Some thing for my world

സന്‍മനസ്സുകളെ !
നിങ്ങള്‍ക്ക്‌ എന്‍റെ ഹൃദയം നിറഞ്ഞ സ്വാഗതം. മനുഷ്യ മനസ്സി ന്‍റെ വികല മായ ചിന്തകള്‍ വരികളിലൂടെ പുറത്തേക്കു ഒഴുകുമ്പോള്‍ അത് കവിത യും കഥ യും ആയി മാറുന്നു.അത് പ്രാവര്‍ത്തിക മാവുമ്പോള്‍ നാടകവും സിനിമയും ആയി മാറുന്നു.ചിന്തിചെഴുതുന്നവര്‍ക്കെ കവിയും കഥാ കാരനും ആയി മാറാന്‍ കഴിയൂ.എന്റെ ലേഖനങ്ങള്‍ ചിന്ത യുടെ സൃഷ്ടി യല്ല.അനുഭവത്തി ന്‍റെ പ്രതിരൂപ മാണ്‌.അത് കൊണ്ട് ഞാനൊരു കവിയോ കാഥിക നോ അല്ല.വെറു മൊരു സാധാരണക്കാരന്‍.

masjidul haram

masjidul haram

Wednesday, 10 February 2010

പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (8)


മദീന നഗരി ലക്ഷ്യ മാക്കി ജി എം സി ഓടി കൊണ്ടിരുന്നു.നരച്ച ആകാശത്തിന് കീഴെ അനന്ദമായി പരന്നു കിടക്കുന്ന മരുഭൂമിയും ആ അനന്ദതയ്ക്ക് അപൂര്‍വ ചാരുതയേറുന്ന മല നിരകളുടെ കാഴ്ചയും രാത്രിയാനത്തിനു കുളിര്‍മയേകി.മഗരിബ് നിസ്ക്കാരത്തിനും ഇഷാ നമസ്ക്കരത്തിനുമായി ഒരു പെട്രോള്‍പമ്പില്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി.അല്‍പ സമയ വിശ്രമത്തിന് ശേഷം വീണ്ടും യാത്ര തുടര്‍ന്നു.
മനസ്സ് നിറയെ പ്രവാചകനെ യും അദ്ദേഹത്തിന്‍റെ കൂടുകാരനായിരുന്ന അബൂബക്കര്‍ സിദ്ദിക്ക് (റ)
വിനെയും കുറിച്ച ഓര്‍മകളായിരുന്നു അബ്ദു വിന്‍റെയും കോയാക്കയുടെയും മനസ്സില്‍.മക്കയിലെ ഖുരൈഷികളുടെ മര്‍ദനം അസഹ്യമായപ്പോള്‍ മക്കയിലെ മുസ്ലിങ്ങള്‍ ഒരൊരൂതരായി മദീനയിലേക്ക് പാലായനം ചെയ്തു.പ്രവാചകന്‍ മുഹമ്മതും മദീനയിലേക്ക് പോകുമെന്ന് കുരൈഷികള്‍ മനസ്സിലാക്കുകയും മുഹമ്മദു മക്ക വിടുന്നതിനു മുമ്പ് അദ്ദേഹത്തെ വധിക്കണം എന്നും അവര്‍ പദ്ദധി യിട്ടു.വധതിനുള്ള ദിവസവും നിശ്ചയിച്ചു.അവര്‍ നബി(സ) യുടെ വസതിക്ക് മുമ്പില്‍ രാത്രി കാലങ്ങളില്‍ കാവലിനു ആളെ നിര്‍ത്തി. ഈ രഹസ്യം മനസ്സിലാകിയ നബി (സ) കാവല്‍ നില്‍ക്കുന്നവരെ തെറ്റിദ്ദരിപ്പിക്കാന്‍ വേണ്ടി അലി(റ) വിനെ തന്‍റെ ശയ്യയില്‍ കിടത്തി തന്‍റെ പുതപ്പു കൊണ്ട് അലിയെ പുതപ്പിക്കുകയും ചെയ്തു.പ്രഥമ ശിഷ്യനും കൂടുകാരനുമായിരുന്ന അബൂബക്കര്‍ (റ)വും ആയി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും അദ്ദേഹത്തെ സഹ യാത്രികനായി സ്വീകരിക്കുകയും ചെയ്തിരുന്നു.അബൂബക്കര്‍ (റ)യാത്രക്കുള്ള ഒട്ടകവും വഴി യറിയുന്ന ദൈല്‍ ഗോത്രകാരനായ ഉരൈഖിതിനെ വഴികാടിയായി എര്പാടാക്കുകയും ചെയ്തു.ഉറൈഖിതിനോട് മക്കയുടെ തെക്ക് ഭാഗത്തെ സൌര്‍ മല മുകളിലുള്ള ഗുഹയുടെ മുന്നിലെത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.ഉരൈഖിത് അന്ന് അമുസ്ലിമായിരുന്നു. മുഹമ്മദ്‌ നബി (സ) തന്‍റെ വീടിനു കാവല്‍ നില്‍ക്കുന്ന കാവല്‍ക്കാരുടെ കണ്ണിലേക്കു ഒരു പിടി മണ്ണ് വാരി എറിയുകയും അവിടുന്ന് രക്ഷ പെടുകയും ചെയ്യുകയായിരുന്നു. പ്രവാചകന്‍ അബ്ബൂബക്കരിനെയും കൂട്ടി സൌര്‍ ഗുഹയില്‍ ചെന്ന് ഒളിചിരുന്നു.താന്‍ മക്ക വിട്ടതറിഞ്ഞാല്‍ ഖുറൈശികള്‍ തന്നെ തിരക്കി പരക്കം പായുമെന്നു പ്രവാചകന് അറിയാമായിരുന്നു.അതുകൊണ്ട് രണ്ടു നാള്‍ സൌര്‍ ഗുഹയില്‍ ഇരുവരും കഴിച്ചു കൂട്ടി.ശത്രുക്കളുടെ തിരച്ചില്‍ സൌര്‍ ഗുഹയുടെ അരികില്‍ വരെ എത്തി.അള്ളാഹു വിന്‍റെ കല്പന പ്രകാരം എട്ടുകാലികള്‍ നിബിഡ മായി വല കെട്ടിയിരുന്നു.ഗുഹ പരിശോതിക്കണോ എന്ന് അന്ന്യഷിക്കാന്‍ വന്ന ഒരാള്‍ ചോതിക്കുന്നത് അബൂബക്കര്‍ (റ)കേട്ടു.എന്തിനു ഈ ഗുഹ പരിശോതിക്കണം ഇത് മുഹമ്മതിനേക്കാള്‍ പ്രായമുണ്ട് എന്ന് പറഞ്ഞു അന്യഷിച്ചു വന്നവര്‍ പിന്തിരിയുകയും ചെയ്തു.
പ്രവാചകനെ ശത്രുക്കള്‍ പിടിക്കും എന്ന് കരുതി പേടിച്ചിരുന്ന അബ്ബൂബക്കാര്‍ (റ)വിന്‍റെ പരിഭ്രമം കണ്ടു പ്രവാചകന്‍ ഇങ്ങിനെ പറഞ്ഞു."പേടിക്കാതെ അബൂബക്കര്‍ അല്ലാഹു നമ്മോടൊപ്പം ഉണ്ട്."
ഈ സന്നര്‍ഭതെ വിശുദ്ദ ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങിനെ, ദൈവദൂതനെ നിങ്ങള്‍ സഹായിക്കുന്നില്ലങ്കില്‍ വേണ്ട.അള്ളാഹു തീര്‍ച്ചയായും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.ദൈവ ദിക്കാരികള്‍ അദ്ദേഹത്തെ നാട്ടില്‍ നിന്നും പുറത്താക്കിയപ്പോള്‍,അദ്ദേഹം രണ്ടാളില്‍ ഒരുവന്‍ മാത്രമായിരുന്നപ്പോള്‍,രണ്ടാളും ആ ഗുഹയില്‍ ആയിരുന്നപ്പോള്‍,അദ്ദേഹം തന്‍റെ സഖാവിനെ "വ്യസനിക്കരുത്‌;അള്ളാഹു നമ്മോടൊപ്പം ഉണ്ട്."എന്ന് സമാശ്വസിച്ചപ്പോള്‍ .ആ സന്നര്‍ഭതില്‍ അല്ലാഹു അവങ്കല്‍ നിന്നുള്ള സമാധാനം അദ്ദേഹത്തില്‍ ചൊരിഞ്ഞു.നിങ്ങള്ക്ക് കാണാനാവാത്ത പടയാല്‍ അദ്ദേഹത്തെ ശക്തി പെടുത്തുകയും ചെയ്തു.അങ്ങനെ അവന്‍ ദൈവ ദിക്കാരികളുടെ വചനത്തെ അധമ മാക്കി.അല്ലാഹുവിന്‍റെ വചനം അത് തന്നെയാണ് അത്യുന്നതം.അള്ളാഹു അജയ്യനും അഭിഞ്ഞനുമല്ലോ.(അത്തൌബ. 40 )
പ്രാവച്ചകനെ കുറിച്ചുള്ള സ്മരണകള്‍ സമയം കളഞ്ഞത് അറിഞ്ഞില്ല. ജി. എം. സി ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണായക മായ ആദ്യ യുദ്ദം നടന്ന ബദര്‍ എന്ന ചെറു പട്ടണവും ശുഹദാക്കളുടെ കബര്‍ സ്ഥാനവും പിന്നിട്ടു മദീനപട്ടണത്തില്‍പ്രവേശിച്ചു. തുടരും..........................

No comments:

Post a Comment