Wednesday, 10 February 2010
പ്രാവാസിയുടെ പ്രാരാബ്ദങ്ങള്‍ (1)
(ആമുഖം.ഈ ലേഖനം വായിക്കുമ്പോള്‍ നിങളുടെയോ നിങ്ങള്‍ അറിയുന്ന പലരുടെയും പേരും ജീവിതവും ആയി സാമ്യം തോന്നാം.അത് തികച്ചും യാത്രിക്ഷികം മാത്രം ആവാം.ഒരിക്കലും ഒരാളെയും മനസ്സില്‍ സങ്കല്പിച്ചിട്ടല്ല ഇത് എഴുതി തുടങ്ങുന്നത്.ഇതിലെ കഥാ പാത്രങ്ങള്‍ എന്‍റെ പ്രവാസ ജീവിതത്തില്‍ പരിചയ പെട്ടവരും എനിക്കറിയാവുന്നവരും ആയ ആളുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ ചില സത്യങ്ങളും സംപവങ്ങളും എന്‍റെ ഭാവന യനുസരിച്ച് രൂപ പെടുതിയതാണ്. )
കണ്ണ് ഉണ്ടാവുമ്പോള്‍ കണ്ണി ന്‍റെ വില അറിയില്ല,അത് നഷ്ട്ട പെടുമ്പോള്‍ മാത്രമേ അതിന്‍റെ വില അറിയൂ എന്ന് പറയുന്നത് പോലെ നാട് വിടുമ്പോള്‍ മാത്രമേ നാടിന്‍റെയും നാടുകാരുടെയും കുടുംബത്തിന്റെയും സ്നേഹവും സന്തോഷവും മനസ്സിലാക്കാന്‍ കഴിയൂ. നേരം പുലരും മുതല്‍ സൂര്യന്‍ അസ്തമിക്കും വരെ പാടത്തും പറമ്പിലും പണി എടുത്തിട്ടും വീടിലെ അന്നത്തിനുള്ള വക കണ്ടെത്താന്‍ കഴിയാതെ കഷ്ട്ട പെടുന്നതിനിടയില്‍ ചോര്‍ന്നൊലിക്കുന്ന വീടും പ്രായമായ ഉമ്മയും ഉപ്പയും,കെട്ടിക്കാന്‍ പ്രായ മായി പുര നിറഞ്ഞു നില്‍ക്കുന്ന സഹോദരിമാര്‍ ഇതിനിടയില്‍ പിടിച്ച നില്‍ക്കാന്‍ കഴിയാതെ ഹജ്ജ് വിസയിലും ഉംറ വിസയിലും കള്ളത്തരത്തില്‍ ചെരക്ക് കപ്പലില്‍ കയറിയും നാട് വിട്ട വരായിരുന്നു മുന്‍ കാല പ്രവാസികള്‍.
ഇന്ന് ഒന്നും രണ്ടും ലക്ഷങ്ങള്‍ കൊടുത്തു ഫ്രീ വിസ വാങ്ങി കാറും ബംഗ്ലാവും സ്വോപ്നം കണ്ടു പ്രവാസം വില കൊടുത്തു കുടുങ്ങിയവരും കരുതിയതിനേക്കാള്‍ കൂടുതല്‍ സംപാതിച്ചു ധൂര്‍ത്ത് അടിക്കുന്നവരും പ്രവാസികള്‍ക്കിടയില്‍ കണ്ടു വരുന്നു.
ഈ ലേഖനം പുതിയ തലമുറയിലെ പ്രവാസികളെ കുറിച്ചല്ല.വര്‍ഷങ്ങള്‍ക്കു മുമ്പ് പട്ടിണി മാറ്റാനും കൂട പിറപ്പുകളെ കല്ല്യാണം കഴിപ്പിച്ചു അയക്കാനും ചോര്‍ന്നു ഒലിക്കുന്ന പുര ഓട് മേയാനും സ്വൊന്തം കുടുമ്പത്തെ ഒറ്റക്കാകി നാട് വിട്ട് പ്രവാസം സ്വീകരിച്ച പലരുടെയും ജീവിത ത്തിലൂടെ യുള്ള ഒരു യാത്ര യാണ് ഞാന്‍ ഈ ലേഖനം കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് മഹല്ല് പള്ളിയില്‍ സുബഹി നമസ്ക്കാരം നിര്‍വഹിച്ചു പൂര്‍വികരുടെ ഖബര്‍ സിയാറത്ത് നടത്തി കുടുംബത്തിലെ കാരണവന്മാരുടെയും സുഹ്ര്‍ത്തുക്കളുടെയും നാടുകാരുടെയും തക്ബീര്‍ ധ്വനി കളാല്‍ മഹല്ല് അതിര്‍ത്തി വരെ എത്തി കൂട പ്രാര്‍ഥനയും നടത്തി യാത്രയാക്കി യാണ് അബ്ദു എന്ന അബ്ദു റഹ്‌മാന്‍ കുട്ടി യെ അവര്‍ പ്രവാസത്തിലേക്ക് തള്ളി വിട്ടത്.ഉംറ വിസ യില്‍ മക്കയിലെത്തി ഉംറ നിര്‍വഹിച്ച് ജിദ്ദയിലുള്ള നാടുകാരുടെ അടുത്തെത്തി അവരുടെ സഹായത്താല്‍ ജോലിയില്‍ കയറി കുടുംബത്തിന്റെ കഷ്ടതകള്‍ക്ക് പരിഹാരം കാണണം എന്നായിരുന്നു അബ്ദു വിന്‍റെ നിയ്യത്ത്.എല്ലാവരും നിറ കണ്ണുകളോടെ അബ്ദുവിനെ കെട്ടി പിടിച്ചും ഇരു കവിളിലും ചുംബിച്ചും കുടുംബവും നാട്ടുകാരും നല്‍കിയ യാത്ര അയപ്പ് ജീവിതത്തിനു മറ്റൊരു അനുഭൂതി യാണ് അബ്ദു വിനു നല്‍കിയത്.ജീവിക്കാനുള്ള ആഗ്രഹവും കുടുംബത്തോടുള്ള ഉത്തര വാധിതവും അവനു ആ യാത്ര അയപ്പില്‍ നിന്നും ലഭിച്ചു.കോഴിക്കോട് വരെ ജീപിലും അവിടുന്ന് ബോംബെ വരെ ട്രെയിന്‍ യാത്രയും മാത്രമേ അബ്ദു പ്ലാന്‍ ചെയ്തിട്ടുള്ളൂ.ബോംബെ യില്‍ നിന്നും യാത്ര തീരുമാനിക്കുന്നത് ട്രാവല്‍സ്കാരാണ്.യാത്രക്കുള്ള പതിനായിരത്തോളം രൂപ അബ്ദു സങ്കടിപ്പിച്ചത് വീടിന്റെ ആധാരം ബാങ്കില്‍ പണയപെടുത്തിയും കുടുംബത്തിലെയും നാട്ടുകാരിലെയും നല്ലവരായ ആളുകളില്‍ നിന്ന് തിരിമറി നടത്തിയുംആയിരുന്നു.ആദ്യ മായുള്ള ദീര്‍ഘ ദൂര യാത്രയാണ് അബ്ദുവിന്റെത്.ആദ്യമായി തന്നെ യാണ് അബ്ദു കുടുംബത്തെ പിരിഞ്ഞു നില്‍ക്കുന്നതും.കോഴിക്കോട് വരെ കൂടെ പോന്നിരുന്ന കുടുംബങ്ങളെ പിരിയുന്നത് വരെ അബ്ദു വിനു പ്രശ്നം ഒന്നും തോന്നിയില്ല. കോഴിക്കോട് റയില്‍വേ സ്റ്റേഷന്‍ നില്‍ നിന്നും അനൌന്‍സ് മെന്‍റ് കേട്ടതും അവന്റെ നെഞ്ചൊന്നു പിടച്ചു.കൂടെ കോഴിക്കോട് വരെ വന്ന സ്വന്തക്കാരെ ക്കൂടി പിരിഞ്ഞപ്പോള്‍ ശരിക്കും അബ്ദു കരഞ്ഞു.പ്രവാസി യാകാന്‍ പോകുന്ന അബ്ദുവിന്‍റെ ആദ്യത്തെ കരച്ചില്‍.
ട്രെയിനില്‍ കയറിയതും അവന്റെ മനസ്സ് തന്‍റെ സ്വന്തം നാടിനെയും കുടുംബത്തെയും കുറിച്ച ഓര്‍മ്മകള്‍ അവന്റെ മനസ്സിനെ വേട്ട യാടി.താന്‍ കളിച്ചു വളര്‍ന്ന ഊരകവും താന്‍ നീന്തി കുളിച്ച കടലുണ്ടിപുഴയിലെ കുളിയും ഉമ്മയുണ്ടാകി തന്നിരുന്ന കഞ്ഞിയും പൂളയും ചെമ്മീന്‍ പൊടിയിട്ട ചെമ്മന്തിയും ഉണക്ക മീനും തനിക്കു കിട്ടാ കനി യാവാന്‍ പോകുന്നു എന്ന സത്യം അവനെ തളര്‍ത്തി.എങ്കിലും ഒരു പാട് പ്രതീക്ഷ യോടെ യുള്ള അവന്‍റെ ആഗ്രഹത്തിന് മുമ്പില്‍ എല്ലാം അവന്‍ മറക്കാന്‍ ശ്രമിച്ചു...... ..തുടരും.......
Subscribe to:
Post Comments (Atom)
No comments:
Post a Comment