Wednesday, 10 February 2010
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (9)
പ്രവാചകന്‍ മുഹമ്മദ് നബി(സ) മക്കയിലെ ഖുറൈഷികളുടെ ശല്ല്യം സഹിക്കാന്‍ കഴിയാതെ നാട് വിട്ടു മദീനയിലെത്തിയപ്പോള്‍ ആദ്യമായി പണിത മസ്ജിദുല്‍ ഖുബാ യുടെ അടുത്ത് ജി എം സി നിന്നു. പഴയ പള്ളി പുതുക്കി പണിതു വളരെ മനോഹരമാക്കിയിരിക്കുന്നു.അവിടെ രണ്ടു റകഅത് സുന്നത്ത് നമസ്ക്കരിച്ചു.വീണ്ടും വണ്ടിയില്‍ കയറി മസ്ജിദു നബവീ ശരീഫിലേക്ക് യാത്ര യായി. മദീന നഗരിയുടെ വെടിപ്പും വൃത്തിയും ഉള്ള വിശാല മായ റോഡിലൂടെ ജിഎം സി ഓടി കൊണ്ടിരുന്നു.
രാത്രിയുടെ നിശബ്ദതയില്‍ എല്ലാം ശാന്ത മായിരുന്നു.ഷോപ്പുകള്‍ എല്ലാം അടഞ്ഞു കിടക്കുന്നു.പ്രവാചകന്‍ അനുയായികള്‍ക്കൊപ്പം വന്നിറങ്ങിയ മദീന ഒരു വന്‍ നഗരിയായി മാറിയിരിക്കുന്നു.മക്കയുടെതില്‍ നിന്നും തീര്‍ത്തും ഭിന്ന മായ ഭൂപ്രിക്രിതി . പരന്ന് കിടക്കുന്ന താഴ്വര പോലെ ഒരു പട്ടണം.കൂറ്റന്‍ കെട്ടിടങ്ങള്‍ നിര നിരയായി നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു പ്രത്യക ഭംഗി.വിശാല മായ രാജ പാത പിന്നിട്ടു മസ്ജിദു നബവിയുടെ സമീപത്തുള്ള ജങ്ങ്ഷനില്‍ വണ്ടി നിന്നു.എങ്ങും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മക്കയെ പോലെ ഇവിടെയും നടക്കുന്നു.എങ്കിലും വൈദ്യുദ ശോഭയില്‍ ജ്വലിച്ചു നില്‍ക്കുന്ന മസ്ജിദു നബവിയുടെ മിനാരങ്ങള്‍ ദൂരെ നിന്നു തന്നെ കാണാം.മക്കയെക്കാള്‍ വൃത്തിയും വെടിപ്പും ഇവിടെ അനുഭവപെട്ടു.വലിയ നഗരി യാണങ്കിലും പ്രത്യക മായ ഒരു ശാന്തത ഇവിടെ അനുഭവ പെടുന്നതായി അബ്ദുവിന് തോന്നി.
പള്ളിയോടടുക്കും തോറും ഇത് കൂടുതലായിഅനുഭവപെട്ടു.സങ്കല്പിച്ചതിനെക്കാള്‍ കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.മക്കയില്‍ കണ്ട തിക്കും തിരക്കുമൊന്നും എവിടെയും കാണാന്‍ കഴിഞ്ഞില്ല.പ്രവാചകന്‍റെ ജീവിതം പോലെ തന്നെ ശാന്തമായ ഒരു പട്ടണം.വൃത്തികെട്ട ബോംബെ നഗരം കണ്ടു വന്ന അബ്ദുവിന് ഇതൊരു പുതുമയുള്ള കാഴ്ച തന്നെയായിരുന്നു.
അണ്ടര്‍ ഗ്രൗണ്ടില്‍ വിശാലമായി പുതുതായി പണിതു കൊണ്ടിരിക്കുന്ന കക്കൂസുകളും വുളു എടുക്കാനുള്ള സ്ഥലവും കണ്ണഞ്ചിപ്പിക്കുന്നതായി തോന്നി.വുളു എടുത്തു മസ്ജിതു നബവിയില്‍ പ്രവേശിച്ചു.രണ്ടു റകഅത് സുന്നത്ത് നമക്കരിച്ചു. കുറച്ചു സമയം ഖുര്‍ആന്‍ പാരായണം നടത്തിയപ്പോയെക്കും സുബ്ഹി ബാങ്ക് വിളിച്ചു.നമസ്ക്കാരത്തിനും സിയാറതിന്നും ആയി വന്ന വിശ്വാസികളുടെ അനന്തമായ നിര.പള്ളിയുടെ അകത്തും പുറത്തും ജനം.അതില്‍ വൃദ്ദന്മാരും പുരഷന്മാരും കുട്ടികളും രോഗികളും ഒക്കെ യുണ്ട്.
സുബ്ഹി നമസ്ക്കാരാന്തരം അബ്ദുവും കോയാക്കയും റൗള ശരീഫ് സന്നര്‍ഷിക്കാന്‍ പുറപ്പെട്ടു.പച്ച നിറത്തിലുള്ള ഖുബ്ബയുടെ താഴെയാണ് പ്രവാചകന്‍റെയും അബൂബക്കര്‍ സിദ്ദിക്ക് (റ)വിന്‍റെയും ഉമര്‍ (റ)വിറെയും ഖബറുകള്‍.ഖുര്‍ആന്‍ സൂക്തങ്ങള്‍ കൊണ്ട് സ്വര്‍ണ നിറത്തിലും പച്ച നിറത്തിലും കളര്‍ പൂശിയ ഇരുമ്പ് ഗ്രില്‍ നിര്‍മ്മിച്ച് അലങ്കരിച്ചു ഖബറുകള്‍ മറയിട്ടിരിക്കുന്നു.ഖബറുകള്‍ ഒന്നും പുറമേക്ക്ദ്രിശ്യമല്ല.മുഹമ്മദ്,അബൂബക്കര്‍,ഉമര്‍ എന്നിങ്ങിനെ ഗ്രില്ലില്‍ ഒരു റൌണ്ട് ദ്വാരമിട്ട് രേഖപെടുതിയിരിക്കുന്നു.റൗള സന്നര്‍ഷിക്കുന്നവര്‍ വരി വരി യായി അതിനു മുന്‍പിലൂടെ കടന്നു പോവണം.അവിടെ കൂട്ടം കൂടി നില്‍ക്കാനോ ഖബര്‍ നില്‍ക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു നിന്നു പ്രാര്‍ഥിക്കാനോ അവിടെ നില്ല്ക്കുന്ന പോലീസുകാര്‍ സമ്മതിക്കില്ല.ഖിബ്‌ല യിലേക്ക് തിരിഞ്ഞു അല്ലാഹു വിനോട് മാത്രേ പ്രാര്‍ഥിക്കാന്‍ പാടുള്ളൂ എന്നാണു ഉദ്ദേശം.
തൊട്ടടുത്തെ ജുമുഅ കുതുബ നിര്‍വഹിക്കാനുള്ള മിമ്പരിനടുത്ത് ജനം തടിച്ചു കൂടിയിരിക്കുന്നു. "എനിക്കും എന്‍റെ മിമ്പറിനും ഇടയില്‍ സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു തോട്ടമുണ്ട്." എന്ന പ്രവാചക വചനം എഴുതി വച്ചിരിക്കുന്നു അവിടെ.
നിന്നും ഇരുന്നും സുജൂതില്‍ വീണും പ്രാര്‍തിക്കുന്നവരുടെ മൌനമായ തേങ്ങലുകള്‍ ! കണ്ണ്നീര്‍ ഉതിര്‍ക്കാത്ത ഒരു വിശ്വാസിയും ഇവിടെ കാണാന്‍ കഴിയില്ല .പ്രവാചകന്‍റെ സവിതത്തില്‍ എത്തി ചേര്‍ന്ന ഒരുഅനുഭൂതി.സങ്കടങ്ങള്‍ ഓരോന്നോയി അല്ലാഹുവില്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയുടെ നിമിഷങ്ങള്‍.മസ്ജിദുല്‍ ഹറാംമിന്‍റെ ഉള്ളില്‍ കഅബ യുടെ മുന്‍പില്‍ നിന്നും ലഭിച്ചപോലെ യുള്ള ഒരു പറഞ്ഞറിയിക്കാന്‍ കഴിയായത ഒരനുഭവം ആയി അബ്ദുവിന് അനുഭവപെട്ടു.
തുടരും.................
Subscribe to:
Post Comments (Atom)
No comments:
Post a Comment