Some thing for my world

സന്‍മനസ്സുകളെ !
നിങ്ങള്‍ക്ക്‌ എന്‍റെ ഹൃദയം നിറഞ്ഞ സ്വാഗതം. മനുഷ്യ മനസ്സി ന്‍റെ വികല മായ ചിന്തകള്‍ വരികളിലൂടെ പുറത്തേക്കു ഒഴുകുമ്പോള്‍ അത് കവിത യും കഥ യും ആയി മാറുന്നു.അത് പ്രാവര്‍ത്തിക മാവുമ്പോള്‍ നാടകവും സിനിമയും ആയി മാറുന്നു.ചിന്തിചെഴുതുന്നവര്‍ക്കെ കവിയും കഥാ കാരനും ആയി മാറാന്‍ കഴിയൂ.എന്റെ ലേഖനങ്ങള്‍ ചിന്ത യുടെ സൃഷ്ടി യല്ല.അനുഭവത്തി ന്‍റെ പ്രതിരൂപ മാണ്‌.അത് കൊണ്ട് ഞാനൊരു കവിയോ കാഥിക നോ അല്ല.വെറു മൊരു സാധാരണക്കാരന്‍.

masjidul haram

masjidul haram

Monday, 15 February 2010

പ്രവാസി യുടെ പ്രാരാബ്ദങ്ങള്‍ (16)




നാട്ടിലെത്തിയ അബ്ദു വിനെ കാണാന്‍ നാട്ടിലെ പലരും വന്നു.പക്ഷെ ജയില്‍ വഴി യാണ്  വന്നത് എന്നറിഞ്ഞ പലരും നിരാശയിലായിരുന്നു.എങ്കിലും കുഴലായി അയച്ച പണം ദിവസങ്ങള്‍ക്ക് മുമ്പേ  പുരയിലെതിയതിനാല്‍  തന്നില്‍  പ്രതീക്ഷ  അര്‍പ്പിച്ചു  വന്നവരെ  യൊന്നും  അബ്ദു പറ്റെ  വെറുപ്പിച്ചില്ല .പത്തി  ന്റെ  യും  അന്‍പതിന്റെയും  നൂറി  ന്റെയും  നോട്ടുകള്‍  അവര്‍ക്ക്  നല്‍കി  ഗള്‍ഫു  കാരന്റെ  മാനം  കാത്തു.
പ്രവാസത്തി ന്റെ വിഷമങ്ങളും പ്രാരബ്ദങ്ങളും അബ്ദു തന്റെ കുടുമ്പ പ്രാബ്ദങ്ങള്‍ കിടയില്‍ മറന്നു പോയി.ജയിലില്‍ കിടന്ന ഓരോ നിമിഷ വും ഇനി സൌദി യിലെ ക്കില്ല എന്ന് ഉറപ്പിച്ചിരുന്നു.എന്ത് ചെയ്യാം കുടുമ്പത്തി ന്റെ അവസ്ഥകള്‍ പഴ യ പൊളിഞ്ഞ വീടില്‍ നിന്നും കുറച്ചു ഉയര്‍ന്നു എന്നല്ലാതെ ഇനിയും രണ്ടു സഹോദരി മാരുടെ കല്യാണവും അനിയന്‍ മാരുടെ പഠനവും വാപ്പ യുടെ യും ഉമ്മയു ടെ യും ചികിത്സ യും ഒക്കെ യായി ഒരു ഭാരിച്ച ചിലവുകള്‍ താനാന്‍ അബ്ദു ഇനിയും സൌദി തന്നെ ശരണം എന്ന് കരുതി.

ഗള്‍ഫില്‍ നിന്നും അബ്ദു വന്നതറിഞ്ഞ പെണ്‍ കെട്ടുകാര്‍ (ദല്ലാള്‍ ) അബ്ദു വിന്റെ വീട് കയറി ഇറങ്ങി.ആദ്യം കല്ല്യാണം ഒന്നും ഇപ്പോള്‍ വേണ്ട എന്ന് പറഞ്ഞു.വീട്ടു കാരുടെ യും ദല്ലാള്‍ മാരു ടെ യും നിര്‍ഭന്തത്തിനു വയങ്ങി അബ്ദു പെണ്ണ് കാണല്‍ ചടങ്ങ് ആരംപിച്ചു.ഗള്‍ഫു കാരനായതിനാല്‍ വലിയ വലിയ വീട്ടിലെ കുട്ടികളെ യാണ് ദല്ലാള്‍ ഗ്രുപ്പ് അവനു കാണിച്ചു കൊടുത്തത്.പല പണക്കാര്‍ക്കും പ്രാരാബ്ദ ങ്ങലുള്ള അബ്ദു വിനെ വിലക്ക് വാങ്ങാന്‍ മടി യായി.നല്ലവനും കുടുമ്പ സ്നേഹി യായ  ആയ അബ്ദു മറ്റൊരു തീരുമാനത്തിലെത്തി.വലിയ കുടുമ്പ പശ്ചാത്തലം ഒന്നും ഇല്ലാത്ത തങ്ങളുടെ കുടുംപതിനേക്കാള്‍ താഴ്ന്ന വരുമാനക്കാരനായ തന്റെ തൊട്ട ടുത്ത ഗ്രാമത്തിലെ കൂലി പണിക്കാര നായ അയമു കാക്കാന്റെ മകളായ  സൌന്ദര്യത്തിന്റെ നിറ  കുടം എന്നൊന്നും വിശേഷിപ്പിക്കാന്‍ പറ്റില്ല എങ്കിലും  ഒരു നാടന്‍ പെണ്‍ കുട്ടി യെ തന്നെ തനിക്കായി തിരഞ്ഞെടുത്തു.സാബിറ എന്നാണു അവളുടെ നാമം.

അബ്ദു വളരെ കുറച്ചു ആളുകളെ വിളിച്ചു മാത്രം കല്ല്യാണം കഴിച്ചു.ഗള്‍ഫു കാരന്റെ ആര്ഭാടങ്ങളൊന്നും കാണിക്കാതത്തിനു പലരും അബ്ദു വിനെ കളിയാക്കി.പലരും പറഞ്ഞു അബ്ദു അവിടെ കായി വാരി കൂട്ടയ്നു എന്ന് പറഞ്ഞിട്ട് അവ ന്റെ കയ്യില്‍ ഒന്നും ഇല്ല.ഉണ്ടങ്കില്‍ ആ അയമു കാക്ക ന്റെ മകളെ അവന്‍ കെട്ടുമോ?ഒരു ഗള്‍ഫു കാരന് ചേര്‍ന്ന പെണ്ണാണോ അത്. പക്ഷേ വളര്‍ന്നു വന്ന വഴി മറക്കാത്ത അബ്ദു ആ വാക്കുകള്‍ ക്കൊന്നും ചെവി കൊടുത്തില്ല.
അബ്ദു വിന്‍റ തീരുമാനം ശരി യായിരുന്നു എന്ന് പിന്നീട്  പലര്‍ക്കും തോന്നി.സ്നേഹം കൊണ്ടും സഹ വര്‍ത്തിതം കൊണ്ടും പരിചരണം കൊണ്ടും ആകുടുംപതി ന്റെ അവസ്ഥ മനസ്സിലാക്കി കൊണ്ടും തന്റെ പ്രിയ തമന്റെ യും  അദ്ദേഹത്തി ന്റെ മാതാവിന്റെ യും പിതാവിന്റെയും നാത്തൂന്‍ മാരുടെയും ഇളയച്ചന്‍ മാരുടെ യും പ്രശംഷ പിടിച്ചു പറ്റി സാബിറ തന്റെ വിവാഹ ജീവിതം മറ്റുള്ള വര്‍ക്ക് മാതൃക യാക്കി.

വീട്ടില്‍ സ്നേഹ ത്തിന്റെ യും സന്തോഷതി ന്റെയും ദിനങ്ങള്‍ കടന്നു പോയി.സാമ്പത്തിക പ്രയാസങ്ങലല്ലാതെ മറ്റൊന്നും അവരെ അലട്ടിയില്ല.നാട്ടിലെത്തി ആറ് മാസ മായപ്പോഴേക്കും അബ്ദു ഏല്‍പ്പിച്ചു പോന്നിരുന്ന ഫ്രീ വിസ ട്രാവല്സില്‍ എത്തിയ വിവരം അറിയിച്ചു കൊണ്ട് റൂമിലെ കൂട്ട് കാരുടെ കത്ത് വന്നു.പിന്നെ അത് ശരി യാക്കാനുള്ള ഓട്ട തിലായി.വിസ യടിക്കാനുള്ള പണത്തിനു വേണ്ടി തന്റെ ഭാര്യക്ക് ആകെ ഉണ്ടായിരുന്ന ഇരുപതു പവനും അബ്ദു പണയം വെച്ചു.തന്റെ ഭര്‍ത്താവിന്റെ ആവശ്യം അറിഞ്ഞു അവള്‍ തന്നെ ഊരി കൊടുക്കുക യായിരുന്നു അവളുടെ ആഭരണങ്ങള്‍.പുറമേ കൂലി പണിക്കാരനായ തന്റെ വാപ്പയില്‍ നിന്നും കുറച്ചു   പണവും അവള്‍ അബ്ദു വിനു കടമായി വാങ്ങിച്ചു കൊടുത്തു.
വീണ്ടും സ്നേഹ വും സന്തോഷവും കളി യാടി യിരുന്ന ദിവസങ്ങള്‍ വിടപറഞ്ഞു തുടങ്ങി.ദുഖ ത്തിന്റെ യും വിഷമത്തിന്റെ യും മൂകത യിലായി അബ്ദു വിന്റെ വീട്.അവസാനം വിസ യടിച്ചു കിട്ടി.പോവാനുള്ള ദിവസവും നിശ്ചയിച്ചു.ബാപയും ഉമ്മയും ഒരു ഭാഗത്തും മറു ഭാഗത്ത്‌ സ്നേഹത്തി ന്റെ നിറ കുട മായ ഭാര്യ യും.സാബിറ ഉള്ളിലുള്ളത് കാണിക്കാതിരിക്കാന്‍ തല താഴ്ത്തി ആരുടെ മുഖത്തേക്കും നോക്കാതെ യാണ് നടന്നത്.അവസാനം പോവുന്ന ദിവസം വന്നെത്തി.ചങ്ക് പൊട്ടുന്നത് പോലെ അബ്ദു വിനു തോന്നി.ആദ്യം ഗള്‍ഫിലേക്ക് പോയപ്പോള്‍ തോന്നാതിരുന്ന എന്തൊക്കെയോ ഇപ്പോള്‍ അവനു അനുഭവ പെട്ട് തുടങ്ങി.യാത്ര പറയാന്‍ നേരം അവള്‍ തന്റെ  പ്രിയ പത്നി അവന്റെ ചെവി യില്‍ സ്വകാര്യം പറഞ്ഞു.നോക്കി എനിക്ക് വിശേഷം ഉണ്ട് എന്നാണു തോന്നുന്നത്.

അബ്ദു ആകെ വികാര ഭരിതനായി.താനൊരു ബാപ്പ യാകാന്‍ പോവുന്നു.അവന്‍ അവളുടെ ഇരു കവിളിലും മുത്തങ്ങള്‍ നല്‍കി.

സന്തോഷിക്കാന്‍ സമയം കിട്ടിയില്ല.ബാപ്പ യുടെ വിളി വന്നു.എല്ലാരും എത്തീട്ടുണ്ട്.മുസ്ലിയാരും എത്തി എന്നാല്‍ ഇറങ്ങുക യല്ലേ.ആ ചോത്യം അവന്റെ നെഞ്ചെടുപ്പ് വര്‍ദ്ധിപ്പിച്ചു.അവളെ നെഞ്ചോട്‌ ചേര്‍ത്ത് അബ്ദു പറഞ്ഞു എന്റെ മുത്തെ സാമ്പി നീ ഉമ്മാനെയും ഉപ്പാനെ യും മറ്റുള്ളവരെയും നല്ലോണം നോക്കണം.ഇപ്പോള്‍ നിന്നെ യാണ് ഞാന്‍ എല്ലാം ഏല്‍പ്പിക്കുന്നത്.നമുക്ക് ഉണ്ടാവാന്‍ പോകുന്ന കുട്ടി യെയും.ഞാന്‍ ഇറങ്ങട്ടെ...
അവള്‍ക്കു അവനെ വിടാന്‍ തോന്നിയില്ലന്കിലും തന്റെ പ്രിയ തമനെ   വേധനിപ്പി  ക്കാതെ ഇറക്കി വിടാന്‍ അവള്‍ പരമാവതി ശ്രമിച്ചു.അവന്‍ യാത്ര പറഞ്ഞിരങ്ങിയതും അത് വരെ പിടിച്ചു നിര്‍ത്തിയ ദുഖം അണ പൊട്ടി ഒഴുകിയതും ഒപ്പം ആയിരുന്നു.                                                                തുടരും......................

No comments:

Post a Comment