Some thing for my world

സന്‍മനസ്സുകളെ !
നിങ്ങള്‍ക്ക്‌ എന്‍റെ ഹൃദയം നിറഞ്ഞ സ്വാഗതം. മനുഷ്യ മനസ്സി ന്‍റെ വികല മായ ചിന്തകള്‍ വരികളിലൂടെ പുറത്തേക്കു ഒഴുകുമ്പോള്‍ അത് കവിത യും കഥ യും ആയി മാറുന്നു.അത് പ്രാവര്‍ത്തിക മാവുമ്പോള്‍ നാടകവും സിനിമയും ആയി മാറുന്നു.ചിന്തിചെഴുതുന്നവര്‍ക്കെ കവിയും കഥാ കാരനും ആയി മാറാന്‍ കഴിയൂ.എന്റെ ലേഖനങ്ങള്‍ ചിന്ത യുടെ സൃഷ്ടി യല്ല.അനുഭവത്തി ന്‍റെ പ്രതിരൂപ മാണ്‌.അത് കൊണ്ട് ഞാനൊരു കവിയോ കാഥിക നോ അല്ല.വെറു മൊരു സാധാരണക്കാരന്‍.

masjidul haram

masjidul haram

Thursday, 11 February 2010

പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍.(11 )


"അള്ളാഹു നിനക്കൊരു ആപത്തു അണക്കുന്നുവെങ്കില്‍ അത് നീക്കിതരാന്‍ അവനല്ലാതെ ആരുമില്ല.അവന്‍ നിനക്കൊരു സൌഭാഗ്യമുദ്ധെഷിക്കുന്നു വെങ്കില്‍ അവന്റെ അനുഗ്രഹത്തെ തട്ടി കളയാനും ആരുമില്ല.അവന്‍റെ ദാസന്മാരില്‍ അവനിച്ചിക്കുന്നവര്‍ക്ക് ഔധാര്യമരുളുന്നു.അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമല്ലോ"(വി.ഖു.10 -107 )

നാടിലെ സാമ്പത്തിക പ്രയാസങ്ങള്‍ കാരണം കിട്ടാവുന്നരില്‍ നിന്നല്ലാം കടം വാങ്ങി തന്‍റെ കുടുമ്പത്തിന്‍റെ പ്രാരാബ്ദങ്ങക്ക് അറുതി വരുത്താന്‍ ഉംറ വിസയടിച്ചു പ്രയാസ മേറിയ യാത്രയിലൂടെ പരിശുദ്ധ മക്കയും മദീനയും സന്നര്‍ശിച്ചു അബ്ദു ജിദ്ദയിലെ തന്‍റെ നാട്ടുകാരുടെ ശറഫിയയിലുള്ള മെസ്സ് റൂമില്‍ത്തി.ഉംറ വിസയിലാണ് പുറപ്പെട്ടതെങ്കിലും ഉംറ ചെയ്യുന്നതോടൊപ്പം തന്നെ കിട്ടുന്ന ജോലിയെടുത്തു രണ്ടു മൂന്ന് വര്‍ഷം ഇവിടെ നില്‍ക്കണമെന്നും അബ്ദു നിയ്യത്ത് വെച്ചിരുന്നു നാട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍.

പക്ഷെ ജോലി അന്ന്യേഷിച്ചു നാട്ടുകാരുടെ മുമ്പിലെത്തിയപ്പോഴാണ് അബ്ദുവിനു ഒരു കാര്യം വ്യക്തമായത്.ഇവിടെ എത്താനാണ് പണി ഇവിടെ എത്തിയാല്‍ പണി യില്ല എന്ന സത്ത്യം.അതിനു മാത്രം ആളുകള്‍ ഈ മെസ്സ് റൂമില്‍ ചീടു കളിച്ചും സിനിമ കണ്ടും ബീഡി വലിച്ചും മുറുക്കി തുപ്പിയും മൂട്ട കടിയേറ്റു തിന്ന കാശ് പോലും കൊടുക്കാനില്ലാതെ നിക്കുന്നുണ്ട്. നാട്ടിലെ പ്രമാണി മാരായ പലരും ഒരു കൂസലുമില്ലാതെ പണിയൊന്നുമില്ലാതെ ചീട്ടും കളിച്ചു നേരം കളയുന്നത് കണ്ടപ്പോള്‍ അബ്ദുവിന് ദുഖവും സങ്കടവും സഹിക്കാന്‍ കഴിഞ്ഞില്ല.പലരോടും അബ്ദു പണിയെ കുറിച്ച് ചോതിക്കുംപോള്‍ എന്ത് പണി യാണ് അറിയുക എന്ന മറുചോദ്യമാണ് എതിരേറ്റത്‌,തനിക്ക് ആകെ അറിയുന്നത് കൂലി പണി യാണ്,അതാനങ്കില്‍ ഇവിടെ കിട്ടാനും ഇല്ല.പണി യൊന്നും കിട്ടാതെ ദിനങ്ങള്‍ കടന്നു പോയി.ആകെ കേള്‍ക്കുന്ന ജോലി മലയാളി മെസ്സ് റൂമില്‍ പണ്ടാരിയായി മാത്രം.

മലയാളികക്ക് ഭക്ഷണ മുണ്ടാക്കലും മദീന റോഡു മുറിച്ചു കടക്കലും ഒരുപോലെ യാണ് എങ്കിലും പോയി നോക്ക് പറ്റു മെങ്കില്‍ നിന്നോ അല്ലെങ്കില്‍ ഇങ്ങോട്ടന്നെ പോര്,ഒരു നാട്ടുകാരന്‍ അബ്ദു വിനോട് പറഞ്ഞു.

നാട്ടില്‍ നിന്നും പോന്നിട്ട് മാസം രണ്ടു കഴിഞ്ഞു.വീട്ടിലെ അവസ്ഥ അറിയാഞ്ഞിട്ട്‌ അബ്ദു വിനു ഒരു സമാധാനവും ഇല്ല.എന്റെ വിവര മറിയാഞ്ഞിട്ടു ഉമ്മാന്റെയും വാപ്പാന്റെയും അവസ്ഥ എന്തായിരിക്കും.അബ്ദു ആകെ വിഷമിചിരിക്കെ തന്‍റെ അയാള്‍ നാട്ടുകാരന്‍ പോവുന്നതറിഞ്ഞു അബ്ദു കുടുംപതിലേക്ക് തന്‍റെ എല്ലാ മാനസിക പ്രയാസങ്ങളും വിഷമങ്ങളും മറച്ചു വച്ച് ഒരു കത്തെഴുതി.

തുടരും.............

No comments:

Post a Comment