മനൂ
.....മനു ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. മീനു അല്ലെ എന്നെ വിളിച്ചത്, അവള്കിത് എന്ത് പറ്റി ദൈവേ...
മനോജ് ചുറ്റു പാടും കണ്ണോടിച്ചു.എല്ലാവരും ഖൂര്‍ക്കം വലിച്ചുറങ്ങുകയാണ്.
മനോജ് മൊബൈല്‍ എടുത്തു സമയം നോക്കി. പുലര്‍ച്ചെ മൂന്നു മണി യായിരിക്കുന്നു,അവനു ഉറക്കം നഷ്ട്ട പെട്ടു.
മനോജ്, അവനിപ്പോള്‍ ഒരു പ്രവാസി യാണ്.നാട്ടില്‍ മാഷായിരുന്നു.അവന്‍റെ ഫ്രണ്ട് അലിയുടെ ബാപയാണ് മനോജ് എന്ന മനു വിനെ ഷാര്‍ജ യിലെ ഈ കമ്പനിയില്‍ എത്തിച്ചത്.നല്ല ജോലി, നല്ല ശമ്പളം.പക്ഷെ പ്രവാസത്തിന്‍റെ വിരഹ വേദന യില്‍ നീറി പുകയുന്ന ഒരു സാധാരണ പ്രവാസി യാണ് മനുവും. മനു വിന്‍റെ ഭാര്യ യാണ് മീനു എന്ന് വിളിക്കുന്ന മീനാക്ഷി.മീനു വിനു തീരെ ഇഷ്ട്ട മില്ലാതെ യാണ് മനു പ്രവാസം സ്വീകരിച്ചത്.അതിന്‍റെതായ കല്ല് കടികള്‍ അവര്‍കിടയില്‍ ഉണ്ട്.എന്നാലും മനുവിന് മീനു ജീവനാണ്.മീനു വിനോ തന്‍റെ കണ്ണിലെ കൃഷ്ണമണി യാണ് മനു.ഇന്നലെ രാത്രി കിടക്കാന്‍ നേരത്തും മീനു വിനു വിളിച്ചിരുന്നു.ഒരു പാട് സങ്കടങ്ങള്‍ പറഞ്ഞാണ് മീനു ഫോണ്‍ കട്ട് ചെയ്തത്.അവളെ കുറിച്ച് ആലോചിച്ചു കിടന്നത് കൊണ്ടായിരിക്കും ഈ പുലര്‍ വേളയില്‍ ഇങ്ങിനെ ഒരു ദുസ്വപ്നം കണ്ടത് എന്ന് കരുതി മനു സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.എങ്കിലും ഞാന്‍ കണ്ട സ്വപ്നം സത്യാ മാവല്ലേ ദൈവമേ യെന്നവന്‍ പ്രാര്‍ത്തിച്ചു.
മനു മീനുവിനെ ആദ്യ മായി കണ്ടു മുട്ടിയ രംഗങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു.ശ്രമം പക്ഷെ കാട് കയറി പോയി.അന്ന് ഞാന്‍ എന്‍റെ അമ്മയും ആയി സിറ്റി യിലെ ഹോസ്പിറ്റലില്‍ ചെക്കപ്പിനു ചെന്നതായിരുന്നു.ആ സമയ ഓപറേഷന്‍ തിയേറ്ററിനു അടുത്ത് നിന്നും വലിയ നിലവിളിയും കരച്ചിലും കേടു ആളുകള്‍ ഓടി കൂടുന്നത് കണ്ടാണ് ഞാനും അവിടെ എത്തിയത്.എല്ലാവരും എന്താണ് എന്ന് ചോതിക്കുന്നുണ്ട്.കൂട്ടത്തിനു നടുവില്‍ നിന്നും ഒരു സുന്ദരി പെണ്‍കുട്ടി അലറി വിളിച്ചു കരയുന്നു.എന്‍റെ അമ്മയ്ക്ക് രക്തത്തിന് വേണ്ടി ഞാന്‍ എവിടെ പോകും ദൈവേ ഞങ്ങള്‍ക്ക് ആര് മില്ലല്ലോ.... ഈ ശബ്ദ കോലാഹലം കേട്ടാവണം പാര്‍വതി ഡോക്ടര്‍ തിയേറ്ററിനു പുറത്തു വന്നു ഇങ്ങിനെ പറഞ്ഞത്. ഈക്കൊട്ടത്തില്‍ ഓ പോസിറ്റീവ് രക്തം ഉള്ള ആരും ഇല്ലേ ഈ കുട്ടി യുടെ അമ്മയെ രക്ഷിക്കാന്‍.അത് കേട്ടതും എന്‍റെ യുവ രക്തം തിളച്ചു മറിഞ്ഞു.ആള്‍ കൂട്ടത്തിനിടയില്‍ നിന്നും ഞാന്‍ വിളിച്ചു പറഞ്ഞു.സര്‍ എന്‍റെ രക്തം ഓ പോസിട്ടീവേ ആണ് ഞാന്‍ കൊടുക്കാം ആകുട്ടിയുടെ അമ്മയ്ക്ക് രക്തം.അമ്മ കൂടെ യുള്ളത് പോലും ആലോചിക്കാതെ യാണ് ഞാന്‍ അങ്ങിനെ വിളിച്ചു പറഞ്ഞത്.പിന്നെ എല്ലാരുടെയും ശ്രദ്ദ എന്‍റെ നേരെ യായി,ആ കുട്ടിയുടെയും.ഞാന്‍ അമ്മയെ കാര്യം പറഞ്ഞു ബോധ്യ പെടുത്തി.അമ്മ മന മില്ലാ മനസ്സോടെ സമ്മതിച്ചു.അമ്മയോട് ആ കുട്ടിയുടെ അടുത്തിരിക്കാന്‍ പറഞ്ഞു ഞാന്‍ രക്തം കൊടുക്കാന്‍ ലാബിലേക്ക് പോയി. അല്‍പ സമയം കയിഞ്ഞു രക്തം കൊടുത്തു മടങ്ങി വരുമ്പോള്‍ അമ്മയും അവളും വലിയ അടുപ്പത്തിലായി മാറിയിരുന്നു.അമ്മെ എന്നാ ഇനി നമുക്ക് പോവാം.ഞാന്‍ അമ്മയോട് പറഞ്ഞു.അമ്മയ്ക്ക് അത് ഇഷ്ട്ട പെട്ടില്ല.ഈ കുട്ടിയെ ഇവിടെ തനിച്ചാക്കി നമ്മള്‍ പോവുകയോ?അവളുടെ അമ്മയെ തിയേറ്ററില്‍ നിന്നും കൊടുന്നിട്ടു നമുക്ക് പോവാം അമ്മ പറഞ്ഞു.അത് ശരി യാണ് എന്ന് എനിക്കും തോന്നി.
രാത്രി യായിരുന്നു അവളുടെ അമ്മയെ തിയേറ്ററില്‍ നിന്നും കൊടുന്നപ്പോള്‍. അത്രയും സമയം അവളുമായി സംസാരിച്ചപ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ പിരിയാന്‍ കഴിയാത്തവരായി മാറിയിരുന്നു.മീനാക്ഷി യാണ് പേരെന്നും അമ്മ മീനു എന്നാണു വിളിക്കുക എന്നും അച്ഛനും ആകെ യുണ്ടായിരുന്ന ഒരു അനിയനും ആക്സിഡന്റില്‍ മരിച്ചു എന്നും അമ്മയും അച്ഛനും പ്രേമ വിവാഹം ആയിരുന്നത് കൊണ്ട് ഇരുവരുടെയും കുടുംബങ്ങളില്‍ നിന്നും ഒറ്റ പെട്ടു എന്നും മീനു തുറന്നു പറഞ്ഞപ്പോള്‍ അവളോട് എന്തൊന്നില്ലാത്ത ഒരടുപ്പം എനിക്കും അമ്മയ്ക്കും തോന്നുകയായിരുന്നു.ഞാനും എന്റെയും കുടുംപത്തിന്‍റെയും ചരിത്രം അവള്‍ക്കു മുമ്പിലും തുറന്നു വച്ചു. അച്ഛന്‍ മരിച്ചതും സഹോദരിമാരുടെ കല്യാണം കഴിഞ്ഞു പോയതും ഇപ്പോള്‍ ഞാനും അമ്മയും ഒറ്റ പെട്ടതും അച്ഛന്റെ പെന്‍ഷന്‍ കൊണ്ടാണ് ജീവിക്കുന്നത് എന്നും ഡിഗ്രി കഴിഞ്ഞു ജോലി അന്ന്യഷിച്ചു നടക്കുകയാണന്നും ഒക്കെ അവളു മായി സംസാരിച്ചു.അവസാനം അവള്‍ക്കു എന്‍റെ മൊബൈല്‍ നമ്പറും വീടിലെ നമ്പറും കൊടുത്തു.എന്താവശ്യം ഉണ്ടങ്കിലും വിളിക്കണം എന്നും ഞാന്‍ നാളെ വരാം എന്ന് പറഞ്ഞു അവളും ആയി പിരിയുമ്പോള്‍ അറിയാതെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ ഒഴുകുന്നുണ്ടായിരുന്നു.അവള്‍ അമ്മയുടെ കൈ പിടിച്ചു പൊട്ടി കരയുക യൈരുന്നു.എങ്ങിനെ യാണ അമ്മെ ഞാന്‍ നിങ്ങളോട് നന്ദി പറയുക,എന്‍റെ അമ്മയുടെ ജീവന്‍ രക്ഷിച്ച മനു വിനു നൂറു പുണ്യം കിട്ടും,എന്നും ഈകടപ്പാട് എനിക്ക് ഉണ്ടാകും.അവള്‍ പറഞ്ഞു.
അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല മനസ്സ് നിറയെ മീനുവും അവളുടെ അമ്മയും ആയിരുന്നു..പിറ്റേന്ന് നേരം വെളുത്ത ഉടനെ തന്നെ ഞാന്‍ ഹോസ്പിറ്റലില്‍ പോയി, മീനുവിനെയും അവളുടെ അമ്മയെയും കാണാന്‍.അമ്മയോട് മീനു പറഞ്ഞു അമ്മെ ഇയാളാണ് അമ്മയ്ക്ക് രക്തം തന്നു അമ്മയുടെ ജീവന്‍ രക്ഷിച്ചത്.അമ്മ അത് കേട്ടതും കൈ കൂപ്പി എന്നോട് നന്ദി പറഞ്ഞതും ഇന്നും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. അമ്മയോടുള്ള സ്നേഹം കൊണ്ട് ഈ മോള് ആര്‍ത്തു വിളിച്ചു കരഞ്ഞിട്ടില്ലായിരുന്നില്ലങ്കില്‍ ഞാന്‍ എങ്ങിനെ യാണ് ഇത് അറിയുക.അത് കൊണ്ട് അമ്മയുടെ ജീവന്‍ രക്ഷിച്ചത് അമ്മയുടെ മോള് തന്നെ യാണ്,ഞാനും വിട്ടു കൊടുത്തില്ല.ആ സമയത്ത് ഒന്നും പറയാതെ മീനുവിന്‍റെ കയ്യും എന്‍റെ കയ്യും പിടിച്ചു മീനു വിന്‍റെ അമ്മ പൊട്ടികരഞ്ഞു കൊണ്ട് ഞങ്ങളുടെ കൈകള്‍ കൂട്ടി യോചിപ്പിക്കുകയായിരുന്നു.ആ സമയുതുണ്ടായ വികാരം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല.
മീനു വിന്‍റെ അമ്മ എന്ത് ഉദ്ദേശത്തില്‍ആണാവോ ഞങ്ങളുടെ കൈകള്‍ കൂട്ടി യോചിപ്പിച്ചത്. ഞാന്‍ ഒരു പാടാലോചിച്ചു.ദിവസങ്ങള്‍ കഴിയും തോറും ഞാനും മീനുവും ഒരുപാടൊരുപാട് സ്നേഹിച്ചു.ഇരു വര്‍ക്കും പിരിയാന്‍ കഴിയാതായി.അടുക്കും തോറും അവളുടെ സാമീപ്യം എനിക്കും എന്റെ സാമീപ്യം അവള്‍ക്കും ആശ്വാസ മായി.മീനു വിന്‍റെ അമ്മയെ ഡിസ്ചാര്‍ജു ചെയ്തു വീടിലേക്ക് കൊണ്ട് പോയി.ഞാനായിരുന്നു വണ്ടി വിളിച്ചതും അമ്മയെ വീല്‍ ചെയറില്‍ ഇരുത്തി വണ്ടിയില്‍ കയറ്റിയതും വീട്ടില്‍ എത്തിയപ്പോള്‍ അമ്മയെ കയ്യില്‍ കോരി എടുത്തു അകത്തു കൊണ്ടേയാക്കിയതും ഒക്കെ.മീനു വിന്‍റെ അമ്മയ്ക്ക് എന്നെ വല്ലാതെ ഇഷ്ട്ടായി. അമ്മ എന്‍റെ കയ്യില്‍ ഉമ്മ വെച്ച് ഒരു പാട് കരഞ്ഞു. എനിക്ക് പിറക്കാതെ പോയ മകനാണ് നീ എന്നൊക്കെ പറഞ്ഞു.
ദിവസങ്ങള്‍ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു.മീനുവും ബി എഡ് കഴിഞ്ഞു.എനിക്കും അവള്‍ക്കും ഒരു സ്ക്കൂളില്‍ തന്നെ താല്‍ക്കാലിക ജോലി കിട്ടി.സ്കൂളില്‍ ഒരുമിചായത് കൊണ്ട് ഞങ്ങള്‍ക്ക് പ്രേമിക്കാന്‍ ഒരുപാട് സാഹജര്യങ്ങളും സമയവും കിട്ടി.മറ്റു മാഷംമാര്‍ക്കും ടീച്ചര്‍മാക്കും ഞങ്ങളുടെ സ്നേഹം കണ്ടു അസൂയയായി.പലരും പലതും പറഞ്ഞു പരിഹസിച്ചു.ചിലര്‍ പ്രോത്സാഹനം തന്നു.മറ്റു ചിലര്‍ പാര പണിഞ്ഞു ഞങ്ങളെ തെറ്റിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഞങ്ങളുടെ സ്നേഹം ദ്രട മാവുകയായിരുന്നു.എന്‍റെ അമ്മയും മീനുവിന്‍റെ അമ്മയും ഒരു തീരുമാനത്തിലെത്തി.ഞങ്ങളെ തമ്മില്‍ കെട്ടിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു.പ്രേമ വിവാഹ മാന് എങ്കിലും ജാതകം നോക്കണം.എന്‍റെ അമ്മ വാശി പിടിച്ചു.ഞാന്‍ രണ്ടു പേരുടെയും ജാതകം ഒരു ജോത്സ്യനെ കണ്ടു നോക്കിപ്പിച്ചു.ജ്യോത്സ്യന്‍ ഒരുപാട് കവിടി നിരത്തി യതിനു ശേഷം പറഞ്ഞു.ജാതകങ്ങള്‍ തമ്മില്‍ ചില പൊരുത്ത കേടുകള്‍ കാണുന്നുണ്ട്.അത് കൊണ്ട് ഈ കല്യാണം നടക്കാതിരിക്കുന്നതാണ് നല്ലത്.ഞാന്‍ ചോതിച്ചു ജ്യോല്സ്യനോട് എന്താണിത്ര പ്രശ്നം.അയാള്‍ പറഞ്ഞു.കല്ല്യാണം കഴിഞ്ഞാല്‍ രണ്ടു കൊല്ലതിനടില്‍ വധു വിനോ വരനോ ആര്‍കെങ്കിലും ഒരാള്‍ക്ക് അപകട മരണം സംപവിക്കാം.രണ്ടു വര്‍ഷ ത്തിനിടയില്‍ അത് സംപവിക്കാതെ കഴിഞ്ഞു പോയാല്‍ പിന്നെ പേടിക്കാനൊന്നും ഇല്ല.കാര്യങ്ങള്‍ അമ്മ മാരോട് മറച്ചു വച്ചാണ് കല്യാണം ഉറപ്പിച്ചത്.മീനു വിനും എനിക്കും ജാതകതിലോന്നും വിശ്വാസ മുണ്ടായിരുന്നില്ല.കല്ല്യാണം കേമ മായി തന്നെ നടന്നു.ഞങ്ങളുടെ ഗ്രാമത്തിലെ ക്ഷേത്ര ത്തില്‍ വച്ച് തന്നെ യായിരുന്നു കല്ല്യാണം.എന്‍റെ കൂട്ടുകാര്‍ അതികവും മുസ്ലിങ്ങളായിരുന്നു.ക്ഷേത്രത്തില്‍ ആയാല്‍ ഞങ്ങള്‍ എങ്ങിനെ പങ്കെടുക്കും എന്നവര്‍ ചോതിച്ചിരുന്നു.ഞാന്‍ പറഞ്ഞു നിങ്ങള്‍ക്കും വരാം അവിടെ.അവര്‍ക്ക് പേടി യായിരുന്നെങ്കിലും അവരും എന്‍റെ ഒപ്പം തന്നെ യുണ്ടായിരുന്നു.സ്കൂളിലെ ടീചെയ്സും വിദ്ദ്യര്‍ഥി കളും ആയി കല്യാണം ബഹുജോറായിരുന്നു.ആദ്യ രാത്രി ഞങ്ങള്‍ ഉറങ്ങിയതെയില്ല. പുലരു വോളം മുഖതോട് മുഖം നോക്കി സംസാരിച്ചിരുന്നു.ഓണക്കാലം ആയിരുന്നു ആ സമയം.സ്കൂളില്ലാത്തത് കൊണ്ട് ഞാന്‍ വൈകി യാണ് എണീറ്റത്.മീനു കുളിച്ചൊരുങ്ങി ഈറനണിഞ്ഞ മുടിയും ഓണകൊടിയും ഉടുത്തു എനിക്ക് ബെഡ് കോഫിയും ആയി വന്നു. അത് വരെ തോന്നാതിരുന്ന വികാരം എന്നില്‍ കടന്നു കൂടി.ഇത്രയും കാലം അവളുടെ സൌന്ദര്യം ആയിരുന്നില്ല എന്നെ ആഘര്‍ഷിച്ചിരുന്നത് , അവളുടെ സ്വഭാവം ആയിരുന്നു എനികിഷ്ട പെടാന്‍ കാരണം. ഇത്രയും കാലത്തിനിടയില്‍ ഒരു ചുമ്പനം പോലും ഞങ്ങള്‍ ചെയ്തിട്ടില്ല.ഞാന്‍ കോഫി അവളുടെ കയ്യില്‍ നിന്നും വാങ്ങി മേശയുടെ മുകളിലേക്ക് വച്ച് അവളെ കെട്ടി പുണര്‍ന്നു.അവളും ആഗ്രഹിച്ചിരുന്നത് പോലെ എന്നെയും വാരി പുണര്‍ന്നു.നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ ഒന്നായി.എന്‍റെ കരങ്ങളും ചുണ്ടുകളും അവളെ രതിയുടെ സ്വര്‍ഗതിലെതിച്ചു .ആദ്യ രാത്രി എന്നത് ആദ്യ രാവായി മാറി.ശരിക്കും അവളുടെ സൗന്ദര്യവും സ്നേഹത്തിന്റെ ആഴവും മനസ്സിലായത് അന്നായിരുന്നു.ലൈങ്ങിഗത ക്ക് വിവാഹ ജീവിതത്തില്‍ മഹത്തായ പ്രാഥാന്യം ഉണ്ടെന്നു മനസ്സിലായത് അന്നായിരുന്നു.അത് വരെ അവള്‍ കാണിച്ച സ്നേഹ മായിരുന്നില്ല പിന്നെ,അതിനെക്കാ പതിന്‍ മടങ്ങായിരുന്നു അവളുടെ സ്നേഹം പിന്നീടു എനിക്ക് അനുഭവപെട്ടത്. ദിവസങ്ങള്‍ക്കു വലുപ്പം പോരാത്തത് പോലെ തോന്നിയ കാലം.ഞങ്ങളുടെ സ്നേഹം കണ്ടു പലരും ഞങ്ങളുടെ ശത്രുക്കളായി.ഒരു ദിവസം പതിവ് പോലെ ഞങ്ങള്‍ ബൈക്കില്‍ സ്കൂളിലേക്ക് പോവുംമ്പോള്‍ പെട്രോള്‍ അടിക്കാന്‍ പമ്പില്‍ നിര്‍ത്തിയതായിരുന്നു.കൃഷ്ണണന്‍ എന്ന് വിളിക്കുന്ന ഞങ്ങളുടെ വീട്ടിലൊക്കെ തേങ്ങ ചാടിക്കാന്‍ വന്നിരുന്ന ആള്‍ ഞങ്ങളുടെ ബൈക്കിനടുത്തു വന്നു ചോതിച്ചു.മനു ഇതാരാ...ഞാന്‍ പറഞ്ഞു കൃഷ്ണേട്ടാ ഇത് എന്‍റെ ഭാര്യ യാണ്. പൊടുന്നനെ കൃഷ്നെട്ടന്‍റെ മറു ചോദ്യം.ഇന്നലെ നിന്‍റെ പിറകില്‍ വേറൊരുത്തി യായിരുന്നല്ലോ അവളും നിന്‍റെ ഭാര്യ യാണന്നല്ലേ നീ പറഞ്ഞത്.തമാശ വിട് മനു....ഇതെവിടുന്നു ചാടിച്ചതാ പറ. കൃഷ്ണേട്ടന്‍ ചോതിച്ചു. ഞാന്‍ പറഞ്ഞു കൃഷ്ണേട്ടാ നമ്മള്‍ ഇന്നലെ അതിനു കണ്ടിട്ടില്ലല്ലോ...അയാള്‍ ഞങ്ങള്‍കിടയില്‍ പിശാച്ചി ന്‍റെ കളി കളിക്കുകയായിരുന്നു. ബുദ്ദി മതി യായ എന്‍റെ മീനു അതിനു സമര്‍ത്ഥ മായി ഇങ്ങിനെ ഉത്തരം കൊടുത്തു.ചേട്ടാ നിങ്ങളെ എനിക്കറിയില്ല ഈ ജൂതാസിന്‍റെ കളി ഞങ്ങളുടെ അടുത്ത് നടക്കില്ല.സ്വന്തം കുടുമ്പത്തില്‍ തന്നെ കളിച്ചാല്‍ മതി.പിന്നെ അയാള്‍ പോയ വഴി കണ്ടില്ല.ഞാന്‍ പോലും പ്രതീക്ഷിക്കാത്ത തായിരുന്നു മീനു വിന്‍റെ ആ മറുപടി.ഞാനൊന്ന് പതറി യതായിരുന്നു.മീനു എന്നെ തെറ്റി ദ്ദരിക്കുമോ എന്ന് പോലും ആ നിമിഷ നേരം ഞാന്‍ ചിന്തിച്ചിരുന്നു.അതായിരുന്നു മീനു എന്ന എന്‍റെ മീനാക്ഷി യുടെ പ്രിക്ര്തം.
സ്കൂളില്‍ നിന്നും ഊട്ടി യിലേക്ക് ടൂറ് പോയപ്പോള്‍ ഞങ്ങള്‍ക്കത് ഹണി മൂണ്‍ ട്രിപ്പായിരുന്നു.ഹെഡ് മാഷ് പ്രത്യകം പറയുക തന്നെ ചെയ്തിരുന്നു.നിങ്ങളുടെ ഹണി മൂണി നു ഇടയ്ക്ക് കുട്ടികള്‍ കൂടെയുള്ളത് മറക്കരുതേ എന്ന്.പാട്ടും കളിയും ചിരിയും ആയി സ്കൂള്‍ കുട്ടികളും ഒത്തുള്ള ആ യാത്ര ശരിക്കുംമറക്കാനാവാത്ത അനുഭവം ആയിരുന്നു.ഊട്ടി യിലെ മരം കോച്ചും തണുപ്പില്‍ മീനുവും ആയികൂടിയാടിയ നിമിഷങ്ങള്‍ !അയ്യോ ഓര്‍ക്കാന്‍ തന്നെ എന്തൊരു രസം.പ്രസിദ്ധ മായ ഊട്ടി ഫ്ലവര്‍ ഷോ യുടെ കാലം ആയിരുന്നു അത്.പല തരം പൂക്കളുടെ ഇത്ര വലിയ ശേകരം ആദ്യ മായാണ് ഞാനും മീനുവും കാണുന്നത്.പൂക്കള്‍ കിടയിലൂടെ മീനു വിന്‍റെ കയ്യും പിടിച്ചു നടക്കുമ്പോള്‍ പിള്ളേര് ഞങ്ങളെ കുറച്ചൊന്നും അല്ല കളി യാക്കിയത്. മുസ്ലിം പെണ്‍ക്കുട്ടികള്‍ ഞങ്ങളെ പുതിയാപ്പിളയും പുതിയ പെണ്ണും ആക്കി പാട്ട് പാടി ഒപ്പന കളിച്ചത് എന്നെയും മീനു വിനെയും തെല്ലൊന്നും മല്ല സന്തോഷിപ്പിച്ചത്.എന്ത് പുണ്യം ചെയ്തിട്ടാണ് ഇത്ര സന്തോഷം ദൈവം വാരി കോരി തരുന്നത് എന്ന് പലപ്പഴും ഞാന്‍ അന്ന് ചിന്തിച്ചിരുന്നു.പക്ഷെ അതിക നാള്‍ ആ സന്തോഷം നില നിന്നില്ല.ഒരു വര്‍ഷംവര്ഷം തികഞ്ഞപ്പോള്‍ എന്‍റെ താല്‍ക്കാലിക ജോലി നഷ്ട്ട പെട്ടു.മീനു വിനു താല്‍കാലിക മായി വീണ്ടും നീട്ടി കിട്ടി.ജോലി പോയ സമയത്താണ് എന്‍റെ ഫ്രണ്ട് അലിയുടെ വാപ്പ ഉസ്മാന്‍ ഹാജി ഷാര്‍ജ യില്‍ നിന്നും ഈ വിസയും ആയി വന്നത്,എന്നെ അവര്‍ നിര്‍ബന്തിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചു.മീനു വിനു തീരെ ഇഷ്ട്ട മുണ്ടായില്ല.ഞാന്‍ പറഞ്ഞു സമ്മതിപ്പിക്കുക യായിരുന്നു.വെറുതെ കിട്ടുന്ന വിസ യല്ലേ.നമുക്കും വീടും കാറും ഒക്കെ വാങ്ങണ്ടേ.മീനു വിന്‍റെ ജോലി കൊണ്ട് മാത്രം നമുക്ക് പിടിച്ചു നില്‍ക്കാന്‍ തന്നെ പ്രയാസ മാകും.വീട്ടില്‍ കയറി വന്ന മഹാ ലക്ഷ്മിയെ തട്ടി തെരുപ്പിച്ചാല്‍ നമ്മള്‍ പിന്നീട് ഖേദിക്കേണ്ടി വരും എന്നൊക്കെ പറഞ്ഞപ്പോള്‍ ഇഷ്ട്ട മില്ലാഞ്ഞിട്ടും അവള്‍ സമ്മതിക്കുക യായിരുന്നു.
വിസ അടിച്ചു കരിപ്പൂരില്‍ നിന്നും യാത്ര യാകുന്ന സമയത്തും മീനു എന്‍റെ കൈകള്‍ പിടിച്ചു കരയുക യായിരുന്നു.മനൂ നമ്മുക്ക് പണം വേണ്ട മനൂ..നമുക്ക് ജീവിതം മതി മനൂ...ഉള്ളത് കൊണ്ട് സംപ്ത്രിപ്തരാകാം മനൂ. എന്നവള്‍ പല യാവര്‍ത്തി എന്നോട് പറഞ്ഞു.പക്ഷെ എന്‍റെ സ്വാര്‍ത്ഥതയോ അതോ എന്‍റെ അതി മോഹമോ അതുമല്ലങ്കില്‍ കൂടുകാരന്റെയും അവന്റെ വാപയുടെ യും പ്രലോഭാനമോ എന്നറിയില്ല ഞാന്‍ മീനു വിന്‍റെ വാക്ക് ആദ്യമായി ദിക്കരിക്കുക യായിരുന്നു.മീനു വിനെ യും അമ്മ മാരെയും പിരിയുന്ന കാര്യം എനിക്കും ഓര്‍ക്കാന്‍ തന്നെ കഴിയാത്തതായിരുന്നു.എവിടുന്നാണ് എനിക്കതിനുള്ള ദൈര്യം കിട്ടിയതെന്ന് എനിക്ക് തന്നെ അറിയില്ല.ഞാന്‍ഞാന്‍ പോന്നതിനു ശേഷമായിരുന്നു മീനു വിന്‍റെ അമ്മയുടെ മരണം സംപവിച്ചത്.എനിക്ക് മനുവിനെ കാണണം എന്ന് മരിക്കുന്ന ദിവസം പോലും അമ്മ മീനുവിനോട് പറഞ്ഞിരുന്നത്രെ.ഒരു വര്‍ഷ മെങ്കിലും കഴിയാതെ കമ്പനി ലീവ് തരൂല എന്ന് പറഞ്ഞപ്പോള്‍ ജോലി ഒഴിവാകി പോരാനായിരുന്നൂത്രേ അമ്മ പറഞ്ഞത്.ദിവസവും മീനു ഫോണിലൂടെ കരച്ചിലാണ്.എന്‍റെ അതി മോഹ മാണ് എല്ലാത്തിനും കാരണം എന്നവള്‍ എന്നെ കുറ്റ പെടുത്തും.ഞാന്‍ പലതും പറഞ്ഞു അവളെ സമാതാനിപ്പിക്കും.മുമ്പൊന്നും കാണിക്കാത്ത കുറുമ്പുകള്‍ അവളിപ്പോള്‍ എന്നോട് കാണിക്കും.പല ദിവസവും പിണങ്ങി യാണ് ഫോണ്‍ വയ്ക്കാറുള്ളത്..ഞാന്‍ വന്നിട്ട് ഇപ്പോള്‍ എട്ടു മാസ മായി ഇനി നാല് മാസം കൂടി കഴിയണം നാട്ടില്‍ പോവാന്‍.ചെന്നിട്ടു വേണം ഞങ്ങള്‍ക്കൊരു വിലസു വിലസാന്‍.ഒരു കുഞ്ഞു മോളും ഈ പോക്കില്‍ ദൈവം കനിഞ്ഞാല്‍ ഉണ്ടാവും.
കൂട്ടുകാരുടെ ഖൂര്‍ക്കം വലിക്കിടയില്‍ മലര്‍ന്നു കിടന്നു ആലോചിക്കുന്നതിനടയില്‍ മനു വിന്‍റെ മൊബൈല്‍ ബെല്ലടിച്ചു.മനു ഫോണും ആയി പുറത്തേക്കു ഓടി.നാട്ടില്‍ നിന്നും ഫ്രണ്ട് അലി യായിരുന്നു വിളിച്ചത്. മനൂ നീ ഉടനെ നാടിലേക്ക് വരണം ഇവിടെ കുറച്ചു പ്രശ്നങ്ങളുണ്ട്,ഞാന്‍ വാപ്പാക്ക് വിളിച്ചു പറഞ്ഞിട്ടുണ്ട്, നിന്നെ എത്രയും പെട്ടന്ന് കയറ്റി വിടാന്‍ .അലി ഫോണ്‍ കട്ട് ചെയ്തു.മനു വിനു ഒരെത്തും പിടിയും കിട്ടിയില്ല.അവന്‍ അന്താളിച്ചു നിന്നു.മൊബൈലില്‍ നന്നും മീനു വിന്‍റെ മൊബൈലിലേക്ക് വിളിച്ചു.അതും അലി തന്നെ യാണ് ഫോണ്‍ എടുത്തത്.അലീ മീനു എവിടെ ? മനോജ് കരയുക യായിരുന്നു.അലി പറഞ്ഞു മീനുവിനോന്നും പറ്റിയിട്ടില്ല. നീ വേകം vara നോക്ക്.ബാക്കി നാട്ടില്‍ വന്നിട്ട് പറയാം.അലി ഫോണ്‍ കട്ടാക്കുക മാത്രമല്ല ഓഫാക്കുക കൂടി ചെയ്തു.അവനു ദു സൂചന കിട്ടി.ഞാന്‍ കണ്ട സ്വപ്നം യാഥാര്‍ത്ഥ്യം ആയോ ..........ദൈവമേ എന്‍റെ മീനു വിനു ഒന്ന് വരുത്തരുതേ............. മനുവിന്റെ പൊട്ടി കരച്ചിലും ഉച്ചത്തിലുള്ള പ്രാര്‍ഥനയും കേട്ട് ഉറങ്ങി കിടന്നവരൊക്കെ എഴുനേറ്റു.എന്തെ മനൂ എന്ത് പറ്റി നിനക്ക്?എന്തിനാ നീ കരയുന്നെ... ബാബു ഏട്ടാ.... അലവി കാക്കാ എന്‍റെ മീനു വിനു എന്തോ പറ്റി യിരിക്കുന്നു.നാട്ടില്‍ നിന്നും അലി വിളിച്ചിരുന്നു എന്നോട് എത്രയും പെട്ടന്ന് നാട്ടിലെത്താന്‍ പറഞ്ഞു..പിന്നെ കരച്ചില്‍ ഉച്ചത്തിലായി.കൂടുകാര്‍ അവനെ സമാതാനിപ്പിക്കാന്‍ പാട് പെട്ടു.അപ്പോഴേക്കും അലിയുടെ ബാപ്പ ഉസ്മാന്‍ ഹാജി ടിക്കറ്റും പാസ്പോര്‍ട്ടും ആയി വന്നു.എല്ലാവരും ഉസ്മാന്‍ ഹാജി യോട് കാര്യം തിരക്കി.എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തപോലെ അദ്ദേഹം പറഞ്ഞു.എനിക്കൊന്നും അറിയില്ല മനു വിനെ ഉടനെ കയറ്റി വിടാന്‍ എന്‍റെ ഭാര്യയും മകനും ഫോണ്‍ ചെയ്തു പറയുക യായിരുന്നു.അത് കേട്ട പാടെ ഞാന്‍ കമ്പനിയില്‍ പോയി അവന്റെ പസ്പോടും പിന്നെ ട്രവല്സില്‍ ജോലി ചെയ്യുന്ന എന്‍റെ കൂടുകാരന്‍ അശ്രഫിനെ വിളിച്ചുണര്‍ത്തി രാവിലെ പത്തു മണിക്കുള്ള കരിപ്പോരിലെക്കുള്ള എയര്‍ ഇന്ത്യ യ്ക്ക് ടിക്കറ്റ് ശരിയാക്കി യാണ് ഞാന്‍ വരുന്നത്.മനു നീ വേകം കുളിച്ചു ഫ്രാഷാക്.നമുക്ക് ഇപ്പൊ തന്നെ എയര്‍ പോര്ടിലേക്ക് പോവാം.ഇത് കേട്ടതും മനു ഒരു യന്ത്രം പോലെ പെട്ടന്ന് തന്നെ കുളിച്ചു ഡ്രസ്സ് അണിഞ്ഞു റെടി യായി കിട്ടിയതൊക്കെ വാരിവലിച് ഒരു സൂട്ട്കൈസില്‍ നിറക്കുകയും ഉസ്മാന്‍ ഹാജിയുടെ കൂടെ പുറപ്പെടുകയും ചെയ്തു.എയര്‍ പോര്‍ട്ടില്‍ എത്തിയ മനു ഉസ്മാന്‍ ഹാജിയെ കെട്ടി പുണര്‍ന്നു യാത്ര ചോതിച്ചു.അത് വരെ ദൈര്യം കാട്ടിയ ഉസ്മാന്‍ ഹാജിയും പിടി വിട്ടു പോയി.അദ്ദേഹം തന്റെ മോനെ പോലെ കെട്ടി പിടിച്ച അവനെ ഉമ്മ വെച്ച് കൊണ്ട് ഇങ്ങിനെ പറഞ്ഞു.മനൂ നീ വിഷമിക്കാതെ നിന്‍റെ സ്നേഹത്തിനു മുമ്പില്‍ ഏതു ദൈവവും തോറ്റു പോകും,നിന്‍റെ മീനു വിനു നിന്നെ വിട്ടു പോകാന്‍ കഴിയില്ല.ഞങ്ങളുടെ യൊക്കെ പ്രാര്‍ത്ഥന നിന്‍റെ കൂടെ യുണ്ടാകും..പിന്നെ പറയാന്‍ ഉസ്മാന്‍ ഹാജിക്ക് വാക്കുകള്‍ കിട്ടിയില്ല ,അദ്ദേഹം തെങ്ങുക യായിരുന്നു..അയാള്‍ മനു വിനെ അകത്തെക്ക് തള്ളി വിട്ടു.അവനും ഒരു ഓട്ട മായിരുന്നു.എയര്‍ പോര്‍ട്ടില്‍ ഉണ്ടായിരുന്ന പലരും ഈ വികാര നിര്‍ഭര രംഗം കണ്ടു അന്തം വിട്ടു നോക്കി നിന്നു.
കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ എത്തിയ മനു ഗ്രീന്‍ ചാനല്‍ വഴി പുറത്തു കടക്കുംമ്പോള്‍ അലി അവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.മനോജിനെ കണ്ടതും അലി അവനെ കെട്ടി പിടിച്ചു.എന്താ അലീ ഇനിയന്കിലും പറ എന്‍റെ മീനു വിനു എന്ത് പറ്റി.അലി പറഞ്ഞു നീ വാ നമുക്ക് വണ്ടിയില്‍ കയറിയതിനു ശേഷം സംസാരിക്കാം.മനു അലിയെ അനുസരിച്ചു.അലി കാറി ന്‍റെ ഹെഡ് ലൈറ്റ് ഓണ്‍ ചെയ്തു.പിന്നെ kaaru ooduka yaayirunnilla parakkuka യായിരുന്നു..മനു വീണ്ടും അലി യോട് കാര്യം തിരക്കി.അലി പറഞ്ഞു.നീ ഞാന്‍ പറയുന്നത് .നീ ഒരിക്കലും ദൈര്യം കൈ വിടരുത്.മനു കരയാന്‍ തുടങ്ങി.ഇങ്ങിനെ യാണേല്‍ ഞാന്‍ പറയില്ല.അലി പറഞ്ഞു.നീ പറയൂ അലി എന്‍റെ ക്ഷമ കെട്ടിരിക്കുന്നു..അലി പറഞ്ഞു തുടനിയതിങ്ങനെ..ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടടുത്ത സമയം.വലിയ ശബ്ദം കേട്ട് ഉറക്കം ഉണര്‍ന്ന മീനു റൂമിലെ ലൈടിട്ടു നോക്കുമ്പോള്‍ റൂമില്‍ രണ്ടു മൂന്നു പേര്‍ കത്തിയും തോക്കും ഒക്കെ യായി അവള്‍ക്കു മുമ്പില്‍.അവര്‍ അമ്മയെയും മീനു വിനെയും ഭീഷണി പെടുത്തി.അലറി കരഞ്ഞ മീനു വിന്‍റെ ശബ്ദം കേട്ട് ഞങ്ങള്‍ ഓടി കൂടുംപോഴേക്കുംപലതും സംപവിച്ചിരുന്നു.വീട്ടിലുള്ള സ്വര്‍ണ്ണവും പണവും എല്ലാം ആ പട്ടികള്‍ കവര്‍ന്നിരുന്നു.പോരാത്തതിന്...............അലി സംസാരം നിര്‍ത്തി.പോരാത്തതിനു....മനു ചോതിച്ചു.അവര്‍ അമ്മയുടെ കഴുത്തിനും മീനു വിന്‍റെ വയറ്റിലും കത്തി കുത്തി യിറക്കി.തുറന്നു കിടക്കുന്ന വാതിലിലൂടെ ഓടി ചെന്ന ഞങ്ങള്‍ രക്തത്തില്‍ കുളിച്ചു ബോധം നഷ്ട പെട്ടു കിടക്കുന്ന അമ്മയെയും മീനു വിനെയും ആണ് ഞങ്ങള്‍ കണ്ടത്, udane തന്നെ മീനു വിനെ yum അമ്മ ye yum ഞങ്ങള്‍ ഹോസ്പിറ്റലില്‍ ethichu.doctarmaar sangathi seeriyas ആണ് അത് കൊണ്ട് udane medical kolejil ethikkaan പറഞ്ഞു.പക്ഷെ .........
അലി പറഞ്ഞു.വഴി മദ്ദ്യെ അമ്മ... അമ്മ പോയി മനൂ ഈ ലോകം വിട്ടു പോയീ..മനു ആര്‍ത്തു കരഞ്ഞു കൊണ്ട് ചോതിചൂ..അലി മീനു വിനു എന്ത് പറ്റീ? മീനു ഐ സി യു വിലാണ്.ഒരു ഓപറേഷന്‍ കഴിഞ്ഞു.ചിലപ്പോള്‍ ഒന്ന് കൂടി വേണ്ടി വരും നിനക്ക് ഭാഗ്യ മുണ്ടങ്കില്‍ അവളെ നിനക്ക് തിരിച്ചു കിട്ടും.പിന്നെ അലിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.മനു ഒന്നും ചോതിച്ചതുമില്ല.മെഡിക്കല്‍ കൊലെജിലെതിയ മനുവിനെ നാടുകാര്‍ സമതാനിപ്പിക്കാന്‍ ശ്രമിച്ചു.ആദ്യം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അമ്മയുടെ മൃതദേഹം അവനു കാണിച്ചു കൊടുത്തു.അവന്‍ അമ്മയുടെ കാലു കെട്ടി പിടിച്ചു മാപ്പ് പറഞ്ഞു കരഞ്ഞു.അമ്മയുടെയും മീനു വിന്റെയും വാക്ക് കേള്‍ക്കാതെ നിങ്ങളെ ഒറ്റക്കാക്കി പണത്തിനു ആര്‍ത്തി പൂണ്ടു പോയതോണ്ടാനല്ലോ ഇത് സംപവിച്ചത് എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.കേട്ട് നിന്നവര്‍ക്കും സഹിക്കാനായില്ല.മനു വിന്റെയും മീനു വിന്റെയും സ്നേഹം കണ്ടു അസൂയ പൂണ്ടവര്‍ പോലും ഈ രംഗങ്ങള്‍ കണ്ടു പൊട്ടി കരഞ്ഞു.മെഡിക്കല്‍ കോളേജിന്റെ കോമ്പൌണ്ടില്‍ മുഴുവന്‍ ഈ അമ്മയുടെയും മരുമകളുടെയും ദുര്‍ വിധിയെ കുറിച്ച ചര്‍ച്ചകള്‍ ആയിരുന്നു.അലി മനു വിനെ പിടിച്ചു വലിച്ചു തോളില്‍ ചാരി ഐ സി യു വിന്‍റെ അടുത്തേക്ക് കൊണ്ട് പോയി.അവളുടെ കിടപ്പ് അവന്‍ ഐ സി യു വിന്‍റെ ഗ്ലാസിലൂടെ കണ്ടു.കരയാന്‍ കണ്ണ് നീര്‍ ബാകിയുണ്ടായിരുന്നില്ല.അവനു ജ്യോത്സ്യന്റെ വാക്കുകള്‍ ഓര്‍മ വന്നു. “രണ്ടു വര്‍ഷത്തിനുള്ളില്‍ വധു വരന്മാരില്‍ ആര്‍കെങ്കിലും ജീവ ഹാനി സംപവിക്കാം.അതില്‍ നിന്നും രക്ഷ പെടാനായാല്‍ പിന്നെ പേടിക്കാനില്ല”.അവന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു ഏതു പ്രവചനത്തിനും ഞങ്ങളെ പിരിക്കാനാവില്ല.ഒരു മരണത്തിനും എന്‍റെ മീനു വിനെ ഞാന്‍ വിട്ടു കൊടുക്കില്ല.പിന്നെ അമ്മയുടെ അന്ത്യ കര്‍മങ്ങളും മറ്റും ആരൊക്കെ യുടെയോ നിര്‍ദ്ദേശ പ്രകാരം നടന്നു.മനു വിന്‍റെ മനസ്സില്‍ മാതാവിന്‍റെ വിയോകതിലുള്ള ദുഃഖ തോടൊപ്പം തന്നെ ഐ സി യു വിലുള്ള തന്‍റെ മീനാക്ഷി യെ കുറിച്ചായിരുന്നു.അവള്‍ കൂടി പോയാല്‍ തനിച്ചു ഞാന്‍ എന്തിനു ജീവിക്കണം.അവള്‍ കൂടി പോയാല്‍ ഞാന്‍ സ്വയം ജീവനെടുക്കും.മനു തീരുമാന മെടുത്തു.മനുവിന്റെയും അവന്‍റെ കൂടുകാരുടെ പ്രാര്‍ഥനയും ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥ ത യും മീനു വിന്‍റെ ബോധം തെളിഞ്ഞു kitti.മനു സാതാ സമയവും പ്രാര്‍ത്ഥന യും മീനു വിനെ പരിചരിച്ചും അവളുടെ അടുത്ത തന്നെ ഇരുന്നു.കൂടുകാരന്‍ അലിയും അവരെ സഹായിച്ചു ഒരു മാസത്തോളം മെഡിക്കല്‍ കോളേജിലെ കൊതുക് കടിയും കൊണ്ട് മീനു വിന്റെയും മനു വിന്റെയും കൂടെ തന്നെ യുണ്ടായിരുന്നു.ദിവസങ്ങള്‍ കഴിഞ്ഞു.മീനു സുഖം പ്രാഭിച്ചു വന്നു.എങ്കിലും ഡോക്ടര്‍ മാര്‍ പഴയ പടിയിലേക്ക് വരാന്‍ ആയിട്ടില്ല എന്ന് പറഞ്ഞത് മനു വിനെ അസ്വസ്ഥനാക്കി.ജോത്സ്യന്‍ പറഞ്ഞ രണ്ടു വര്‍ഷം തികയുന്നത് നാളെ യാണ്.നാളെ കഴിഞ്ഞാല്‍ പേടിക്കാനില്ല.അവന്‍ സ്വയം സമാതാനിക്കാന്‍ ശ്രമിച്ചു.അവന്‍ അവളുടെ അടുത്ത് നിന്നു മാറാതെ ആ ദിനം അവളുടെ അടുത്ത് കാത്തിരുന്നു.പോടുന്ന നെ യാണ് അത് സംപവിച്ചത്.മീനു വിന്‍റെ ചുണ്ടുകള്‍ എന്തോ മന്ത്രിക്കുന്നത് പോലെ...ഡോക്ടര്‍ ഓടി വരൂ....മനു ഉറക്കെ വിളിച്ചു പറഞ്ഞൂ . സിസ്റര്‍ മാരും ഡോക്ടര്‍ മാരും ഓടി വന്നു.ഡോക്ടര്‍ meenu vinte പള്‍സ് നോക്കി.ഉടനെ ഓപറേഷന്‍ തിയെട്ടരിലേക്ക് മാറ്റാന്‍ പറഞ്ഞു.മനു കരച്ചിലോടു കരച്ചില്‍.അലി അവനെ തോളില്‍ ചെരിച്ചു കിടത്തി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.അവന്‍ അലി യോട് പറഞ്ഞു.ജ്യോത്സ്യന്‍ പറഞ്ഞത് കേള്‍ക്കാത്തത് കൊണ്ടല്ലേ ഇത് സംപവിച്ചത്.ഞാനാണ് മീനു വിനെ കൊന്നത്.അവളെ ഞാന്‍ കല്ല്യാണം കഴിക്കാതെ ഒഴിവാക്കിയിരുന്നെങ്കില്‍ അവള്‍ക്കു ഈ ദുര്‍ വിധി വരില്ലായിരുന്നു...അവനെ സമാധാനി പ്പിക്കാന്‍ അലി പറഞ്ഞു.ഒരു ജ്യോത്സ്യനും ഒരാളുടെ യും ജീവന് അതിര് നിശ്ചയിക്കാന്‍ കഴിയില്ല.പരമ കാരുന്ണ്യ വാനായ അള്ളാഹു വിനല്ലാതെ അതിനു ആര്‍ക്കും അവകാശ മില്ല.ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും ഒക്കെ അവന്‍റെ തീരുമാന മാണ്.നിന്‍റെ മീനു വിനെ നിനക്ക് തിരിച്ചു കിട്ടും.നീ ദൈവത്തോട് മാത്രം പ്രാര്‍ത്തിക്കുക.ജ്യോത്സ്യന്റെ വാക്കുകള്‍ മറക്കുക.ഇത് കേട്ടതും മനു വിന്‍റെ മനസ്സില്‍ സാന്ത്വനതി ന്‍റെ ഒരു കാറ്റ് വീശിയത് പോലെ അനുഭവ പെട്ടു.അവനു ദൈവത്തിന്റെ കാരുണ്യത്തെ കുറിച്ച് ഓര്‍ത്തു.മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ ഓപറേഷന്‍ തിയേറ്ററില്‍ നിന്നും പുറത്തേക്കു വന്ന ഡോക്ടര്‍ മനു വിന്‍റെ പുറത്തു കൊട്ടി കൊണ്ട് പറഞ്ഞു.മനു നിന്‍റെ മീനു രക്ഷ പെട്ടിരിക്കുന്നു.ഇനി ഞാന്‍ ഉറപ്പു തരാം അവള്‍ക്കു പഴയത് പോലെ യാവാന്‍ കുറച്ചു ദിവസം മാത്രം മതി.ഞങ്ങളുടെ കഴിവല്ല ഇത്.ഒരു അദൃശ്യ ശക്തി ഇതിനു പിന്നിലുണ്ട്.മീനാക്ഷി യെ ഇവിടെ കൊടുന്ന ദിവസം തന്നെ ഞങള്‍ അവളുടെ മരണം ഉറപ്പിച്ചിരുന്നു.അത് എപ്പോള്‍ സംപവിക്കും എന്നതിലായിരുന്നു ഞങ്ങളുടെ ശംശയം.എന്നാല്‍ ഇപ്പോള്‍ എനിക്ക് ഉറപ്പാണ് അവള്‍ ജീവിക്കും പഴയത് പോലെ.
മനു അലിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു അലീ നിന്‍റെ നാക്ക് പൊന്നാണ്.നിന്‍റെ വാക്ക് പോലെ യായില്ലേ.ജ്യോല്സ്യനല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത് പ്രപഞ്ച നാഥനായ ദൈവം(അള്ളാഹു)തന്നെ യാണ്.ഇത് സത്യം സത്യം സത്യം.ദിവസങ്ങള്‍ക്കകം മീനു സുഖം പ്രാപിച്ചു.അവര്‍ പഴയ രീതിയിലേക്ക് തന്നെ മാറി തുടങ്ങി.അമ്മ മാരുടെ വേര്‍പാട് ഇരുവരെയും വേദനിപ്പിച്ചു.ഒരു ദിവസം പ്ലാസ്ടിക്കിന്റെ മണം കേട്ട് മനു അടുക്കളയിലേക്കു വന്നു മീനു വിനോട് ചോതിച്ചു എന്താണിവിടെ ഒരു പ്ലാസ്റ്ക് കത്തുന്ന മണം.അത് ഇതാണ് മനു ഏട്ടാ. മനു നോക്കുമ്പോള്‍ എല്ലാത്തിനും കാരണകാരനായ മനു വിന്‍റെ ഷാര്‍ജ വിസ യുള്ള പാസ്പോര്‍ട്ട് മീനു അടുപ്പിലിട്ടു കത്തിക്കുകയായിരുന്നു.................................................. ഇനി ഒരു പ്രവാസത്തെ കുറിച്ച് മനു ചിന്തിക്കാതിരിക്കാന്‍ മീനു കണ്ടെത്തിയ എളുപ്പ വഴി യായിരുന്നു അത് ..
Sunday, 20 December 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment