അന്ന് ഷമീര്‍ വയനാട്ടില്‍ നിന്നും നിലമ്പൂരിലെതിയത് കൂടുകാരന്‍ മുനീറിന്റെ കൂടെ യാണ്. മുനീറിന്റെ കല്ല്യാണം ആയിരുന്നു അന്ന്.മുനീറും ശമീറും വയനാടിലെ മാനന്തവാടിക്കടുത്ത് കുറുമ്പന് കോളനിയിലെ താമസക്കാരാണ്.
വര്ഷങ്ങള്ക്കു മുന്പ് നിലമ്പൂരില് നിന്നും ജോലിക്ക് വേണ്ടി വന്ന ഉസ്മാനിക്കയാണ് മുനീറിന്റെ പിതാവ്.ഷമീറിന്റെ വാപയും വെങ്ങരയില് നിന്നും കുടിയേറി പാര്ത്തവര് ആണ്.പ്രവാസികളായ രണ്ടു കുടുമ്പങ്ങള്.അതുകൊണ്ട് തന്നെ കോളനിയില് അവര് ഒരുകുടുംപത്തെ പോലെ കഴിഞ്ഞു.മുനീറിന്റെ ഉമ്മ വയനാട്ടുകാരി തന്നെ യാണ്.കല്പറ്റയിലെ ബീരാന് കാക്കാന്റെ മകള് ആയിശുമ്മ. ഉസ്മാനിക്ക കല്ല്യാണം കഴിച്ച ആദ്യ രാത്രി തന്നെ തന്റെ പ്രിയതമയോടു പറഞ്ഞു.ആയ്ശ്വോ ഇന്കൊരു ആശണ്ടായ്നു, മിണ്ടാതെ കിടന്നോളി ങ്ങളൊരു ആശ! ജ്ജ് ചൂടകല്ലേ ആയ്ശ്വോ, ഉസ്മാനിക പുതു മണവാടിയെസമാതാനിപ്പിച്ചു. ഞമ്മക്ക് ണ്ടാകുന്ന കുട്ടി ആണ് ആണങ്കില് ന്റെ നാടിലെ കുടുമ്പത്ത് നിന്നന്നെ ഒനെ കൊണ്ട് പെണ്ണ് കേട്ടിച്ചണം ന്നു ഇച്ചൊരു പൂതിണ്ടായ്നി, ഉസ്മാനിക്ക പറഞ്ഞൊപ്പിച്ചു. മിണ്ടാതക്കോ? കല്ല്യാണം കഴിഞ്ഞപ്പക്ക് ങ്ങക്ക് കുട്ടിആള്. ആയിശുമ്മ പരിഭവം കാണിച്ചു.ഉസ്മാനിക്ക പിന്നെ ഒന്നും പറയാതെ ഉള്ളിലെ ആഗ്രഹം മനസ്സില് സൂക്ഷിച്ചു.
ഒരു വര്ഷം തികഞ്ഞപോയെക്കും ആയിശുമ്മ ഒരു ചുരു ചുറുക്കുള്ള ആണ് കുട്ടിയെ പ്രസവിച്ചു, അവനാണ് മുനീര്.ഉസ്മാനിക്ക സന്തോഷത്തോ ടെ മനസ്സിലെ ആഗ്രഹവും താലോലിച്ചു വളര്ത്തി, പത്താം ക്ലാസ് വരെ അവനെ പഠിപ്പിച്ചു, പിന്നെ അവനു പഠിക്കാന് മടിയായി,അവന് ചെറിയ ജോലിക്കൊക്കെ പോയി തുടങ്ങി,വയസ്സ് ഇരുപതായി. നല്ല ഒരു ജോലി യില്ലാതെ നാട്ടില് പെണ്ണ് അന്വേഷികുന്നത് ശരിയാവില്ല എന്ന് മനസ്സിലാക്കി താന് മുന്പ് ജോലി ചെയ്തിരുന്ന തേയില ഫാക്ടറിയില് പഴയ പരിചയത്തില് മാനേജരെ കൊണ്ട് മുനീറിന് ഒരു ജോലി ശരിയാക്കി കൊടുത്തു.ഈ സമയത്ത് വയനാട്ടില് കടുത്ത ദാരിദ്ര്യത്തിന്റെ സമയ മായിരുന്നു.മഴ കെടുതി മൂലം കൃഷി യൊക്കെ നശിച്ചു ജനങ്ങള് പട്ടിണി മൂലം ആത്മഹ്രിത്യ ചെയ്യുന്ന വാര്ത്തകള് പത്രത്തില് ദിനേന വന്നു കൊണ്ടിരുന്നു.പക്ഷെ ഇതൊന്നും ഉസ്മാനിക്കയെ തളര്ത്തിയില്ല. പതിനാലാം വഴസ്സില് പട്ടിണി മൂലം സ്വൊന്തം കൂടപ്പിറപ്പുകളെ വിട്ടു വയനാട്ടില് പ്രവാസ ജീവതം തുടങ്ങിയതാണ്, ഇനി മകനെ കൊണ്ട് പഴയ ബന്തങ്ങള് പുനസ്ഥാപിക്കണം,അതാണ് ആഗ്രഹം.തനിക്ക് നഷ്ട്ടപെട്ട ജീവിതം തിരിച്ചു പിടിക്കണം.എപ്പോഴും ഉസ്മാനിക്കയെ ജീവിക്കാന് പ്രേരിപ്പിച്ചതും ഈ ഖടകം തന്നെ. കൃഷി നാശം സംപവിച്ചപ്പോള് ഒന്ന് പതറിയന്കിലും തളരാതെ പിടിച്ചുനിന്നത് ഇതുകൊണ്ടാണ്,ഏതൊരു പ്രവാസിക്കും ഉണ്ടാകുന്ന വികാരം.ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്,പട്ടിണി കിടന്നിട്ടുണ്ട്.കിട്ടുന്നതൊക്കെ കുടുമ്പത്തിനു എത്തിച്ചിട്ടുണ്ട്.എങ്കിലും കൂടപിരപ്പുകള് ഒത്തുള്ള ജീവിതം കിട്ടാത്തതിലുള്ള വിഷമം മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു.ആ ആഗ്രഹമാണ് മുനീറിനെ കൊണ്ട് നാട്ടില് നിന്നും പെണ്ണ് കെട്ടിക്കുനതിലൂടെ സാദിക്കുന്നത്.
{readmorelink} ജോലി ശരി യായതോടെ ഉസ്മാനിക്ക മകനോട് തന്റെ ആഗ്രഹം .....{/readmorelink}
ജോലി ശരി യായതോടെ ഉസ്മാനിക്ക മകനോട് തന്റെ ആഗ്രഹം അറിയിച്ചു.ഉപ്പാന്റെ പലപ്പോഴുള്ള സംസാരത്തില് നിന്ന് അത് അവനു അറിയാമായിരുന്നത് കൊണ്ട് അവന് എതിരൊന്നും പറഞ്ഞില്ല. എന്നാല് ആയിശുമ്മ ഇടങ്കോലിട്ടു. നിങളെ കുടുംപത്നോന്നും വേണ്ട,അത് ദൂരെ യാണ് എന്നൊക്കെ പറഞ്ഞു.ഉസ്മാനിക്ക ചെവി കൊണ്ടില്ല,ബന്തങ്ങളുടെ വില അവള്ക്കു അറിയില്ല.പതിനാലാം വയസ്സില് നാട് വിട്ടവനാണ് ഞാന്.ഉമ്മ മരിച്ചതും ഉപ്പ മരിച്ചതും ഒന്ന്നും അറിഞ്ഞില്ല.ഈ അടുത്ത കാലത്താണ് ഞാന് നാട്ടില് ചെന്നപ്പോള് വിവരങ്ങള് അറിഞ്ഞത്.നാട് വിട്ടതിനു ശേഷം നല്ല കാലത്തൊക്കെ പൈസ പല ആളുകളുടെ കയ്യിലായി ഉപ്പാക്ക് കൊടുത്തയച്ചിരുന്നു,അവര് കൊടുത്തിരുന്നോ എന്ന് പോലും അന്യഷിചിരുന്നില്ല,അതിനുള്ള സംവിതാനവും അന്നില്ല.
ആയിസുമാനോട് തര്ക്കിക്കാന് നില്ക്കാതെ സൊന്തം തീരുമാന പ്രകാരം ഉസ്മാനിക്ക മാനന്ത വാടിയില് നിന്നും നിലമ്പൂരിലേക്ക് അതി രാവിലെ പുറപ്പെടുന്ന ഫാസ്റ്റ് പാസഞ്ചര് ലക്ഷ്യമാകി പുറപ്പെട്ടു.ബസ്സില് എങ്ങിനെ യോക്കെയോ സീറ്റ് തരപെടുത്തി, ബസ് പുറപ്പെട്ടു,മനതവാടിയില് നിന്നും പുരപ്പെട്ട് കല്പ്പറ്റ വഴി ചുരം ഇറങ്ങി മുക്കം വഴിയാണ് ബസ്സ് പോകുന്നത്.ബസ്സിലിരിക്കുമ്പോള് മുഴുവന് പതിനാലു വഴാസ്സു വരെ ജീവിച്ച നിലംപൂരിനെയും സ്വൊന്തം നാടായ പോത്കല്ലിനെയും കുറിച്ചായിരുന്നു,.നാല് മണിക്കൂരിലതികം ബുസ്സിലിരുന്നതോന്നും ഉസ്മാനിക്കയെ തളര്ത്തിയില്ല.മനസ്സിലുള്ള ആഗ്രഹം നടത്തണം.ഇത് മാത്രമായിരുന്നു ചിന്ത. മൂന്നു വര്ഷം മുന്പ് വലിയ സഹോദരന്റെ മകളുടെ കല്ല്യാണത്തിന് നാട്ടില് പോയപ്പോള് കുടുമ്പത്തിലെ പലരോടും മകന് മുനീറിനെ കൊണ്ട് കുടുമ്പത്തില് നിന്ന് കല്ല്യാണം നടത്തണം എന്ന് സൂചിപ്പിച്ചിരുന്നു,എന്നാല് അന്ന് അവരൊക്കെ തമാശയില് ആണങ്കിലും ആ ഓണം കേറാ മലയിലേക്ക് ആരാ പെണ്ണിനെ തരിക എന്ന് ചോതിച്ചിരുന്നു,ഞാന് നാട് വിട്ടു പോയ കാലത്തെ അവസ്ഥ യല്ല ഇപ്പോള് കുടുംപത്തില്.അനിയന് മാരും ജേഷ്ഠ സഹോദരന്മാരും സഹോദരിമാരും ഒക്കെ സാമ്പത്തികമായി ഉയര്ന്നിരിക്കുന്നു, അതിനു കാരണം ഗള്ഫാണ്.വലിയ ജെഷ്ടനെ നിലമ്പൂരിലെ പ്രമുഖ ഗള്‍ഫ് വ്യവസായി ആദ്യം ദുബായിലേക്ക് കൊണ്ട് പോയി.ജേഷ്ടന്റെ കാശ് കൊണ്ട് മറ്റു അനിയന്മാര് സൌദിയിലേക്ക് ഉംറ വിസ യിലും പോയി.ഈ സഹോദരന് മാരുടെ സഹായത്തോടെ സഹോദരിമാരെയും നല്ല നിലയില് കെട്ടിച്ചു വിട്ടു.കുടുമ്പത്തിന്റെ കഷ്ട്ടത കണ്ടു വയനാട്ടിലേക്ക് നാട് വിട്ട താന് ഇപ്പോഴും അവരുടേതിനേക്കാള് മോശപെട്ട സാമ്പത്തികവും മറ്റു പ്രയാസങ്ങളും ആയി കഴിയുന്നു.ബസ്സിലിരുന്നു ഒരു പാട് കാട് കയറി ചിന്തിച്ചു കൊണ്ടിരുന്നു.പെട്ടന്ന് എയ് കാകാ... നിങ്ങള് ഇറങ്ങുന്നില്ലേ ?കണ്ടക്ടറുടെ ചോദ്യം കേട്ട് ഉസ്മാനിക്ക തന്റെ ചിന്തയില് നിന്ന് ഉണര്ന്നു.നിലമ്പൂരിലെതിയിരിക്കുന്നു കണ്ടക്ടര് അറിയിച്ചു.ഉസ്മാനിക്ക കണ്ടക്ടരോട് നന്ദി പറഞ്ഞു പുറത്തിറങ്ങി. പോതുകല്ലിലെക്കുള്ള ബസ്സ് അന്യ്ഷിച്ചു.ബസ്സ് കിട്ടി.വീണ്ടും യാത്ര തുടര്ന്നു.പക്ഷെ ഇരിക്കാന് സീറ്റ് കിട്ടാത്തതിനാല് കൂടുതല്‍ ചിന്തിയ്ക്കാന് അവസരം കിട്ടിയില്ല. ബസ്സ് പോതുകല്ലില് എത്തിയതും ഉസ്മാനിക്ക ആവേശത്തോടെ സൊന്തം വീടിലേക്ക് നടന്നു.ബസ് സ്റ്റോപ്പില് നിന്നും അഞ്ചു മിനുറ്റ് ദൂരമേ യുള്ളൂ..മനസ്സിന്റെ ആദിക്ക്യം കാരണം ഒരുപാട് ദൂരം തോന്നിച്ചു.വീടിലെതിയതും അസ്സലാമു അലൈക്കും എന്ന് ഉരിഞ്ഞതും പെട്ടെന്നായിരുന്നു.വ അലൈക്കും അസ്സലാം, അത് പറഞ്ഞത് ഉസ്മാനിക്കയുടെ വലി ജെഷ്ട്ടന് അലവി കാക്ക യായിരുന്നു. രണ്ടു പേര്ക്കും വല്ലാത്ത ഒരു നിമിഷം.സന്തോഷവും ദുഖവും മൂലം രണ്ടു പേര്ക്കും കുറച്ചു നേരം ഒന്നും സംസാരിക്കാന് കഴിഞ്ഞില്ല.
അലവികാക്ക വയനാട്ടിലെ വിശേഷങ്ങളൊക്കെ ഉസ്മാനിക്ക യോട് തിരക്കി.കൃഷി നാശത്തെ കുറിച്ചും വയനാടിലെ കൃഷി നാശം മൂലം കടം പേറി ആത്മഹ്ര്ത്യ ചെയ്ത കര്ഷകരെ കുറിച്ചും ഒക്കെ സംസാരിചു.ഉസ്മാനിക്ക വന്ന വിവരം അറിഞ്ഞു കുടുമ്പത്തിലെ എല്ലാവരും വന്നു കൊണ്ടിരുന്നു.ആദ്യം കുടിക്കാന് വെള്ളവും പിന്നെ ചായയും പിറകെ വന്നു .അതിനിടയില് ഉസ്മാനിക്ക തന്റെ വരവിന്റെ ഉദ്ദേശം ജെഷ്ടനെയും കുടുംപതെയും അറിയിച്ചു.മകനുണ്ടാകുന്നതിനു മുന്പേ ഞാന് ആഗ്രഹിച്ചതാണ് ഇങ്ങിനെ ഒരു ബന്തമെന്നും ജീവിത അഭിലാഷമാണ് ഇതെന്നും അവരെ അറിയിച്ചു.അവിടെ കൂടിയവര്ക്കൊന്നും തങ്ങളുടെ കൂടപിരപ്പിന്റെ ആഗ്രഹം നിഷേധിക്കാനും കഴിയുന്നില്ല.വര്ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന ഉസ്മാനിക്ക അരുതാത്തതൊന്നും ആഗ്രഹിചിട്ടുമില്ല.സൊന്തം മകനെ കൊണ്ട് തന്റെ കുടുമ്പത്തില് നിന്ന് കല്യാണം കഴിപ്പിക്കുന്നതു സൊന്തം കുടുമ്പവും ആയി വീണ്ടും അടുക്കുവാനും നഷ്ട്ട പെട്ട ജീവിതം മകനിലൂടെ തിരിച്ചു കിട്ടാനുമാണ്,എന്നാല് പ്രശ്നം അതല്ല.ആരാണ് സ്നേഹിച്ചു വളര്ത്തിയ തന്റെ മകളെ ആ ഓണം കേറാ മലയിലേക്ക് മറ്റൊരു പ്രവാസത്തിനു അയക്കുക.ഒരാളുടെ സന്തോഷത്തിനു മറ്റൊരാളുടെ ജീവിതം തന്നെ ദുഃഖത്തില് ആക്കുക.എല്ലാവരും വിഷമത്തിലായി.അലവികാക്ക യാണ് കൂടുതല് വിഷമതിലായത്.അനിയന്റെ ആഗ്രഹം സാദിപ്പിക്കാന് തനിക്കാണങ്കില് പെണ്കുട്ടികള് ഇല്ല താനും.മറ്റു സഹോദരിമാരോടും അനിയന്മാരോടും പറഞ്ഞാല് അവരുടെ പ്രതികരണം എന്തായിരിക്കും,ഇതായിരുന്നു അലവിക്കയുടെ ദുഃഖം.ദിവസം ഒന്ന് കഴിഞ്ഞു, അലവി കാകയുടെ മനസ്സ് ഒന്ന് ഉറപ്പിച്ചു.ഉസ്മാന്റെ ആഗ്രഹം ഞാന് നടത്തി കൊടുക്കണം.വാപ മരിച്ചപ്പോള് ഞാനാണ് കുടുമ്പത്തിന്റെ കാരണവര്,ഞാന് ഇത് നടത്തി കൊടുത്തില്ലങ്കില് തന്റെ സഹോദരന്റെ മനസ്സ് വേദനിക്കും. അലവികാക നേരം വെളുത്ത ഉടനെ നാട്ടിലുള്ള അനിയന്മാരോടും സഹോദരിമാരെയും അടിയന്തിര മായി ഫോണ് ചെയ്തു വിളിപ്പിച്ചു.ഉച്ചയോടെ എല്ലാവരും എത്തി.അലവിക്ക എല്ലാവരോടായി പറഞ്ഞു.ഉസ്മാന്‍ ഇന്നലെ വന്നതാണ്,അവനു അവന്റെ മകന്‍ മുനീറിനെ കൊണ്ട് നമ്മുടെ കുടുമ്പത്തില് നിന്ന് പെണ്ണ് കെട്ടിപ്പിക്കണം എന്ന ആഗ്രഹവും ആയിവന്നതാണ്.എനിക്ക് പെണ്കുട്ടികള് ഇല്ല എന്നറിയാലോ? നിങ്ങളില് പലര്ക്കും കെട്ടിക്കാനായ പെണ്കുട്ടികള് ഉണ്ട് താനും.ആര്ക്കാണ് ഉസ്മാനെ സഹായിക്കാന് കഴിയുക.ജേഷ്ടന് അലവികാക്കയുടെ ചോദ്യം കേട്ട് എല്ലാവരും അന്താളിച്ചു നിന്നു.എലാവര്ക്കും സഹായിക്കണം എന്നൊക്കെ യുണ്ട്.പക്ഷെ കൃഷി നാശം മൂലം സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന വയനാടിനെ കുറിച്ച് ആര്ക്കും മതിപ്പുണ്ടായിരുന്നില്ല.പഴയ കാലത്തെ പോലെ ആരും സാമ്പത്തിക മായി മോശക്കാരും അല്ല.
ആരും ഒന്നും പറയാത്തതില് വിഷമിച്ചിരിക്കുന്ന അലവികാക്കയുടെയും ഉസ്മാനിക്കയുടെയും വിഷമം മനസ്സിലാക്കിയ മറിയുമ്മ താത്ത പറഞ്ഞു.ഇന്റെ മകള് റംല യെ ഒന് ഇഷ്ടാവുക യാനങ്കില് ഞാന് കെട്ടിച്ചു കൊടുക്കാം.ഉസ്മാനിക്കയും അലവികാക്കയും വളരെ യതികം സന്തോഷിച്ചു.പിന്നീട് കാര്യങ്ങള് പെട്ടന്നായിരുന്നു.ഉസ്മാനിക്ക വയനാടിലെത്തി മകനെ നാടിലെകയച്ചു, പെണ്ണിനെ കാണാന്‍..സുന്ദരി യായ റംല യെ മുനീറിന് ഇഷ്ടപെടുകയും ചെയ്തു. റംലക്ക് അവനെയും ഇഷ്ട്ടപെട്ടു.പ്രവാസിയായ ഉസ്മാനിക്കയുടെ മകന് വേര്പാടിന്റെ വിഷമം മനസ്സിലാകിയ സൊന്തം സഹോദരി മറിയുമ്മ താത്ത തന്റെ മകളെ പ്രവാസത്തിലേക്കു തള്ളി വിട്ടു സ്നേഹത്തിന്റെ മാതര്തൊത്തിനും സഹോദര്യത്തിനും ഇടയ്ക്കു കുടുങ്ങി പോയി.അങ്ങിനെ കല്ല്യാണം ഉറപ്പിച്ചു.
മുനീര് എന്ന പുതിയാപിള യുടെ കൂടെ യാണ് ഷമീര് ആദ്യമായി നാട് കാണുന്നത്.നിലമ്പൂരിന്റെ ഭൂപ്രിക്ര്തിയും സൌന്ദര്യവും അവനിഷ്ട്ട പെട്ടു.മുനീറിന്റെ നിക്കാഹ് നടന്നു കൊണ്ടിരിക്കേ യാണ് ഷമീറിന്റെ കണ്ണില്‍ അവളെ കണ്ടത്.അവളെ കണ്ടതും അവന്റെ നെഞ്ചിനകത്ത് നിന്നും ഒരു പൊന്നീച്ച പാറിയത് പോലെ തോന്നി. അവളും അവനെ കണ്ടു.സുന്ദരി യായ ഷൈമ,പിന്നെ രണ്ടു പേരും മുനീറിന്റെ നിക്കാഹ് നടന്നതും കഴിഞ്ഞതും ഒന്നും അറിഞ്ഞില്ല.അവര് കണ്ണ് കൊണ്ട് മനസ്സുകള് കൈമാറുകയായിരുന്നു...............
No comments:
Post a Comment