ഞാന്‍ വാതില്‍ പടിയില്‍ ഉപ്പാപയെ ശ്രദ്ദിച്ചിരുന്നു.സമയം പന്ത്രണ്ടു മണിയായി.ഉപ്പാപ എണീറ്റു ഞാനും.വീണ്ടും പള്ളിയിലേക്ക്.ഇങ്ങിനെ സ്വന്ത മായ ഉപ്പാപയുടെ ജീവിത ശൈലി എന്നെ വല്ലാതെ ആകര്‍ഷിച്ചു.
മറ്റൊരു ദിവസം ഞാന്‍ ഉപ്പാപയുടെ അടുത്ത് കൂടി അദ്ദേഹത്തോട് ചോതിച്ചു.ഉപ്പാപ്പ കല്ല്യാണം കഴിച്ചിട്ടില്ലേ?ഉപ്പാപ്പാക്ക് മക്കളില്ലേ?
ഉപ്പാപ് എന്റെ കുഞ്ഞു മനസിന്റെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു.പിന്നെ പറഞ്ഞു തുടങ്ങി. ഉപ്പാപ്പാക്ക് എല്ലാരും ഉണ്ടായിരുന്നു,നല്ല കാലത്ത്.അന്ന് എനിക്ക് നല്ല ആരോഗ്യവും ഒരു പാട് സമ്പത്തും സൗന്ദര്യവും ഉണ്ടായിരുന്നു.വലിയ തറവാട്ടു കുടുംപതിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും.മക്കളെ യൊക്കെ പഠിപ്പിച്ചു എന്ജിനിയറും ഡോക്ടറും ഒക്കെ യാക്കി,പെണ്‍ മക്കളെ ഒരു പാട് സ്ത്രീ ധനം നല്‍കി വലിയ ഉദ്ദ്യോഗസ്ഥന്‍ മാരെ കൊണ്ട് കെട്ടിച്ചു.ഇതിനൊക്കെ എന്റെ കുടുമ്പ സൊത്ത് വിറ്റു തീര്‍ത്തു.
എന്റെ ഭാര്യ പെട്ടന്ന് മരിച്ചു.ആരോഗ്യ വാനായ ഞാന്‍ ഒറ്റക്കായി.എന്റെ സ്നേഹിദന്‍ മാര്‍ എന്നോട് വേറെ പെണ്ണ് കെട്ടാന്‍ നിര്‍ബന്തിച്ചു.ഞാന്‍ മന മില്ലാ മനസ്സോടെ സമ്മതിച്ചു.പക്ഷെ എന്‍ജിനിയര്‍ മാറും ഡോക്ടര്‍ മാരുമായ എന്റെ മക്കള്‍ക്ക ഇഷ്ട്ട പെട്ടില്ല.എന്നെയും പുതിയ എന്റെ ഭാര്യ യെയും എനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറക്കി വിട്ടു.എന്റെ രണ്ടാം ഭാര്യ യെ അവളുടെ വീട്ടുകാര്‍ പിടിച്ചു കൊണ്ട് പോയി.ഞാന്‍ ഈ പുറമ്പോക്കില്‍ ഒരു കുടില്‍ കെട്ടി താമസ മാക്കി.
ദരിദ്രനായി മാറിയ എന്നെ നാട്ടുകാര്‍ ഫകീര്‍ എന്ന് വിളിച്ചു.താടിയും മുടിയും നരച്ചു വയസ്സനായപ്പോള്‍ ഫകീര്‍ ഉപ്പാപ്പ എന്നും വിളിച്ചു.ഇത് കുട്ടിയായ എനിക്ക് അദ്ദേഹം പറഞ്ഞു തരുംമ്പോഴും അദ്ദേഹം പുഞ്ചിരിക്കുക യായിരുന്നു,എന്നാല്‍ കുട്ടി യാനങ്കിലും ഈ ഉപ്പാപയുടെ കഥ കേട്ട് ഞാന്‍ കരയുക യായിരുന്നു,മനസ്സ് കൊണ്ട് ഉപ്പാപ്പയുടെ മക്കളെ പിരാകുക യായിരുന്നു.ഇത്രയും ചെയ്തിട്ടും തന്റെ മക്കളെ ശപിക്കാത്ത ആ ഉപ്പാപ്പ എത്ര മാത്രം നല്ല മനസ്സിന്നു ഉടമ യായിരിക്കണം.
No comments:
Post a Comment