Wednesday, 10 February 2010
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (7)
"ഇബ്രാഹീമിനു നാം ഈ (കഅബ) മന്ദിരത്തിന്‍റെ സ്ഥാനം നിര്‍ണ്ണയിച്ചു കൊടുത്തതോര്‍ക്കുക.(അതോടൊപ്പം നാം കല്പ്പിചിട്ടുണ്ടായിരുന്നു.)യാതൊന്നിനെയും എന്‍റെ പങ്കാളിയാക്കാതിരിക്കേണം.പ്രതിക്ഷിണം ചെയ്യുന്നവര്‍ക്കും നില്‍ക്കുന്നവര്‍ക്കും നമിക്കുന്നവര്‍ക്കും പ്രണമിക്കുന്നവര്‍ക്കുമായി എന്‍റെ മന്ദിരത്തെ ശുദ്ധീകരിച്ചു വെക്കേണം.തീര്‍ഥാടനം ചെയ്യുവാന്‍ ജനങ്ങളില്‍ പൊതു വിളംബരം ചെയ്യുക.ദൂരദിക്കുകളില്‍ നിന്നൊക്കെയും കാല്‍ നടയായും ഒട്ടകങ്ങളില്‍ സവാരി ചെയ്തുകൊണ്ടും അവര്‍ നിന്‍റെ അടുക്കല്‍ എത്തി ചെരുന്നതാകുന്നു.ഇവിടെ അവര്‍ക്ക് വേണ്ടി ഒരുക്ക പെട്ട ഗുണങ്ങള്‍ കാണാനും,അള്ളാഹു അവര്‍ക്കേകിയിട്ടുള്ള മൃഗങ്ങളെ നിര്‍ണിതമായ ഏതാനും നാളുകളില്‍ അല്ലാഹുവിന്‍റെ പേരില്‍ ബലിയര്‍പ്പിക്കാനും വേണ്ടി അതില്‍ നിന്നും സ്വോയം ഭക്ഷിച്ചു കൊള്ളുക.അനന്തരം അവര്‍ തങ്ങളുടെ അഴുക്കുകള്‍ ദുരീകരിക്കട്ടെ,നേര്‍ച്ചകള്‍ നിറവേറ്റട്ടെ,പുണ്യ പുരാതന മന്ദിരത്തെ പ്രതിക്ഷിണം ചെയ്യുകയും ചെയ്യട്ടെ.(വി.ഖു.Al Hajju.26-29+30) )
ഇതാകുന്നു (കഅബ നിര്‍മാണത്തിന്‍റെ ലക്‌ഷ്യം). അള്ളാഹു സ്ഥാപിച്ച വിശുദ്ദ ചിന്നങ്ങളെ മാനിക്കുന്നു വെന്ന് അതവന്‍റെ നാഥങ്കല്‍ ഗുണകരമാകുന്നു."
ഈ ഖുര്‍ആന്‍ വചനമായിരിക്കാം ഈ രാജ്യത്തിന്‍റെ ഭരണ കര്‍ത്താക്കള്‍ ഏറ്റെടുത്തിരിക്കുന്നത്.അവര്‍ ഇരു ഹരമുകളെയും സേവിക്കുന്നവര്‍ (ഖാദിമുല്‍ ഹരമൈനി ശരീഫൈനി) എന്ന് തങ്ങളുടെ പേരിനു മുമ്പില്‍ ചേര്‍ക്കാന്‍ കാരണവും ഇതായിരിക്കും എന്ന് അബ്ദുവിന് തോന്നി.ഈ പേര് അനര്‍ത്ഥമാക്കുന്നതായിരുനു ഇവിടുത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.അബ്ദു മക്കയില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന ഫഹദ് രാജാവിന്നും ഇതെഴുതുമ്പോള്‍ നിലവിലുള്ള അബ്ദുള്ള രാജാവിനും ഇനി വരാനിരിക്കുന്ന സുല്‍ത്താന്‍ രാജ കുമാരനും ഇവരുടെ എല്ലാം പിതാവായിരുന്ന അബ്ദുല്‍ അസീസ് രാജാവിന്നും അല്ലാഹു അര്ഹ മായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ എന്ന് മനസ്സില്‍ തട്ടി പ്രാര്‍ത്തിക്കുന്നു.
അസര്‍ നമസ്ക്കാരത്തിനു ശേഷം അബ്ദുവും കോയാക്കയും പള്ളിക്കകത്ത് നിന്നും പുറത്തിറങ്ങി.ഹറമിന്‍റെ പല കവാടങ്ങളിലൂടെ പരന്നൊഴുകുന്ന ജനത്തെ നോക്കി നിന്നപ്പോള്‍ ഏതാല്ലമോ ഗത കാല ചിത്രങ്ങള്‍ മിന്നി മറയുന്നതായി അബ്ദുവിന് അനുഭവപെട്ടു.എത്ര ജനതകളാണ് ഈ കൈ വഴികളിലൂടെ കടന്നു പോയിട്ടുള്ളത്!എതെല്ലാം യുഗ പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായ ചരിത്ര ഭൂമിയാണിത്.
പുറത്തു തെരുവ് കച്ചവടവും ഭിക്ഷാടനവും നടത്തുന്നവരുടെ തിരക്ക്.അതികവും സ്ത്രീകളും കുട്ടികളും.യാചനയും ഒരു കച്ചവടമാണത്രേ.ജന കോടികള്‍ ഒഴുകി എത്തുന്ന ഏതു തീര്‍ഥാടന കേന്ത്രങ്ങളിലും ഇതൊക്കെ സ്വാഭാവികം.പക്ഷെ സമാഥാനമാണ് ഈ പുണ്യ മക്കയുടെ മുഖമുദ്ര.ഹറമില്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും അത് അനുഭവിക്കാനാവും.ആരും ആരെയും അക്ക്രമിക്കുന്നില്ല, ഒന്ന് കയര്‍ത്തു സംസാരിക്കുക പോലും ചെയ്യുന്നില്ല.പോലീസുകാര്‍ പോലും സൌമ്യതയോടെ പെരുമാറുന്നു.ഹറമും പരിസരവും വൃതിയാക്കുന്നവരുടെ മുഖഭാവം ശ്രദ്ധിച്ചാല്‍ പോലും വീണ്ടും വീണ്ടും അഴുക്കുകള്‍ ഉണ്ടാകുമ്പോള്‍ യാതൊരു പരിഭവവും ഇല്ലാതെ അവരതു നീക്കം ചെയ്യുന്നത് കാണാം.
കറുത്തവനെന്നോ വെളുത്തവനെന്നോ ചെറിയവനെന്നോ വലിയവേനെന്നോ പണക്കാരനെന്നോ പാവങ്ങളെന്നോ അറിവുള്ളവനെന്നോ പാമാരെനെന്നോ ഏതു നാടുകാരനെന്നോ വ്യത്യാസമില്ലാതെ,സമൂഹത്തിലെ ഏതു ശ്രേണിയില്‍ പെട്ട ആളാണ് എങ്കിലും ഇവിടെ എല്ലാവരും തുല്യരായ അള്ളാഹു വിന്‍റെ വിളിക്കുത്തരം നല്‍കിയ അനുസരണ യുള്ള ദാസന്‍മാരാണ്.
പ്രവാസ ജീവിതം തുടങ്ങാന്‍ പോകുന്ന അബ്ദു വിന്‍റെ മറക്കാനാകാത്ത ദിനമായിരുന്നു മസ്ജിദുല്‍ ഹറാംമിലേ ഓരോ നിമിഷവും.
അള്ളാഹുവിന്‍റെ കല്പന പ്രകാരം തന്‍റെ പ്രിയ പത്നി ഹാജറ ബീവിയെയും തന്‍റെ പൊന്നോമന പുത്രന്‍ ഇസ്മായിലിനെയും വിജന മായ പാറ കുന്നുകള്‍ക്കിടയില്‍ ഉപേക്ഷിച്ചു പോവുമ്പോള്‍ ഇബ്രാഹീം നബി (സ)യുടെ അവസ്ഥ എന്തായിരിക്കും,ഒരു തുള്ളി വെള്ളമോ ഒരു കഷണം റൊട്ടിയോ അതുമല്ലങ്കില്‍ ഒരു പച്ച ഇല പോലും ഭക്ഷിക്കാനില്ലാതെ ഈ മരുഭൂമിയില്‍ താനും തന്‍റെ പൊന്നോമന മകനും തനിച്ചായപ്പോള്‍ ആ മാതാവി ന്‍റെ മനസ്സ് എങ്ങിനെയായിരിക്കും.അള്ളാഹു വില്‍ മാത്രം വിശ്വാസമര്‍പ്പിച്ച ഈ പിതാവിന്‍റെയും മാതാവിന്‍റെയും അവസ്ഥ മാത്രം ആലോചിച്ചാല്‍ ഇന്നത്തെ തലമുറയും നമ്മുടെ പ്രശ്നങളും പ്രാരാബ്ദങ്ങളും എത്ര ദൂരെയാണല്ലേ...... മക്കയിലെ ആദ്യ പ്രവാസി യായ ഹാജറ ബീവിയുടെയും ഇസ്മായില്‍ നബിയുടെയും പിതാവ് ഇബ്രാഹീം നബിയുടെയും ജീവിത ചരിത്രവും മായി ബന്തപെട്ടാണ് ഹജ്ജും ഉംറ യും ഒക്കെയെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുമ്പോള്‍ അവര്‍ അനുഭവിച്ച ത്യാഗോജ്ജുലമായ ജീവിതത്തിനു അല്ലാഹു വിന്‍റെ സമ്മാനമായിരിക്കും ഈ തീര്‍ഥാടന ജനങ്ങളുടെ പ്രാര്‍ത്ഥന എന്ന് അബ്ദു മനസ്സിലാക്കി. അബ്ദുവും കോയാക്കയും പ്രവാചകന്‍ മുഹമ്മദ് നബി (സ) അന്ത്യ വിശ്രമം കൊള്ളുന്ന മദീന നഗരിയിലേക്ക് പുറപ്പെടാന്‍ ഒരു പഴയ ജി എം സി വണ്ടിയില്‍ കയറി.................. തുടരും .......
Subscribe to:
Post Comments (Atom)
No comments:
Post a Comment