Some thing for my world

സന്‍മനസ്സുകളെ !
നിങ്ങള്‍ക്ക്‌ എന്‍റെ ഹൃദയം നിറഞ്ഞ സ്വാഗതം. മനുഷ്യ മനസ്സി ന്‍റെ വികല മായ ചിന്തകള്‍ വരികളിലൂടെ പുറത്തേക്കു ഒഴുകുമ്പോള്‍ അത് കവിത യും കഥ യും ആയി മാറുന്നു.അത് പ്രാവര്‍ത്തിക മാവുമ്പോള്‍ നാടകവും സിനിമയും ആയി മാറുന്നു.ചിന്തിചെഴുതുന്നവര്‍ക്കെ കവിയും കഥാ കാരനും ആയി മാറാന്‍ കഴിയൂ.എന്റെ ലേഖനങ്ങള്‍ ചിന്ത യുടെ സൃഷ്ടി യല്ല.അനുഭവത്തി ന്‍റെ പ്രതിരൂപ മാണ്‌.അത് കൊണ്ട് ഞാനൊരു കവിയോ കാഥിക നോ അല്ല.വെറു മൊരു സാധാരണക്കാരന്‍.

masjidul haram

masjidul haram

Wednesday, 10 February 2010

പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (5)


തീര്‍ഥാടനം ആത്മീയവും അതോടൊപ്പം ആത്മനിശ്ടവും ആയ ഒരു അനുഭവം ആണ്.ഓരോ തീര്‍ഥാടക നും വ്യത്യസ്ത മായ രീതിയിലാണ് ആത്മ സായൂജ്യം അനുഭവിക്കുന്നത്.വിശുദ്ദ മക്കയിലേക്കും പ്രവാചക നഗരി യായ മദീനയിലെക്കും അനവതി യാത്രകള്‍ പോവുകയും തങ്ങളുടെ അനുഭവങ്ങള്‍ പല രീതിയിലും പകര്‍ത്തുകയും പങ്കു വെക്കുകയും ചെയ്തവര്‍ ഇത് വായിക്കുന്നവരിലും ഉണ്ടാകും.എത്ര എഴുതിയാലും പറഞ്ഞാലും ഇത്തരം തീര്‍ഥാടനങ്ങളുടെ പുതുമ അവസാനിക്കുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.നമ്മുടെ കഥ യിലെ അബ്ദുവിന്‍റെ ആത്മനിര്‍വൃതിയില്‍ ചാലിച്ച ഉംറ യാത്രയുടെ അനുഭവങ്ങള്‍ കുറിക്കുകയാണിവിടെ.

ബോംബെ സാഹര്‍എയര്‍ പോര്‍ടിലെ കയ്പേറിയ അനുഭവവും ആയി വിമാനം കയറിയ അബ്ദുവിന് പിന്നീട് വഴി കാട്ടി യായി ഉണ്ടായിരുന്നത് വന്ദ്യ വയോധികനായ കോയിക്കൊട്ടുകാരന്‍കോയകുട്ടി കാക്ക യായിരുന്നു.വളരെ പക്ക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തു ജീവിത പരിചയമുള്ള കോയകുട്ടി കാക്ക പക്ഷെ സൊന്തം ജീവിതത്തില്‍ വലിയ പരാചയക്കാരന്‍ ആയിരുന്നു.ഈ യാത്ര അദ്ദേഹത്തിന്‍റെ മറ്റൊരു പരീക്ഷണത്തിന് വേണ്ടി പുറപ്പെട്ടതാണ്.വീടിലെ പട്ടിണി യും പ്രായപൂര്‍ത്തിയായി വരുന്ന പെണ്മക്കളുടെ നിക്കാഹും കാന്‍സര്‍ രോഗിയായ ഭാര്യടെ ചികിത്സയും ആകെ യുള്ള മകന്‍റെ പഠനവും തന്നെ യാണ് ഈ വയസ്സ് കാലത്തെ കോയാക്കുട്ടി കാക്കയുടെ ഈ യാത്രയുടെ ഉദ്ദേശം.അബ്ദു വിന്‍റെ കാര്യങ്ങള്‍ അദ്ദേഹത്തിന് കൂടുതല്‍ വിഷമം വരുത്താതിരുന്നത് അതുകൊണ്ട്ടയിരിക്കാം.അബ്ദു വിനു ഇരുപത്തൊന്നു വയസ്സ് പ്രായമേ ആയിട്ടുള്ളൂ.തനിക്കു അറുപത്തി ആറു കഴിഞ്ഞു.കോയാക്ക മനസ്സില്‍ കരുതിയിട്ടുണ്ടാവും.

അബ്ദുവിന് ആദ്യത്തെ ഉംറ യും കോയാക്കണ്ടത് മൂന്നാമത്തതും ആയിരുന്നു.പുലര്‍ച്ചെ ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് പുറപ്പെട്ട വിമാനം സൌദി സമയം രാവിലെ ഏഴു മണിയോടെ കിംഗ്‌ അബ്ദുല്‍ അസീസ്‌ വിമാനത്താവളത്തില്‍ ഇറങ്ങി.ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വിമാനം ഇറങ്ങുന്ന ഒരു എയര്‍ പോര്‍ട്ട്‌ ആണ് കിംഗ്‌ അബ്ദുല്‍ അസീസ്‌ എയര്‍ പോര്‍ട്ട്‌.എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞു കസ്റ്റംസ് ചെക്കിങ്ങും കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ എട്ടു മണി.നാടിലെ നട്ടുച്ച പോലെ യുള്ള ചൂടായിരുന്നു ആ സമയത്തും.ചുട്ടു പൊള്ളുന്ന മരുഭൂമി എന്ന് കേട്ടിട്ടേ യുള്ളൂ.അനുഭവത്തില്‍ തികച്ചും യാഥാര്‍ത്യ മായപ്പോള്‍ അബ്ദു വിന്‍റെ മനസ്സിലും ഒരു തീകനല്‍ മിന്നി.

പുറത്തിറങ്ങിയ കോയാക്കനെയും അബ്ദുവിനെയും ടാക്സി ഡ്രൈവര്‍ മാരായ ഒരു പറ്റം സൌദികള്‍ വളഞ്ഞു.സദീക്‌ മക്ക, എന്ന് ചോതിച്ചു.പലരും കൈ പിടിച്ചും ബാഗ് പിടിച്ചും വലിച്ചു.അബ്ദു ആകെ അമ്പരന്നു പോയി.പട്ടിണി മാറ്റാനും മറ്റു പ്രാരാബ്ദങ്ങള്‍ക്ക് അറുതി വരുത്താനും വേണ്ടി ഈ നാടിലെതിയപ്പോള്‍ അതിനേക്കാള്‍ പട്ടിണി യാണോ ഈ നാട്ടില്‍. ആകെ മുഷിഞ്ഞ തോപ്പും കീറി പൊളിഞ്ഞ മഞ്ഞക്കാറും വലിയ ജി എം സി വണ്ടികളും.അബ്ദു വിന്‍റെ പ്രതീക്ഷ ആകെ തകിടം മറിഞ്ഞു. കോയാക്ക അബ്ദു വിനെ സമാതാനിപ്പിച്ചു.ഇത് ഇവിടുത്തെ ബതുക്കള്‍ ആണ്. വിദ്ദ്യഭ്യാസ മില്ലാത്ത ഈ രാജ്യത്തിലെ അടിസ്ഥാന വിഭാഗം.നമ്മുടെ നാടിലെ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാങ്ങള്‍ക്ക് നമ്മുടെ സര്‍ക്കാരുകള്‍സംവരണം നടത്താറുള്ളത് പോലെ ഈ തൊഴില്‍ ഇവര്‍ക്ക്‌ സൌദി ഗവന്‍മെന്‍റ് സംവരണം ചെയ്തതാണ്. കോയാക്ക പറഞ്ഞതൊക്കെ അബ്ദു വിനു കുറച്ചൊക്കെ മനസ്സിലായി.അവര്‍ ഒരു മഞ്ഞ കാറില്‍ മക്കയിലേക്ക് യാത്ര തിരിച്ചു.കറുത്ത ഒരു മനുഷ്യന്‍റെ കൂടെ.
ആകാശവിശാലതയില്‍ അലിഞ്ഞു ഇല്ലാതാവുന്ന മല നിരകളുടെ മങ്ങിയ കാഴ്ചകള്‍ പിന്നിട്ടു കാര്‍ പുണ്ണ്യ നഗരിയോട് അടുക്കുകയാണ്.ഒടുവില്‍ മക്കയുടെ കവാടവും പിന്നിട്ടു.പുണ്ണ്യ നഗരിക്ക് കാവലിരിക്കും പോലെ ചുറ്റും മലകള്‍. പാറകള്‍ക്ക് മുകളില്‍ പടുത്തു ഉയര്‍ത്തിയ വലിയ സൌധങ്ങള്‍.അവയ്കിടയിലൂടെ മസ്ജിദുല്‍ ഹറാമി ന്‍റെ കൂറ്റന്‍ മിനാരങ്ങള്‍ കാണാം.അവിശ്വസനീയ മായ ആ കായ്ച്ച അബ്ദുവിനെ അല്ഭുദ പെടുത്തി. അവര്‍ മാസിജിദുല്‍ ഹറാമിന്റെ അടുത്ത് തന്നെ കാറില്‍ നിന്നും ഇറങ്ങി ഹറമിലേക്ക് നടന്നു.ചുറ്റും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകിര്‍ധി യായി നടക്കുന്നു.തീര്‍ഥാടകരുടെ പ്രാര്‍ഥനാ മന്ത്രങ്ങളെ നിഷ പ്രഭ മാക്കും വിതം യന്ത്രങ്ങളുടെ ശബ്ദങ്ങള്‍ പലയിടത്ത് നിന്നും കേള്‍ക്കുന്നു.ഹാജറാ ബീവി ദാഹ ജലം തേടി അലഞ്ഞ സ്വഫാ മര്‍വ താഴ് വര മാര്‍ബിള്‍ വിരിച്ചും എയര്‍ കാണ്ടിഷന്‍ ചെയ്തിട്ടുണ്ട്.എന്നിട്ടും ഗ്രഹാധുര മായ പലതും ഇവിടെ ഇപ്പോഴും അവസാനിക്കുന്നു.മല നിരകളുടെ മടിയില്‍ തല ചായ്ച്ചുള്ള ഈ കിടപ്പ് ,പാറകള്‍ക്കും കുന്നുകള്‍ക്കും ഇടയിലൂടെ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന "മസ്ജിദുല്‍ ഹറാമിന്റെ" ഈ ദ്രിശ്യങ്ങള്‍ എങ്കിലും കാലാ കാലങ്ങളിലുള്ള തീര്‍ത്താടകന് നഷ്ട്ട മാവാതിരിക്കട്ടെ.
കോയാക്ക അബ്ദുവിനെ യും കൂടി സ്വഫാ മര്‍വയുടെ ഭാഗത്തുള്ള "ബാബു സലാമിലൂടെ" അകത്തു പ്രവേശിച്ചു.
തുടരും............

No comments:

Post a Comment