Some thing for my world

സന്‍മനസ്സുകളെ !
നിങ്ങള്‍ക്ക്‌ എന്‍റെ ഹൃദയം നിറഞ്ഞ സ്വാഗതം. മനുഷ്യ മനസ്സി ന്‍റെ വികല മായ ചിന്തകള്‍ വരികളിലൂടെ പുറത്തേക്കു ഒഴുകുമ്പോള്‍ അത് കവിത യും കഥ യും ആയി മാറുന്നു.അത് പ്രാവര്‍ത്തിക മാവുമ്പോള്‍ നാടകവും സിനിമയും ആയി മാറുന്നു.ചിന്തിചെഴുതുന്നവര്‍ക്കെ കവിയും കഥാ കാരനും ആയി മാറാന്‍ കഴിയൂ.എന്റെ ലേഖനങ്ങള്‍ ചിന്ത യുടെ സൃഷ്ടി യല്ല.അനുഭവത്തി ന്‍റെ പ്രതിരൂപ മാണ്‌.അത് കൊണ്ട് ഞാനൊരു കവിയോ കാഥിക നോ അല്ല.വെറു മൊരു സാധാരണക്കാരന്‍.

masjidul haram

masjidul haram

Thursday, 11 February 2010

പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (14)


വര്‍ഷം ഒന്ന് പിന്നെയും കഴിഞ്ഞു.അബ്ദു വിന്റെ പ്രവാസ ജീവി തത്തിനു മൂന്നു വയസ്സ് തികഞ്ഞു.സാമ്പത്തിക പ്രയാസങ്ങളില്‍ നിന്നും അബ്ദു മുക്തനായി തുടങ്ങി.സാമ്പത്തികം കൂടുംപോഴാണല്ലോ കൂടുതല്‍ കൂടുതല്‍ അതിനോട് ആര്‍ത്തി കൂടുകയും പല പല ആഗ്രഹങ്ങള്‍ ഉടലെടുക്കുകയും പലതിലും പോയി കുടുങ്ങുകയും ചെയ്യുക.സാധാരണ ക്കാരനായ അബ്ദുവും ചിലതൊക്കെ ആഗ്രഹിച്ചു.ഒരു ഫ്രീ വിസ സങ്കടിപ്പിക്കണം,നാട്ടില്‍ പോയി ഒരു കല്ല്യാണം കഴിക്കണം,അതോടൊപ്പം തന്നെ മറ്റൊരു പ്രായ പൂര്‍ത്തി യായ സഹോദരി യെ കൂടി കെട്ടിച്ചയക്കണം.ആഗ്രഹങ്ങളൊക്കെ നല്ലത് തന്നെ.അതിനു മാത്രം പണം ഇല്ല താനും.എന്ത് ചെയ്യും.ആഗ്രഹ പല സുഹിര്‍ത്തു ക്കളോടും പറഞ്ഞു.അബ്ദു വിനെ നന്നായി അറിയുന്നവര്‍ പറഞ്ഞു,അബ്ദു ഒരു വര്‍ഷവും കൂടി നിന്നിട്ട് പോയാ പോരെ.അപ്പോഴേക്കും നിന്റെ എല്ലാ പ്രശ്നത്തിനും പരിഹാരം കാണാനുള്ള കാശ് നിന്റെ അടുത്ത് തന്നെ ഉണ്ടാവു മല്ലോ.മറ്റു ചിലര്‍ പറഞ്ഞു നീ വന്നിട്ട് മൂന്നു വര്‍ഷം ആയില്ലേ ഇനി പോയി പോര്,എന്നും ഇങ്ങിനെ പോലീസിനെ പേടിച്ചു കഴിയണോ?നിന്നെ ഞങ്ങളൊക്കെ സഹായിക്കാം,നീ തിരിച്ചു വന്നിട്ട് തന്നാല്‍ മതി അതൊക്കെ.
അബ്ദു പിന്നെയും കടക്കാരനാകാന്‍ പോവുകയായിരുന്നു.കൂട്ടുകാരുടെ സമ്മര്‍ദ്ദ തന്ത്രത്തില്‍ പെട്ട് അവന്‍ അവന്റെ തീരുമാനം ഇങ്ങിനെ യാക്കി.കയ്യിലുണ്ടായിരുന്ന പണം ഒരു വിസക്കാരനെ ഏല്‍പ്പിച്ചു.പലരില്‍ നിന്നും കടം വാങ്ങിയ കാശ് നാട്ടിലെതിക്കുകയും ചെയ്തു.
ശേഷം അത് വരെ പോലീസിനെ പേടിച്ചു നടന്നിരുന്ന അബ്ദു പോലീസ് വണ്ടിയെ ചാരി നടന്നിട്ടും അബ്ദു വിനെ അവര്‍ പിടിച്ചു കൊണ്ട് പോയില്ല.അവസാനം മുന്നൂറു റിയാല്‍ ഏജന്റിനു കൊടുത്താണ് അബ്ദു ജയിലില്‍ എത്തിയത്,ജയിലിലെത്തിയ പ്പോയാണ് അബ്ദു ശരിക്കും കുടുങ്ങിയത്.അഞ്ഞൂറോളം ആളുകള്‍ക്ക് നാലഞ്ചു കക്കൂസുകള്‍,അതിനു തന്നെ ശരിക്ക് വാതിലുകളില്ല,അതിനേക്കാള്‍ പ്രയാസം വൃത്തി ഹീന മായ രീതിയില്‍ മലം കെട്ടികിടക്കുന്നു,ഭൂമിയിലെ നരകം മുന്നില്‍ കണ്ട നിമിഷം.ഭക്ഷണത്തിന്‍റെ കാര്യം പറയാതിരിക്കുക യാണ് ഭേദം.ഭക്ഷണം സെല്ലിനകതെതിയാല്‍ അതിനു പാകിസ്താനികലുമായി അടിപിടി കൂടണം.അടിയില്‍ ജയിക്കുന്നവര്‍ പാക്കിസ്ഥാനികള്‍ തന്നെ യായിരിക്കും.ഒരു ദിവസം കൂടെ യുണ്ടായിരുന്ന മുസ്തഫ എന്ന കൂട്ടുകാരന്‍ ചായ എടുക്കാന്‍ പോയതായിരുന്നു.പൊടുന്നനെ ഒരു ആര്‍പ്പു വിളി കേട്ട് അബ്ദു ഓടി ചെന്ന് നോക്കുമ്പോള്‍ ചൂടുള്ള ചായ മുഴുവന്‍ ഒരു പാക്കിസ്ഥാനി മുസ്തഫയുടെ തലയില്‍ കൂടി ചിന്തിയിരിക്കുന്നു.തിളച്ച ചായ മുസ്തഫയുടെ ശരീരം മുഴുവന്‍ പൊള്ളിച്ചു.വേദന കൊണ്ട് അട്ടഹസിച്ചു കരഞ്ഞ അവനെ സമാധാനിപ്പിക്കാന്‍ കഴിഞ്ഞില്ല.അവന്റെ കരച്ചിലിന്റെ ശബ്ദം കേട്ട് ജയില്‍ അമ്പരുകളുടെ പോലീസുകാര്‍ ജയില്‍ വാതില്‍ തുറന്നു അകത്തേക്ക് വന്നു ബെല്‍ട്ട്‌ ഊരി കിട്ടിയവരെ യൊക്കെ പൊതിരെ തല്ലി.അബ്ദുവിനും കിട്ടി അടി.പോലീസുകാര്‍ കാര്യം അന്ന്യ്ഷിച്ചു.മുസ്ഥ പറഞ്ഞതിങ്ങിനെ പാകിസ്ഥാനി വെള്ള കുപ്പിയിലേക്ക്‌ ചായ നിറക്കുക യായിരുന്നു,അതിനിടക്ക് ഞാന്‍ ഒരു ഗ്ലാസ് ചായ എടുക്കട്ടെ എന്ന് ചോതിച്ചു.അവന്‍ സബൂരാകാന്‍ പറഞ്ഞു.കുപ്പി നിറഞ്ഞ സമയത്ത് വീണ്ടും ചായ എടുക്കട്ടെ എന്ന് ചോതിച്ചു അവന്‍ സമ്മതിച്ചില്ല.മുസ്തഫ അവനെ തള്ളി മാറ്റി ചായ എടുക്കാന്‍ ശ്രമിച്ചു.പച്ചയ്ക്ക് അത് ഇഷ്ട്ട പെട്ടില്ല,ചായ ക്കാനിന്റെ അടപ്പ് ഊരി ചായ മുസ്തഫയുടെ മേല്‍ ഒഴിക്കുകയായിരുന്നു.മുതഫയുടെ വേദന കുറക്കാന്‍ എല്ലാവരും കയ്യിലുണ്ടായിരുന്ന ടൂത്ത് പേസ്റ്റ് മുഴുവന്‍ അവന്റെ മേല്‍ ഞ്ഞക്കിപീഞ്ഞു.അപ്പോഴേക്കും ജയിലില്‍ ജോലി ചെയ്യുന്ന ഒരു മലയാളി വന്നു,അവനോടു അബ്ദു കാര്യങ്ങള്‍ പറഞ്ഞു,എങ്ങിനെ യെങ്കിലും മുസ്തഫയെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ ശ്രമിക്കണം,ആ മലയാളി പോലീസുകാരോട് കുറെ പറഞ്ഞു നോക്കി.അവര്‍ ആംബുലന്‍സ് വിളിക്കാന്‍ സമ്മതിച്ചില്ല.മലയാളി പറഞ്ഞു ഞാന്‍ മുദീറിന് വിളിച്ചു പറയാം ,മുദീര്‍ പറഞ്ഞാല്‍ ആംബുലന്‍സ് വന്നു കൊണ്ട് പൊയ്ക്കോളും.ഒന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആംബുലന്‍സ് വന്നു മുസ്തഫയെ കൊണ്ട് പോയി,പിന്നെ എന്ത് സംപവിച്ചു മുസ്തഫയ്ക്കന്നു അബ്ദു വിനു ഇന്നും അറിയില്ല.കാരണം അവര്‍ ജയിലില്‍ നിന്നും മാത്രം പരിചയ പെട്ടവരായിരുന്നു.നാട് മലപ്പുറം ജില്ലയിലെ കരുവാരകുണ്ടാണ് എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ.അബ്ദു ജയിലില്‍ നിന്നും ടിക്കറ്റ് ശരി യായി വിമാനം കയറുന്നത് വരെ മുസ്തഫയെ ഹോസ്പിറ്റലില്‍ നിന്നും കൊടുന്നിട്ടുണ്ടായിരുന്നില്ല,അവന്‍ സുഖമായി നാട്ടില്‍ എത്തിയിട്ടുണ്ടാകും എന്നാണു അബ്ദു ഇന്നും വിശ്വസിക്കുന്നത്.

No comments:

Post a Comment