Some thing for my world

സന്‍മനസ്സുകളെ !
നിങ്ങള്‍ക്ക്‌ എന്‍റെ ഹൃദയം നിറഞ്ഞ സ്വാഗതം. മനുഷ്യ മനസ്സി ന്‍റെ വികല മായ ചിന്തകള്‍ വരികളിലൂടെ പുറത്തേക്കു ഒഴുകുമ്പോള്‍ അത് കവിത യും കഥ യും ആയി മാറുന്നു.അത് പ്രാവര്‍ത്തിക മാവുമ്പോള്‍ നാടകവും സിനിമയും ആയി മാറുന്നു.ചിന്തിചെഴുതുന്നവര്‍ക്കെ കവിയും കഥാ കാരനും ആയി മാറാന്‍ കഴിയൂ.എന്റെ ലേഖനങ്ങള്‍ ചിന്ത യുടെ സൃഷ്ടി യല്ല.അനുഭവത്തി ന്‍റെ പ്രതിരൂപ മാണ്‌.അത് കൊണ്ട് ഞാനൊരു കവിയോ കാഥിക നോ അല്ല.വെറു മൊരു സാധാരണക്കാരന്‍.

masjidul haram

masjidul haram

Wednesday, 10 February 2010

പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍. (4)


"മനസ്സിന്‍റെ കഴിവ് അപാരമാണ്.ഒരിക്കലും അതിനെ അളന്നു തിട്ട പെടുത്താന്‍ കഴിയില്ല.ലോകത്തിലെ ഏറ്റവും സംഹാര ശേഷി യുള്ള മിസൈലിനേക്കാള്‍ ശക്തി യുണ്ട് മനസ്സിന്.യുദ്ധവും സന്ധിയും സംഹാരവും സ്നേഹവും സംഘര്‍ഷവും സമാധാനവും നന്മയും തിന്മയും ധര്‍മവും അധര്‍മവും നീതിയും അനീതിയുമെല്ലാം രൂപം കൊള്ളുന്നതും മനസ്സില്‍ നിന്നാണ്."

ഇപ്പ്രകാരംതന്നെ "വികാരങ്ങളുടെ പ്രഭവകേന്ത്രം ആത്മാവാണ്. സ്നേഹം ,വെറുപ്പ്‌ ,സന്തോഷം ,ദുഃഖം ,അഭിമാനം ,അപമാനം ,അസൂയ ,അനുകമ്പ, കാരുണ്യം ,ക്രൂരത തുടങ്ങിയവ യല്ലാം ജന്മമം കൊള്ളുന്നത്‌ ആത്മാവിലും ആണ്."

മനുഷ്യന്‍റെ ഏറ്റവും നല്ല വികാര മാണ് വിനയം;അഹങ്കാരം ഏറ്റം ചീത്ത വികാരവും. നാവിന്‍റെ യെന്ന പോലെ മറ്റു അവയവങ്ങളുടെ ചലനങ്ങളും പ്രവര്‍ത്തികളും ഈ വികാരങ്ങളെ വളരെ ഏറെ സ്വാധീനിക്കുന്നു.
നാട് വിട്ടു പ്രവാസം സ്വീകരിക്കുന്ന അതികം ആളുകളുടെയും വിജയരഹസ്യം തന്നെ വിനയവും ആത്മാര്‍ഥതയും ആണന്നു ഞാന്‍ വിശ്വസിക്കുന്നു.നാട്ടില്‍ ജീവിക്കുമ്പോള്‍ സാമ്പത്തികം മാത്രമാണ് അതിക ആളുകളുടെയും മനസ്സില്‍.കുടുമ്പത്തിനും നാടിന്നും നാടുകാര്‍ക്കും വേണ്ടി ചിന്തിയ്ക്കാന്‍ അതിക ആളുകളൊന്നും മിനക്കെടാറില്ല.എന്നാല്‍ ഓരോ പ്രവാസിയും പണത്തിനു പ്രാഥാന്യം കല്പ്പിക്കുന്നതോടൊപ്പം തന്നെ കുടുമ്പത്തിനും നാടുകാരുടെ പ്രശ്നങ്ങള്‍ക്കും രാജ്യ നന്മക്കും പുരോഗതിക്കും വേണ്ടി അവന്‍റെ ജീവിതം തന്നെ സമര്‍പ്പിക്കുന്നു.
ബോംബെ യെന്ന മഹാ നഗരത്തില്‍ പ്രവാസ ജീവിതം നയിക്കുന്ന രാജു എന്ന മനുഷ്യന് പ്രവാസം സ്വീകരിക്കാന്‍ തുടങ്ങാന്‍ പോകുന്ന അബ്ദു വിന്‍റെ മനസ്സ് വായിക്കാന്‍ കഴിഞ്ഞതും ഇത് കൊണ്ടാവാം.രാജു എന്ന നല്ല മനസ്സിനെ പരിചയ പെട്ടില്ലായിരുന്നങ്കില്‍ അബ്ദു വിന്‍റെ ജിവിതം എന്താകുമായിരുന്നു. "മഞ്ഞ പിത്തം " പിടിച്ചു ബോംബെ യുടെ വൃത്തികെട്ട തെരുവില്‍ അവസാനിക്കുമായിരുന്നോ അവന്‍റെ ജീവന്‍ ? നല്ല മനസ്സുള്ളവര്‍ക്കെ മറ്റുള്ളവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാന്‍ സാദിക്കൂ....
അസുഖം ശരീരത്തെ കുറച്ചൊന്നു അബ്ദുവിനെ തളര്‍ത്തി യങ്കിലും കുടുംപതിന്റെ അവസ്ഥകള്‍ മുന്നോട്ടുള്ള അവന്‍റെ പ്രയാണത്തിന് കരുത്തു പകര്‍ന്നു.ആശുപത്രി വിട്ട ഉടനെ തന്നെ ട്രാവല്‍സ്‌ മാനേജര്‍ അഹ്മദ് ബായിയെ അബ്ദു ചെന്ന് കണ്ടു.അബ്ദുവിനെ ഇനിയും ബോംബയില്‍ നിര്‍ത്തുന്നത് അപകടം ആണന്നു മനസ്സിലാക്കിയ ബായി അടുത്ത ദിവസം തന്നെ ടിക്കറ്റ് ശരിയാക്കി കൊടുത്തു.

ബോംബെ സഹാറ വിമാനത്താവളം,ഇന്ത്യ യില്‍ നിന്നും ഏറ്റവും കൂടുതല്‍ അന്താ രാഷ്ട്ര വിമാന സര്‍വീസ്‌ നടത്തുന്ന വിമാനത്താവളം. അബ്ദു ഉംറ ക്ക് വേണ്ടി ഇഹ്റാം ചെയ്താണ് എയര്‍ പോര്‍ട്ടില്‍ എത്തിയിരുന്നത്.മലയാളികളായ വേറെയും കുറെ പേര്‍ ഇഹ്രാമില് അവിടെ എത്തിയിരുന്നു.
എല്ലാവരും ബോഡിംഗ് പാസ്‌ എടുത്തു സെക്യൂരിറ്റി ചെക്ക് കഴിഞ്ഞു എമിഗ്രേഷന്‍ കൌണ്ടറില്‍ വരി നിന്നു.അബ്ദു എമിഗ്രേഷന്‍ കൌണ്ടറില്‍ എത്തിയതും എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അബ്ദുവിനോട് ചോതിച്ചു: നാം ക്യാഹെ ആപ്കാ.
അബ്ദുവിന് അയാള്‍ ചോതിച്ചത് മനസ്സിലായില്ല.അബ്ദു മിണ്ടാതിരുന്നപ്പോള്‍ ഉദ്യോഗസ്ഥന് ദേഷ്യം വന്നു.വീണ്ടും ചോത്യം ആവര്‍ത്തിച്ചു.അബ്ദുവിന് ഭാഷ അറിയില്ല എന്ന് മനസ്സിലാകിയ അബ്ദു വിന്‍റെ പിന്നില്‍ നിന്നിരുന്ന കോയകുട്ടി കാക അബ്ദുവിനോട് പറഞ്ഞു.നിങ്ങളുടെ പേരെന്താണ് എന്നാണ് അയാള്‍ ചോതിക്കുന്നത്.അബ്ദു ഉടനെ എന്‍റെ പേര് അബ്ദു റഹ്മാന്‍ എന്ന് പറഞ്ഞു.
ഉദ്യോഗസ്ഥന്‍ വീണ്ടും ചോതിച്ചു.ക്യാ ഉമ്ര് ഹേ ആപ്കാ....
കോയാക്ക പറഞ്ഞു അബ്ദുവിനോട് വയസു എത്രയാണ് എന്നാണു ചോതിക്കുന്നത്. അബ്ദു പറഞ്ഞു ഇരുപത്തൊന്നു എന്ന്.
അത് കോയാക്ക യാണ് ഉദ്യോഗസ്ഥന് പറഞ്ഞു കൊടുത്തത്. ഇസ്കോ ഇക്കീസ്‌ ഓ ഗയാ സര്‍.
അബ്ദു വിനെ ഉദ്യോഗസ്ഥന്‍ മാറ്റി നിര്‍ത്തി.അപ്പുറത്തേക്ക് കൊണ്ട് പോയി.അവര്‍ അബ്ദു വിനെ പലതും പറഞ്ഞു ഭീഷണി പെടുത്തി.ഭാഷ അറിയാത്ത അബ്ദു കരയാന്‍ തുടങ്ങി. ഉദ്യോഗസ്ഥന്‍ അബ്ദുവിന് ഹിന്ദി ഭാഷ പരിഭാഷ പെടുത്തി കൊടുത്ത കൊയാക്കാനെ വിളിപ്പിച്ചു.ഇങ്ങിനെ പറഞ്ഞു.അബ്ദു വിനെ എമിഗ്രസഷന്‍ ക്ലിയറന്‍സ് കൊടുക്കാന്‍ പറ്റില്ല.അവന്‍ വയസ്സ് കൂട്ടി പാസ്‌പോര്‍ട്ട്‌ എടുതവനാണ്.അവനെ കണ്ടാല്‍ പതിനെട്ട് പോലും ആയിട്ടില്ല.അബ്ദു കുറെ പറഞ്ഞു നോക്കി. എമിഗ്രേഷന്‍ കൊടുക്കാം അതിനു ആയിരം രൂപ കൈക്കൂലി വേണം.ഉദ്യോഗസ്ഥന്‍ അറിയിച്ചു.അബ്ദു തന്‍റെ കാര്യങ്ങളൊക്കെ കൊയാക്കാനോട് പറഞ്ഞു.കോയാക്ക അബ്ദു വിന്‍റെ കാര്യങ്ങളൊക്കെ ഉദ്യോഗസ്ഥനെയും ധരിപ്പിച്ചു.ഉദ്യോഗസ്ഥന്‍ അവസാനം അഞ്ഞൂറ് രൂപയ്ക്കു വിടാം എന്നാക്കി.അബ്ദു ഗത്യന്തിര മില്ലാതെ തന്‍റെ കയ്യില്‍ ബാകിയുണ്ടായിരുന്ന ആയിരം രൂപയില്‍ നിന്നും അഞ്ഞൂറ് കൊടുത്തു.അങ്ങിനെ എമിഗ്രേഷന്‍ യെന്ന കടമ്പ കഴിഞ്ഞു.എത്ര എത്ര ആളുകളെ യാണ് എമിഗ്രഷന്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചു കൈക്കൂലി വാങ്ങുന്നത്.വിദ്യാഭ്യാസം കുറഞ്ഞ മലപ്പുറം ജില്ലയിലെ പ്രവാസികളെ കണ്ടാല്‍ ബോംബെ വിമാന താവള ഉദ്യോഗസ്ഥര്‍ക്ക്‌ പ്രത്യക രാജ്യ സ്നേഹമാണ്.ഇല്ലാത്ത പ്രശ്നങ്ങള്‍ പറഞ്ഞു മാനസിക മായി പീഡിപ്പിച്ചു കൈ കൂലി വാങ്ങുന്നത് അന്നും ഇന്നും നമ്മുടെ രാജ്യത്തിന്‍റെ ശാപം ആയി തുടരുന്നു..........................................തുടരും

അടുത്ത ലക്കത്തില്‍ അബ്ദു വിന്‍റെ മക്കയിലേക്കുള്ള ഉംറ യാത്ര.....................

No comments:

Post a Comment