Some thing for my world

സന്‍മനസ്സുകളെ !
നിങ്ങള്‍ക്ക്‌ എന്‍റെ ഹൃദയം നിറഞ്ഞ സ്വാഗതം. മനുഷ്യ മനസ്സി ന്‍റെ വികല മായ ചിന്തകള്‍ വരികളിലൂടെ പുറത്തേക്കു ഒഴുകുമ്പോള്‍ അത് കവിത യും കഥ യും ആയി മാറുന്നു.അത് പ്രാവര്‍ത്തിക മാവുമ്പോള്‍ നാടകവും സിനിമയും ആയി മാറുന്നു.ചിന്തിചെഴുതുന്നവര്‍ക്കെ കവിയും കഥാ കാരനും ആയി മാറാന്‍ കഴിയൂ.എന്റെ ലേഖനങ്ങള്‍ ചിന്ത യുടെ സൃഷ്ടി യല്ല.അനുഭവത്തി ന്‍റെ പ്രതിരൂപ മാണ്‌.അത് കൊണ്ട് ഞാനൊരു കവിയോ കാഥിക നോ അല്ല.വെറു മൊരു സാധാരണക്കാരന്‍.

masjidul haram

masjidul haram

Thursday, 11 February 2010

പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (12


കയ്പേറിയ പ്രവാസ ജീവിത ത്തിന്‍റെ തിക്ത അനുഭവങ്ങളും വിരഹ വേദന യുടെ വിഷമതകളും മറച്ചു വച്ച് തന്നില്‍ പ്രതീക്ഷ യര്‍പ്പിച്ചു ഈ രാജ്യത്തേക്ക് കടം വാങ്ങിയും പണയ പെടുത്തിയും പറഞ്ഞയച്ച മാതാ പിതാക്കളെ വിഷമിപ്പിക്കാതെ അവര്‍ക്ക് തന്നിലുള്ള വിശ്വാസം നഷ്ട്ട പെടാതിരിക്കാന്‍ ശ്രമിച്ചു കൊണ്ട് അബ്ദു ഇങ്ങിനെ എഴുതി തുടങ്ങി.

എത്രയും സ്നേഹം നിറഞ്ഞ എന്‍റെ ഉമ്മയും ബാപ്പയും സഹോദരി മാറും അനിയന്‍ മാരും അറിയാന്‍ അബ്ദു എഴുതുന്നത്‌.എന്തെന്നാല്‍ ഞാനിവിടെ സുഖ മായി ജിദ്ദയില്‍ നമ്മുടെ നാട്ടുകാരുടെ അടുത്തെത്തി.ഇവിടെ എനിക്കും നമ്മുടെ നാട്ടുകാര്‍ക്കും സുഖം തന്നെ അതില്‍ ഉപരിയായി ഉമ്മയും ബാപ്പയും മറ്റെല്ലാവരെയും കരുതി ഞാന്‍ സമാതാനിക്കുന്നു.ഉമയും ബാപ്പയും മുടങ്ങാതെ മരുന്ന് കഴിക്കുന്നുണ്ടാകും എന്ന് കരുതുന്നു.നമ്മുടെ എല്ലാ പ്രയാസങ്ങളും തീരാന്‍ പോവുക യാണ്,ഞാന്‍ ഇവിടെ എത്തി യില്ലേ.നല്ലൊരു പണി കിട്ടിയാല്‍ നമ്മുടെ പുര നന്നാക്കണം പിന്നെ നമുക്ക് ഇമ്മുവിനെയും സുബൈദ യെയും കല്ല്യാണം കഴിപ്പിച്ചയക്കണം എന്നൊക്കെ എനിക്കാഗ്രഹമുണ്ട്.ഉമ്മയും ബാപ്പയും എനിക്ക് നല്ലൊരു ജോലി യാവാന്‍ പ്രാര്‍തിക്കണം.........................

അബ്ദു വിവരങ്ങള്‍ അടങ്ങിയ കത്തിനോടൊപ്പം പലരില്‍ നിന്നും ചിലവിനു കടം വാങ്ങിയ കാഷില്‍ നിന്നും ആയിരം രൂപയും കത്തിന്‍റെ കൂടെ കൊടുത്തയച്ചു.ദിനങ്ങള്‍ കടന്നു പോയി.ജോലി ശരിയാവതത്തില്‍ അബ്ദു ദുഖിചിരിക്കെ ബോംബെ യില്‍ നിന്നും ജിദ്ദയിലെ മെസ്സ് റൂം വരെ എത്തിച്ച കോയാക്ക അബ്ദു വിനെ കാണാനെത്തി.വിവരങ്ങള്‍ അന്ന്യെഷിചെത്തിയ കൊയാക്കാനെ കണ്ടതും അബ്ദു വിന്റെ സകല നിയന്ത്രണവും വിട്ടു.അബ്ദു അദ്ദേഹത്തിന്‍റെ തോളില്‍ കിടന്നു പൊട്ടി കരഞ്ഞു ഇങ്ങിനെ പറഞ്ഞു.എന്ത് ജോലി വേണേലും കോയാക്ക ഞാന്‍ എടുത്തോളാം എന്നെ ഈ നരകതീന്നോന്നു രക്ഷ പെടുതുമോ?
നീ നാട്ടുകാരുടെ കൂടെ യല്ലേ താമസം പിന്നെ എങ്ങിനെ ഇത് നരക മാവും കോയാക്ക അബ്ദു വിനോട് ചോതിച്ചു.
അബ്ദു വിശദ മായി കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.ജീവിത ത്തിന്‍റെ പല വശങ്ങളും കണ്ടു ജീവിത സായാഹ്നതിലെത്തി നില്‍ക്കുന്ന അദ്ദേഹത്തിന് അബ്ദു വിന്‍റെ വിഷമങ്ങള്‍ മനസ്സിലായി.അദ്ദേഹം പറഞ്ഞു.
അബ്ദു നീ വന്നിട്ട് രണ്ടു മാസത്തോളം ആയില്ലേ ?ഞാന്‍ കരുതി നീ ജോലിക്കൊക്കെ കേരീട്ടുണ്ടാകും എന്ന്.നിന്‍റെ വിവരങ്ങള്‍ അറിയാനാണ് ഞാന്‍ ഇപ്പോള്‍ വന്നത്.ഏതായാലും സാരമില്ല.നീ നാട്ടുകാരോടൊക്കെ പറഞ്ഞിട്ട് വാ....അവരോടു തല്‍ക്കാലം ഒരു പണി ശരി യായിട്ടുണ്ട് അത് കൊണ്ട് ഞാന്‍ പോയി നോക്കട്ടെ എന്ന് പറഞ്ഞു ബാഗും എടുത്തു പോര് .....

അത് കേട്ടതും അബ്ദു അലക്കാനിട്ടിരുന്ന ഡ്രസ്സ് കളും തോര്‍ത്ത്‌ മുണ്ടും വാരി വലിച്ചു ബാഗില്‍ കുത്തിനിറച്ചു എല്ലാവരോടും യാത്ര പറഞ്ഞു കോയാക്കയുടെ കൂടെ പുറപ്പെട്ടു.കോയാക്ക മെയിന്‍ റോഡിലെത്തി ഒരു ടാക്സി ക്ക് കൈ കാണിച്ചു.അവര്‍ ചെന്നെത്തിയത് കോയാക്കയുടെ സുഹ്രത്ത് അഷ്‌റഫ്‌ ന്‍റെ ഓഫീസിലായിരുന്നു

കോയാക്ക അബ്ദു വിനെ പുറത്തു നിര്‍ത്തി ഓഫീസിനകത്തേക്ക് പോയി.കോയാക്ക അശ്രഫിനോട് അബ്ദു വിനു ഒരു ജോലി ആക്കി കൊടുക്കണം എന്നാവശ്യപെട്ടു.അബ്ദു വിന്‍റെ പൂര്‍ണ മായ ചരിത്രം തന്നെ കോയാക്ക അശ്രഫിനു പറഞ്ഞു കൊടുത്തു.
അഷ്‌റഫ്‌ അബ്ദു വിനെ തന്റെ കാബിനിലേക്ക്‌ വിളിപ്പിച്ചു.പേരും നാടും ഒക്കെ അഷ്‌റഫ്‌ അബ്ദു വിനോട് ചോതിച്ചു.അബ്ദു വിന്‍റെ രൂപവും ഭാവവും അശ്രഫിനു ഇഷ്ട്ട പെട്ടു. അഷ്‌റഫ്‌ കോയാക്ക യോടും അബ്ദു വിനോടും ഇങ്ങിനെ പറഞ്ഞു.നിങ്ങളിവിടെ ഇരിക്കി ഞാന്‍ ബോസ്സിനോട് സംസാരിക്കട്ടെ.... ഇത് പറഞ്ഞു തൊട്ടപ്പുറത്തെ കാബിനില്‍ മുട്ടി അഷ്‌റഫ്‌ അകത്തേക്ക് പോയി.അബ്ദുവും കോയാക്കയും മനസ്സില്‍ പ്രാര്‍തനയിലായിരുന്നു.അശ്രഫിന്റെ ബോസ്സിന് നല്ല മനസ്സുണ്ടാ വനേ...
അല്‍പ സമയത്തിന് ശേഷം അഷ്‌റഫ്‌ സന്തോഷത്തോടെ പുറത്തു വന്നു.
അബ്ദു വിനു ഭാഗ്യ മുണ്ട്,ബോസ്സ് അവനെ ഇവിടെ ഓഫീസ് ബോയ്‌ ആയി നിര്‍ത്താന്‍ പറഞ്ഞു.ആയിരം റിയാല്‍ ശമ്പളം കിട്ടും.റൂമും ചിലവും ഒന്ന് കിട്ടൂല,അത് നിങ്ങള്‍ തന്നെ കണ്ടെത്തണം ,എന്റെ കൂട്ട് കാരുടെ റൂം ഉണ്ട് ഇവിടെ അടുത്ത് തല്‍ക്കാലം അവിടെ നിന്നാല്‍ മതി.അഷ്‌റഫ്‌ കോയാക്ക യോട് പറഞ്ഞു.
അബ്ദു വും കോയാക്കയും അല്ലാഹു വിനു നന്ദി പറഞ്ഞു.അല്‍ഹംദു ലില്ലഹ്.
പക്ഷെ ഒരു കണ്ടീഷന്‍.അഷ്‌റഫ്‌ പറഞ്ഞു.
കോയാക്കയും അബ്ദുവും അമ്പരന്നു അശ്രഫിനെ നോക്കി.....
അഷ്‌റഫ്‌ തുടര്‍ന്ന് പറഞ്ഞു. ജോലി യൊക്കെ കിട്ടി കഴിഞ്ഞാല്‍ മലയാളികളുടെ തനി സ്വഭാവം പുരതെടുക്കരുത് ,ജോലി വാങ്ങി തന്ന എനിക്ക് പാര പണിയാന്‍ ബോസ്സിനെ കൂട്ട് പിടിക്കാന്‍ ശ്രമിക്കരുത്.വരുമ്പോള്‍ പച്ച പാവങ്ങളായിരിക്കും,രണ്ടു മാസത്തെ ശമ്പളം കൈ പറ്റിയാല്‍ പിന്നെ വന്ന വഴി മറക്കും..........
ഇത് കേട്ടതും കോയാക്ക അശ്രഫിനോട് പറഞ്ഞു.നിനക്ക് എന്നെ വിശ്വാസ മാണോ,എങ്കില്‍ ഇവനെയും വിശ്വസിക്കാം.എനിക്ക് ഈ കുട്ടിയെ എന്റെ മക്കളെക്കാളും വിശ്വാസമാണ്. എന്റെ മകന് വേണ്ടി യാനങ്കില്‍ പോലും ഞാന്‍ നിന്റെ അടുത്ത് വരില്ലായിരുന്നു.
അല്ല കോയാക്ക ഞാന്‍ അറിഞ്ഞിരിക്കാന്‍ പറഞ്ഞു എന്ന് മാത്രം,ഒരു പാട് അങ്ങിനത്തെ അനുഭവങ്ങളിവിടെ പറഞ്ഞു കേട്ടിട്ടുണ്ട്.
അബ്ദു വിനു അള്ളാഹു നല്ലത് ഉദ്ദേശിച്ചു തുടങ്ങുക യായിരുന്നു,കഴിഞ്ഞ ലക്കത്തിലെ ഖുര്‍ആന്‍ സൂക്തത്തിലെ വരികള്‍ യാഥാര്‍ത്ഥ്യം ആകുക യായിരുന്നു.അബ്ദു വിന്റെ ജീവിതത്തിന്റെ മാറ്റങ്ങള്‍ മാറി മറിയുക യായിരുന്നു .അള്ളാഹു ഒരാളെ നന്നാക്കാന്‍ തുടങ്ങി യാല്‍ ആര്‍ക്കും അത് തടയാന്‍ കഴിയില്ല.വല്ല ദോഷവും ആര്‍കെങ്കിലും അവനുദ്ദേഷിച്ചാല്‍ അത് നീക്കി കളയാനും മറ്റാര്‍ക്കും കഴിയില്ല,അവനല്ലാതെ.......................................തുടരും.

No comments:

Post a Comment