Some thing for my world

സന്‍മനസ്സുകളെ !
നിങ്ങള്‍ക്ക്‌ എന്‍റെ ഹൃദയം നിറഞ്ഞ സ്വാഗതം. മനുഷ്യ മനസ്സി ന്‍റെ വികല മായ ചിന്തകള്‍ വരികളിലൂടെ പുറത്തേക്കു ഒഴുകുമ്പോള്‍ അത് കവിത യും കഥ യും ആയി മാറുന്നു.അത് പ്രാവര്‍ത്തിക മാവുമ്പോള്‍ നാടകവും സിനിമയും ആയി മാറുന്നു.ചിന്തിചെഴുതുന്നവര്‍ക്കെ കവിയും കഥാ കാരനും ആയി മാറാന്‍ കഴിയൂ.എന്റെ ലേഖനങ്ങള്‍ ചിന്ത യുടെ സൃഷ്ടി യല്ല.അനുഭവത്തി ന്‍റെ പ്രതിരൂപ മാണ്‌.അത് കൊണ്ട് ഞാനൊരു കവിയോ കാഥിക നോ അല്ല.വെറു മൊരു സാധാരണക്കാരന്‍.

masjidul haram

masjidul haram

Thursday, 4 February 2010

ഷൈമ ഷമീര്‍ ഒരു പ്രണയ കഥ!


ഷൈമ,    അവള്‍  ഒരു   സുന്ദരി യായിരുന്നു.. വശ്യതയാര്‍ന്ന വട്ട മുഖം.തിളക്കമാര്ന്ന കണ്ണുകള്‍ , ആപിള്‍ നിറമുള്ള  ചുണ്ടുകള്‍. ആരോ ഏതോ ശില്പിയെ കൊണ്ട് പറഞ്ഞുണ്ടാകിയതാണോ എന്ന് തോന്നിപ്പിക്കും വിതം വടിവാര്‍ന്ന  ശരീര ഭംഗി.ആര്‍ക്കും  ഒറ്റ നോട്ടത്തില്‍   ഇഷ്ട്ട പെടുന്ന പ്രിക്ര്തം. ഇതായിരുന്നു ഷൈമ.      

              മുനീര്‍ ന്‍റെ  കൂടുകാരന്‍  ഷമീര്‍    സല്‍സ്വഭാവിയായിരുന്നു .ആരെയും കൊതിപ്പിക്കുന്ന സംസാരരീതി.സുന്ദരന്‍, ആറടി ആറിഞ്ച് നീളം.ജീന്സും ഷര്‍ട്ടും  ഇട്ടാല്‍  മമ്മുട്ടിയെ വെല്ലുന്ന സൌന്ദര്യം.മുഖത്ത് എപ്പോഴും നിഷ്കളങ്ക  ഭാവം, ഇതായിരിക്കാം ഷൈമ യും അവന്റെ ഒറ്റ നോട്ടത്തില്‍  വീണു പോയത്.അതല്ലങ്കില്‍  ദൈവ നിശ്ചയമായിരിക്കും. ഷമീര്‍  മൈസൂര്  പോളി യില്‍  നിന്നും ഇലക്ട്രോനിക്കില് ഡിപ്ലോമ എടുത്തു കല്പറ്റയിലെ കെല്‍ട്രോണ്‍  കമ്പനി യില്‍  ജോലിക്ക് കയറി യതെയുള്ളൂ.  


 

                                     മൈസൂരില്‍  പഠിക്കുന്ന കാലത്ത്   കോട്ടയം ഭാഗത്ത്  നിന്നുള്ള ഹിന്ദു വായ ഷീന തന്നോടു  പ്രേമാഭ്യര്ത്ഥന നടത്തിയിരുന്നു.തന്‍റെ അവളോടുള്ള പെരുമാറ്റത്തില്‍  നിന്നും അവള്‍ തെറ്റിദ്ദരിച്ചതായിരുന്നു അതിനു കാരണം.    പോളി യില്‍  ആകെ യുള്ള മലയാളി കല്‍  ശമീരും ഷീനയും ആയിരുന്നു.ഒഴിവ് ദിവസങ്ങളില്‍  മൈസൂരിലുള്ള കുട്ടികള് അവരവരുടെ വീടുകളിലേക്ക് പോകുമ്പൊള്‍  ഷമീരും ഷീനയും ഒറ്റപെടും.ഈ ഒട്ടപെടലില്‍  നിന്നും മുക്തി നേടുന്നതിന്നായി ഷമീര്‍ ഷീനയെയും കൊണ്ട് ഔട്ടിങ്ങിനു   പോവും. ബ്രിന്താവാന്‍ ഗാര്‍ടെന്‍  ,മൈസൂര് പാലസ്,മൃഗ ശാല എന്നിവടങ്ങളിലോക്കെ കറങ്ങിയിട്ടുണ്ട് ഇരുവരും.നല്ല ഒരു ഫ്രണ്ട്  ഷിപ്പ്.അത് മാത്രമായിരുന്നു അവര് തമ്മില്.      ബ്രിന്ദാവന് ഗാര്‍ഡ്‌ ന്‍റെ  പുല്‍ തകിടു കളില്‍   ഇരുന്നു എന്തല്ലാം പറഞ്ഞു ചിരിക്കു മായിരുന്നു രണ്ടു പേരും , കഥകളും കവിതകളും ചൊല്ലി ഇരുവരും മല്സരിക്കുമായിരുന്നു.എത്ര എത്ര പാട്ടുകളാണ് ഷമീര്‍  അന്താക്ഷരി കളിച്ചപ്പോള്‍  ഉണ്ടാകി പാടിയത്.മൂന്നു വര്‍ഷം പോയത് അറിഞ്ഞില്ല.വൈകുന്നേരങ്ങളെ പുളക മണിയിച്ച് ബ്രിന്ദാവന്‍   സ്പെഷല്‍  ഷോ ആയ വാടര്‍  മ്യൂസിക് ഷോ കണ്ടിട്ടേ ഇരുവരും ക്യാമ്പസ് ഹോസ്ടലിലെക്ക് മടങ്ങിയിരുന്നുള്ളൂ.പാടിനനുസരിച്ച് നൃത്തം ചെയ്യുന്ന ജല കണികകള്‍ അവരുടെ സൌഹൃദത്തിനു മാറ്റുകൂടിയിരുന്നു.എത്ര കണ്ടാലും മതി വരാത്തതായിരുന്നു അത്.

മൈസൂരില്‍  ഇരുവര്ക്കും ഏറ്റവും ഇഷ്ട്ടപെട്ട സ്ഥലം ബ്രിന്ദാവന്‍ തന്നെ ആയിരുന്നു.പല തരം പൂക്കളുള്ള ചെടികള് പലഡിസൈനില്‍  നിരത്തിയതും ഗാര്‍ഡ്‌ ന്‍റെ  മധ്യ ഭാഗത്തുള്ള തടാകവും ആരെ യാണ് ആകര്‍ഷിക്കാതിരിക്കുക.സ്നേഹിക്കുന്നവര്‍ക്ക്  സല്ലപിക്കാന്‍  ഇതില് പരം മറ്റൊരു സ്ഥലം ഇല്ല എന്നായിരുന്നു ഷമീരും ഷീനയും കരുതിയിരുന്നത്.    വെറും ഫ്രണ്ട് ഷിപ്പാണ് ഇത് എന്ന് ഇരുവര്ക്കും അറിയാമയിരുന്നങ്കിലും എപ്പോയോ ഷീന അവനെ പ്രേമിച്ചു തുടങ്ങിയിരുന്നു.പക്ഷെ അവള്‍  ഒരുപാട് കാലം അത് തുറന്നു പറഞ്ഞില്ല.

അവസാന സെമിസ്ടര്‍  പരീക്ഷ കഴിഞ്ഞ അന്ന് അവള്‍  അവനോടു പറഞ്ഞു.ഇന്ന് നമുക്ക് ബ്രിന്താവനിലേക്ക് പോവണം എന്ന്.ഷമീര് സമ്മതിച്ചു.ടിക്കറ്റ് എടുത്ത് അകത്തു കയറി ബ്രിന്താവനിലെ  ഡാമിന് മുകളിലൂടെ രണ്ടുപേരും മൌന മായിനടന്നു.  

ഷമീര് ശീനയോട് ചോതിച്ചു.നീ എന്താ മോളെ mysoreഒന്നും സംസാരിക്കാത്തത്.

ഷീന അതിനുത്തരം നല്കാതെ വിങ്ങി പൊട്ടുക യാണ് ചെയ്തത്.  

 ഷമീര്‍ വീണ്ടും പറഞ്ഞു,നീ കരയാതെ കാര്യം പറ.നമ്മളുടെ പരീക്ഷ കഴിഞ്ഞു എന്ന് കരുതി നമ്മള് പിരിയുന്നില്ല. നമ്മള് മടങ്ങുന്നത് നമ്മുടെ സുന്ദരമായ കേരളത്തിലെക്കല്ലേ?നമുക്ക് വീണ്ടും കാണാം. അവന് അവളെ  ആശ്വസിപ്പിക്കാന് ശ്രമിച്ചു.   

ഷീന കരച്ചില് നിര്‍ത്തി  അവനോടു ചോതിച്ചു. ഷമീ നീ എന്നെ കല്യാണം കഴിക്കുമോ?   

 ഷമീര് തരിച്ച് നിന്നു. ഒരു ഭാഗത്ത് ബ്രിന്ദാവന്‍ ഗാര്‍ഡന്‍ ,മറുഭാഗം അണക്കെട്ട്, എല്ലാം വട്ടം തിരിയുന്നത് പോലെ !!

 അവനു കരച്ചില്‍ വന്നു.മൂന്നു വര്‍ഷക്കാലം  സൊന്തം സഹോദരിയെ പോലെ കൊണ്ട് നടന്ന് തമാശയും ചിരിയും പ്രാരാബ്ദവും പങ്കു വച്ചിട്ട് ഈ അവസാന നിമിഷം അവള്‍  എന്നോട് കല്ല്യാണം കഴിക്കുമോ എന്ന് ചോതിക്കുന്നു.അവള്ക്ക് എന്നെ ഇത്രയും കാലം ഒപ്പം നടന്നിട്ടും മനസ്സിലായില്ലേ……പല പല സന്നര്‍ഭങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചു  ഉണ്ടായിട്ടും ഇത്രയും കാലത്തിനിടക്ക് ഒരു അനാവശ്യ് നോട്ടമോ സംസാരമോ രണ്ടുപേരില് നിന്നും ഉണ്ടായിട്ടില്ല.സൊന്തം പെങ്ങളെ പോലെ യെ അവളെ ഞാന്‍  കണ്ടിട്ടുള്ളു.ഞങ്ങള്‍  രണ്ടുമതത്തില്‍   പെട്ടവര്‍. അതിനേക്കാള്‍ ഞങ്ങളെ കഷ്ട്ടപെട്ടു വളര്‍ത്തി  വലുതാക്കിയ മതാ പിതാകളെ ദിക്കരിച്ച്, ,,,,         “ശ്ശെ;        അവനു ആകെ സങ്കടം തോന്നി. അതിലേറെ നല്ലത് ഈ ഡാമിന്റെ മുകളില്‍  നിന്നും  ചാടി മരിക്കുന്നതാണ്.  

      അവന്‍ ഒന്നും ഉരിയാടാതെ നിന്നപ്പോള്‍  ഷീനയും പരിഭ്രമിച്ചു.അവള്‍ക്കും  അങ്ങിനെ പറയേണ്ടിയിരുന്നില്ല എന്ന് തോന്നി.അവള്‍  ആ നിശബ്ദദയെ ചോദ്യം ചെയ്തു.  

എന്താ ഷമീ നീ ഒന്നും പറയാത്തത്.   

 ഷമീര്‍ പറഞ്ഞു,ഇനി എന്ത് പറയാന്‍ ?   നീ എന്നെ    മനസ്സിലാക്കിയില്ലല്ലോ ഇത്രയും കാലത്തിനിടക്ക്.അതിലാണ് എനിക്ക് വിഷമം.   

     ഷീന പറഞ്ഞു, സാരമില്ല!   എല്ലാം  മറക്കാം ഞാന്‍ എന്‍റെ   മനസ്സ് എന്നോ നിനക്ക് വേണ്ടി ഒരുങ്ങിയിരുന്നു. പക്ഷെ നിന്‍റെ  മനസ്സ് എന്താണന്നു വായിക്കാന്‍  എനിക്ക് കഴിഞ്ഞില്ല.നാളെ നമ്മള്‍ പിരിയുകയാണ്,  നീ പറഞ്ഞല്ലോ കേരളത്തിലെക്കാന് നമ്മള്‍  പോകുന്നത് എന്ന്.  നമ്മള് പിരിയുന്നില്ല എന്ന്.  എന്നാല് ആ നമുക്ക് തന്നെ അറിയാം കോട്ടയവും വയനാടും തമ്മിലുള്ള ദൂരം.  ഇനി നമ്മള്‍  തമ്മില്‍  കാണുക യില്ലാ എന്നും. അതിനാല്‍ മാത്രം  ആണ് ഞാന്‍  നീ എന്നെ കല്ല്യാണം കഴിക്കുമോ എന്ന് ചോതിച്ചത്.നിന്നെ പിരിയാനുള്ള വിഷമം കൊണ്ട്, എന്‍റെ കുടുമ്പത്തെ പോലും മറന്നു ഞാന് അത് ചോദിച്ചതും. 

     ഷമീര് പറഞ്ഞു,   മോളെ നിന്നെ എന്‍റെ  സഹോദരി മാത്രമായാണ് ഞാന്‍  കണ്ടത്. അതിനേക്കാള്‍  ഉപരി യായി നല്ല  ഒരു ഫ്രണ്ട്, അതിനപ്പുറം ഈ കാലത്തിനിടക്ക് എന്‍റെ  മനസ്സിലില്ല നീ. എന്നോട് നീ ക്ഷമിക്കണം.പ്രാരബ്ദങ്ങള്ക്കിടയിലും എന്നെ ഈ മൈസൂരിലയച്ചു പഠിപ്പിക്കുന്ന മാതാ പിതാക്കളുടെ വെറുപ്പ് സമ്പാതിച്ച് മറ്റൊരു മത വിശ്വാസി യായ നിന്നെ കല്യാണം കഴിക്കാന്‍  എനിക്ക് കഴിയില്ല.അവന്‍  ഒറ്റ ശ്വാസത്തില്‍  പറഞ്ഞു.

  അവള്‍ക്കത് മനസ്സിലായി.അവളുടെ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും മൈസൂരിന്റെ സുന്ദരമായ ബ്രിന്ദാവന് ഗാര്‍ട നിലെ മനോഹരമായ ഡാമില്‍  മുക്കി കൊന്നു. അവളുടെ തെറ്റിധാരണ മാറ്റാന്‍  കഴിഞ്ഞതില്‍  അവനു സന്തോഷമായി.

അവര്‍  തമ്മിലുള്ള അവസാനത്തെ കൂടി കായ്ച്ച യായിരുന്നു അത്.പിന്നീട് പലപ്പോയായി നെറ്റ്ലൂടെ ചാറ്റ്  ചെയ്യും.  അത്രമാത്രം.      

       ഒരിക്കല്‍  പോലും ആരോടും തോന്നാതിരുന്ന ഒരു വികാരമാണ് ഈ നിലമ്പൂരിലെ കല്ല്യാണ  വീട്ടില്‍ നിന്നും ഷമീര്‍ ന്‍റെ മനസ്സില്‍  ഉണ്ടായിരിക്കുന്നത്.മനസ്സില്‍  പല പല ചിന്തകള്‍ മിന്നിമറിഞ്ഞു.   

 നിക്കാഹ്  കഴിഞ്ഞ മുനീര്‍നെയും ഒപ്പം വന്ന കൂട്ടുകാരെയും ചായ കുടിക്കാന്‍  വിളിച്ചു.എല്ലാവരും എയുനേറ്റു.ഷമീര് എണീക്കാതെ അവിടെ തന്നെ ഇരിക്കുന്നത് കണ്ട മുനീര്‍  ഷമീരെ?... എന്ന് വിളിച്ചു. 

  അപ്പോയാണ് ശമീരിനു പരിസര ബോധം വീണ്ടു കിട്ടിയത്.ജനല്‍ കമ്പികള്‍ കിടയിലൂടെ അവനെ ശ്രദ്ധിച്ച ഷൈമ ഷമീര്‍ ന്‍റെ  വെപ്പ്രളം കണ്ടു ചിരിച്ചു. കൂടെ യുണ്ടായിരുന്ന കൂടുകാരോട് എന്തോ പറഞ്ഞു.  

   അകത്തു കല്യാണ പെണ്ണിനെ ഒരുക്കുന്ന തിരക്കായിരുന്നു.നിക്കാഹ് കഴിഞ്ഞാലെ പുതിയാപ്പിള വീട്ടില്‍  നിന്നും കൊണ്ട് വരുന്ന  ഡ്രസ്സുകള് പുതു പെണ്ണിനെ ഉടുപ്പിക്കാന്‍  പാടുള്ളൂ  യെന്ന ഒരു അലിഖിത നിയമം മലബാരിലുണ്ട്. 

  ചായ കുടിച്ചതിനു ശേഷം പുതു പെണ്ണിനെ കൊണ്ട് പോകാന്‍  പുതിയാപിളയും കൂടു കാരും കോട്ട് വാ യിട്ട് കാത്തിരുന്നു.ചിലര്‍  കസേര യില്‍ ചാരി കിടന്നു ഉറങ്ങുന്നുമുണ്ട്. ശമീരിനു മാത്രം ഉറക്കമോ കോട്ട് വാ യോ  വന്നില്ല. അവന്‍  ജനലിലൂടെ കണ്ട മുഖം തേടി വീടിന്റെ പുറകു വശത്ത് പോയി.

 ജീന്‍സിന്‍റെ   പോകറ്റില്‍  കയ്യിട്ട് നിന്നു ചുറ്റ് പാടും നോക്കി. അവന്റെ  ഊഹം തെറ്റിയില്ല. അവളും അവനെ ശ്രദ്ധിച്ചു കിണറ്റിനരികെ നില്പ്പുണ്ടായിരുന്നു.    അവന് മെല്ലെ നടന്ന് കിണറ്റിനരികെ എത്തി.കിണറ്റിനു അപ്പുറം അവളും ഇപ്പുറം ഷമീരും.      നിക്കാഹ് നടന്ന് കൊണ്ടിരിക്കുമ്പോള്‍  മനസ്സില്‍  സ്വോന്തമായി അവളോട് എന്തൊക്കെയോ സംസാരിച്ചിരുന്നു.

   പക്ഷെ ഇപ്പൊ  നേരിട്ട് പറയാനും ചോതിക്കാനും  അവളിതാ തന്‍റെ  തൊട്ടപ്പുറത്ത്.ചുറ്റ് ഭാഗത്തും സ്ത്രീ കളുടെ കൂട്ട ചിരിയും വര്ത്തമാനങ്ങളും ഉണ്ട്. പ്രേമിക്കാനും പഞ്ചാര വാക്ക് പറഞ്ഞു വീഴ്ത്താനുംപറ്റിയ പരിസരമല്ല.കല്ല്യാണ വീടാണ്,അതിന്റെ  എല്ലാ ശബ്ദ കോലാഹങ്ങളും ഇവിടെ യുണ്ട്.

തെല്ലൊരു പരിഭ്രമത്തോടെ അവന്‍ അവളോട് ചോതിച്ചു,പേരെന്താണ്?

അവള്‍ പറഞ്ഞു. ഷൈമ. 

  അവന്‍  മനസ്സില്‍ പറഞ്ഞു.ഷൈമ ഷമീര്‍ .നല്ല ചേര്‍ച്ച യുള്ള പേരുകള്‍.

അവള്‍ ചോതിച്ചു തെല്ലു നാണത്തോടെ .നിങ്ങളുടെ പേര്....? 

ഷമീര്‍.അവനും മറുപടി പറഞ്ഞു.   

 അവളും പേരുകളുടെ   ചേര്‍ച്ചയെ   കുറിച്ച തന്നെ യാണ് ചിന്തിച്ചത്.  

എന്ത് ചെയ്യുന്നു? അവന് തിരിച്ചു ചോതിച്ചു.  

 അവള് പറഞ്ഞു.ഞാന് ഡിഗ്രീ സെകന്റ്റ്    ഇയര്‍  ആണ്.മഞ്ചേരി യുണിറ്റി കോളേജില്.  നിങ്ങള്‍ ?...  

 ഞാന്‍  മൈസൂരില്‍  നിന്ന് ഇലക്ട്രോണിക് ഡി പ്ലോമ പാസ്സായി കല്പറ്റ കെല്‍ട്രോണ്‍  കമ്പനി യില്‍  ജോലിയില്‍  പ്രവേശിച്ചു. 

  ഒരു പാട്  അവര് തമ്മില്‍ സംസാരിച്ചു.രണ്ടു പേരും മൊബൈല്‍  നമ്പരും  ഇ മെയില് അട്രെസ്സും കൈമാറി.അതിനിടക്ക് ആരോ വന്നു പറഞ്ഞു പുതിയ പെണ്ണി  ന്‍റെ കൂടെ പോകുന്നവരൊക്കെ  റോഡിലേക്ക്  നടന്നോളി.അവിടെ  ഒപ്പം പോകുന്നവര്‍ക്ക്  വേണ്ടി ബസ്സ് റെടി യായി നില്ക്കുന്നുണ്ട്.  ഷമീര്‍ ചോതിച്ചു ശൈമയോട്.ഷൈമ കൂടു കാരിയുടെ  കൂടെ പോരുന്നില്ലേ? ഞങളുടെ വയനാട് ഒക്കെ കാണാലോ?         പൂതിയൊക്കെ ഉണ്ട്.നാളെ ക്ലാസ്സ് കളയാന്‍  പറ്റില്ല.  അത് കൊണ്ട് ഞാനില്ല. നിങള് അവിടെ എത്തിയാല്‍  വിളിക്കുമോ? അവള് ചോതിച്ചു.     തീര്‍ച്ചയായും വിളിക്കാം.മനസില്ലാ മനസ്സോടെ അവര്‍  പിരിഞ്ഞു.   

  പുതിയാപിള മുനീറും പുതിയ പെണ്ണ് റംല യും കുടുമ്പത്തിലെ കാരണവരായ അലവികാക്കയോടും റംല യുടെ ഉമ്മയോടും മറ്റു കുടുമ്പങ്ങലോടും സലാം പറഞ്ഞു അവരുടെ അനുഗ്രഹവും വാങ്ങി യാത്ര ചോതിച്ചു റോഡില് തങ്ങളെയും  കാത്തു കിടക്കുന്ന അലങ്കരിച്ച മാരുതി കാറ് ലക്ഷ്യ മാക്കി നടന്നു. റംല യും മുനീറും കാറിന്റെ പിന് സീറ്റിലും  കൂടുകാരനായ ഷമീര്‍  നെ അവര്‍  കാറിന്‍റെ  മുന്നിലെ സീറ്റിലും ഇരുത്തി.കൂടെ പോന്ന മറ്റുള്ളവര് മറ്റു വണ്ടികളിലും പുതിയ പെണ്ണിന്റെ കൂടെ യുള്ളവര്‍  പ്രത്യകം തയ്യാര്‍  ചെയ്തിരുന്ന ടുരിസ്റ്റ് ബസ്സിലും കയറി യാത്ര തുടങ്ങി.സമയം  നാല് മണി യായിട്ടുണ്ടാകും.  

   മുനീര്‍  കാറില്‍  കയറിയ ഉടനെ തന്നെ ഷമീറിനെ നോക്കി ചോതിച്ചു,നിനക്ക് എന്ത് പറ്റി? നീ ഇങ്ങോട്ട് പോരുമ്പോളുള്ള ഉഷാര്‍ ഒന്നും  നിന്‍റെ  മുഖത്ത് കാണുന്നില്ല.നീ എന്താ റംല യോട് ഒന്നും മിണ്ടാത്തത്. നിനക്ക് അവളെ ഇഷ്ട്ട മയില്ലേ? നിനക്ക് ഇഷ്ട്ട പെട്ടില്ലങ്കിലും ഇനി പറഞ്ഞിട്ട് കാര്യമില്ല. നിക്കാഹ് കഴിഞ്ഞില്ലേ? മുനീര് തമാശയില് പറഞ്ഞു.   

      എയ് .... അങ്ങിനെ പറയാതെ മുനീ....റംല സുന്ദരി യല്ലേ... പോരാത്തതിന് നിന്‍റെ  അമ്മായിയുടെ മോളും.ഞാന്‍  എന്തിനാ അവളെ വെറുതെ  ഇഷ്ട്ടപെടാതിരിക്കുന്നത്. ഷമീര് ഉള്ളു തുറന്നു സംസാരിച്ചു.    

  മുനീര്‍  നു സന്തോഷ മായി. പിന്നെ എന്ത് പറ്റീ നിനക്ക് അത് പറ? നിക്കാഹ് കഴിഞ്ഞപ്പോ  മുതല്‍  നീ മൂഡ് ഔട്ട് ആയതാണല്ലോ.ആ സമയം  തൊട്ടു  നിന്നെ ഞാന് ശ്രദ്ധിക്കുന്നു.മുനീര്‍ വീണ്ടും ചോതിച്ചു . 

ഷമീര്‍ സംസാരിച്ചത് റംല യോടായിരുന്നു.റംല നിനക്ക് ശൈമയെ  അറിയുമോ?     

   ആ അതാണ് കാര്യം മുനീര്‍  ഇടയ്ക്കു കയറി പറഞ്ഞു.നീ കിണറിന്റെ അടുത്ത് നിന്ന് സംസാരിച്ചിരുന്ന കുട്ടി യായിരിക്കും ഷൈമ അല്ലെ?         മുനീറിന്റെ ചോദ്യം കേട്ട് ഷമീര് ഒന്ന് നെട്ടി. 

  ആ…. അത് നീയും കണ്ടോ?    തെല്ലു നാണത്തോടെ ഷമീര്.

അപ്പോള് റംല പറഞ്ഞു അവളെ അറിയാതെ….ഞാനും അവളും പ്ലസ് ടു വരെ ഒന്നിച്ചു പഠിച്ചു ഒന്നിച്ചു കളിച്ചവരാണ്.     

 ഷമീര്‍ നു  സമാതാനമായി.അവളുടെ ഒരു പാട് വിവരങ്ങള് ഇനി റംല  യില്‍  നിന്നും അറിയാം.പിന്നെ മുനീര് കാര്യമായൊന്നും സംസാരിച്ചില്ല.

റംല യും മുനീറും മെല്ലെ മെല്ലെ അടുത്തടുതെക്ക് ഇരുന്നു.കൈകള്‍  തമ്മില്‍  കോര്‍ത്തു.    

    ഡ്രൈവര്‍  മുത്തു സെന്‍റര്‍  ഗ്ലാസിലൂടെ അവരുടെ ചലനങ്ങള്‍ ശ്രദ്ധിക്കുന്നത് ഷമീര്‍  ന്‍റെ  ശ്രദ്ധയില്‍  പെട്ടു.അത് വേണ്ട മുത്തു...നീ മുമ്പിലേക്ക് നോക്കി വണ്ടി ഓടിക്ക്.     അത് പറഞ്ഞു ഗ്ലാസ്സ് അവന് തെറ്റിച്ചു വച്ചു.

    കാറ് ഒരുപാട് ദൂരം പിന്നിട്ടു.നിശബ്ദയെ ഭേദിച്ചു ഡ്രൈവര് മുത്തു പുതുതായി ഇറങ്ങിയ ആല്ബം പാട്ട് പ്ലേ ചെയ്തു.     

  ഷമീര് ശൈമയെ കുറിച്ച് ഓര്‍ത്തു  കൊണ്ടിരുന്നു.അവന്‍  അവനോടു തന്നെ ഒരുപാട് ചോദ്യങ്ങള് ചോദിച്ചു.ഇത്രയും കാലം എനിക്ക് ആരോടും തോന്നാത്ത വികാരം എങ്ങിനെ ഷൈമ യെ കണ്ടപ്പോള് ഉണ്ടായി.അവളെ എനിക്കായി സൃഷ്ടിച്ചത് ആവുമോ?അവള്ക്ക് എന്നെ ഇഷ്ട്ട മാവാന് എന്താണ് കാരണം.  അവന്റെ മനസ്സ് അസ്സ്വസ്ഥധയുടെ  കൊടുമുടി കയറി.     

       കൂടെ യുള്ള വാഹനങ്ങളല്ലാം പതിനൊന്നാം ചുരത്തിനു മുകളിലായി നിര്‍ത്തി .ഇരുട്ടായി തുടങ്ങിയിരുന്നു.തണുപ്പും കോട മഞ്ഞും ച്ചുരതിലുണ്ടായിരുന്നു. എങ്കിലും എല്ലാവരും വാഹനങ്ങളില്‍  നിന്നും ഇറങ്ങി.പലരും ആദ്യ മായി വയനാട് കാണുന്നവര്‍ ആയിരുന്നു.മുതിര്‍ന്നവര്‍  താഴെ കാണുന്ന വളഞ്ഞു പുളഞ്ഞു കിടക്കുന്ന ചുരം കാണാന്‍ വേണ്ടി തിരക്ക്‌ കൂടിയപ്പോള്‍ കുട്ടികള്‍  കുഞ്ഞു കുരങ്ങന്മാര് അമ്മ കുരങ്ങന്മാരുടെ മടിയില്‍  കിടന്നു പാല് കുടിക്കുന്നത് നോക്കിക്കണ്ടു.ചിലര് അവിടെ യ്ണ്ടായിരുന്ന ഉന്ത് വണ്ടികളില്‍  നിന്ന് ഉപിലിട്ട നെല്ലിക്ക യും  മാങ്ങയുടെ യും പൈനാപിളിന്റെയും പീസുകള് വാങ്ങുന്നുണ്ട്.പുതിയാപിളയും പുതു പെണ്ണും കാറില് തന്നെ ഇരുന്നു.ഷമീര്‍  ഇറങ്ങി പോയി നാല് കട്ടന്‍  ചായ വാങ്ങി കൊടുന്നു.ഡ്രൈവര് മുത്തുവും മുനീറും ചായ വാങ്ങി കുടിച്ചു.പുതു പെണ്ണ് ചായ കുടിക്കില്ല എന്ന് പറഞ്ഞു.അത് ഷമീര്‍  കൂടെ യുണ്ടായിരുന്ന വേറെ ആര്‍ക്കോ  കൊടുത്തു.     ഡ്രൈവര്‍ മാര്‍  പുറപ്പെടുക യാണ് എന്നറിയിക്കാന്‍ എയര്‍  ഹോണ്‍  നീട്ടി യടിച്ചു.. വീണ്ടും വാഹനങ്ങള്‍  മാനന്ത വാടി    ലക്ഷ്യമാകി ഓടി കൊണ്ടിരുന്നു.                      

        ഷൈമ അവളുടെയും മനസ്സ് ആകെ കലങ്ങി മറിഞ്ഞു.ഇത്രയും കാലത്തിനിടയില്‍  ഒരു പാട് ആണുങ്ങളെ കണ്ടിട്ടുണ്ട്.പലരും പിറകെ നടന്നു ശല്യ പെടുത്തിയിട്ടുണ്ട്.മഞ്ചേരി യുനൈടി കോളെജിലേക്ക് നിലമ്പൂരില്‍  നിന്നും ബസ്സിലാണ് പോവാരുള്ളത്‌ .അതിക ദിവസങ്ങളിലും കയ്യും കാലും കാട്ടി സ്ത്രീകളെ ശല്ല്യം ചെയ്യുന്നവരെ യാണ് കാണാറുള്ളത്.അതിനേക്കാള്‍  കൂടുതല്‍  ശല്ല്യം കല്യാണ അഭ്യര്ഥനയും ആയി വരുന്ന ഗള്‍ഫ് യുവാക്കളാണ് .അതില്‍  നിന്നല്ലാം വ്യത്യസ്തനായി വാക്കുകള്‍  സൂക്ഷിച്ചു ഉപയോകിക്കുന്ന ആകാര ഭംഗിയും മാന്യനും ആയി തോനുന്ന ഒരാള്‍ .ആരോടും ഇതേ വരെ തോന്നാതിരുന്ന എന്ത് പ്രത്യകതയാണ് എനിക്ക് ഷമീര്‍  യെന്ന ചെറുപ്പ ക്കാരനില്‍  ആക്രിഷ്ടനാവാന് കാരണം,   അയാളുടെ കണ്ണുകള്‍ ,അതോ സൌന്ദര്യം,എനിക്കറിയില്ല അവള് ഒറ്റക്കിരുന്നു പിറു പിരുത്ത് കൊണ്ടിരുന്നു.        പഠിക്കാന്‍  ഒരുപാടുണ്ട്,ഹോം വര്‍ക്കു കള്‍ ചെയ്യാനുണ്ട്.ഒന്നിനും തോന്നുന്നില്ല.എന്ത് പറ്റി തനിക്ക്.ദൈവം ഒരാളെ സൃഷ്ട്ടിക്കുംപോള്‍   ആ ആളുടെ വാരിയെല്ലുകള് കൊണ്ട് തന്നെ ആ ആളുടെ ഇണയെയും സൃഷ്ടിക്കും എന്നും അവര്‍  തമ്മില്‍  മാത്രമേ വിവാഹം നടക്കുക യോള്ളൂ എന്നും എവിടെയോ വായിച്ചതായി അവള്‍ ഓര്‍ത്തു .      ആലോചിച്ചു സമയം പോയതറിഞ്ഞില്ല.സമയം രാത്രി എട്ടു മണി.വയനാട്ടില് എത്തിയ ഉടനെ വിളിക്കാം എന്നാണു ഷമീര്‍  പറഞ്ഞത്.അവര്‍ എത്തിയില്ലേ? എന്ത് പറ്റി അവര്‍ക്ക് ,അതോ എന്നോട് വെറുതെ പറഞ്ഞതാവുമോ എന്നെ പറ്റിക്കാന്‍.നമ്പര്‍  എന്‍റെ  കയ്യില്‍  തന്നെ യുണ്ടല്ലോ.ഒന്ന് വിളിച്ചു നോക്കാം.കയിഞ്ഞ പ്രാവശ്യം ലീവിന് വന്നപ്പോള്‍  ഉപ്പ സമ്മാനിച്ച മൊബൈല്‍  ഫോണ്‍  എടുത്ത് ഷമീര്‍  ന്‍റെ നമ്പര്‍ ആഡ് ചെയ്തു.ഷമി എന്ന് പേരും കൊടുത്തു.

ശേഷം കാള്‍  ബട്ടന്‍  അമര്‍ത്തി .ഉടനെ താങ്കള്‍ വിളിച്ച ഐഡിയ കസ്ടമര്‍ ഇപ്പോള്‍ പരിതിക്ക് പുറത്താണ്.അല്‍പ സമയത്തിന് ശേഷം വിളിക്കുക. അവള്‍ അസ്വസ്ഥ യായി.  

    പിന്നെ നിത്യ കര്‍മങ്ങളില്‍  മുഴുകി.ആദ്യം കല്ല്യാണത്തിന് പോയി നഷ്ട പെട്ട നമസ്കാരങ്ങളൊക്കെ കളാ വീട്ടി.പിന്നെ പഠനത്തിലേക്ക് തിരിഞ്ഞു.നിസ്ക്കാരം കയിഞ്ഞുള്ള പ്രാര്‍ഥനയില്‍  മനസ്സിന് സമാതാനം തരണേ നാഥാ എന്ന് പ്രാര്തിച്ചിരുന്നു.അത് കൊണ്ടാണ് മനസ്സ് ഒന്ന് ശാന്ത മായത്.    

  ഷമീര്‍ മാനന്ത വാടി ടൌന് എത്തിയതും മൊബൈലില് ഒരു മെസ്സേജ് ടുന്‍.അവന്‍  മൊബൈല്‍  ചെക്ക് ചയ്തു.യുവര്‍  മിസ്സ്ഡ് കാള് ഷൈമ.അവനു സന്തോഷവും ആശ്വാശവും ആയി.അവന്‍ ഉടനെ തിരിച്ചു വിളിച്ചു.

താങ്കള് വിളിച്ച വോഡ ഫോണ് നമ്പര്‍   സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.അവനു മൊബൈല് കമ്പനി യുടെ അറിയിപ്പ് കിട്ടി.         ഛെ....    

   രാത്രി ഒന്പതു മണിയോടെ പുതിയാപിളയും പുതു പെണ്ണും പരിവാരങ്ങളും കുറുമ്പന്‍   കോളനി യിലെ മുനീര്‍ ന്‍റെ  വീടിലെത്തി.ഉസ്മാനിക്കയും ആയിസുമ്മ താത്തയും അയല്ക്കാരും കൂടി പുതു പെണ്ണിനേയും കൂടെ വന്നവരേയും സ്വീകരിച്ചു.ഉസ്മാനിക്ക വളരെ സന്തോഷവാനായി കാണപെട്ടു.ഓടി നടന്നു തന്‍റെ  കുടുംപക്കാരെ ഇരിക്കാന്‍  കസേര ഇട്ടു കൊടുത്തും മറ്റുമായി തന്‍റെ  സന്തോഷം പങ്കു വച്ചു.തന്‍റെ  ജീവിത അഭിലാഷം പൂര്‍ത്തി യായത്തില്‍ അല്ലാഹുവിനെ സ്തുദിച്ചു, അല് ഹമ്ന്ദു ലില്ലാഹ്.    ഉസ്മാനിക്ക തന്റെ കുടുംപക്കാര്ക്ക് വേണ്ടി ചിക്കന്‍  ബിരിയാണി തന്നെ രാത്രി ഭക്ഷണം ആയി ഒരുക്കിയിരുന്നു.എല്ലാവരും ബിരിയാണിയൊക്കെ കഴിച്ച് ഉസ്മനിക്കയോടും മുനീര്,റംല.ഷമീര്‍ ,ആയിശുമ്മ എല്ലാവരോടും യാത്ര ചോതിച്ച് ആ രാത്രി തന്നെ മടങ്ങി.ഉസ്മാനിക തന്റെ കൂടപിരപ്പുകളോട് ഇന്ന് ഇവിടെ കൂടിക്കോളി എന്നൊക്കെ പറഞ്ഞു നോക്കി.ആരും കൂട്ടാകിയില്ല.അതിനു പല കാരങ്ങളുണ്ട്.വയനാടിലെ തണുപ്പും കോടയും ഒരുകാരണം.മറ്റൊന്ന് ഇത്രയും ആളുകളെ ഉള്കൊള്ളാനുള്ള സൗകര്യം ആ ചെറിയ വീട്ടില് ഇല്ല  .   ആ രാത്രി മുനീര് റംല ദമ്പദി കളുടെ ആദ്യ രാത്രിയാരുന്നു.പല സങ്കല്പങ്ങളും  ഈ രാത്രിയെ കുറിച്ച് ഇരുവര്ക്കും ഉണ്ടായിരുന്നന്കിലും യാത്രയുടെയും പിന്നെ വയനാടിന്റെ കാലാവസ്ഥയും അവരുടെ എല്ലാ സങ്കല്പങ്ങളും  തെറ്റിച്ചു.മണിയറ കണ്ടതെ യുള്ളൂ.അപോയെക്കും  ഉറക്കം അവരെ കീഴ്പെടുതിയിരുന്നു

   എന്നാല് ഉറങ്ങാന്‍  കഴിയാത്ത ഒരാള്‍  ആ കോളനിയില് ഉണ്ടായിരുന്നു.ഷമീര്‍  വയനാടിന്റെ  കോഡ മഞ്ഞിനും ആഞ്ഞു വീശുന്ന തണുത്ത കാറ്റിനും അവന്‍റെ ആളി കത്തുന്ന   മനസ്സിനെ കെടുത്താന്‍  കഴിഞ്ഞില്ല.അവന്‍ അവളെ കണ്ട നിമിഷം മുതല്‍ അവളുമായി സംസാരിച്ച് പിരിയുന്നത് വരെ യുള്ള ആ നിമിഷങ്ങള്‍  മനസ്സില്‍  റി വൈണ്ട് ചെയ്ത് കൊണ്ടിരുന്നു.അവള്‍ ഉറങ്ങിയിട്ടുണ്ടാവുമോ?അതോ അവള്ക്കും ഉറക്കം നഷ്ട്ട പെട്ടിരിക്കുമോ.എന്തിനാവും അവള്‍  വിളിചിട്ടുണ്ടാവുക.ഒരുപാട് സമയം ഇത് തന്നെ ആലോചിച്ചു  കൊണ്ടിരുന്നു.അതിനിടക്കെപ്പോയോ അവന്‍റെ  ശരീരത്തിന്റെ ക്ഷീണം കാരണം അവനെയും ഉറക്കം കീഴ്പെടുതിയിരുന്നു.  

 ഷൈമ രാവിലെ തന്നെ കോളെജിലേക്ക് പോയി.എണീറ്റ ഉടനെ തന്നെ മൊബൈല് ചെക് ചെയ്ദു നോക്കി.ഷമീര്  വിളിച്ചതായി മെസ്സേജ് ഇന്‍ ബോക്സിലില്‍ കണ്ടു.അവള്‍  തിരിച്ചു വിളിച്ചു.ഷമീര്‍  ന്‍റെ  ഫോണ്‍  ഓഫ്.കൂടുതല്‍  സമയം കളയാതെ അവള്‍  പുറപ്പെടുക യായിരുന്നു.മനസ്സ് നിറയെ അവന്റെ ഓര്മകളും ആയി. 

 ഷമീര്‍  വൈകി ഉറങ്ങിയത് കൊണ്ട് വളരെ വൈകി യാണ് ഉറക്കം ഉണര്‍ന്നത് .സമയം പത്തു മണി യായിരിക്കുന്നു.നേരത്തെ എയുനെട്ടിട്ട് ഷൈമ കോളേജില് പോവുന്നതിനു മുന്പേ വിളിക്കണം എന്ന് കരുതിയതായിരുന്നു.അവന്‍  ഫോണ്‍  എടുത്ത് ഷൈമ യെ വിളിച്ചു.മൊബൈല്  സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു.

അവന് അവനെ പിരാകി കൊണ്ടിരുന്നു.ഇത്ര സമയം ഒരു സമയത്തും ഉറങ്ങിയിട്ടില്ല.ആരും എന്തെ എന്നെ ഇത്രയും നേരം വിളിക്കാതിരുന്നത്.

അവന്‍  ഉമ്മാ എന്ന് നീട്ടി  വിളിച്ചു.

ഉമ്മ വിളികേട്ടു. എന്താ ഷമീ.....

എന്തെ എന്നെ വിളികാതിരുന്നത്?ഷമീര് ഉമ്മാനോട് ചോതിച്ചു.

നീ രണ്ടു ദിവസയി   ഉറക്കം ഒയിവാക്കിയതല്ലേ.ഉറങ്ങി കോട്ടെ  എന്ന് കരുതിയതാണ് മോനെ...     ഉമ്മ മറുപടി കൊടുത്തു

  ഷമീര്  ഷൈമ യുടെ മൊബൈലിലേക്ക് ഇടക്കിടക്ക് അടിച്ചു കൊണ്ടിരുന്നു.

  ഉമ്മയും വാപ്പയും പലപ്പോയും ആര്‍ക്കാ  മോനെ നീ ഈ ഫോണ്‍ ചെയ്യുന്നത് എന്ന് ചോതിക്കുന്നുണ്ട്.   ഉമ്മ പറഞ്ഞു. നീ കുളിച്ചു ഭക്ഷണം കഴിക്ക് മോനെ.

 അവന് അതൊന്നും ശ്രദ്ധിക്കാതെ ഫോണ് അടിച്ച കൊണ്ടേ യിരുന്നു.ഉപ്പ ഉമ്മാനോട് പറയുന്നത് കെട്ടു

   എന്ത് പറ്റി നിന്റെ മോന്.വളരെ കൃത്യത യോടെ ജീവിച്ചിരുന്ന അവന് കൂടുകാരന്‍ പെണ്ണ് കെട്ടിയതോടെ ഇങ്ങിനെ യായങ്കില്‍  അവന്‍  പെണ്ണ് കെട്ടി യാലത്തെ സ്ഥിതി എന്തായിരിക്കും. 

 വൈകുന്നേരം ആറുമണി യായി.ഷൈമ അവനെ വിളിച്ചു.അവന്‍  ഫോണെടുത്തു.

ഹലോ...

ഷൈമ. ഹലോ ഇത് ഞാനാ ഷൈമ... എന്തെ ഇന്നലെ വിളിക്കാതിരുന്നത്.

ഷമീര്‍:.ഞാന്‍  വിളിച്ചിരുന്നു.

ഷൈമ എന്തെ ഫോണ്‍  ഓഫ് ആകിയത്.ഷൈമ.ഞാന്‍  ഉറങ്ങുന്ന സമയം  നിങള് വിളിച്ചാല്‍ ഉമ്മയോ മറ്റോ എടുക്കേണ്ട എന്ന് കരുതി ഓഫ് ചെയ്തതാണ്.ഞാന്ന് രാവിലെ വിളിച്ചിരുന്നു നിങ്ങളും ഓഫ് ചെയ്തിരുന്നു.

രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും പരിഭവങ്ങള് പറഞ്ഞുകൊണ്ടിരുന്നു.പിന്നെ ഇത് പലദിവസങ്ങളിലും ആവര്ത്തിച്ചു.    

 ഷൈമ നിലമ്പൂരിലെ പ്രശസ്തമായ പറമ്പത്ത് തറവാടിലെ ഹമീദ് ഹാജി യുടെ മകള്‍  ആണ്.ഹമീദ് ഹാജി ജിദ്ദ യിലെ ബാനൂമാലിക്കിലെ   ഇന്ത്യന്‍ ഹോട്ടലിന്റെ   മുതലാളി യാണ്..ആകെ രണ്ടു മക്കളെ ഹമീദ് ഹാജിക്ക് ഒള്ളൂ.ശൈമയും ശഫീകും.ശൈമാക്കും ശഫീകിനും വേണ്ടതൊക്കെ അദ്ദേഹം വാങ്ങി കൊടുക്കാറുണ്ട്.കഴിഞ്ഞ വരവിലാണ് രണ്ടു പേര്‍ക്കും  മൊബൈലും കമ്പ്യൂട്ടറും കൊടുന്നത്.ഇന്റര്‍  നെറ്റും വെച്ച് കൊടുത്തു. ഉപ്പാക്ക് മക്കളെ കാണണം എന്ന് തോന്നുമ്പോള്‍  കാണാന്‍  വേണ്ടി യാണത്രെ ഇന്റര്നെറ്റും വെച്ച് കൊടുത്തത്.അന്ന് ഉപ്പാനോട് ഷൈമ എനിക്ക് ഇന്റര് നെറ്റ് വേണ്ട എന്നൊക്കെ പറഞ്ഞിരുന്നു.ഇപ്പോള് അവള്‍ക്കു   അത് ഒഴിവാക്കാന്‍  പറ്റാത്തതായി.      

ഷമീര് ജോലി കഴിഞ്ഞാല്‍  നേരെ പോവുന്നത് ഇന്റര്നെറ്റ് കഫെ യിലെക്കായിരുന്നു.ശൈമയും ആയി ചാറ്റ് ചെയ്യാന്.വെബ് കാമിലൂടെ അവളെ കാണാന്.സൊന്ത മായി കാമ്പ്യൂടര് ഇല്ലാത്തതിന്റെ വിഷമം വല്ലാതെ അലട്ടി. എങ്കിലും കഫെ യിലൂടെ കാര്യം പരിഹരിച്ചു.നേരിട്ട് കണ്ടില്ലന്കിലും വീഡിയോ വിലൂടെ കാണാതിരുന്നാല് ഇരുവര്ക്കും അന്ന് ഭ്രാന്ത് പോലെ യായിരുന്നു.പല ദിവസങ്ങളിലും കരണ്ട് ഇല്ലാത്തതിന്റെ കാരണത്താല്‍  തമ്മില്‍  കാണാതിരുന്നിട്ടുണ്ട്.പോയി കാണാന്‍  ജോലി തടസ്സ മായിരുന്നു. മാനന്ത വാടിയും നിലമ്പൂരും തമ്മിലുള്ള ദൂരം അവരുടെ കൂടി കാഴ്ചക്ക് വലിയ തടസ്സമായി.പ്രണയാദ്ര ദിനങ്ങള്‍  അവരുടെ ജീവിധത്തെ മാറ്റി മറിച്ചു.ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പോകുന്നത് അവര്‍ അറിഞ്ഞില്ല.  

 ഷൈമയുടെ ഡിഗ്രി പരീക്ഷ കഴിഞ്ഞു.ഹമീദ് ഹാജി നാടിലെത്തി.എല്ലാ പ്രാവശ്യവും വരാറുള്ളത് പോലെ യല്ല ഈ പ്രാവശ്യത്തെ വരവ്.ആകെ യുള്ള പൊന്നു   മകളുടെ കല്ല്യാണം നടത്തണം.അതിന്നായി നിറയെ പൊന്നും പണവും വസ്ത്രങ്ങളും ഒക്കെ യായിട്ടാണ് ഹാജിയാര്  വന്നിരിക്കുന്നത്.വന്ന ദിവസം തന്നെ നാടിലെ പ്രഥാന പെട്ട കല്ല്യാണ ബ്രോക്കര് മാരെ യൊക്കെ വിളിച്ചു വരുത്തി.

വന്നവര്‍ക്കൊക്കെ  ഓരോ കള്ളി തുണിയും കുപ്പായതിനുള്ള തുണിയും റോയല് മിറാജ് സ്പ്രേ യും ആയിരത്തിന്റെ നോട്ടും  ആദ്യമേ  നല്കി.

പിന്നെ പറഞ്ഞു.    എന്‍റെ  മകള്‍ സുന്ദരി യാണ്.വിദ്യഭ്യാസം ഉണ്ട്.പണം എനിക്കൊരു പ്രശ്നവും അല്ല.ആയതിനാല്‍  അവള്‍ക്കു  അനുയോജ്യനായ പുതിയാപിളയെ  നിങ്ങളില്‍  നിന്നും ആരെങ്കിലും കൊടുന്നാല്‍ നിങള് പറയുന്ന തുക ഞാന് നിങ്ങള്ക്ക് നല്കാം.

ഉടനെ ബ്രോക്കര്‍ മൊയ്തീന് ഒരു സംശയം. എല്ല ഹാജിയേരെ,നിങളെ മകളെ കുറിച്ച് ങ്ങള് പറഞ്ഞു.ഒലെ പുത്യാപ്ല എങ്ങെനെ യുള്ള ആളാവണം ന്നു ങ്ങള് പറഞ്ഞില.

ഹാജിയാര് പറഞ്ഞു.ഡോക്ടറോ എന്ജിനിയരോ  ആവണം.സുമുഖനാവണം.ഇന്റെ മാതിരി പണക്കാരനും ആവണം.  

  പിന്നെ ആരും ശംശയം ഒന്നും ചോതിച്ചില്ല.ദിവസവും പലരും ശൈമയെ കാണാന്‍ എത്തി കൊണ്ടിരുന്നു.ഷൈമ പല തരം ചോദ്യങ്ങള്‍ ചോതിച്ചു   പലരെയും മുടക്കി.

അവള്‍  ഷമീര്‍ നോട് കാര്യങ്ങള്‍  പറഞ്ഞു.ഇനി എനിക്കു പിടിച്ചു നില്‍ക്കാന്‍  കഴിഞ്ഞെന്നു വരില്ല.നിങ്ങള്‍  എത്രയും പെട്ടന്ന് എന്തങ്കിലും ചെയ്യണം.ഷമീര്‍ കാര്യങ്ങള്‍ തന്‍റെ പിതാവിനോടും മാതാവിനോടും പറഞ്ഞു.അവര്‍ക്ക്  എതിര്‍പ്പൊന്നും  ഉണ്ടായില്ല.വാപ പറഞ്ഞു.ഞാന്‍ ഉസ്മാനെയും കൂട്ടി നാളെ തന്നെ നിലമ്പൂരില്‍ അവളുടെ വാപയെ ചെന്ന് കാണാം.    

 ഉസ്മാനിക്കയും ഷമീര്‍  ന്‍റെ  വാപ ഹൈദര്‍  കാക്കയും ചെല്ലുമ്പോള് ഹമീദ് ഹാജി സിറ്റ് ഔട്ടില് തന്നെ ഉണ്ടായിരുന്നു.സലാം പറഞ്ഞു.ഹമീദ് ഹാജി സലാം മടക്കി.

ഇരിക്കി...എവിടുന്നാ... ഹമീദാജി  ചോതിച്ചു.

ഉസ്മാനിക്ക യാണ് മറുപടി പറഞ്ഞത്. ഞാന്‍ തെക്കേലെ അലവി ന്‍റെ അനിയന്‍  ഉസ്മാന്‍..

ഹമീദ് ഹാജി:  ജ്ജ് പണ്ട് വയനാട്ടുക്ക് നാട് വിട്ടു പോയതല്ലേ.

ഉസ്മാനിക്ക:   ആ അതെ.ഞാന്‍ ഇപ്പൊ  വന്നത്, ഇത് ന്റെ അയല്‍വാസിയും ചങ്ങാതിയും ആണ്..ഒരേ കുടുമ്പം പോലെ യാണ് ഞങ്ങള്‍ .ഇന്‍റെ   മോന് കുറച്ചു മുമ്പ് ഇവടെ യുള്ള എന്റെ പെങ്ങള് മറിയ ന്‍റെ   മകള്‍  റംല യെ യാണ് കല്യാണം കയിച്ചത്.ആ കല്യാണത്തിന്റെ അന്ന് ങ്ങളെ മകള്‍  ഷൈമ യെ ഹൈദര്‍ ന്‍റെ മകന്‍ ഷമീര്‍ കാണുകയും അവര്‍  തമ്മില്‍  ഇഷ്ടാകുകയും ഇപ്പൊ ഒല്ക്കു രണ്ടാക്കും കല്ല്യാണം കഴിക്കണം ന്നുള്ള പൂതി പറയുകയും ചെയ്തു.അത് സംസാരിക്കാന് വേണ്ടിയാണ് ഞങ്ങള് വന്നത്.ഉസ്മാനിക്ക കാര്യങ്ങള് വിശദ മായി തന്നെ ഹമീദ് ഹാജിയെ ധരിപ്പിച്ചു.

ഹമീദ് ഹാജി കോപം കുണ്ട് തുള്ളി.ശൈമാ.......... എന്ന് നീട്ടി  വിളിച്ചു.

ഷൈമ എല്ലാം കേട്ട് അപ്പുറത്ത് തന്നെ യുണ്ടായിരുന്നു.

ഷൈമ.ആ ഉപ്പ ഞാനിവിടെ തന്നെ യുണ്ട്.

ഹമീദ് ഹാജി:.ജ്ജ് ഓല്   പറഞ്ഞത് കേട്ടോ.. അതില് വല്ല സത്യവും ഉണ്ടോ.?

ഷൈമ:ഞാന് കേട്ടു ഉപ്പാ.ഞാനും ഷമീര്‍  ഉം ഇഷ്ടതിലാണ്. ഇന്ക്ക് ന്ങളോട് പറയാനുള്ള പേടി കൊണ്ട് പറയഞ്ഞതാ.ഇവര് ഞാന് പറഞ്ഞിട്ട വന്നതാണ്.

ഇത് കേട്ടതും ഹാജിയാര്ക്ക് കലി വന്നു.ന്നാ ജ്ജ് അകത്തു പോ... ഷൈമ അകത്തേക്ക് പോയതും ഹാജി വാതിലടച്ചതും ഒപ്പം ആയിരുന്നു.  

  ഹമീദ് ഹാജി ഉസ്മാനിക്കയോടും ഹൈധര്‍ക്ക യോടും  ആയി ചോതിച്ചു.ങ്ങളെ മോനെന്താ പണി.ങ്ങക്കെന്താ ഏര്പ്പാട്?   

  ഹൈധര്ക്ക:  ചു കൃഷി പണി യാണ്.ന്റെ മകന് എലെക്ട്രൊനിക്കില് ദിപ്പ്ലോമ കയിഞ്ഞ് കെല്ട്രോണ് കമ്പനിയി പണിക്കു കേരീക്കുന്നു .  

 ഹമീദ് ഹാജി: ഉം.......  ഒന്ന് നീടി മൂളി. ഞാന്‍  ന്‍റെ  മകളെ ഡോക്ടര്‍ ക്കും എന്ജിനിയര്ക്കും മാത്രേ കെട്ടിക്കുള്ളൂ.കൂലി പണിക്കാര്ക്കും താന്തോന്നികള്ക്കും കെട്ടിച്ചു കൊടുക്കാന്‍  ച്ച് ത്ര തോനെ കുട്ടികള് ഒന്നും ഇല്ല.അതോണ്ട് ങ്ങള് പ്പോ വന്ന വയിക്കന്നെ വിട്ടോളി വണ്ടി .ന്ന്ട് മകനോട് പറഞ്ഞക്കി.മന്സ്സുന്നു ആ പൂതി മാറ്റി വക്കാന്‍ .ഓ കെ !

ഉസ്മാനിക്കയും ഹൈധര്ക്കയും സംഗതി പന്തി യല്ലന്നു കണ്ടു സ്ഥാലം വിട്ടു.    ഹമീദ് ഹാജി മകളെ ശരിക്കും പേടിപ്പിച്ചു.ഇനി അവനെ വിളിച്ചാല്‍ കൊന്നു കാട്ടില് ഏറിയും എന്ന് ഭീഷണി പെടുത്തി. തന്റെ ഷിങ്കിടികളെ വിളിപ്പിച്ചു.പെട്ടന്ന് തന്നെ മകള്‍ക്ക്  വരനെ കണ്ടെത്താന്‍  ആവശ്യവും  പെട്ടു.  ഉസ്മാനിക്കയും ഹൈധര്ക്കയും വയനാടിലെത്തി  ഷമീര്‍   നെ കാര്യങ്ങള്‍ ഭോദ്യ പെടുത്തി. ഇത് നമുക്ക് വേണ്ടമോനെ എന്ന് ഉപദേശിച്ചു.ഷമീര്‍  നു ഉണ്ടോ അത് മനസ്സിലാകുന്നു. അവന്‍  ഒരു തീരുമാനം എടുത്തു.  അവന്‍ ശൈമക്ക് വിശദമായി  ഇ മെയില് ചെയ്തു.        

   ഇന്ന് ശനിയായ്ച്ച ഷൈമ വളരെ സന്തോഷത്തിലാണ്.ഇന്നാണ് എടക്കര യിലെ ഹാഷിം ഡോക്ടര്‍  മകളെ കാണാന്‍  വരാം എന്നേട്ടിരിക്കുന്നത്.ഡോക്ടറേയും കുടുംപതെയും സ്വീകരിക്കാന്‍  വലിയ സദ്യ തന്നെ ഹമീദ് ഹാജി ഒരുക്കി. ഹാഷിം സുന്ദരന്‍ ആണ് എന്ന് ബ്രോക്കര്‍ പറഞ്ഞിരുന്നു..എടക്കരയിലെ പ്രമുഖരായ കുടുമ്പത്തിലെ ഇളയ മകന്‍ .പോരാത്തതിന് ദന്ത ഡോക്ടറും.നമുക്ക് ചേരുന്ന ബന്തം.ഹമീദ് ഹാജി ഭാര്യ  യോട് പറയുന്നത് ഷൈമ ഒളിഞ്ഞു നിന്ന് കേട്ടു.വീടുകാര്‍  ഷൈമ യുടെ സന്തോഷം കണ്ടു അത്ഭുധ പെട്ടു.കുറെ ദിവസം ആയി ആരോടും മിണ്ടാതിരുന്ന ഷൈമ ഡോക്ടറാണ് എന്ന് കേട്ടപ്പയാണ് സന്തോഷിച്ചത് എന്ന് കരുതി അവര്‍ സമാതാനിച്ചു.ഷൈമ നേരത്തെ തന്നെ കുളിച്ചു പുതിയ ഡ്രസ്സ് ഒക്കെ ധരിച്ച് റെഡി യായിനിന്നു.           

      ഉച്ചയോടടുത്ത സമയം വെളുത്ത ഹോണ്ട സിറ്റി കാറില് അവന്‍  വന്നു.ഹാഷിം.കൂടെ ഉമ്മയും സഹോദരിമാരും.വെളുത്തു മെലിഞ്ഞ സുന്ദരന്‍.വെള്ള മുണ്ടും കടും ചുവപ്പ് കളര്‍  ഷര്‍ട്ടും  വേഷം.ഹമീദ് ഹാജി കാറിനടുത്തെത്തി ഹഷിമിനെയും കുടുംപതെയും സ്വീകരിച്ചു വീടിലേക്ക് ആനയിച്ചു.കോടീശ്വരനായ ഹമീദ് ഹാജി യുടെ വീട് കണ്ട ഹാഷിമും  കുടുമ്പവും സന്തുഷ്ട്ടരായി.അവര്‍  പെണ്ണിനെ അന്യഷിച്ചു.

ഷൈമയുടെ ഉമ്മ  സൈനബത്ത ഷൈമ....ഷൈമ... എന്ന് വിളിച്ച് അകത്തെ ഷൈമയുടെ റൂമിലേക്ക് പോയി.ശൈമയെ അവിടെ കണ്ടില്ല..അവര്‍  ബേജാറായി  എല്ലാ റൂമിലൂടെയും തിരഞ്ഞു നടന്നു.   ഇടയ്ക്ക് ശഫീകിനെ വിളിച്ചു.ഇത്താത്ത എവിടെ ഷഫീ.

 ഉമ്മാ ഇത്താത്ത  ഇവിടെ ഉണ്ടായിരുന്നല്ലോ ഇത് വരെ.ഷഫീക് ഉമാക്ക് മറുപടി കൊടുത്തു.

 ശൈമയെ കാണാനില്ലാത്ത വിവരം ഹമീദ് ഹാജി അറിഞ്ഞു.അദ്ദേഹം തളര്‍ന്നു  പോയി.എന്തെല്ലാം പ്രതീക്ഷ യോടെ വളര്‍ത്തിയ മകള്‍. ഇത് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല.അവരോടു എന്ത് പറയും.നമ്മളെക്കാള്‍ പണക്കാരും പ്രഗല്ഭരും പ്രശ്ശ്തരും ആണ് അവര്‍ .കുറെ നേരം ആയപ്പോള്‍ ഹാസിമിനും കുടുമ്പത്തിനും  കാര്യങ്ങള് മനസ്സിലായി.അവര്‍  ഭക്ഷണം പോലും കയിക്കാതെ എന്തൊക്കെയോ പിരാകി പറഞ്ഞു അവിടം വിട്ടു.

ഹമീദ് ഹാജി തന്റെ ആളുകളെ നാല് പാടും അന്ന്യഷണത്തിന് വിട്ടു.        ഷൈമ   യും ഷമീര്‍ ഉം  ആ സമയം  നാട്  കാണി ചുരം കയറുകയായിരുന്നു.ഷൈമ തന്റെ വീടിന്റെ പുറകിലൂടെ അത്യാവശ്യ് സാധനങ്ങള്  അടങ്ങിയ ബാഗും ആയി ബാക്ക് ഭാഗത്ത് കാത്തു നിന്ന ഷമീര്‍  ന്‍റെ   ജീപ്പില് കയറുകയായിരുന്നു.ഷൈമ സന്തുഷ്ട്ട യായിരുന്നു.എന്നാല്‍  ഷമീര്‍  ആകെ പേടിച്ചിരുന്നു.
ഇവളെ കൊണ്ട് എവിടെ പോകും ഞാന്‍ .എന്തും ചെയ്യാന്‍  മടി യില്ലാത്ത ഷൈമ യുടെ ബാപ യുടെ കണ്ണ് വെട്ടിച്ച് എവിടെ ഇവളെ ഞാന്‍  ഒളിപ്പിക്കും.എങ്കിലും മനസ്സിന്റെ പേടി അവളെ അറിയിച്ചില്ല.


ജീപ്പ് ഗൂടല്ലൂരില് എത്തിയപ്പോള്‍   ഡ്രൈവെരോട് ജീപ്പ്  നിര്‍ത്താന്‍ പറഞ്ഞു.ഷമീര്‍ ജീപിന്റെ വാടക കൊടുത്തു. അവര്‍  അടുത്ത് കണ്ട ബോംബ ഹോട്ടല് കയറി.ഭക്ഷണം കഴിചതിനു ശേഷം അവന്‍ ഒന്ന് തീരുമാനിച്ചു.ഞാന് തന്‍റെ  യുവത്വോം ചിലവയിച്ച മൈസൂര് തന്നെ യാണ് ഒളിച്ചു താമസിക്കാന് പറ്റിയ സ്ഥലം.           രാത്രി പന്ത്രണ്ടു മണിയോടെ മൈസൂര് പാലസിന് സമീപത്തെ ത്രീ സ്ടാര് ഹോട്ടലില് അവര് റൂം എടുത്തു .

 റൂമിലെത്തിയ  ഉടനെ ഷമീര്‍  ഷൈമ യോട് ചോതിച്ചു.   ശൈമാ....നീ എന്താ ഒന്നും  മിണ്ടാത്തത്.നിനക്ക് വിഷമം ഉണ്ടോ.ഉണ്ടങ്കില് പറ നമുക്ക് ഇവിടെ  പിരിയാം.ഒരിക്കലും നിന്റെ  ഇഷ്ട്ടതിനു ഞാന് എതിര് നില്ക്കില്ല,ഞാന്‍  മുമ്പ് പറഞ്ഞത് പോലെ നിന്റെ ഉപ്പയെ പോലെ പണക്കാരനല്ല.എന്‍റെ  കൂടെ ജീവിച്ചാല്‍   നീ പലതും അനുഭവിക്കേണ്ടി വരും.ഒന്ന് മാത്രമേ എനിക്ക് ഉറപ്പ് തരാന്‍ കഴിയുക യോള്ളൂ.ഞാന്‍  മരിക്കുന്നത് വരെ എന്റെ മുഴുവന് സ്നേഹവും നിനക്ക് മാത്രമുള്ളതായിരിക്കും.

  ഷമീര്‍  ന്‍റെ  വാക്കുകള്‍  കേട്ട് അവള്‍  അവന്‍റെ  നെഞ്ചിലേക്ക് വീണു

എന്നിട്ട് പറഞ്ഞു.ഷമീ എനിക്ക് നിന്‍റെ  സ്നേഹം മാത്രം മതി.അതിനു വേണ്ടി എന്തും ത്യജിക്കാന്‍  ഞാന്‍  തയ്യാറാണ്.ഒരിക്കലും നീ എന്നെ ചതിക്കില്ല എന്ന് അറിയുന്നത് കൊണ്ടാണ് നിന്‍റെ കൂടെ ഞാന്‍ ഇറങ്ങിയത്.ഇനി ജീവിക്കുന്നങ്കിലും  മരിക്കുന്നങ്കിലും നിന്‍റെ  കൂടെ മാത്രം.
ഞാന്‍  നിനക്കുള്ളതാണ് ഷമീ... അവള്‍  അവനെ കെട്ടി പുണഞ്ഞു.

പിന്നെ അവള്‍  അവളുടെ മനസ്സും ശരീരവും അവനു സമര്‍പ്പിച്ചു .  അവര്‍  ഒന്നായി..... ആര്‍ക്കും  വേര്‍  പെടുത്താന്‍  കഴിയാത്ത വിതം ആ ഹോടളിലെ മുന്നൂറ്റി പത്താം  റൂം എല്ലാത്തിനും ഷാക്ഷി യായി.അവര്‍ മുള്ളും കല്ലും നിറഞ്ഞ  അവരുടെ ജീവിതം അവിടെ തുടങ്ങി...........................

2 comments: