Some thing for my world

സന്‍മനസ്സുകളെ !
നിങ്ങള്‍ക്ക്‌ എന്‍റെ ഹൃദയം നിറഞ്ഞ സ്വാഗതം. മനുഷ്യ മനസ്സി ന്‍റെ വികല മായ ചിന്തകള്‍ വരികളിലൂടെ പുറത്തേക്കു ഒഴുകുമ്പോള്‍ അത് കവിത യും കഥ യും ആയി മാറുന്നു.അത് പ്രാവര്‍ത്തിക മാവുമ്പോള്‍ നാടകവും സിനിമയും ആയി മാറുന്നു.ചിന്തിചെഴുതുന്നവര്‍ക്കെ കവിയും കഥാ കാരനും ആയി മാറാന്‍ കഴിയൂ.എന്റെ ലേഖനങ്ങള്‍ ചിന്ത യുടെ സൃഷ്ടി യല്ല.അനുഭവത്തി ന്‍റെ പ്രതിരൂപ മാണ്‌.അത് കൊണ്ട് ഞാനൊരു കവിയോ കാഥിക നോ അല്ല.വെറു മൊരു സാധാരണക്കാരന്‍.

masjidul haram

masjidul haram

Thursday, 11 February 2010

പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ ( 13 )


സത്യസന്ധത യും ആത്മാര്‍ഥത യും കഠിനാധ്വാനവും കൊണ്ട് അബ്ദു തന്റെ ഓഫീസിലും തൊട്ടടുത്ത ഓഫീസുകളിലും വളരെ പെട്ടന്ന് തന്നെ വേണ്ട പെട്ടവനായി മാറി.തന്റെ ഓഫീസില്‍ വരുന്ന അതിഥികളെ സല്ക്കരിച്ചും തനിക്കു ജോലി വാങ്ങി തന്ന അഷ്‌റഫ്‌ ക്കയെ ബഹുമാനിച്ചും തനിക്കു ജോലി നല്‍കി സഹായിച്ച മുതലാളി യോടും അവരുടെ ആവശ്യങ്ങളറിഞ്ഞു വേണ്ടതൊക്കെ ചെയ്തു കൊടുത്തും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.
ഒഴിവു സമയങ്ങളില്‍ തൊട്ടടുത്ത ഓഫീസിലെ ബോസ്സ് മാരുടെ കാറുകള്‍ കഴുകി കൊടുത്തും അവര്‍ക്കാവശ്യ മുള്ള സാധങ്ങളൊക്കെ വാങ്ങി കൊടുന്നു കൊടുത്തും ആണ് പലര്‍ക്കും കുറഞ്ഞ കാലങ്ങള്‍ കൊണ്ട് തന്നെ വേണ്ട പെട്ടവനായി മാറിയത്.നമ്മുടെ നാട് പോലെ ചെയ്തു കൊടുക്കുന്നപ്രവര്‍ത്തിക്കു ഒരു നന്ദി വാക്കും ചിരിക്കും പുറമേ നല്ലവാരായ സൌദികള്‍ അബ്ദു വിനു പണമായും നന്ദി രേഖ പെടുത്തി.
(നിങ്ങള്‍ നന്ദി പ്രകടിപ്പിച്ചാല്‍ വിഭവങ്ങള്‍ വര്‍ദദിപിച്ചു തരും .വി ഖു :ഇബ്രാഹീം .7)
ദിവസങ്ങളും മാസങ്ങളും വളരെ പെട്ടന്ന് തന്നെ കടന്നു പോയി.അബ്ദു ഇവിടെ ജിദ്ദയില്‍ എത്താന്‍ വാങ്ങിച്ച കടങ്ങള്‍ വീടുകയും ചോര്‍ന്നൊലിക്കുന്ന തന്റെ കുടുമ്പ വീട് പുതുക്കി പണിയുകയും ചെയ്തു..കുറഞ്ഞ കാലതിനടയ്ക്കു തന്നെ നാട്ടുകാര്‍ക്കിടയില്‍ അബ്ദു ചര്‍ച്ചാ വിഷയ മായി.ആദ്യം തന്നെ താഴ്ത്തി കെട്ടി സംസാരിച്ചവരൊക്കെ പുകഴ്ത്തി പറഞ്ഞു തുടങ്ങി.
നാട്ടിലെ പല പെണ്‍കുട്ടികളുടെ കല്യാണ സഹായ കത്തുകളും പുതുക്കി പണിയാന്‍ ‍ തുടങ്ങുന്ന നാട്ടിലെ മഹല്ല് പള്ളി യുടെ കമ്മറ്റി കാരുടെ കത്തുകളും അബ്ദു വിനെ തേടി വരല്‍ ‍ തുടങ്ങി.പുറമേ ജിദ്ദയിലെ മെസ്സ് റൂമില്‍ താമസിക്കുമ്പോള്‍ തന്നെ കളിയാകിയവരും മറ്റും കടം ചോതിച്ചും അബ്ദു വിനെ പലപ്പോഴായി തേടി എത്തി.യാതൊരു പരിഭവവും ഇല്ലാതെ അബ്ദു എല്ലാവരെയും തന്നെ പല രീതിയിലും സഹായിച്ചു.നാട്ടിലെ പാവങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞു പരിഹരിക്കാന്‍ തന്നാലായത് ചെയ്തു കൊടുത്തു.എങ്കിലും പലരുടെയും കുറ്റ പെടുതലുകള്‍ പലപ്പോഴും അനുഭവ പെട്ടു.
രണ്ടു വര്ഷം തികഞ്ഞപോഴേക്കും അബ്ദു തന്റെസഹോധാരി മാരില്‍ ഒരാളെ കല്ല്യാണം ചെയ്തയച്ചു. കുടുമ്പത്തിന്റെ പ്രയാസങ്ങളും പ്രശ്നങ്ങളും കുറഞ്ഞു വന്നു.പക്ഷെ പ്രവാസത്തിന്റെ പ്രാരാബ്ദങ്ങളും വിഷമങ്ങളും അബ്ദുവിന്റെ കൂടപിറപ്പായി മാറി. അനത്കൃത താമസക്കാരനായത് കൊണ്ട്പോലീസ് വേട്ട യാടുന്നതും റൂമിലെ വെള്ള പ്രശ്നവും കുടുമ്പത്തിന്റെ കൂടെ യുള്ള നല്ല നല്ല ഓര്‍മ കളും അവനു വേദനകള്‍ സമ്മാനിച്ചു.തുടരും........

No comments:

Post a Comment