Some thing for my world

സന്‍മനസ്സുകളെ !
നിങ്ങള്‍ക്ക്‌ എന്‍റെ ഹൃദയം നിറഞ്ഞ സ്വാഗതം. മനുഷ്യ മനസ്സി ന്‍റെ വികല മായ ചിന്തകള്‍ വരികളിലൂടെ പുറത്തേക്കു ഒഴുകുമ്പോള്‍ അത് കവിത യും കഥ യും ആയി മാറുന്നു.അത് പ്രാവര്‍ത്തിക മാവുമ്പോള്‍ നാടകവും സിനിമയും ആയി മാറുന്നു.ചിന്തിചെഴുതുന്നവര്‍ക്കെ കവിയും കഥാ കാരനും ആയി മാറാന്‍ കഴിയൂ.എന്റെ ലേഖനങ്ങള്‍ ചിന്ത യുടെ സൃഷ്ടി യല്ല.അനുഭവത്തി ന്‍റെ പ്രതിരൂപ മാണ്‌.അത് കൊണ്ട് ഞാനൊരു കവിയോ കാഥിക നോ അല്ല.വെറു മൊരു സാധാരണക്കാരന്‍.

masjidul haram

masjidul haram

Thursday, 11 February 2010

പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ ( 10 )



റൗള സിയാറത്തും നബി (സ)യുടെ ഖബറിനും മിമ്പരിനും ഇടയിലുള്ള സ്ഥലത്ത് നിന്നും സുന്നത്ത് നമസ്ക്കാരവും പ്രാര്‍ഥനയും നിര്‍വഹിച്ചപ്പോള്‍ തന്നെ അബ്ദു വിന്‍റെ മനസ്സിന് നന്മയുടെ കുളിര്‍ കാറ്റ് ലഭിച്ചത് പോലെ അനുഭവപെട്ടു.നാട് വിട്ടപ്പോള്‍ തോന്നിയിരുന്ന ആദിയും യാത്രയിലുണ്ടായ പ്രയാസങ്ങളും വീട്ടിലെ പ്രശ്നങ്ങളും പ്രാരാബ്ദങ്ങളും ശാന്തിയുടെയും സമാധാനത്തിന്‍റെയും വാഹകനായ മുഹമ്മദ്‌ നബി (സ) സന്നിതിയില്‍ വെച്ച് അല്ലാഹുവും ആയി സംവതിച്ചപ്പോള്‍ ജീവിതത്തിന്‍റെ യൌവ്വനകാലങ്ങളില്‍ ഇന്നേ വരെ ലഭിക്കാത്ത എന്തൊകെയോ ധൈര്യം ഈ സന്നിധിയില്‍ നിന്നും കിട്ടിയിരിക്കുന്നു.അത് തന്നെ യാണ് മദീന നഗരത്തിന്‍റെ പ്രത്യകത.
പുറത്തിറങ്ങി മദീന പട്ടണത്തിലെ മറ്റു ചരിത്ര സ്ഥലങ്ങള്‍ കാണാന്‍ മറ്റൊരു ടാക്സി കാറില്‍ പുറപ്പെട്ടു.പട്ടണവും കഴിഞു കാറ് ഉഹുദു മലയുടെ അടുത്തേക്ക് നീങ്ങി.ഉഹുദ് യുദ്ദം നടന്ന സ്ഥലം.നബി (സ)യുടെ വാകിനെ ദിക്കരിച്ചു യുദ്ദം മുസ്ലിങ്ങള്‍ക്ക്‌ അനുകൂല മാണന്നു കരുതി കാവല്‍ നിര്‍ത്തിയുന്നവര്‍ ഉഹുദു മലയില്‍ നിന്നും ഇറങ്ങുകയും യുദ്ദക്കളം വിട്ടോടുന്ന ശത്രു സൈന്യം ഈ ഒഴിഞ്ഞു കിടക്കുന്ന മല കണ്ടു അതിലൂടെ ഒളിച്ചു കടന്നു മുസ്ലിങ്ങള്‍ക്ക്‌ കനത്ത തിരിച്ചടി നല്‍കുകയും ഹംസ (റ)വിനെ യും മുസ്അബു(റ)യും ഈ ഉഹ്ധു മലക്കരികില്‍ വധിക്കുകയും ചെയ്ത സംഭവം ഓര്‍മ വന്നു.ഈ യുദ്ദത്തില്‍ രക്തസാക്ഷികളായ ശുഹദാക്കളുടെ ഖബറുകള്‍ മതിലുകള്‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു സൌദി ഗവണ്‍മെന്ടു. കാലം ഒരു മാറ്റവും ഈ മണ്ണിനു വരുത്തിയിട്ടില്ല.മനസ്സും ചുണ്ടുകളും അറിയാതെ പ്രാര്‍ത്ഥനയില്‍ മുഴുകി.വിശ്വാസികളുടെ മനസ്സില്‍ ചരിത്ര സ്മരണ ഉണര്‍ത്തുന്ന നിമിഷങ്ങള്‍.
അവിടെ നിന്നും പിന്നെ മസ്ജിദുല്‍ ഖിബുലതൈനി യിലെക്കായിരുന്നു യാത്ര.നബി (സ) യുടെ ആദ്യ കാലങ്ങളില്‍ ബൈതുല്‍ മുഖദ്ദിസായിരുന്നു മുസ്ലിങ്ങളുടെ ഖിബുല.ഈ പള്ളിയില്‍ നബി (സ) ബൈതുല്‍ മുഖദി സിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്നതിനിടയില്‍ അല്ലാഹുവിന്‍റെ ഖിബുല മാറ്റം അറിയിച്ചു കൊണ്ടുള്ള വഹുയ്‌ ഇറങ്ങുകയും നമസ്ക്കാരത്തില്‍ വെച്ച് തന്നെ നബി (സ)കഅബ നില്‍ക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു നമസ്ക്കാരം തുടരുകയും ചെയ്യുകയും അന്ന് മുതല്‍ ഈ പള്ളി മസ്ജിദുല്‍ ഖിബുലതൈനി (രണ്ടു ഖിബുല)എന്ന് അറിയപെടുകയും ചെയ്തു എന്നാണു ചരിത്രം.അബ്ദുവും കൂടെ യുള്ള കോയാക്കയും ഇവിടെ രണ്ടു റകഅത് സുന്നത്ത് നമസ്ക്കരിച്ചു വീണ്ടും കാറില്‍ കയറി അടുത്ത ചരിത്ര പ്രഥാന സ്ഥലത്തേക്ക് യാത്ര തുടര്‍ന്നു.
ഖന്തക്ക് യുദ്ദം നടന്ന സ്ഥലത്ത് കാറ് നിന്നു. സബഅ മസാജിദു (എഴു മസിജിദുകള്‍)എന്നാണ് ഈ പ്രദേശം അറിയ പെടുന്നത്.എന്നാല്‍ ഇന്നിവിടെ എഴു പള്ളികള്‍ കാണാനില്ല.മൂന്നണ്ണം ഇപ്പോഴും നില നില്‍ക്കുന്നുണ്ട് .നബിയും സഹാബികളും വിശന്ന വയറ്റില്‍ കല്ല് കെട്ടി ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി കുഴിച്ച കിടങ്ങിനെ യാണ് ഖന്തക്ക് എന്നറിയപെടുന്നത്.സല്‍മാനുല്‍ ഫാരിസി എന്ന സഹാബി യുടെ അഭിപ്രായം സ്വീകരിച്ചു കൊണ്ടായിരുന്നു ഈ കിടങ്ങ് നിര്‍മ്മാണം.ഇന്ന് ഈ കിടങ്ങ് കാണാനില്ല.പകരം ഈ സ്ഥലത്തുകൂടി യാണ് റോഡു നിര്‍മ്മിച്ചിരിക്കുന്നത്.മൂന്ന് പള്ളികളില്‍ ഒന്നിന്‍റെ പേര് സല്‍മാനുല്‍ ഫാരിസി എന്നും ഏറ്റവും മുകളിലുള്ള പള്ളി മസിജിദുല്‍ ഫതുഹു എന്നും അറിയപെടുന്നു.കൂടുതല്‍ വിവരങ്ങളറിയാന്‍ ഇവിടെ സംവിധാനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.മൂന്നു പള്ളികളിലും സുന്നത്ത് നമസ്കരിച്ചു വീണ്ടും മസ്ജിദു നബവിയിലേക്ക് തന്നെ തിരിച്ചു.
ളുഹുര്‍ നമസ്ക്കാരവും അസര്‍ നമസ്ക്കാരത്തിനും ശേഷം വീണ്ടും ഒന്ന് കൂടി റൗള സന്നര്‍ശനം നടത്തി.ശേഷം ഉസ്മാന്‍ (റ)ഖബര്‍ സ്ഥിതി ചെയ്യുന്ന ജന്നതുല്‍ ബഖീ കാണാന്‍ പോയി.ജന്നതുല്‍ ബഖീ നടന്നു കണ്ടു.വീണ്ടും മസ്ജിദു നബവിയുടെ മുറ്റത്തെ മാര്‍ബിള്‍ തറയില്‍ അല്‍പ സമയം വിശ്രമിച്ചു.മഗരിബ് നമസ്ക്കാരവും ഇഷാ നമസ്ക്കാരവും നിര്‍വഹിച്ചു അബ്ദുവും കോയാക്കയും മസ്ജിദു നബവിയോടും മദീന യോടും വിട പറഞ്ഞു മറ്റൊരു വാഹനത്തില്‍ ജിദ്ദ നഗരം ലക്ഷ്യമാക്കി പുറപ്പെട്ടു. തുടരും...............

No comments:

Post a Comment