Some thing for my world

സന്‍മനസ്സുകളെ !
നിങ്ങള്‍ക്ക്‌ എന്‍റെ ഹൃദയം നിറഞ്ഞ സ്വാഗതം. മനുഷ്യ മനസ്സി ന്‍റെ വികല മായ ചിന്തകള്‍ വരികളിലൂടെ പുറത്തേക്കു ഒഴുകുമ്പോള്‍ അത് കവിത യും കഥ യും ആയി മാറുന്നു.അത് പ്രാവര്‍ത്തിക മാവുമ്പോള്‍ നാടകവും സിനിമയും ആയി മാറുന്നു.ചിന്തിചെഴുതുന്നവര്‍ക്കെ കവിയും കഥാ കാരനും ആയി മാറാന്‍ കഴിയൂ.എന്റെ ലേഖനങ്ങള്‍ ചിന്ത യുടെ സൃഷ്ടി യല്ല.അനുഭവത്തി ന്‍റെ പ്രതിരൂപ മാണ്‌.അത് കൊണ്ട് ഞാനൊരു കവിയോ കാഥിക നോ അല്ല.വെറു മൊരു സാധാരണക്കാരന്‍.

masjidul haram

masjidul haram

Thursday, 11 February 2010

പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (15


അല്ല ഇതാര്,നീ ഇതെപ്പോ എത്തി?എങ്ങിനെ യാ വന്നത് ,യാത്ര സുഖം ആയിരുന്നോ? പലരും വിദേശത്ത് നിന്നെതിയാല്‍ നാട്ടുകാര്‍ കുശലം ചോതിക്കും, വളരെ ശാന്തനായി ഗള്‍ഫുകാരന്‍ മറുപടി കൊടുക്കും ഇങ്ങിനെ.ഞാനിന്നലെ എത്തിയതെ യുള്ളൂ .ജയില് വഴി പിടുത്തം കൊടുത്തു കൊണ്ട് ഫഹദ് രാജാവിന്റെ ഫ്രീ ടിക്കട്ടിലല്ലേ പോന്നത്.ഇതിലേറെ സുഖം പിന്നെന്താ.....

അബ്ദുവും പലരും പറയുന്നത്പല പ്രാവശ്യം കേട്ടിട്ടുണ്ട് ഇങ്ങിനെ ,ഇപ്പോഴല്ലേ ആ സുഖത്തിന്റെ ഗുട്ടന്‍സ് അബ്ദു വിനു മനസ്സിലായത്‌.ഞാനേതായാലും കുടുങ്ങി,മറ്റൊനും ഒന്ന് കുടുങ്ങട്ടെ,മലയാളിയുടെ കുശുമ്പ്.

അബ്ദു ജയിലിലെ അവസ്ഥയെ കുറിച്ച് ആലോചിചിരിക്കെ തൊട്ടപ്പുറത്ത് രണ്ടു മലയാളി ചെറുപ്പക്കാര്‍ ചിരിയും കളിയും തമാശയും ആയി ഇരിക്കുന്നത് ശ്രദ്ദയില്‍ പെട്ടു.അബ്ദു അവരെ പരിജയ പെട്ടു.ഒരാളുടെ പേര് മുഹമ്മദും മറ്റേ ആള്‍ നസീറും ആണ് എന്ന് പറഞ്ഞു.നാട് മലപ്പുറത്ത്‌ തന്നെ യാണ് എന്നും പറഞ്ഞു.
അബ്ദു അവരോടു ചോതിച്ചു.നിങ്ങളെന്താ ഇത്ര സന്തോഷതിലെന്ന്‍.

അവര്‍ പറഞ്ഞു ഞങ്ങള്‍ അഞ്ചു വര്‍ഷ മായി ബുറൈമാന്‍ ജയിലിലായിരുന്നു. ഇപ്പൊ ഞങ്ങള്‍ നാട്ടിലേക്ക് പോവാന്‍ ഇവിടെ എത്തിയില്ലേ,അതിന്റെ സന്തോഷ മാണ്!
പിന്നെ ഇതൊക്കെ ജയിലാണോ?ഞങ്ങള്‍ കിടന്ന ജയിലിലെ അവസ്ഥകള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ബോധം കെട്ട് വീഴും.
അബ്ദു അവരുടെ സംസാരം കേട്ടിരുന്നു.എന്തായിരുന്നു നിങ്ങള്‍ ചെയ്ത കുറ്റം എന്ന് അവനു ചോതിക്കണം എന്നുണ്ടായിരുന്നു.
അവര്‍ തുടര്‍ന്ന് പറഞ്ഞു കൊണ്ടേ യിരുന്നു.ആദ്യത്തെ പതിനഞ്ചു ദിവസം അണ്ടര്‍ ഗ്രൗണ്ടില്‍ ഒറ്റയ്ക്ക് ഇരുട്ട് മുറിയില്‍,പിന്നത്തെ പത്തു ദിവസം ഖബറ് പോലെയുള്ള റൂമില്‍ കുനിഞ്ഞു നിര്‍ത്തി,പിന്നെ പത്തു ദിവസം കുപ്പിച്ചില്ലും ആണിയും ചുമരില്‍ തറച്ച ഒരു അറയില്‍ കിടക്കാനും ഇരിക്കാനും ചാരി നില്‍ക്കാനും കൂടി പറ്റാതെ.....,ഇങ്ങിനെ പല രീതിയിലുള്ള ജയിലിലും കിടന്നു ഇവിടെ എത്തിയപ്പോള്‍ സ്വര്‍ഗത്തിലെത്തിയ പോലെ യാണ് ഞങ്ങള്‍ക്ക് .
ഇടയ്ക്കു രാത്രി ഭക്ഷണം വന്നു.ഭാക്കി പിന്നെ പറയാം നസീര്‍ പറഞ്ഞു.
പിറ്റേന്ന് രാവിലെ പത്തു മണിയോടെ നസീറും മുഹമ്മദും തമ്മില്‍ പൊരിഞ്ഞ തല്ലു കണ്ടു അബ്ദു ഓടിച്ചെന്നു അവരെ പിടിച്ചു മാറ്റി .

ഈ നായിന്റെ കാരണമാണ് ഞാന്‍ അഞ്ചു വര്ഷം ജയിലില്‍ കിടന്നത്.അതുകൊണ്ടെന്തായി ഇപ്പൊ ആര്‍ക്കും എന്നെ വേണ്ട ,ബോംബെ യില്‍ നിന്ന് നാട്ടിലെത്താനുള്ള കാശിനു സൊന്തം കൂട പിറപ്പായ അനിയനും ജെഷ്ടന്മാര്‍ക്കും ഒരു കത്ത് കൊടുത്തയച്ചിട്ട്‌ അവര് പറയാണ്‌ ത്രെ ഞങ്ങള്‍ക്ക് ഇങ്ങിനെ ഒരു അനിയന്‍ ഇല്ലാന്ന് ,ഈനായിനെ കൊണ്ടാണ് ഞാനിങ്ങനെ ആരുമില്ലാതായത് മുഹമ്മദ്‌ അതും പറഞ്ഞു നസീറിനെ ആഞ്ഞു ചവിട്ടി .

അപ്പോഴേക്കും പോലീസ് കാര്‍ ബഹളം കെട്ട് അകത്തേക്ക് വന്നു.മുഹമ്മദിനെ പിടിച്ചോണ്ട് പോയി.അവര്‍ മുഹമ്മദിനെ ചവിട്ടുകയും കുത്തുകയും പൊതിരെ തല്ലുകയും ചെയ്ത് ജയിലില്‍ പകുതി ജീവനോടെ കൊടുന്നു തള്ളി.മുഖ മടിച്ചു വീണ മുഹമ്മദിനെ നസീറും അബ്ദുവും മറ്റു മലയാളികളും കൂടി എടുത്തു കൊണ്ട് പോയി കിടത്തി വെള്ളം കൊടുത്തു.ആകെ വീങ്ങി വീര്‍ത്ത മുഹമ്മദി ന്‍റെ മുഖവും കണ്ടു നസീര്‍ പൊട്ടി കരഞ്ഞു.ഞാന്‍ കാരണം ആണല്ലോ എന്‍റെ കൂടുകാരന് ഈ ഗതി വന്നത്..............നസീര്‍ പൊട്ടി കരഞ്ഞു.
രണ്ടു ദിവസം പിന്നെയും കഴിഞ്ഞു.അബ്ദു നസീരിനോട് സംപവത്തെ കുറിച്ചന്ന്യഷിച്ചു.
നസീര്‍ പറഞ്ഞതിങ്ങനെ.ഞങ്ങള്‍ നല്ല കൂട്ടുകാരായിരുന്നു. ഒരുമിച്ചാണ് താമസിച്ചിരുന്നത്.രണ്ടു പേരും ഒരുമിച്ചു നാട്ടില്‍ പോയി കല്ല്യാണം കഴിച്ചു വന്നതായിരുന്നു.എനിക്ക് ചില്ലറ പൊടികച്ചവടം (മയക്കു മരുന്ന്)ഉണ്ടായിരുന്നു.അത് മുഹമ്മദിന് അറിയുമായിരുന്നില്ല.ഞാനൊരു പാര്‍ടിക്ക് സാധനം കൊടുത്തിരുന്നു.അവര്‍ സാധനം വാങ്ങി കാശ് തന്നില്ല,കുറച്ചു കൂടി കൊടുന്നു തന്നാല്‍ തരാം എന്ന് അവര്‍ പറഞ്ഞു.ഞാന്‍ കുറച്ചും കൂടി സങ്കടിപ്പിച്ചു മുഹമ്മദിനെയും കൂട്ടി കസ്ട മറുടെ അടുത്തേക്ക് പോയി.അവര്‍ കാശ് തന്നില്ലങ്കില്‍ തല്ലി കാശ് വാങ്ങിക്കാന്‍ ഒരു ദൈര്യത്തിനു വേണ്ടി.

പക്ഷെ അവര്‍ ആവശ്യക്കാരായിരുന്നില്ല മുബാഇസ് എന്ന് വിളിക്കുന്ന സി ഐ ഡി പോലീസായിരുന്നു.ഒന്നും അറിയാത്ത മുഹമ്മദിനെ കൂടി അവര്‍ പിടിച്ചു അകത്താക്കി,ഞാന്‍ കുറെ പറഞ്ഞു നോക്കി അവന്‍ നിരപരാതി യാണന്നു,ആര് കേള്‍ക്കാന്‍.അവര്‍ ഞങ്ങളെ രണ്ടു പേരെയും പിടിച്ചു കൊണ്ട് പോയി വേറെ വേറെ സെല്ലുകളിലാക്കി.പിന്നെ യങ്ങോട്ടു ചോദ്യം ചെയ്യലും അടിയും തൊഴിയും ജയിലുകളില്‍ നിന്ന് ജയിലുകളിലെക്കും കോടതിയിലേക്കും ഞങ്ങളെ വലിച്ചോണ്ട് നടക്കുക യായിരുന്നു.അതിന്റെ അദാപ് വിശദീകരിക്കാന്‍ എനിക്ക് വാക്കുകളില്ല.ഞാന്‍ തെറ്റ് ചെയതവനാണ്.ഞാന്‍ അതര്‍ഹിക്കുന്നു,എന്നാല്‍ നിര പരാതിയും ഒന്നും അറിയാത്ത മുഹമ്മദ്‌ പ്രതിയായതിലായിരുന്നു എന്റെ സങ്കടം മുഴുവന്‍...........നസീറിനു പിന്നെ സംസാരിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല,അവന്റെ തൊണ്ട സങ്കടം കൊണ്ട് ഇടറുന്നുണ്ടായിരുന്നു.
മൂന്നു മാസങ്ങള്‍ക്ക് ശേഷം ബുറൈമാന്‍ ജയിലില്‍ എത്തിയ ശേഷമാണ് ഞങ്ങള്‍ പിന്നീടു കണ്ടത്.അന്ന് മുതലേ അവനു എന്നോട് ദേഷ്യം ഉണ്ടായിരുന്നെകിലും അവന്‍ മിനിഞ്ഞാന്ന് ചെയ്ത പോലെ ഇതേ വരെ പ്രതികരിച്ചിട്ടില്ല.ഞാനാണ് എല്ലാത്തിനും ഉത്തരവാതി.എല്ലാ കേട്ടിട്ടും ഒന്നും പ്രതികരിക്കാന്‍ അബ്ദു വിന്നായില്ല.
മുഹമ്മദ്‌ രണ്ടു ദിവസം കൊണ്ട് തീര്‍ത്തും രോഗിയായി.അവനെ ഹോസ്പിറ്റലില്‍ കൊണ്ട് പോവാന്‍ പോലീസുകാരോട് പറഞ്ഞു നോക്കി.അവര്‍ ഹോസ്പിറ്റലില്‍ കൊണ്ടോവാന്‍ കൂട്ടാക്കിയില്ല.അവസാനം ജയിലിലെ പാകിസ്ഥാനികളും ഇന്ത്യകാരുമാടക്കം നിരാഹാരം കിടന്നു ബഹളം വച്ചു മുഹമ്മദിന്റെ അവസ്ഥ കണ്ടിട്ട്.കാര്യം ജയില്‍ സുപ്രണ്ടിറെ അടുത്തെത്തി.അദ്ദേഹം ആംബുലന്‍സ് അയച്ചു.മുഹമ്മദിനെ ആശുപത്രീക്ക് കൊണ്ട് പോയി.
പിറ്റേന്ന് ജയിലില്‍ ജോലി ചെയ്തിരുന്ന ഹുസൈനിക്ക പറഞ്ഞത് ഇന്നലെ ഇവിടുന്നു ആശുപത്രീല്‍ കൊണ്ട് പോയ ആള്‍ മഞ്ഞപ്പിത്തം മൂലം മരിച്ചു എന്ന്.ആ വാര്‍ത്ത കേട്ട് ജയിലിലെ എല്ലാവരും ഞെട്ടി.പോലീസ് തള്ളി ചാതച്ചു കൊന്നത് അവര്‍ മഞ്ഞപിത്തം മൂലം എന്ന് രേഖ യുണ്ടാക്കി.ആരും ചോദ്യം ചെയ്യാനില്ലല്ലോ..അന്നും ജയിലില്‍ നിരാഹാര മായിരുന്നു.നസീര്‍ അതറിഞ്ഞിട്ടു ഒന്നും പറഞ്ഞില്ല,കാരണം അവനു ഒന്നും പറയാനില്ലായിരുന്നു.അവന്റെ മാനസിക നില തെറ്റിയിരുന്നു.

പിന്നെ മുഹമ്മദിന്റെ അനിയന്മാരും ജെഷ്ടന്മാരു മൊക്കെ ആശുപത്രിയില്‍ പോയി അവന്റെ മൃതദേഹം ഏറ്റെടുത്തു റുവൈസ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു എന്നവിവരവും അറിഞ്ഞു.

അന്ന് അബ്ദു വിന്നും നസീരിന്നും നാടിലേക്ക് ടിക്കറ്റും ഓക്കേ യായിരുന്നു.അബ്ദുവും നസീറും നാട്ടിലേക്കും ,കൂടെ പോരെണ്ടിയിരുന്ന മുഹമ്മദ്‌ അല്ലാഹുവിലേക്കും യാത്ര തിരിച്ചു.

1 comment:

  1. വളരെ നന്നായിട്ടുണ്ട്... നിങ്ങളുടെ ബ്ലോഗുകള്‍ ‘മരുപ്പച്ച’യിലും പോസ്റ്റ്‌ ചെയ്യുക..
    http://www.maruppacha.com/

    ReplyDelete