Wednesday, 10 February 2010
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (6)
"അള്ളാഹുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രവേശിക്കുന്നു.അള്ളാഹു വിന്‍റെ ദൂതര്‍ക്ക് അനുഗ്രഹവും രക്ഷയും ഉണ്ടാകുമാറാകട്ടെ.ശപിക്ക പെട്ട പിശാചില്‍ നിന്ന് മഹാനായ അള്ളാഹുവിലും ബഹുമാന്യനായ അവന്‍റെ മുഖത്തിലും അനാദിയായ അധികാരത്തിലും ഞാന്‍ അഭയം തേടുന്നു.അല്ലാഹുവേ,നീ എനിക്ക് നിന്‍റെ അനുഗ്രഹതിന്‍റെ കവാടങ്ങള്‍ തുറന്നു തരേണമേ." എന്ന് പ്രാര്‍ത്തിച്ചു കൊണ്ട് അബ്ദുവും കോയാക്കയും ബാബു സലാമിലൂടെ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചു.
നട്ടുച്ചയ്ക്ക് പൊരി വെയിലത്തും തവാഫ് നടത്തുന്നവരുടെ തിരക്കാണ്.ഉംറ സീസണില്‍ ഇത്ര തിരക്കാണങ്കില്‍ ഹജ്ജിന്‍റെ അവസ്ഥ എന്തായിരിക്കും.ആലോചിച്ചു നില്‍ക്കാന്‍ നിന്നില്ല.കണ്‍മുന്നില്‍ കഅബ.അതിനു ചുറ്റും പ്രാര്‍ഥനയോടെ എല്ലാ ലൌകിക സുഖങ്ങള്‍ക്കും വിട നല്‍കി അള്ളാഹു വിനോട് മനസ്സ് സമര്‍പ്പിച്ച ആയിരങ്ങള്‍ തവാഫ് ചെയ്യുന്നു.തൊട്ടു പിറകെ മനോഹരമായ പ്രത്യകം തരം മാര്‍ബിള്‍ വിരിച്ച (പൊരി വെയിലത്തും ചൂടാകാത്ത ഇറ്റാലിയന്‍ മാര്‍ബിള്‍) തറയിലിരുന്നു മനസ്സ് നൊന്തു പ്രാര്‍ത്തിക്കുന്നവരും നമസ്ക്കരിക്കുന്നവരും ആയ തീര്‍ഥാടകര്‍.വിശാലമായ ആകാശത്തിന് കീഴെ വിശാല മായ മതാഫിന്റെ മധ്യത്തില്‍ ആയി കറുത്ത ചതുരാകൃതിയും അതില്‍ സ്വര്‍ണ്ണലിപിയില്‍ പരിശുദ്ദ ഖുര്‍ആന്‍ നിന്‍റെ ആയത്തുകള്‍ ആലേഖനം ചെയ്ത (കില്ല) കറുത്ത പുടവ അണിഞ്ഞിരിക്കുന്ന കഅബ യുടെ കാഴ്ച അവാച്യമായ അനുഭൂതി ഉളവാകുന്നതായി അബ്ദുവിനു അനുഭവപെട്ടു.അഞ്ഞൂരിലതികം കിലോ സ്വര്‍ണം ഉപയോകിച്ച് നിര്‍മ്മിച്ച കഅബയുടെ കവാടം വലിയ താഴി ഇട്ടു പൂട്ടിയിട്ടിരിക്കുന്നു.കഅബയുടെ കവാടത്തിനു താഴെ നിന്ന് ആര്‍ത്തു കരഞ്ഞു പ്രാര്‍ത്തിക്കുന്ന ഒരു കൂട്ടം തീര്‍ഥാടകര്‍.പ്രാര്‍ത്ഥനക്ക് ഏറ്റവും കൂടുതല്‍ ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളില്‍ പെട്ടതാണ് കഅബ ത്തിന്‍റെ വാതിലിനും ഇബ്രാഹീം മഖാമിനും ഇടയിലുള്ള സ്ഥലം.ഇതിന്നടുതായി ഹജറുല്‍ അസവത് മുത്താന്‍ വേണ്ടി തിരക്ക് കൂട്ടുന്നവര്‍.അത് നിയന്ത്രിക്കാന്‍ കയറില്‍ തൂങ്ങി നില്‍ക്കുന്ന പോലീസ് കാരന്‍.
"ബിസ്മില്ലഹി അല്ലാഹു അക്ബര്‍,അള്ളാഹു അക്ബര്‍ ,അള്ളാഹു അക്ബര്‍".എന്ന് ചൊല്ലി അബ്ദുവും കോയാക്കയും കഅബ യുടെ നേര്‍ക്ക് കൈ ഉയര്‍ത്തി ഹജറുല്‍അസവത് അടുത്ത് നിന്നും തവാഫ് ആരംഭിച്ചു.കഅബയെ ഇടതു വശത്താക്കി ഏഴു പ്രാവശ്യം ഇരുവരും പ്രതിക്ഷണം(തവാഫ്) നിര്‍വഹിച്ചു.ശേഷം കഅബതിനരികെ രണ്ടു റകഅത് സുന്നത്ത് നമസ്കാരം നിര്‍വഹിച്ചു.പിന്നെ രണ്ടു പേരും മനസ്സുരുകി അല്ലാഹുവിനോട് തങ്ങളുടെ സങ്കടങ്ങള്‍ ബോതിപ്പിച്ചു.മനസ്സുരുകി അബ്ദു അല്ലാഹുവിനോട് പരിശുദ്ദമായ മസ്ജിദുല്‍ഹറാംമിലേ തങ്ങളുടെ കിബുലയായ പരിശുദ്ദ കഅബയെ സാക്ഷി നിര്‍ത്തി ഇങ്ങിനെ പ്രാര്‍ത്തിച്ചു.
കരുണാമയനും കരുണാ വാരിദിയും സര്‍വ ലോക രക്ഷിതാവും ആയ അല്ലാഹുവേ എന്‍റെ മാതാ പിതാക്കളോടും തന്‍റെ പ്രായ പൂര്‍ത്തിയായി കല്ല്യാണ പ്രായം എത്തിനില്‍ക്കുന്ന സഹോദരിമാരോടും വളര്‍ന്നുവരുന്ന എന്‍റെ അനിയന്‍ മാരോടും എന്നെ സഹായിച്ച സുമനസ്സുകലോടും എന്‍റെ നാട്ടിലെ നല്ലവരായ ആളുകളോടും നീ കരുണ കാണിക്കണേ നാഥാ......ഞങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും നീ പൂര്‍ത്തികരിച്ച് തരണേ നാഥാ...ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക് നല്ലത് മാത്രം വരുത്തണേ നാഥാ.. ....ഇഹലോകത്ത് സംപ്ത്രിതിയും സമാതാനവും ഐശ്വര്യവും പരലോകത്ത് സ്വര്‍ഗ്ഗവും നല്‍കണേ നാഥാ........അബ്ദു വിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന ഇങ്ങിനെ നീണ്ടു പോയി......
നല്ല മനസ്സും വിട്ടു വീഴ്ച മനോഭാവവും ഉള്ളവര്‍ക്കേ ഉള്ളുതുറന്നു മറ്റുള്ളവര്‍ക്കു വേണ്ടി കണ്ണീരോഴിക്കാനും പ്രാര്‍ത്തിക്കാനും കഴിയുകയോള്ളൂ.പ്രാര്‍ഥനക്ക് ശേഷം കുറച്ചു ബുദ്ധി മുട്ടി യാണങ്കിലും ഹജറുല്‍ അസവതിനെ ചുമ്പിച്ചു.
പിന്നെ സഫ മര്‍വയില്‍ സഅയ് ചെയ്യാന്‍ പുറപ്പെട്ടു. "നിശ്ചയ മായും സഫയും മര്‍വയും അല്ലാഹു വിന്‍റെ ചിന്നങ്ങളില്‍ പെട്ടതാണ്" (വി.ഖുര്‍ആന്‍) സ്വഫാ മര്‍വക്കിടയില്‍ ദാഹിച്ചു കരയുന്ന പൊന്നോമന മകന് വേണ്ടി ഹാജറ (റ) ഓടിയ ഓട്ടം ഇന്നും അനുഭവിക്കാന്‍ കഴിയും.അന്ന് വെറും പാറ കുന്നുകളായിരുന്ന സഫാ മര്‍വ ഇന്ന് മാര്‍ബിള്‍ വിരിച്ചും എയര്‍ കണ്ടിഷന്‍ ചെയ്തും സൌകര്യ പെടുത്തിയിരിക്കുന്നു.എന്നിരുന്നാലും ഹാജറാ ബീവിയുടെ ആ ഓര്‍മകള്‍ ഇതൊരു തീര്‍ത്താടകനും ഇന്നും ഒരു പരിതി വരെ അനുഭവിക്കാനാവും.ഒരിറ്റു വെള്ളം പോലും കിട്ടാതെ ഓടി തളര്‍ന്നു തന്‍റെ പൊന്നോമന മകന്‍റെ അടുത്ത് തിരിച്ചെത്തുമ്പോള്‍ തന്‍റെ മകന്‍ കാലിട്ടടിചിടത് നിന്നും നില്‍ക്കാത്ത ജല പ്രവാഹം കണ്ടു അല്ലാഹു വിനെ സ്തുദിച്ച ഹാജറ ബീവി ആ ഒഴുക്കിനെ കെട്ടി നിര്‍ത്തി സംസം എന്ന് പറഞ്ഞത് ഏതു തീര്‍ത്താടകനാണ് മറക്കാന്‍ കഴിയുക.ഹാജറ ബീവിയെ പോലെ നമ്മളും ഇന്ന് സംസം കുടിക്കുന്നു മതിവരുവോളം പോരാത്തതിന് കാനുകളിലാക്കി കൊണ്ട് പോവുകയും ചെയ്യുന്നു.ഇത്ര ഏറെ വര്‍ഷങ്ങള്‍ ഇത്ര ഏറെ ജനങ്ങള്‍ പാനം ചെയ്തിട്ടും ഇന്നും അനര്‍ഗള മായി പ്രവഹിക്കുന്ന ആ നീരുരവയെക്കാള്‍ വലിയ മഹാത്ഭുധങ്ങള്‍ മറ്റെന്താണ് ഈ ഭൂലോകതുള്ളത്.
സഫാ മര്‍വയില്‍ അങ്ങോട്ടും ഇങ്ങോട്ടുമായി ഏഴു പ്രാവശ്യം (സഅയ്ചെയ്തു) നടന്നു ഉംറ പൂര്‍ത്തിയാകുമ്പോള്‍ അസര്‍ നമസ്കാരത്തിന്‍റെ സമയ മായിരുന്നു.
തീര്‍ത്താടകന് വേണ്ടി ഒരുക്കിയിരിക്കുന്ന സൌകര്യങ്ങള്‍ കണ്ടാല്‍ ആരെയും വിസ്മയിപ്പിക്കും.മാര്‍ബിള്‍ ന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ലോകം.അസര്‍ നമസ്ക്കാരത്തിനു ആളുകള്‍ ഒഴുകിയെത്തി.പല വഴികളിലൂടെ.പള്ളിയുടെ അകവും പുറവും നിറഞ്ഞു കവിഞ്ഞു.തവാഫും സഅയും അപ്പോഴും നടന്നു കൊണ്ടിരിക്കുന്നു.പെട്ടന്ന് നമസ്ക്കാരത്തിനുള്ള ഇകാമതു വിളിച്ചു.എല്ലാം നിശ്ചലമായി.തവാഫും സഅയും നിലച്ചു.ആളുകള്‍ എവിടെ യാണോ അവിടെ അവര്‍ നമസ്ക്കാരത്തിനു കഅബയുടെ നേരെ തിരിഞ്ഞു അണിനിന്നു. ഒരേ താളം,ഒരേ മനസ്സ് എല്ലാം തന്‍റെ ദൈവത്തില്‍ (അല്ലാഹുവില്‍)അര്‍പ്പിച്ചു.ഈ ഐക്ക്യ പ്രകടനത്തിന് മസ്ജിദുല്‍ ഹറാം ഓരോദിവസവും സാക്ഷ്യം വഹിക്കുന്നു. തുടരും..............
Subscribe to:
Post Comments (Atom)
No comments:
Post a Comment