Sunday, 28 March 2010
Thursday, 18 March 2010
Wednesday, 17 March 2010
Wednesday, 3 March 2010
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍.17
പ്രശ്നങ്ങളും മാനസിക പ്രയാസങ്ങളും ആയി അബ്ദു വീണ്ടും ഒരു പ്രവാസത്തിനു തുടക്കം കുറിച്ചു.ആദ്യ യാത്രയില്‍ സ്വന്തം കൂട പിറപ്പുകളെ യും നാട്ടുകാരെ യും മാത്ര മാണ് ഓര്‍ക്കാനും ചിന്തിക്കാനും ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ തനിക്കു സ്വന്ത മായി തന്റെ ജീവിത പങ്കാളി യായി വന്ന പ്രിയ ഭാര്യ കൂടി യുണ്ട്.രണ്ടാമത്തെ യാത്ര ആദ്യ യാത്രയില്‍ നിന്നും ഒരു പ്പാട് വ്യത്യസ്തത ഉണ്ടായിരുന്നു,ഉംറ വിസക്ക് പകരം ഫ്രീ വിസ,ഉംറ വിസയ്ക്ക് പതിനായിരം ആണ് കടം വാങ്ങിയതെങ്കില്‍ ഇപ്പോള്‍ ഫ്രീ വിസക്ക് എണ്‍പതിനായിരം ആണ് ചെലവ്.അന്ന് ട്രെയിനില്‍ ആണ് ബോംബെ യിലേക്ക് യാത്ര ചെയ്തതെങ്കില്‍ ഈ യാത്ര മലപ്പുറത്ത് നിന്ന് തന്നെ പുറപ്പെടുന്ന ടുരിസ്റ്റ് ബസ്സില്‍ ആണ്.യാത്ര യില്‍ തുടക്കം മുതലേ ഒരു പാട് പേര്‍ തന്റെ കൂടെ പുതിയ വിസ അടിച്ചു പോരുന്നും ഉണ്ട്.അത് കൊണ്ട് തന്നെ നെഞ്ചു പൊട്ടുന്ന വിരഹ വേദന കടിച്ചു അമര്‍ത്താന്‍ അബ്ദു വിനു സാതിച്ചു.വളരെ വ്യത്യസ്ത തയും പുതുമയും ഈ യാത്ര യും മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിച്ചു.അല്ലങ്കിലും ഓരോ യാത്ര യും മനുഷ്യ ജീവിതത്തിലെ പുത്തന്‍ അനുഭവങ്ങള്‍ തന്നെ യായിരിക്കും.എന്തിനേറെ നമ്മുടെ ജീവിതം തന്നെ ഒരു പുതുമ യുള്ള യാത്ര യല്ലേ? ദൈവം നമ്മെ സൃഷ്ട്ടിച്ചു ,നമ്മള്‍ വന്നു.അവന്‍ വിളിക്കുമ്പോള്‍ നമ്മള്‍ യാതൊരു മടിയും കാണിക്കാതെ പുറപ്പെടുന്നു.ജീവിതത്തെ യാത്ര കൊണ്ടാണ് പല മഹാന്മാരും ഉപമിചിട്ടുള്ളത്.
ട്രെയിന്‍ യാത്ര പോലെ യുള്ള വിശാലതയും കളിയും ചിരിയും ഒന്നും ഈ യ്യാത്ര യില്‍ ഉണ്ടായിരുന്നില്ലന്കിലും കൂടെ യുള്ളവരും ആയുള്ള യാത്ര യാതൊരു പ്രയാസങ്ങളും നല്‍കിയില്ല.നബി (സ )യുടെ ഒരു വചനം ഉണ്ട്.നിങ്ങള്‍ ഒറ്റക്കോ രണ്ടായോ യാത്ര ചെയ്യരുത്,മൂന്നോ അതില്‍ കൂടുതലോ ആളുകളും ആയി യാത്ര ചെയ്യുക.എങ്കില്‍ നിങ്ങളെ പിശാചിന് പിന്തുടരാന്‍ കഴിയില്ല,മാത്രമല്ല നിങ്ങളുടെ യാത്രക്ക് അല്ലാഹു വിന്റെ അനുഗ്രഹവും സംരക്ഷണവും ഉണ്ടാവുകയും ചെയ്യും.ഇപ്പോള്‍ ആ യാത്ര യെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ നബി വചനം എത്ര മാത്രം ശരി എന്ന് എന്‍റെ യാത്ര തന്നെ മതി തനിക്കു. അബ്ദു അതിനെ കുറിച്ച് ഓര്‍ത്തത് ഇങ്ങിനെ.ആദ്യ യാത്ര യില്‍ താന്‍ അനുഭവിച്ചത് മറ്റു ആരെങ്കിലും അനുഭവിചിട്ടുണ്ടാവുമോ.രാജു ഏട്ടനും കൂട്ടരും അന്ന് എന്നെ സഹായിചിട്ടില്ലായിരുന്നെങ്കില്‍ മഞ്ഞ പിത്തം മൂര്‍ച്ചിച്ചു ഞാന്‍ ബോംബെ തെരുവില്‍ മരിച്ചു വീഴു മായിരുന്നു.
എന്നാല്‍ ബോംബെ ടെന്കാര്‍ മൂല്ല യുടെ അടുത്ത് വരെ ബസ്സ് അബ്ദു വിനെയും ടീമിനെയും കൊണ്ട് പോയി.ആദ്യം യാത്രയില്‍ താമസിച്ചിരുന്ന ആഹ്മെദ് ബായിയുടെ പഴയ ഫ്ലാറ്റില്‍ തന്നെ യാണ് താമസിച്ചത്.രണ്ടു ദിവസം ബോംബെ നഗരം നടന്നു കണ്ടു.മൂന്നാം ദിവസം താന്നെ ടിക്കറ്റ് ശരിയായി സൌദി ജിദ്ദയിലേക്ക് വീണ്ടും പുറപ്പെട്ടു. തുടരും .............
(പ്രവാസി യുടെ പ്രാരാബ്ദങ്ങള്‍ എന്ന എന്‍റെ ലേഖന ത്തിന്‍റെ ആദ്യ ഭാഗങ്ങള്‍ക്ക് "എന്‍റെ ലേഖനങ്ങള്‍ ഇവിടെ പരതുക"എന്ന ഭാഗത്ത് 2010 > feb 33 ക്ലിക്ക് ചെയ്യുക.)
ട്രെയിന് യാത്ര പോലെ യുള്ള വിശാലതയും കളിയും ചിരിയും ഒന്നും ഈ യ്യാത്ര യില്‍ ഉണ്ടായിരുന്നില്ലന്കിലും കൂടെ യുള്ളവരും ആയുള്ള യാത്ര യാതൊരു പ്രയാസങ്ങളും നല്‍കിയില്ല.നബി (സ )യുടെ ഒരു വചനം ഉണ്ട്.നിങ്ങള്‍ ഒറ്റക്കോ രണ്ടായോ യാത്ര ചെയ്യരുത്,മൂന്നോ അതില്‍ കൂടുതലോ ആളുകളും ആയി യാത്ര ചെയ്യുക.എങ്കില്‍ നിങ്ങളെ പിശാചിന് പിന്തുടരാന്‍ കഴിയില്ല,മാത്രമല്ല നിങ്ങളുടെ യാത്രക്ക് അല്ലാഹു വിന്റെ അനുഗ്രഹവും സംരക്ഷണവും ഉണ്ടാവുകയും ചെയ്യും.ഇപ്പോള്‍ ആ യാത്ര യെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ നബി വചനം എത്ര മാത്രം ശരി എന്ന് എന്‍റെ യാത്ര തന്നെ മതി തനിക്കു. അബ്ദു അതിനെ കുറിച്ച് ഓര്‍ത്തത് ഇങ്ങിനെ.ആദ്യ യാത്ര യില്‍ താന്‍ അനുഭവിച്ചത് മറ്റു ആരെങ്കിലും അനുഭവിചിട്ടുണ്ടാവുമോ.രാജു ഏട്ടനും കൂട്ടരും അന്ന് എന്നെ സഹായിചിട്ടില്ലായിരുന്നെങ്കില്‍ മഞ്ഞ പിത്തം മൂര്‍ച്ചിച്ചു ഞാന്‍ ബോംബെ തെരുവില്‍ മരിച്ചു വീഴു മായിരുന്നു.
എന്നാല്‍ ബോംബെ ടെന്കാര്‍ മൂല്ല യുടെ അടുത്ത് വരെ ബസ്സ് അബ്ദു വിനെയും ടീമിനെയും കൊണ്ട് പോയി.ആദ്യം യാത്രയില്‍ താമസിച്ചിരുന്ന ആഹ്മെദ് ബായിയുടെ പഴയ ഫ്ലാറ്റില്‍ തന്നെ യാണ് താമസിച്ചത്.രണ്ടു ദിവസം ബോംബെ നഗരം നടന്നു കണ്ടു.മൂന്നാം ദിവസം താന്നെ ടിക്കറ്റ് ശരിയായി സൌദി ജിദ്ദയിലേക്ക് വീണ്ടും പുറപ്പെട്ടു. തുടരും .............
(പ്രവാസി യുടെ പ്രാരാബ്ദങ്ങള്‍ എന്ന എന്‍റെ ലേഖന ത്തിന്‍റെ ആദ്യ ഭാഗങ്ങള്‍ക്ക് "എന്‍റെ ലേഖനങ്ങള്‍ ഇവിടെ പരതുക"എന്ന ഭാഗത്ത് 2010 > feb 33 ക്ലിക്ക് ചെയ്യുക.)
Tuesday, 2 March 2010
Monday, 1 March 2010
TREE &FLOWERS
കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ഒരു കുട്ടി യുണ്ടാവുംപോള്‍ തോന്നുന്ന ഒരു വികാരമാണ് താന്‍ നാട്ടു വളര്‍ത്തിയ ഒരു മരം കായ്ക്കുംപോഴും ഒരു ചെടി പുഷ്പ്പിക്കുംപോലും അനുഭവ പെടുക.
Friday, 26 February 2010
Wednesday, 17 February 2010
My Email id.
manu_annu2000@yahoo.co(for yahoo chating)
http://badrtamam.blogspot.com/
salim@perinthattiri.com
http://badaralthamampolyclinic.blogspot.com/
http://badrtamam.blogspot.com/
salim@perinthattiri.com
http://badaralthamampolyclinic.blogspot.com/
Monday, 15 February 2010
പ്രവാസി യുടെ പ്രാരാബ്ദങ്ങള്‍ (16)
നാട്ടിലെത്തിയ അബ്ദു വിനെ കാണാന്‍ നാട്ടിലെ പലരും വന്നു.പക്ഷെ ജയില്‍ വഴി യാണ് വന്നത് എന്നറിഞ്ഞ പലരും നിരാശയിലായിരുന്നു.എങ്കിലും കുഴലായി അയച്ച പണം ദിവസങ്ങള്‍ക്ക് മുമ്പേ പുരയിലെതിയതിനാല്‍ തന്നില്‍ പ്രതീക്ഷ അര്‍പ്പിച്ചു വന്നവരെ യൊന്നും അബ്ദു പറ്റെ വെറുപ്പിച്ചില്ല .പത്തി ന്റെ യും അന്‍പതിന്റെയും നൂറി ന്റെയും നോട്ടുകള്‍ അവര്‍ക്ക് നല്‍കി ഗള്‍ഫു കാരന്റെ മാനം കാത്തു.
പ്രവാസത്തി ന്റെ വിഷമങ്ങളും പ്രാരബ്ദങ്ങളും അബ്ദു തന്റെ കുടുമ്പ പ്രാബ്ദങ്ങള്‍ കിടയില്‍ മറന്നു പോയി.ജയിലില്‍ കിടന്ന ഓരോ നിമിഷ വും ഇനി സൌദി യിലെ ക്കില്ല എന്ന് ഉറപ്പിച്ചിരുന്നു.എന്ത് ചെയ്യാം കുടുമ്പത്തി ന്റെ അവസ്ഥകള്‍ പഴ യ പൊളിഞ്ഞ വീടില്‍ നിന്നും കുറച്ചു ഉയര്‍ന്നു എന്നല്ലാതെ ഇനിയും രണ്ടു സഹോദരി മാരുടെ കല്യാണവും അനിയന്‍ മാരുടെ പഠനവും വാപ്പ യുടെ യും ഉമ്മയു ടെ യും ചികിത്സ യും ഒക്കെ യായി ഒരു ഭാരിച്ച ചിലവുകള്‍ താനാന്‍ അബ്ദു ഇനിയും സൌദി തന്നെ ശരണം എന്ന് കരുതി.
ഗള്‍ഫില്‍ നിന്നും അബ്ദു വന്നതറിഞ്ഞ പെണ്‍ കെട്ടുകാര്‍ (ദല്ലാള്‍ ) അബ്ദു വിന്റെ വീട് കയറി ഇറങ്ങി.ആദ്യം കല്ല്യാണം ഒന്നും ഇപ്പോള്‍ വേണ്ട എന്ന് പറഞ്ഞു.വീട്ടു കാരുടെ യും ദല്ലാള്‍ മാരു ടെ യും നിര്‍ഭന്തത്തിനു വയങ്ങി അബ്ദു പെണ്ണ് കാണല്‍ ചടങ്ങ് ആരംപിച്ചു.ഗള്‍ഫു കാരനായതിനാല്‍ വലിയ വലിയ വീട്ടിലെ കുട്ടികളെ യാണ് ദല്ലാള്‍ ഗ്രുപ്പ് അവനു കാണിച്ചു കൊടുത്തത്.പല പണക്കാര്‍ക്കും പ്രാരാബ്ദ ങ്ങലുള്ള അബ്ദു വിനെ വിലക്ക് വാങ്ങാന്‍ മടി യായി.നല്ലവനും കുടുമ്പ സ്നേഹി യായ ആയ അബ്ദു മറ്റൊരു തീരുമാനത്തിലെത്തി.വലിയ കുടുമ്പ പശ്ചാത്തലം ഒന്നും ഇല്ലാത്ത തങ്ങളുടെ കുടുംപതിനേക്കാള്‍ താഴ്ന്ന വരുമാനക്കാരനായ തന്റെ തൊട്ട ടുത്ത ഗ്രാമത്തിലെ കൂലി പണിക്കാര നായ അയമു കാക്കാന്റെ മകളായ സൌന്ദര്യത്തിന്റെ നിറ കുടം എന്നൊന്നും വിശേഷിപ്പിക്കാന്‍ പറ്റില്ല എങ്കിലും ഒരു നാടന്‍ പെണ്‍ കുട്ടി യെ തന്നെ തനിക്കായി തിരഞ്ഞെടുത്തു.സാബിറ എന്നാണു അവളുടെ നാമം.
അബ്ദു വളരെ കുറച്ചു ആളുകളെ വിളിച്ചു മാത്രം കല്ല്യാണം കഴിച്ചു.ഗള്‍ഫു കാരന്റെ ആര്ഭാടങ്ങളൊന്നും കാണിക്കാതത്തിനു പലരും അബ്ദു വിനെ കളിയാക്കി.പലരും പറഞ്ഞു അബ്ദു അവിടെ കായി വാരി കൂട്ടയ്നു എന്ന് പറഞ്ഞിട്ട് അവ ന്റെ കയ്യില്‍ ഒന്നും ഇല്ല.ഉണ്ടങ്കില്‍ ആ അയമു കാക്ക ന്റെ മകളെ അവന്‍ കെട്ടുമോ?ഒരു ഗള്‍ഫു കാരന് ചേര്‍ന്ന പെണ്ണാണോ അത്. പക്ഷേ വളര്‍ന്നു വന്ന വഴി മറക്കാത്ത അബ്ദു ആ വാക്കുകള്‍ ക്കൊന്നും ചെവി കൊടുത്തില്ല.
അബ്ദു വിന്‍റ തീരുമാനം ശരി യായിരുന്നു എന്ന് പിന്നീട് പലര്‍ക്കും തോന്നി.സ്നേഹം കൊണ്ടും സഹ വര്‍ത്തിതം കൊണ്ടും പരിചരണം കൊണ്ടും ആകുടുംപതി ന്റെ അവസ്ഥ മനസ്സിലാക്കി കൊണ്ടും തന്റെ പ്രിയ തമന്റെ യും അദ്ദേഹത്തി ന്റെ മാതാവിന്റെ യും പിതാവിന്റെയും നാത്തൂന്‍ മാരുടെയും ഇളയച്ചന്‍ മാരുടെ യും പ്രശംഷ പിടിച്ചു പറ്റി സാബിറ തന്റെ വിവാഹ ജീവിതം മറ്റുള്ള വര്‍ക്ക് മാതൃക യാക്കി.
വീട്ടില്‍ സ്നേഹ ത്തിന്റെ യും സന്തോഷതി ന്റെയും ദിനങ്ങള്‍ കടന്നു പോയി.സാമ്പത്തിക പ്രയാസങ്ങലല്ലാതെ മറ്റൊന്നും അവരെ അലട്ടിയില്ല.നാട്ടിലെത്തി ആറ് മാസ മായപ്പോഴേക്കും അബ്ദു ഏല്‍പ്പിച്ചു പോന്നിരുന്ന ഫ്രീ വിസ ട്രാവല്സില്‍ എത്തിയ വിവരം അറിയിച്ചു കൊണ്ട് റൂമിലെ കൂട്ട് കാരുടെ കത്ത് വന്നു.പിന്നെ അത് ശരി യാക്കാനുള്ള ഓട്ട തിലായി.വിസ യടിക്കാനുള്ള പണത്തിനു വേണ്ടി തന്റെ ഭാര്യക്ക് ആകെ ഉണ്ടായിരുന്ന ഇരുപതു പവനും അബ്ദു പണയം വെച്ചു.തന്റെ ഭര്‍ത്താവിന്റെ ആവശ്യം അറിഞ്ഞു അവള്‍ തന്നെ ഊരി കൊടുക്കുക യായിരുന്നു അവളുടെ ആഭരണങ്ങള്‍.പുറമേ കൂലി പണിക്കാരനായ തന്റെ വാപ്പയില്‍ നിന്നും കുറച്ചു പണവും അവള്‍ അബ്ദു വിനു കടമായി വാങ്ങിച്ചു കൊടുത്തു.
വീണ്ടും സ്നേഹ വും സന്തോഷവും കളി യാടി യിരുന്ന ദിവസങ്ങള്‍ വിടപറഞ്ഞു തുടങ്ങി.ദുഖ ത്തിന്റെ യും വിഷമത്തിന്റെ യും മൂകത യിലായി അബ്ദു വിന്റെ വീട്.അവസാനം വിസ യടിച്ചു കിട്ടി.പോവാനുള്ള ദിവസവും നിശ്ചയിച്ചു.ബാപയും ഉമ്മയും ഒരു ഭാഗത്തും മറു ഭാഗത്ത് സ്നേഹത്തി ന്റെ നിറ കുട മായ ഭാര്യ യും.സാബിറ ഉള്ളിലുള്ളത് കാണിക്കാതിരിക്കാന്‍ തല താഴ്ത്തി ആരുടെ മുഖത്തേക്കും നോക്കാതെ യാണ് നടന്നത്.അവസാനം പോവുന്ന ദിവസം വന്നെത്തി.ചങ്ക് പൊട്ടുന്നത് പോലെ അബ്ദു വിനു തോന്നി.ആദ്യം ഗള്‍ഫിലേക്ക് പോയപ്പോള്‍ തോന്നാതിരുന്ന എന്തൊക്കെയോ ഇപ്പോള്‍ അവനു അനുഭവ പെട്ട് തുടങ്ങി.യാത്ര പറയാന്‍ നേരം അവള്‍ തന്റെ പ്രിയ പത്നി അവന്റെ ചെവി യില്‍ സ്വകാര്യം പറഞ്ഞു.നോക്കി എനിക്ക് വിശേഷം ഉണ്ട് എന്നാണു തോന്നുന്നത്.
അബ്ദു ആകെ വികാര ഭരിതനായി.താനൊരു ബാപ്പ യാകാന്‍ പോവുന്നു.അവന്‍ അവളുടെ ഇരു കവിളിലും മുത്തങ്ങള്‍ നല്‍കി.
സന്തോഷിക്കാന്‍ സമയം കിട്ടിയില്ല.ബാപ്പ യുടെ വിളി വന്നു.എല്ലാരും എത്തീട്ടുണ്ട്.മുസ്ലിയാരും എത്തി എന്നാല്‍ ഇറങ്ങുക യല്ലേ.ആ ചോത്യം അവന്റെ നെഞ്ചെടുപ്പ് വര്‍ദ്ധിപ്പിച്ചു.അവളെ നെഞ്ചോട് ചേര്‍ത്ത് അബ്ദു പറഞ്ഞു എന്റെ മുത്തെ സാമ്പി നീ ഉമ്മാനെയും ഉപ്പാനെ യും മറ്റുള്ളവരെയും നല്ലോണം നോക്കണം.ഇപ്പോള്‍ നിന്നെ യാണ് ഞാന്‍ എല്ലാം ഏല്‍പ്പിക്കുന്നത്.നമുക്ക് ഉണ്ടാവാന്‍ പോകുന്ന കുട്ടി യെയും.ഞാന്‍ ഇറങ്ങട്ടെ...
അവള്‍ക്കു അവനെ വിടാന്‍ തോന്നിയില്ലന്കിലും തന്റെ പ്രിയ തമനെ വേധനിപ്പി ക്കാതെ ഇറക്കി വിടാന്‍ അവള്‍ പരമാവതി ശ്രമിച്ചു.അവന്‍ യാത്ര പറഞ്ഞിരങ്ങിയതും അത് വരെ പിടിച്ചു നിര്‍ത്തിയ ദുഖം അണ പൊട്ടി ഒഴുകിയതും ഒപ്പം ആയിരുന്നു. തുടരും......................
Saturday, 13 February 2010
പ്രവാസി
പ്രവാസി യുടെ പ്രാരാബ്ദങ്ങള്‍ എന്ന എന്റെ ലേഖനത്തിന്റെ ഭാക്കി പത്രം എന്റെ പണിപുരയില്‍ തയ്യാറായി വരുന്നു.പെരിന്താറ്റിരി.കോമില്‍ പ്രസിദ്ദീകരിക്കാത്ത ഭാഗങ്ങളാണ് ലക്കം16 മുതല്‍ ഞാന്‍ എന്റെ ബ്ലോഗില്‍ തുടരുന്നത്.എന്റെ ബ്ലോഗ് സന്നര്ഷിക്കുന്നവര്‍ ഞങ്ങളുടെ നാടിന്‍റെ സ്പന്തന മായ പെരിന്താറ്റിരി.കോം സന്നര്ഷിക്കുക.എന്റെ എല്ലാ ലേഖനങ്ങളും അതില്‍ ചേര്‍ത്തിട്ടുണ്ട്.
Please visit. www.perinthattiri.com my favaret web site
Friday, 12 February 2010
ഞാന്‍ മടങ്ങുന്നു.
അവസാനം ഞാന്‍ മടങ്ങാന്‍ തന്നെ തീരുമാനിച്ചു.ജീവിത ത്തിന്റെ യൌവനം ഈ സൌദി അറേബ്യ യുടെ മണ്ണില്‍ ചിലവഴിച്ച ഞാന്‍ ജീവിതത്തിന്റെ മദ്ധ്യാഹ്ന കാല ഘട്ടം സ്വന്തം നാട്ടില്‍ സ്വന്തം നാട്ടുകാരുടെ യും വീട്ടു കാരുടെ യും കൂടെ ചില വാഴിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.ഇന്ഷാ അല്ലഹ്. എന്റെ സാമ്പത്തിക പുരോഗതിയില്‍ ഈ രാജ്യത്തോട് എനിക്ക് കടപ്പാടുകള്‍ ഉണ്ട്.എന്റെ നാടിനെ സ്നേഹിക്കുന്ന പോലെ തന്നെ ഈ രാജ്യത്തെയും ഞാന്‍ സ്നേഹിക്കുന്നു.പക്ഷെ എന്റെ രാജ്യത്തു വളരുന്ന എന്റെ മക്കളുടെ പഠനവും വിദ്യാഭ്യാസവും മുന്നോട്ടു പോവണ മെങ്കില്‍ എന്റെ സാന്നിധ്യം അനിവാര്യ മായി തോന്നി യാതിനാലാണ് താല്‍ക്കാലിക മായ എന്റെ മടക്കം.
Thursday, 11 February 2010
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (15
അല്ല ഇതാര്,നീ ഇതെപ്പോ എത്തി?എങ്ങിനെ യാ വന്നത് ,യാത്ര സുഖം ആയിരുന്നോ? പലരും വിദേശത്ത് നിന്നെതിയാല്‍ നാട്ടുകാര്‍ കുശലം ചോതിക്കും, വളരെ ശാന്തനായി ഗള്‍ഫുകാരന്‍ മറുപടി കൊടുക്കും ഇങ്ങിനെ.ഞാനിന്നലെ എത്തിയതെ യുള്ളൂ .ജയില് വഴി പിടുത്തം കൊടുത്തു കൊണ്ട് ഫഹദ് രാജാവിന്റെ ഫ്രീ ടിക്കട്ടിലല്ലേ പോന്നത്.ഇതിലേറെ സുഖം പിന്നെന്താ.....
അബ്ദുവും പലരും പറയുന്നത്പല പ്രാവശ്യം കേട്ടിട്ടുണ്ട് ഇങ്ങിനെ ,ഇപ്പോഴല്ലേ ആ സുഖത്തിന്റെ ഗുട്ടന്‍സ് അബ്ദു വിനു മനസ്സിലായത്.ഞാനേതായാലും കുടുങ്ങി,മറ്റൊനും ഒന്ന് കുടുങ്ങട്ടെ,മലയാളിയുടെ കുശുമ്പ്.
അബ്ദു ജയിലിലെ അവസ്ഥയെ കുറിച്ച് ആലോചിചിരിക്കെ തൊട്ടപ്പുറത്ത് രണ്ടു മലയാളി ചെറുപ്പക്കാര്‍ ചിരിയും കളിയും തമാശയും ആയി ഇരിക്കുന്നത് ശ്രദ്ദയില്‍ പെട്ടു.അബ്ദു അവരെ പരിജയ പെട്ടു.ഒരാളുടെ പേര് മുഹമ്മദും മറ്റേ ആള്‍ നസീറും ആണ് എന്ന് പറഞ്ഞു.നാട് മലപ്പുറത്ത് തന്നെ യാണ് എന്നും പറഞ്ഞു.
അബ്ദു അവരോടു ചോതിച്ചു.നിങ്ങളെന്താ ഇത്ര സന്തോഷതിലെന്ന്‍.
അവര്‍ പറഞ്ഞു ഞങ്ങള്‍ അഞ്ചു വര്‍ഷ മായി ബുറൈമാന്‍ ജയിലിലായിരുന്നു. ഇപ്പൊ ഞങ്ങള്‍ നാട്ടിലേക്ക് പോവാന്‍ ഇവിടെ എത്തിയില്ലേ,അതിന്റെ സന്തോഷ മാണ്!
പിന്നെ ഇതൊക്കെ ജയിലാണോ?ഞങ്ങള്‍ കിടന്ന ജയിലിലെ അവസ്ഥകള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ബോധം കെട്ട് വീഴും.
അബ്ദു അവരുടെ സംസാരം കേട്ടിരുന്നു.എന്തായിരുന്നു നിങ്ങള്‍ ചെയ്ത കുറ്റം എന്ന് അവനു ചോതിക്കണം എന്നുണ്ടായിരുന്നു.
അവര്‍ തുടര്‍ന്ന് പറഞ്ഞു കൊണ്ടേ യിരുന്നു.ആദ്യത്തെ പതിനഞ്ചു ദിവസം അണ്ടര്‍ ഗ്രൗണ്ടില്‍ ഒറ്റയ്ക്ക് ഇരുട്ട് മുറിയില്‍,പിന്നത്തെ പത്തു ദിവസം ഖബറ് പോലെയുള്ള റൂമില്‍ കുനിഞ്ഞു നിര്‍ത്തി,പിന്നെ പത്തു ദിവസം കുപ്പിച്ചില്ലും ആണിയും ചുമരില്‍ തറച്ച ഒരു അറയില്‍ കിടക്കാനും ഇരിക്കാനും ചാരി നില്‍ക്കാനും കൂടി പറ്റാതെ.....,ഇങ്ങിനെ പല രീതിയിലുള്ള ജയിലിലും കിടന്നു ഇവിടെ എത്തിയപ്പോള്‍ സ്വര്‍ഗത്തിലെത്തിയ പോലെ യാണ് ഞങ്ങള്‍ക്ക് .
ഇടയ്ക്കു രാത്രി ഭക്ഷണം വന്നു.ഭാക്കി പിന്നെ പറയാം നസീര്‍ പറഞ്ഞു.
പിറ്റേന്ന് രാവിലെ പത്തു മണിയോടെ നസീറും മുഹമ്മദും തമ്മില്‍ പൊരിഞ്ഞ തല്ലു കണ്ടു അബ്ദു ഓടിച്ചെന്നു അവരെ പിടിച്ചു മാറ്റി .
ഈ നായിന്റെ കാരണമാണ് ഞാന്‍ അഞ്ചു വര്ഷം ജയിലില്‍ കിടന്നത്.അതുകൊണ്ടെന്തായി ഇപ്പൊ ആര്‍ക്കും എന്നെ വേണ്ട ,ബോംബെ യില്‍ നിന്ന് നാട്ടിലെത്താനുള്ള കാശിനു സൊന്തം കൂട പിറപ്പായ അനിയനും ജെഷ്ടന്മാര്‍ക്കും ഒരു കത്ത് കൊടുത്തയച്ചിട്ട് അവര് പറയാണ് ത്രെ ഞങ്ങള്‍ക്ക് ഇങ്ങിനെ ഒരു അനിയന്‍ ഇല്ലാന്ന് ,ഈനായിനെ കൊണ്ടാണ് ഞാനിങ്ങനെ ആരുമില്ലാതായത് മുഹമ്മദ് അതും പറഞ്ഞു നസീറിനെ ആഞ്ഞു ചവിട്ടി .
അപ്പോഴേക്കും പോലീസ് കാര്‍ ബഹളം കെട്ട് അകത്തേക്ക് വന്നു.മുഹമ്മദിനെ പിടിച്ചോണ്ട് പോയി.അവര്‍ മുഹമ്മദിനെ ചവിട്ടുകയും കുത്തുകയും പൊതിരെ തല്ലുകയും ചെയ്ത് ജയിലില്‍ പകുതി ജീവനോടെ കൊടുന്നു തള്ളി.മുഖ മടിച്ചു വീണ മുഹമ്മദിനെ നസീറും അബ്ദുവും മറ്റു മലയാളികളും കൂടി എടുത്തു കൊണ്ട് പോയി കിടത്തി വെള്ളം കൊടുത്തു.ആകെ വീങ്ങി വീര്‍ത്ത മുഹമ്മദി ന്‍റെ മുഖവും കണ്ടു നസീര്‍ പൊട്ടി കരഞ്ഞു.ഞാന്‍ കാരണം ആണല്ലോ എന്‍റെ കൂടുകാരന് ഈ ഗതി വന്നത്..............നസീര്‍ പൊട്ടി കരഞ്ഞു.
രണ്ടു ദിവസം പിന്നെയും കഴിഞ്ഞു.അബ്ദു നസീരിനോട് സംപവത്തെ കുറിച്ചന്ന്യഷിച്ചു.
നസീര്‍ പറഞ്ഞതിങ്ങനെ.ഞങ്ങള്‍ നല്ല കൂട്ടുകാരായിരുന്നു. ഒരുമിച്ചാണ് താമസിച്ചിരുന്നത്.രണ്ടു പേരും ഒരുമിച്ചു നാട്ടില്‍ പോയി കല്ല്യാണം കഴിച്ചു വന്നതായിരുന്നു.എനിക്ക് ചില്ലറ പൊടികച്ചവടം (മയക്കു മരുന്ന്)ഉണ്ടായിരുന്നു.അത് മുഹമ്മദിന് അറിയുമായിരുന്നില്ല.ഞാനൊരു പാര്‍ടിക്ക് സാധനം കൊടുത്തിരുന്നു.അവര്‍ സാധനം വാങ്ങി കാശ് തന്നില്ല,കുറച്ചു കൂടി കൊടുന്നു തന്നാല്‍ തരാം എന്ന് അവര്‍ പറഞ്ഞു.ഞാന്‍ കുറച്ചും കൂടി സങ്കടിപ്പിച്ചു മുഹമ്മദിനെയും കൂട്ടി കസ്ട മറുടെ അടുത്തേക്ക് പോയി.അവര്‍ കാശ് തന്നില്ലങ്കില്‍ തല്ലി കാശ് വാങ്ങിക്കാന്‍ ഒരു ദൈര്യത്തിനു വേണ്ടി.
പക്ഷെ അവര്‍ ആവശ്യക്കാരായിരുന്നില്ല മുബാഇസ് എന്ന് വിളിക്കുന്ന സി ഐ ഡി പോലീസായിരുന്നു.ഒന്നും അറിയാത്ത മുഹമ്മദിനെ കൂടി അവര്‍ പിടിച്ചു അകത്താക്കി,ഞാന്‍ കുറെ പറഞ്ഞു നോക്കി അവന്‍ നിരപരാതി യാണന്നു,ആര് കേള്‍ക്കാന്‍.അവര്‍ ഞങ്ങളെ രണ്ടു പേരെയും പിടിച്ചു കൊണ്ട് പോയി വേറെ വേറെ സെല്ലുകളിലാക്കി.പിന്നെ യങ്ങോട്ടു ചോദ്യം ചെയ്യലും അടിയും തൊഴിയും ജയിലുകളില്‍ നിന്ന് ജയിലുകളിലെക്കും കോടതിയിലേക്കും ഞങ്ങളെ വലിച്ചോണ്ട് നടക്കുക യായിരുന്നു.അതിന്റെ അദാപ് വിശദീകരിക്കാന്‍ എനിക്ക് വാക്കുകളില്ല.ഞാന്‍ തെറ്റ് ചെയതവനാണ്.ഞാന്‍ അതര്‍ഹിക്കുന്നു,എന്നാല്‍ നിര പരാതിയും ഒന്നും അറിയാത്ത മുഹമ്മദ് പ്രതിയായതിലായിരുന്നു എന്റെ സങ്കടം മുഴുവന്‍...........നസീറിനു പിന്നെ സംസാരിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല,അവന്റെ തൊണ്ട സങ്കടം കൊണ്ട് ഇടറുന്നുണ്ടായിരുന്നു.
മൂന്നു മാസങ്ങള്‍ക്ക് ശേഷം ബുറൈമാന്‍ ജയിലില്‍ എത്തിയ ശേഷമാണ് ഞങ്ങള്‍ പിന്നീടു കണ്ടത്.അന്ന് മുതലേ അവനു എന്നോട് ദേഷ്യം ഉണ്ടായിരുന്നെകിലും അവന്‍ മിനിഞ്ഞാന്ന് ചെയ്ത പോലെ ഇതേ വരെ പ്രതികരിച്ചിട്ടില്ല.ഞാനാണ് എല്ലാത്തിനും ഉത്തരവാതി.എല്ലാ കേട്ടിട്ടും ഒന്നും പ്രതികരിക്കാന്‍ അബ്ദു വിന്നായില്ല.
മുഹമ്മദ് രണ്ടു ദിവസം കൊണ്ട് തീര്‍ത്തും രോഗിയായി.അവനെ ഹോസ്പിറ്റലില്‍ കൊണ്ട് പോവാന്‍ പോലീസുകാരോട് പറഞ്ഞു നോക്കി.അവര്‍ ഹോസ്പിറ്റലില്‍ കൊണ്ടോവാന്‍ കൂട്ടാക്കിയില്ല.അവസാനം ജയിലിലെ പാകിസ്ഥാനികളും ഇന്ത്യകാരുമാടക്കം നിരാഹാരം കിടന്നു ബഹളം വച്ചു മുഹമ്മദിന്റെ അവസ്ഥ കണ്ടിട്ട്.കാര്യം ജയില്‍ സുപ്രണ്ടിറെ അടുത്തെത്തി.അദ്ദേഹം ആംബുലന്‍സ് അയച്ചു.മുഹമ്മദിനെ ആശുപത്രീക്ക് കൊണ്ട് പോയി.
പിറ്റേന്ന് ജയിലില്‍ ജോലി ചെയ്തിരുന്ന ഹുസൈനിക്ക പറഞ്ഞത് ഇന്നലെ ഇവിടുന്നു ആശുപത്രീല്‍ കൊണ്ട് പോയ ആള്‍ മഞ്ഞപ്പിത്തം മൂലം മരിച്ചു എന്ന്.ആ വാര്‍ത്ത കേട്ട് ജയിലിലെ എല്ലാവരും ഞെട്ടി.പോലീസ് തള്ളി ചാതച്ചു കൊന്നത് അവര്‍ മഞ്ഞപിത്തം മൂലം എന്ന് രേഖ യുണ്ടാക്കി.ആരും ചോദ്യം ചെയ്യാനില്ലല്ലോ..അന്നും ജയിലില്‍ നിരാഹാര മായിരുന്നു.നസീര്‍ അതറിഞ്ഞിട്ടു ഒന്നും പറഞ്ഞില്ല,കാരണം അവനു ഒന്നും പറയാനില്ലായിരുന്നു.അവന്റെ മാനസിക നില തെറ്റിയിരുന്നു.
പിന്നെ മുഹമ്മദിന്റെ അനിയന്മാരും ജെഷ്ടന്മാരു മൊക്കെ ആശുപത്രിയില്‍ പോയി അവന്റെ മൃതദേഹം ഏറ്റെടുത്തു റുവൈസ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു എന്നവിവരവും അറിഞ്ഞു.
അന്ന് അബ്ദു വിന്നും നസീരിന്നും നാടിലേക്ക് ടിക്കറ്റും ഓക്കേ യായിരുന്നു.അബ്ദുവും നസീറും നാട്ടിലേക്കും ,കൂടെ പോരെണ്ടിയിരുന്ന മുഹമ്മദ് അല്ലാഹുവിലേക്കും യാത്ര തിരിച്ചു.
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (14)
വര്‍ഷം ഒന്ന് പിന്നെയും കഴിഞ്ഞു.അബ്ദു വിന്റെ പ്രവാസ ജീവി തത്തിനു മൂന്നു വയസ്സ് തികഞ്ഞു.സാമ്പത്തിക പ്രയാസങ്ങളില്‍ നിന്നും അബ്ദു മുക്തനായി തുടങ്ങി.സാമ്പത്തികം കൂടുംപോഴാണല്ലോ കൂടുതല്‍ കൂടുതല്‍ അതിനോട് ആര്‍ത്തി കൂടുകയും പല പല ആഗ്രഹങ്ങള്‍ ഉടലെടുക്കുകയും പലതിലും പോയി കുടുങ്ങുകയും ചെയ്യുക.സാധാരണ ക്കാരനായ അബ്ദുവും ചിലതൊക്കെ ആഗ്രഹിച്ചു.ഒരു ഫ്രീ വിസ സങ്കടിപ്പിക്കണം,നാട്ടില്‍ പോയി ഒരു കല്ല്യാണം കഴിക്കണം,അതോടൊപ്പം തന്നെ മറ്റൊരു പ്രായ പൂര്‍ത്തി യായ സഹോദരി യെ കൂടി കെട്ടിച്ചയക്കണം.ആഗ്രഹങ്ങളൊക്കെ നല്ലത് തന്നെ.അതിനു മാത്രം പണം ഇല്ല താനും.എന്ത് ചെയ്യും.ആഗ്രഹ പല സുഹിര്‍ത്തു ക്കളോടും പറഞ്ഞു.അബ്ദു വിനെ നന്നായി അറിയുന്നവര്‍ പറഞ്ഞു,അബ്ദു ഒരു വര്‍ഷവും കൂടി നിന്നിട്ട് പോയാ പോരെ.അപ്പോഴേക്കും നിന്റെ എല്ലാ പ്രശ്നത്തിനും പരിഹാരം കാണാനുള്ള കാശ് നിന്റെ അടുത്ത് തന്നെ ഉണ്ടാവു മല്ലോ.മറ്റു ചിലര്‍ പറഞ്ഞു നീ വന്നിട്ട് മൂന്നു വര്‍ഷം ആയില്ലേ ഇനി പോയി പോര്,എന്നും ഇങ്ങിനെ പോലീസിനെ പേടിച്ചു കഴിയണോ?നിന്നെ ഞങ്ങളൊക്കെ സഹായിക്കാം,നീ തിരിച്ചു വന്നിട്ട് തന്നാല്‍ മതി അതൊക്കെ.
അബ്ദു പിന്നെയും കടക്കാരനാകാന്‍ പോവുകയായിരുന്നു.കൂട്ടുകാരുടെ സമ്മര്‍ദ്ദ തന്ത്രത്തില്‍ പെട്ട് അവന്‍ അവന്റെ തീരുമാനം ഇങ്ങിനെ യാക്കി.കയ്യിലുണ്ടായിരുന്ന പണം ഒരു വിസക്കാരനെ ഏല്‍പ്പിച്ചു.പലരില്‍ നിന്നും കടം വാങ്ങിയ കാശ് നാട്ടിലെതിക്കുകയും ചെയ്തു.
ശേഷം അത് വരെ പോലീസിനെ പേടിച്ചു നടന്നിരുന്ന അബ്ദു പോലീസ് വണ്ടിയെ ചാരി നടന്നിട്ടും അബ്ദു വിനെ അവര്‍ പിടിച്ചു കൊണ്ട് പോയില്ല.അവസാനം മുന്നൂറു റിയാല്‍ ഏജന്റിനു കൊടുത്താണ് അബ്ദു ജയിലില്‍ എത്തിയത്,ജയിലിലെത്തിയ പ്പോയാണ് അബ്ദു ശരിക്കും കുടുങ്ങിയത്.അഞ്ഞൂറോളം ആളുകള്‍ക്ക് നാലഞ്ചു കക്കൂസുകള്‍,അതിനു തന്നെ ശരിക്ക് വാതിലുകളില്ല,അതിനേക്കാള്‍ പ്രയാസം വൃത്തി ഹീന മായ രീതിയില്‍ മലം കെട്ടികിടക്കുന്നു,ഭൂമിയിലെ നരകം മുന്നില്‍ കണ്ട നിമിഷം.ഭക്ഷണത്തിന്‍റെ കാര്യം പറയാതിരിക്കുക യാണ് ഭേദം.ഭക്ഷണം സെല്ലിനകതെതിയാല്‍ അതിനു പാകിസ്താനികലുമായി അടിപിടി കൂടണം.അടിയില്‍ ജയിക്കുന്നവര്‍ പാക്കിസ്ഥാനികള്‍ തന്നെ യായിരിക്കും.ഒരു ദിവസം കൂടെ യുണ്ടായിരുന്ന മുസ്തഫ എന്ന കൂട്ടുകാരന്‍ ചായ എടുക്കാന്‍ പോയതായിരുന്നു.പൊടുന്നനെ ഒരു ആര്‍പ്പു വിളി കേട്ട് അബ്ദു ഓടി ചെന്ന് നോക്കുമ്പോള്‍ ചൂടുള്ള ചായ മുഴുവന്‍ ഒരു പാക്കിസ്ഥാനി മുസ്തഫയുടെ തലയില്‍ കൂടി ചിന്തിയിരിക്കുന്നു.തിളച്ച ചായ മുസ്തഫയുടെ ശരീരം മുഴുവന്‍ പൊള്ളിച്ചു.വേദന കൊണ്ട് അട്ടഹസിച്ചു കരഞ്ഞ അവനെ സമാധാനിപ്പിക്കാന്‍ കഴിഞ്ഞില്ല.അവന്റെ കരച്ചിലിന്റെ ശബ്ദം കേട്ട് ജയില്‍ അമ്പരുകളുടെ പോലീസുകാര്‍ ജയില്‍ വാതില്‍ തുറന്നു അകത്തേക്ക് വന്നു ബെല്‍ട്ട് ഊരി കിട്ടിയവരെ യൊക്കെ പൊതിരെ തല്ലി.അബ്ദുവിനും കിട്ടി അടി.പോലീസുകാര്‍ കാര്യം അന്ന്യ്ഷിച്ചു.മുസ്ഥ പറഞ്ഞതിങ്ങിനെ പാകിസ്ഥാനി വെള്ള കുപ്പിയിലേക്ക് ചായ നിറക്കുക യായിരുന്നു,അതിനിടക്ക് ഞാന്‍ ഒരു ഗ്ലാസ് ചായ എടുക്കട്ടെ എന്ന് ചോതിച്ചു.അവന്‍ സബൂരാകാന്‍ പറഞ്ഞു.കുപ്പി നിറഞ്ഞ സമയത്ത് വീണ്ടും ചായ എടുക്കട്ടെ എന്ന് ചോതിച്ചു അവന്‍ സമ്മതിച്ചില്ല.മുസ്തഫ അവനെ തള്ളി മാറ്റി ചായ എടുക്കാന്‍ ശ്രമിച്ചു.പച്ചയ്ക്ക് അത് ഇഷ്ട്ട പെട്ടില്ല,ചായ ക്കാനിന്റെ അടപ്പ് ഊരി ചായ മുസ്തഫയുടെ മേല്‍ ഒഴിക്കുകയായിരുന്നു.മുതഫയുടെ വേദന കുറക്കാന്‍ എല്ലാവരും കയ്യിലുണ്ടായിരുന്ന ടൂത്ത് പേസ്റ്റ് മുഴുവന്‍ അവന്റെ മേല്‍ ഞ്ഞക്കിപീഞ്ഞു.അപ്പോഴേക്കും ജയിലില്‍ ജോലി ചെയ്യുന്ന ഒരു മലയാളി വന്നു,അവനോടു അബ്ദു കാര്യങ്ങള്‍ പറഞ്ഞു,എങ്ങിനെ യെങ്കിലും മുസ്തഫയെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ ശ്രമിക്കണം,ആ മലയാളി പോലീസുകാരോട് കുറെ പറഞ്ഞു നോക്കി.അവര്‍ ആംബുലന്‍സ് വിളിക്കാന്‍ സമ്മതിച്ചില്ല.മലയാളി പറഞ്ഞു ഞാന്‍ മുദീറിന് വിളിച്ചു പറയാം ,മുദീര്‍ പറഞ്ഞാല്‍ ആംബുലന്‍സ് വന്നു കൊണ്ട് പൊയ്ക്കോളും.ഒന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആംബുലന്‍സ് വന്നു മുസ്തഫയെ കൊണ്ട് പോയി,പിന്നെ എന്ത് സംപവിച്ചു മുസ്തഫയ്ക്കന്നു അബ്ദു വിനു ഇന്നും അറിയില്ല.കാരണം അവര്‍ ജയിലില്‍ നിന്നും മാത്രം പരിചയ പെട്ടവരായിരുന്നു.നാട് മലപ്പുറം ജില്ലയിലെ കരുവാരകുണ്ടാണ് എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ.അബ്ദു ജയിലില്‍ നിന്നും ടിക്കറ്റ് ശരി യായി വിമാനം കയറുന്നത് വരെ മുസ്തഫയെ ഹോസ്പിറ്റലില്‍ നിന്നും കൊടുന്നിട്ടുണ്ടായിരുന്നില്ല,അവന്‍ സുഖമായി നാട്ടില്‍ എത്തിയിട്ടുണ്ടാകും എന്നാണു അബ്ദു ഇന്നും വിശ്വസിക്കുന്നത്.
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ ( 13 )
സത്യസന്ധത യും ആത്മാര്‍ഥത യും കഠിനാധ്വാനവും കൊണ്ട് അബ്ദു തന്റെ ഓഫീസിലും തൊട്ടടുത്ത ഓഫീസുകളിലും വളരെ പെട്ടന്ന് തന്നെ വേണ്ട പെട്ടവനായി മാറി.തന്റെ ഓഫീസില്‍ വരുന്ന അതിഥികളെ സല്ക്കരിച്ചും തനിക്കു ജോലി വാങ്ങി തന്ന അഷ്‌റഫ് ക്കയെ ബഹുമാനിച്ചും തനിക്കു ജോലി നല്‍കി സഹായിച്ച മുതലാളി യോടും അവരുടെ ആവശ്യങ്ങളറിഞ്ഞു വേണ്ടതൊക്കെ ചെയ്തു കൊടുത്തും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.
ഒഴിവു സമയങ്ങളില്‍ തൊട്ടടുത്ത ഓഫീസിലെ ബോസ്സ് മാരുടെ കാറുകള്‍ കഴുകി കൊടുത്തും അവര്‍ക്കാവശ്യ മുള്ള സാധങ്ങളൊക്കെ വാങ്ങി കൊടുന്നു കൊടുത്തും ആണ് പലര്‍ക്കും കുറഞ്ഞ കാലങ്ങള്‍ കൊണ്ട് തന്നെ വേണ്ട പെട്ടവനായി മാറിയത്.നമ്മുടെ നാട് പോലെ ചെയ്തു കൊടുക്കുന്നപ്രവര്‍ത്തിക്കു ഒരു നന്ദി വാക്കും ചിരിക്കും പുറമേ നല്ലവാരായ സൌദികള്‍ അബ്ദു വിനു പണമായും നന്ദി രേഖ പെടുത്തി.
(നിങ്ങള്‍ നന്ദി പ്രകടിപ്പിച്ചാല്‍ വിഭവങ്ങള്‍ വര്‍ദദിപിച്ചു തരും .വി ഖു :ഇബ്രാഹീം .7)
ദിവസങ്ങളും മാസങ്ങളും വളരെ പെട്ടന്ന് തന്നെ കടന്നു പോയി.അബ്ദു ഇവിടെ ജിദ്ദയില്‍ എത്താന്‍ വാങ്ങിച്ച കടങ്ങള്‍ വീടുകയും ചോര്‍ന്നൊലിക്കുന്ന തന്റെ കുടുമ്പ വീട് പുതുക്കി പണിയുകയും ചെയ്തു..കുറഞ്ഞ കാലതിനടയ്ക്കു തന്നെ നാട്ടുകാര്‍ക്കിടയില്‍ അബ്ദു ചര്‍ച്ചാ വിഷയ മായി.ആദ്യം തന്നെ താഴ്ത്തി കെട്ടി സംസാരിച്ചവരൊക്കെ പുകഴ്ത്തി പറഞ്ഞു തുടങ്ങി.
നാട്ടിലെ പല പെണ്‍കുട്ടികളുടെ കല്യാണ സഹായ കത്തുകളും പുതുക്കി പണിയാന്‍ തുടങ്ങുന്ന നാട്ടിലെ മഹല്ല് പള്ളി യുടെ കമ്മറ്റി കാരുടെ കത്തുകളും അബ്ദു വിനെ തേടി വരല്‍ തുടങ്ങി.പുറമേ ജിദ്ദയിലെ മെസ്സ് റൂമില്‍ താമസിക്കുമ്പോള്‍ തന്നെ കളിയാകിയവരും മറ്റും കടം ചോതിച്ചും അബ്ദു വിനെ പലപ്പോഴായി തേടി എത്തി.യാതൊരു പരിഭവവും ഇല്ലാതെ അബ്ദു എല്ലാവരെയും തന്നെ പല രീതിയിലും സഹായിച്ചു.നാട്ടിലെ പാവങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞു പരിഹരിക്കാന്‍ തന്നാലായത് ചെയ്തു കൊടുത്തു.എങ്കിലും പലരുടെയും കുറ്റ പെടുതലുകള്‍ പലപ്പോഴും അനുഭവ പെട്ടു.
രണ്ടു വര്ഷം തികഞ്ഞപോഴേക്കും അബ്ദു തന്റെസഹോധാരി മാരില്‍ ഒരാളെ കല്ല്യാണം ചെയ്തയച്ചു. കുടുമ്പത്തിന്റെ പ്രയാസങ്ങളും പ്രശ്നങ്ങളും കുറഞ്ഞു വന്നു.പക്ഷെ പ്രവാസത്തിന്റെ പ്രാരാബ്ദങ്ങളും വിഷമങ്ങളും അബ്ദുവിന്റെ കൂടപിറപ്പായി മാറി. അനത്കൃത താമസക്കാരനായത് കൊണ്ട്പോലീസ് വേട്ട യാടുന്നതും റൂമിലെ വെള്ള പ്രശ്നവും കുടുമ്പത്തിന്റെ കൂടെ യുള്ള നല്ല നല്ല ഓര്‍മ കളും അവനു വേദനകള്‍ സമ്മാനിച്ചു.തുടരും........
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (12
കയ്പേറിയ പ്രവാസ ജീവിത ത്തിന്‍റെ തിക്ത അനുഭവങ്ങളും വിരഹ വേദന യുടെ വിഷമതകളും മറച്ചു വച്ച് തന്നില്‍ പ്രതീക്ഷ യര്‍പ്പിച്ചു ഈ രാജ്യത്തേക്ക് കടം വാങ്ങിയും പണയ പെടുത്തിയും പറഞ്ഞയച്ച മാതാ പിതാക്കളെ വിഷമിപ്പിക്കാതെ അവര്‍ക്ക് തന്നിലുള്ള വിശ്വാസം നഷ്ട്ട പെടാതിരിക്കാന്‍ ശ്രമിച്ചു കൊണ്ട് അബ്ദു ഇങ്ങിനെ എഴുതി തുടങ്ങി.
എത്രയും സ്നേഹം നിറഞ്ഞ എന്‍റെ ഉമ്മയും ബാപ്പയും സഹോദരി മാറും അനിയന്‍ മാരും അറിയാന്‍ അബ്ദു എഴുതുന്നത്.എന്തെന്നാല്‍ ഞാനിവിടെ സുഖ മായി ജിദ്ദയില്‍ നമ്മുടെ നാട്ടുകാരുടെ അടുത്തെത്തി.ഇവിടെ എനിക്കും നമ്മുടെ നാട്ടുകാര്‍ക്കും സുഖം തന്നെ അതില്‍ ഉപരിയായി ഉമ്മയും ബാപ്പയും മറ്റെല്ലാവരെയും കരുതി ഞാന്‍ സമാതാനിക്കുന്നു.ഉമയും ബാപ്പയും മുടങ്ങാതെ മരുന്ന് കഴിക്കുന്നുണ്ടാകും എന്ന് കരുതുന്നു.നമ്മുടെ എല്ലാ പ്രയാസങ്ങളും തീരാന്‍ പോവുക യാണ്,ഞാന്‍ ഇവിടെ എത്തി യില്ലേ.നല്ലൊരു പണി കിട്ടിയാല്‍ നമ്മുടെ പുര നന്നാക്കണം പിന്നെ നമുക്ക് ഇമ്മുവിനെയും സുബൈദ യെയും കല്ല്യാണം കഴിപ്പിച്ചയക്കണം എന്നൊക്കെ എനിക്കാഗ്രഹമുണ്ട്.ഉമ്മയും ബാപ്പയും എനിക്ക് നല്ലൊരു ജോലി യാവാന്‍ പ്രാര്‍തിക്കണം.........................
അബ്ദു വിവരങ്ങള്‍ അടങ്ങിയ കത്തിനോടൊപ്പം പലരില്‍ നിന്നും ചിലവിനു കടം വാങ്ങിയ കാഷില്‍ നിന്നും ആയിരം രൂപയും കത്തിന്‍റെ കൂടെ കൊടുത്തയച്ചു.ദിനങ്ങള്‍ കടന്നു പോയി.ജോലി ശരിയാവതത്തില്‍ അബ്ദു ദുഖിചിരിക്കെ ബോംബെ യില്‍ നിന്നും ജിദ്ദയിലെ മെസ്സ് റൂം വരെ എത്തിച്ച കോയാക്ക അബ്ദു വിനെ കാണാനെത്തി.വിവരങ്ങള്‍ അന്ന്യെഷിചെത്തിയ കൊയാക്കാനെ കണ്ടതും അബ്ദു വിന്റെ സകല നിയന്ത്രണവും വിട്ടു.അബ്ദു അദ്ദേഹത്തിന്‍റെ തോളില്‍ കിടന്നു പൊട്ടി കരഞ്ഞു ഇങ്ങിനെ പറഞ്ഞു.എന്ത് ജോലി വേണേലും കോയാക്ക ഞാന്‍ എടുത്തോളാം എന്നെ ഈ നരകതീന്നോന്നു രക്ഷ പെടുതുമോ?
നീ നാട്ടുകാരുടെ കൂടെ യല്ലേ താമസം പിന്നെ എങ്ങിനെ ഇത് നരക മാവും കോയാക്ക അബ്ദു വിനോട് ചോതിച്ചു.
അബ്ദു വിശദ മായി കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.ജീവിത ത്തിന്‍റെ പല വശങ്ങളും കണ്ടു ജീവിത സായാഹ്നതിലെത്തി നില്‍ക്കുന്ന അദ്ദേഹത്തിന് അബ്ദു വിന്‍റെ വിഷമങ്ങള്‍ മനസ്സിലായി.അദ്ദേഹം പറഞ്ഞു.
അബ്ദു നീ വന്നിട്ട് രണ്ടു മാസത്തോളം ആയില്ലേ ?ഞാന്‍ കരുതി നീ ജോലിക്കൊക്കെ കേരീട്ടുണ്ടാകും എന്ന്.നിന്‍റെ വിവരങ്ങള്‍ അറിയാനാണ് ഞാന്‍ ഇപ്പോള്‍ വന്നത്.ഏതായാലും സാരമില്ല.നീ നാട്ടുകാരോടൊക്കെ പറഞ്ഞിട്ട് വാ....അവരോടു തല്‍ക്കാലം ഒരു പണി ശരി യായിട്ടുണ്ട് അത് കൊണ്ട് ഞാന്‍ പോയി നോക്കട്ടെ എന്ന് പറഞ്ഞു ബാഗും എടുത്തു പോര് .....
അത് കേട്ടതും അബ്ദു അലക്കാനിട്ടിരുന്ന ഡ്രസ്സ് കളും തോര്‍ത്ത് മുണ്ടും വാരി വലിച്ചു ബാഗില്‍ കുത്തിനിറച്ചു എല്ലാവരോടും യാത്ര പറഞ്ഞു കോയാക്കയുടെ കൂടെ പുറപ്പെട്ടു.കോയാക്ക മെയിന്‍ റോഡിലെത്തി ഒരു ടാക്സി ക്ക് കൈ കാണിച്ചു.അവര്‍ ചെന്നെത്തിയത് കോയാക്കയുടെ സുഹ്രത്ത് അഷ്‌റഫ് ന്‍റെ ഓഫീസിലായിരുന്നു
കോയാക്ക അബ്ദു വിനെ പുറത്തു നിര്‍ത്തി ഓഫീസിനകത്തേക്ക് പോയി.കോയാക്ക അശ്രഫിനോട് അബ്ദു വിനു ഒരു ജോലി ആക്കി കൊടുക്കണം എന്നാവശ്യപെട്ടു.അബ്ദു വിന്‍റെ പൂര്‍ണ മായ ചരിത്രം തന്നെ കോയാക്ക അശ്രഫിനു പറഞ്ഞു കൊടുത്തു.
അഷ്‌റഫ് അബ്ദു വിനെ തന്റെ കാബിനിലേക്ക് വിളിപ്പിച്ചു.പേരും നാടും ഒക്കെ അഷ്‌റഫ് അബ്ദു വിനോട് ചോതിച്ചു.അബ്ദു വിന്‍റെ രൂപവും ഭാവവും അശ്രഫിനു ഇഷ്ട്ട പെട്ടു. അഷ്‌റഫ് കോയാക്ക യോടും അബ്ദു വിനോടും ഇങ്ങിനെ പറഞ്ഞു.നിങ്ങളിവിടെ ഇരിക്കി ഞാന്‍ ബോസ്സിനോട് സംസാരിക്കട്ടെ.... ഇത് പറഞ്ഞു തൊട്ടപ്പുറത്തെ കാബിനില്‍ മുട്ടി അഷ്‌റഫ് അകത്തേക്ക് പോയി.അബ്ദുവും കോയാക്കയും മനസ്സില്‍ പ്രാര്‍തനയിലായിരുന്നു.അശ്രഫിന്റെ ബോസ്സിന് നല്ല മനസ്സുണ്ടാ വനേ...
അല്‍പ സമയത്തിന് ശേഷം അഷ്‌റഫ് സന്തോഷത്തോടെ പുറത്തു വന്നു.
അബ്ദു വിനു ഭാഗ്യ മുണ്ട്,ബോസ്സ് അവനെ ഇവിടെ ഓഫീസ് ബോയ് ആയി നിര്‍ത്താന്‍ പറഞ്ഞു.ആയിരം റിയാല്‍ ശമ്പളം കിട്ടും.റൂമും ചിലവും ഒന്ന് കിട്ടൂല,അത് നിങ്ങള്‍ തന്നെ കണ്ടെത്തണം ,എന്റെ കൂട്ട് കാരുടെ റൂം ഉണ്ട് ഇവിടെ അടുത്ത് തല്‍ക്കാലം അവിടെ നിന്നാല്‍ മതി.അഷ്‌റഫ് കോയാക്ക യോട് പറഞ്ഞു.
അബ്ദു വും കോയാക്കയും അല്ലാഹു വിനു നന്ദി പറഞ്ഞു.അല്‍ഹംദു ലില്ലഹ്.
പക്ഷെ ഒരു കണ്ടീഷന്‍.അഷ്‌റഫ് പറഞ്ഞു.
കോയാക്കയും അബ്ദുവും അമ്പരന്നു അശ്രഫിനെ നോക്കി.....
അഷ്‌റഫ് തുടര്‍ന്ന് പറഞ്ഞു. ജോലി യൊക്കെ കിട്ടി കഴിഞ്ഞാല്‍ മലയാളികളുടെ തനി സ്വഭാവം പുരതെടുക്കരുത് ,ജോലി വാങ്ങി തന്ന എനിക്ക് പാര പണിയാന്‍ ബോസ്സിനെ കൂട്ട് പിടിക്കാന്‍ ശ്രമിക്കരുത്.വരുമ്പോള്‍ പച്ച പാവങ്ങളായിരിക്കും,രണ്ടു മാസത്തെ ശമ്പളം കൈ പറ്റിയാല്‍ പിന്നെ വന്ന വഴി മറക്കും..........
ഇത് കേട്ടതും കോയാക്ക അശ്രഫിനോട് പറഞ്ഞു.നിനക്ക് എന്നെ വിശ്വാസ മാണോ,എങ്കില്‍ ഇവനെയും വിശ്വസിക്കാം.എനിക്ക് ഈ കുട്ടിയെ എന്റെ മക്കളെക്കാളും വിശ്വാസമാണ്. എന്റെ മകന് വേണ്ടി യാനങ്കില്‍ പോലും ഞാന്‍ നിന്റെ അടുത്ത് വരില്ലായിരുന്നു.
അല്ല കോയാക്ക ഞാന്‍ അറിഞ്ഞിരിക്കാന്‍ പറഞ്ഞു എന്ന് മാത്രം,ഒരു പാട് അങ്ങിനത്തെ അനുഭവങ്ങളിവിടെ പറഞ്ഞു കേട്ടിട്ടുണ്ട്.
അബ്ദു വിനു അള്ളാഹു നല്ലത് ഉദ്ദേശിച്ചു തുടങ്ങുക യായിരുന്നു,കഴിഞ്ഞ ലക്കത്തിലെ ഖുര്‍ആന്‍ സൂക്തത്തിലെ വരികള്‍ യാഥാര്‍ത്ഥ്യം ആകുക യായിരുന്നു.അബ്ദു വിന്റെ ജീവിതത്തിന്റെ മാറ്റങ്ങള്‍ മാറി മറിയുക യായിരുന്നു .അള്ളാഹു ഒരാളെ നന്നാക്കാന്‍ തുടങ്ങി യാല്‍ ആര്‍ക്കും അത് തടയാന്‍ കഴിയില്ല.വല്ല ദോഷവും ആര്‍കെങ്കിലും അവനുദ്ദേഷിച്ചാല്‍ അത് നീക്കി കളയാനും മറ്റാര്‍ക്കും കഴിയില്ല,അവനല്ലാതെ.......................................തുടരും.
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍.(11 )
"അള്ളാഹു നിനക്കൊരു ആപത്തു അണക്കുന്നുവെങ്കില്‍ അത് നീക്കിതരാന്‍ അവനല്ലാതെ ആരുമില്ല.അവന്‍ നിനക്കൊരു സൌഭാഗ്യമുദ്ധെഷിക്കുന്നു വെങ്കില്‍ അവന്റെ അനുഗ്രഹത്തെ തട്ടി കളയാനും ആരുമില്ല.അവന്‍റെ ദാസന്മാരില്‍ അവനിച്ചിക്കുന്നവര്‍ക്ക് ഔധാര്യമരുളുന്നു.അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമല്ലോ"(വി.ഖു.10 -107 )
നാടിലെ സാമ്പത്തിക പ്രയാസങ്ങള്‍ കാരണം കിട്ടാവുന്നരില്‍ നിന്നല്ലാം കടം വാങ്ങി തന്‍റെ കുടുമ്പത്തിന്‍റെ പ്രാരാബ്ദങ്ങക്ക് അറുതി വരുത്താന്‍ ഉംറ വിസയടിച്ചു പ്രയാസ മേറിയ യാത്രയിലൂടെ പരിശുദ്ധ മക്കയും മദീനയും സന്നര്‍ശിച്ചു അബ്ദു ജിദ്ദയിലെ തന്‍റെ നാട്ടുകാരുടെ ശറഫിയയിലുള്ള മെസ്സ് റൂമില്‍ത്തി.ഉംറ വിസയിലാണ് പുറപ്പെട്ടതെങ്കിലും ഉംറ ചെയ്യുന്നതോടൊപ്പം തന്നെ കിട്ടുന്ന ജോലിയെടുത്തു രണ്ടു മൂന്ന് വര്‍ഷം ഇവിടെ നില്‍ക്കണമെന്നും അബ്ദു നിയ്യത്ത് വെച്ചിരുന്നു നാട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍.
പക്ഷെ ജോലി അന്ന്യേഷിച്ചു നാട്ടുകാരുടെ മുമ്പിലെത്തിയപ്പോഴാണ് അബ്ദുവിനു ഒരു കാര്യം വ്യക്തമായത്.ഇവിടെ എത്താനാണ് പണി ഇവിടെ എത്തിയാല്‍ പണി യില്ല എന്ന സത്ത്യം.അതിനു മാത്രം ആളുകള്‍ ഈ മെസ്സ് റൂമില്‍ ചീടു കളിച്ചും സിനിമ കണ്ടും ബീഡി വലിച്ചും മുറുക്കി തുപ്പിയും മൂട്ട കടിയേറ്റു തിന്ന കാശ് പോലും കൊടുക്കാനില്ലാതെ നിക്കുന്നുണ്ട്. നാട്ടിലെ പ്രമാണി മാരായ പലരും ഒരു കൂസലുമില്ലാതെ പണിയൊന്നുമില്ലാതെ ചീട്ടും കളിച്ചു നേരം കളയുന്നത് കണ്ടപ്പോള്‍ അബ്ദുവിന് ദുഖവും സങ്കടവും സഹിക്കാന്‍ കഴിഞ്ഞില്ല.പലരോടും അബ്ദു പണിയെ കുറിച്ച് ചോതിക്കുംപോള്‍ എന്ത് പണി യാണ് അറിയുക എന്ന മറുചോദ്യമാണ് എതിരേറ്റത്,തനിക്ക് ആകെ അറിയുന്നത് കൂലി പണി യാണ്,അതാനങ്കില്‍ ഇവിടെ കിട്ടാനും ഇല്ല.പണി യൊന്നും കിട്ടാതെ ദിനങ്ങള്‍ കടന്നു പോയി.ആകെ കേള്‍ക്കുന്ന ജോലി മലയാളി മെസ്സ് റൂമില്‍ പണ്ടാരിയായി മാത്രം.
മലയാളികക്ക് ഭക്ഷണ മുണ്ടാക്കലും മദീന റോഡു മുറിച്ചു കടക്കലും ഒരുപോലെ യാണ് എങ്കിലും പോയി നോക്ക് പറ്റു മെങ്കില്‍ നിന്നോ അല്ലെങ്കില്‍ ഇങ്ങോട്ടന്നെ പോര്,ഒരു നാട്ടുകാരന്‍ അബ്ദു വിനോട് പറഞ്ഞു.
നാട്ടില്‍ നിന്നും പോന്നിട്ട് മാസം രണ്ടു കഴിഞ്ഞു.വീട്ടിലെ അവസ്ഥ അറിയാഞ്ഞിട്ട് അബ്ദു വിനു ഒരു സമാധാനവും ഇല്ല.എന്റെ വിവര മറിയാഞ്ഞിട്ടു ഉമ്മാന്റെയും വാപ്പാന്റെയും അവസ്ഥ എന്തായിരിക്കും.അബ്ദു ആകെ വിഷമിചിരിക്കെ തന്‍റെ അയാള്‍ നാട്ടുകാരന്‍ പോവുന്നതറിഞ്ഞു അബ്ദു കുടുംപതിലേക്ക് തന്‍റെ എല്ലാ മാനസിക പ്രയാസങ്ങളും വിഷമങ്ങളും മറച്ചു വച്ച് ഒരു കത്തെഴുതി.
തുടരും.............
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ ( 10 )
റൗള സിയാറത്തും നബി (സ)യുടെ ഖബറിനും മിമ്പരിനും ഇടയിലുള്ള സ്ഥലത്ത് നിന്നും സുന്നത്ത് നമസ്ക്കാരവും പ്രാര്‍ഥനയും നിര്‍വഹിച്ചപ്പോള്‍ തന്നെ അബ്ദു വിന്‍റെ മനസ്സിന് നന്മയുടെ കുളിര്‍ കാറ്റ് ലഭിച്ചത് പോലെ അനുഭവപെട്ടു.നാട് വിട്ടപ്പോള്‍ തോന്നിയിരുന്ന ആദിയും യാത്രയിലുണ്ടായ പ്രയാസങ്ങളും വീട്ടിലെ പ്രശ്നങ്ങളും പ്രാരാബ്ദങ്ങളും ശാന്തിയുടെയും സമാധാനത്തിന്‍റെയും വാഹകനായ മുഹമ്മദ് നബി (സ) സന്നിതിയില്‍ വെച്ച് അല്ലാഹുവും ആയി സംവതിച്ചപ്പോള്‍ ജീവിതത്തിന്‍റെ യൌവ്വനകാലങ്ങളില്‍ ഇന്നേ വരെ ലഭിക്കാത്ത എന്തൊകെയോ ധൈര്യം ഈ സന്നിധിയില്‍ നിന്നും കിട്ടിയിരിക്കുന്നു.അത് തന്നെ യാണ് മദീന നഗരത്തിന്‍റെ പ്രത്യകത.
പുറത്തിറങ്ങി മദീന പട്ടണത്തിലെ മറ്റു ചരിത്ര സ്ഥലങ്ങള്‍ കാണാന്‍ മറ്റൊരു ടാക്സി കാറില്‍ പുറപ്പെട്ടു.പട്ടണവും കഴിഞു കാറ് ഉഹുദു മലയുടെ അടുത്തേക്ക് നീങ്ങി.ഉഹുദ് യുദ്ദം നടന്ന സ്ഥലം.നബി (സ)യുടെ വാകിനെ ദിക്കരിച്ചു യുദ്ദം മുസ്ലിങ്ങള്‍ക്ക് അനുകൂല മാണന്നു കരുതി കാവല്‍ നിര്‍ത്തിയുന്നവര്‍ ഉഹുദു മലയില്‍ നിന്നും ഇറങ്ങുകയും യുദ്ദക്കളം വിട്ടോടുന്ന ശത്രു സൈന്യം ഈ ഒഴിഞ്ഞു കിടക്കുന്ന മല കണ്ടു അതിലൂടെ ഒളിച്ചു കടന്നു മുസ്ലിങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുകയും ഹംസ (റ)വിനെ യും മുസ്അബു(റ)യും ഈ ഉഹ്ധു മലക്കരികില്‍ വധിക്കുകയും ചെയ്ത സംഭവം ഓര്‍മ വന്നു.ഈ യുദ്ദത്തില്‍ രക്തസാക്ഷികളായ ശുഹദാക്കളുടെ ഖബറുകള്‍ മതിലുകള്‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു സൌദി ഗവണ്‍മെന്ടു. കാലം ഒരു മാറ്റവും ഈ മണ്ണിനു വരുത്തിയിട്ടില്ല.മനസ്സും ചുണ്ടുകളും അറിയാതെ പ്രാര്‍ത്ഥനയില്‍ മുഴുകി.വിശ്വാസികളുടെ മനസ്സില്‍ ചരിത്ര സ്മരണ ഉണര്‍ത്തുന്ന നിമിഷങ്ങള്‍.
അവിടെ നിന്നും പിന്നെ മസ്ജിദുല്‍ ഖിബുലതൈനി യിലെക്കായിരുന്നു യാത്ര.നബി (സ) യുടെ ആദ്യ കാലങ്ങളില്‍ ബൈതുല്‍ മുഖദ്ദിസായിരുന്നു മുസ്ലിങ്ങളുടെ ഖിബുല.ഈ പള്ളിയില്‍ നബി (സ) ബൈതുല്‍ മുഖദി സിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്നതിനിടയില്‍ അല്ലാഹുവിന്‍റെ ഖിബുല മാറ്റം അറിയിച്ചു കൊണ്ടുള്ള വഹുയ് ഇറങ്ങുകയും നമസ്ക്കാരത്തില്‍ വെച്ച് തന്നെ നബി (സ)കഅബ നില്‍ക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു നമസ്ക്കാരം തുടരുകയും ചെയ്യുകയും അന്ന് മുതല്‍ ഈ പള്ളി മസ്ജിദുല്‍ ഖിബുലതൈനി (രണ്ടു ഖിബുല)എന്ന് അറിയപെടുകയും ചെയ്തു എന്നാണു ചരിത്രം.അബ്ദുവും കൂടെ യുള്ള കോയാക്കയും ഇവിടെ രണ്ടു റകഅത് സുന്നത്ത് നമസ്ക്കരിച്ചു വീണ്ടും കാറില്‍ കയറി അടുത്ത ചരിത്ര പ്രഥാന സ്ഥലത്തേക്ക് യാത്ര തുടര്‍ന്നു.
ഖന്തക്ക് യുദ്ദം നടന്ന സ്ഥലത്ത് കാറ് നിന്നു. സബഅ മസാജിദു (എഴു മസിജിദുകള്‍)എന്നാണ് ഈ പ്രദേശം അറിയ പെടുന്നത്.എന്നാല്‍ ഇന്നിവിടെ എഴു പള്ളികള്‍ കാണാനില്ല.മൂന്നണ്ണം ഇപ്പോഴും നില നില്‍ക്കുന്നുണ്ട് .നബിയും സഹാബികളും വിശന്ന വയറ്റില്‍ കല്ല് കെട്ടി ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി കുഴിച്ച കിടങ്ങിനെ യാണ് ഖന്തക്ക് എന്നറിയപെടുന്നത്.സല്‍മാനുല്‍ ഫാരിസി എന്ന സഹാബി യുടെ അഭിപ്രായം സ്വീകരിച്ചു കൊണ്ടായിരുന്നു ഈ കിടങ്ങ് നിര്‍മ്മാണം.ഇന്ന് ഈ കിടങ്ങ് കാണാനില്ല.പകരം ഈ സ്ഥലത്തുകൂടി യാണ് റോഡു നിര്‍മ്മിച്ചിരിക്കുന്നത്.മൂന്ന് പള്ളികളില്‍ ഒന്നിന്‍റെ പേര് സല്‍മാനുല്‍ ഫാരിസി എന്നും ഏറ്റവും മുകളിലുള്ള പള്ളി മസിജിദുല്‍ ഫതുഹു എന്നും അറിയപെടുന്നു.കൂടുതല്‍ വിവരങ്ങളറിയാന്‍ ഇവിടെ സംവിധാനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.മൂന്നു പള്ളികളിലും സുന്നത്ത് നമസ്കരിച്ചു വീണ്ടും മസ്ജിദു നബവിയിലേക്ക് തന്നെ തിരിച്ചു.
ളുഹുര്‍ നമസ്ക്കാരവും അസര്‍ നമസ്ക്കാരത്തിനും ശേഷം വീണ്ടും ഒന്ന് കൂടി റൗള സന്നര്‍ശനം നടത്തി.ശേഷം ഉസ്മാന്‍ (റ)ഖബര്‍ സ്ഥിതി ചെയ്യുന്ന ജന്നതുല്‍ ബഖീ കാണാന്‍ പോയി.ജന്നതുല്‍ ബഖീ നടന്നു കണ്ടു.വീണ്ടും മസ്ജിദു നബവിയുടെ മുറ്റത്തെ മാര്‍ബിള്‍ തറയില്‍ അല്‍പ സമയം വിശ്രമിച്ചു.മഗരിബ് നമസ്ക്കാരവും ഇഷാ നമസ്ക്കാരവും നിര്‍വഹിച്ചു അബ്ദുവും കോയാക്കയും മസ്ജിദു നബവിയോടും മദീന യോടും വിട പറഞ്ഞു മറ്റൊരു വാഹനത്തില്‍ ജിദ്ദ നഗരം ലക്ഷ്യമാക്കി പുറപ്പെട്ടു. തുടരും...............
Wednesday, 10 February 2010
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (9)
പ്രവാചകന്‍ മുഹമ്മദ് നബി(സ) മക്കയിലെ ഖുറൈഷികളുടെ ശല്ല്യം സഹിക്കാന്‍ കഴിയാതെ നാട് വിട്ടു മദീനയിലെത്തിയപ്പോള്‍ ആദ്യമായി പണിത മസ്ജിദുല്‍ ഖുബാ യുടെ അടുത്ത് ജി എം സി നിന്നു. പഴയ പള്ളി പുതുക്കി പണിതു വളരെ മനോഹരമാക്കിയിരിക്കുന്നു.അവിടെ രണ്ടു റകഅത് സുന്നത്ത് നമസ്ക്കരിച്ചു.വീണ്ടും വണ്ടിയില്‍ കയറി മസ്ജിദു നബവീ ശരീഫിലേക്ക് യാത്ര യായി. മദീന നഗരിയുടെ വെടിപ്പും വൃത്തിയും ഉള്ള വിശാല മായ റോഡിലൂടെ ജിഎം സി ഓടി കൊണ്ടിരുന്നു.
രാത്രിയുടെ നിശബ്ദതയില്‍ എല്ലാം ശാന്ത മായിരുന്നു.ഷോപ്പുകള്‍ എല്ലാം അടഞ്ഞു കിടക്കുന്നു.പ്രവാചകന്‍ അനുയായികള്‍ക്കൊപ്പം വന്നിറങ്ങിയ മദീന ഒരു വന്‍ നഗരിയായി മാറിയിരിക്കുന്നു.മക്കയുടെതില്‍ നിന്നും തീര്‍ത്തും ഭിന്ന മായ ഭൂപ്രിക്രിതി . പരന്ന് കിടക്കുന്ന താഴ്വര പോലെ ഒരു പട്ടണം.കൂറ്റന്‍ കെട്ടിടങ്ങള്‍ നിര നിരയായി നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു പ്രത്യക ഭംഗി.വിശാല മായ രാജ പാത പിന്നിട്ടു മസ്ജിദു നബവിയുടെ സമീപത്തുള്ള ജങ്ങ്ഷനില്‍ വണ്ടി നിന്നു.എങ്ങും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മക്കയെ പോലെ ഇവിടെയും നടക്കുന്നു.എങ്കിലും വൈദ്യുദ ശോഭയില്‍ ജ്വലിച്ചു നില്‍ക്കുന്ന മസ്ജിദു നബവിയുടെ മിനാരങ്ങള്‍ ദൂരെ നിന്നു തന്നെ കാണാം.മക്കയെക്കാള്‍ വൃത്തിയും വെടിപ്പും ഇവിടെ അനുഭവപെട്ടു.വലിയ നഗരി യാണങ്കിലും പ്രത്യക മായ ഒരു ശാന്തത ഇവിടെ അനുഭവ പെടുന്നതായി അബ്ദുവിന് തോന്നി.
പള്ളിയോടടുക്കും തോറും ഇത് കൂടുതലായിഅനുഭവപെട്ടു.സങ്കല്പിച്ചതിനെക്കാള്‍ കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.മക്കയില്‍ കണ്ട തിക്കും തിരക്കുമൊന്നും എവിടെയും കാണാന്‍ കഴിഞ്ഞില്ല.പ്രവാചകന്‍റെ ജീവിതം പോലെ തന്നെ ശാന്തമായ ഒരു പട്ടണം.വൃത്തികെട്ട ബോംബെ നഗരം കണ്ടു വന്ന അബ്ദുവിന് ഇതൊരു പുതുമയുള്ള കാഴ്ച തന്നെയായിരുന്നു.
അണ്ടര്‍ ഗ്രൗണ്ടില്‍ വിശാലമായി പുതുതായി പണിതു കൊണ്ടിരിക്കുന്ന കക്കൂസുകളും വുളു എടുക്കാനുള്ള സ്ഥലവും കണ്ണഞ്ചിപ്പിക്കുന്നതായി തോന്നി.വുളു എടുത്തു മസ്ജിതു നബവിയില്‍ പ്രവേശിച്ചു.രണ്ടു റകഅത് സുന്നത്ത് നമക്കരിച്ചു. കുറച്ചു സമയം ഖുര്‍ആന്‍ പാരായണം നടത്തിയപ്പോയെക്കും സുബ്ഹി ബാങ്ക് വിളിച്ചു.നമസ്ക്കാരത്തിനും സിയാറതിന്നും ആയി വന്ന വിശ്വാസികളുടെ അനന്തമായ നിര.പള്ളിയുടെ അകത്തും പുറത്തും ജനം.അതില്‍ വൃദ്ദന്മാരും പുരഷന്മാരും കുട്ടികളും രോഗികളും ഒക്കെ യുണ്ട്.
സുബ്ഹി നമസ്ക്കാരാന്തരം അബ്ദുവും കോയാക്കയും റൗള ശരീഫ് സന്നര്‍ഷിക്കാന്‍ പുറപ്പെട്ടു.പച്ച നിറത്തിലുള്ള ഖുബ്ബയുടെ താഴെയാണ് പ്രവാചകന്‍റെയും അബൂബക്കര്‍ സിദ്ദിക്ക് (റ)വിന്‍റെയും ഉമര്‍ (റ)വിറെയും ഖബറുകള്‍.ഖുര്‍ആന്‍ സൂക്തങ്ങള്‍ കൊണ്ട് സ്വര്‍ണ നിറത്തിലും പച്ച നിറത്തിലും കളര്‍ പൂശിയ ഇരുമ്പ് ഗ്രില്‍ നിര്‍മ്മിച്ച് അലങ്കരിച്ചു ഖബറുകള്‍ മറയിട്ടിരിക്കുന്നു.ഖബറുകള്‍ ഒന്നും പുറമേക്ക്ദ്രിശ്യമല്ല.മുഹമ്മദ്,അബൂബക്കര്‍,ഉമര്‍ എന്നിങ്ങിനെ ഗ്രില്ലില്‍ ഒരു റൌണ്ട് ദ്വാരമിട്ട് രേഖപെടുതിയിരിക്കുന്നു.റൗള സന്നര്‍ഷിക്കുന്നവര്‍ വരി വരി യായി അതിനു മുന്‍പിലൂടെ കടന്നു പോവണം.അവിടെ കൂട്ടം കൂടി നില്‍ക്കാനോ ഖബര്‍ നില്‍ക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു നിന്നു പ്രാര്‍ഥിക്കാനോ അവിടെ നില്ല്ക്കുന്ന പോലീസുകാര്‍ സമ്മതിക്കില്ല.ഖിബ്‌ല യിലേക്ക് തിരിഞ്ഞു അല്ലാഹു വിനോട് മാത്രേ പ്രാര്‍ഥിക്കാന്‍ പാടുള്ളൂ എന്നാണു ഉദ്ദേശം.
തൊട്ടടുത്തെ ജുമുഅ കുതുബ നിര്‍വഹിക്കാനുള്ള മിമ്പരിനടുത്ത് ജനം തടിച്ചു കൂടിയിരിക്കുന്നു. "എനിക്കും എന്‍റെ മിമ്പറിനും ഇടയില്‍ സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു തോട്ടമുണ്ട്." എന്ന പ്രവാചക വചനം എഴുതി വച്ചിരിക്കുന്നു അവിടെ.
നിന്നും ഇരുന്നും സുജൂതില്‍ വീണും പ്രാര്‍തിക്കുന്നവരുടെ മൌനമായ തേങ്ങലുകള്‍ ! കണ്ണ്നീര്‍ ഉതിര്‍ക്കാത്ത ഒരു വിശ്വാസിയും ഇവിടെ കാണാന്‍ കഴിയില്ല .പ്രവാചകന്‍റെ സവിതത്തില്‍ എത്തി ചേര്‍ന്ന ഒരുഅനുഭൂതി.സങ്കടങ്ങള്‍ ഓരോന്നോയി അല്ലാഹുവില്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയുടെ നിമിഷങ്ങള്‍.മസ്ജിദുല്‍ ഹറാംമിന്‍റെ ഉള്ളില്‍ കഅബ യുടെ മുന്‍പില്‍ നിന്നും ലഭിച്ചപോലെ യുള്ള ഒരു പറഞ്ഞറിയിക്കാന്‍ കഴിയായത ഒരനുഭവം ആയി അബ്ദുവിന് അനുഭവപെട്ടു.
തുടരും.................
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (8)
മദീന നഗരി ലക്ഷ്യ മാക്കി ജി എം സി ഓടി കൊണ്ടിരുന്നു.നരച്ച ആകാശത്തിന് കീഴെ അനന്ദമായി പരന്നു കിടക്കുന്ന മരുഭൂമിയും ആ അനന്ദതയ്ക്ക് അപൂര്‍വ ചാരുതയേറുന്ന മല നിരകളുടെ കാഴ്ചയും രാത്രിയാനത്തിനു കുളിര്‍മയേകി.മഗരിബ് നിസ്ക്കാരത്തിനും ഇഷാ നമസ്ക്കരത്തിനുമായി ഒരു പെട്രോള്‍പമ്പില്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി.അല്‍പ സമയ വിശ്രമത്തിന് ശേഷം വീണ്ടും യാത്ര തുടര്‍ന്നു.
മനസ്സ് നിറയെ പ്രവാചകനെ യും അദ്ദേഹത്തിന്‍റെ കൂടുകാരനായിരുന്ന അബൂബക്കര്‍ സിദ്ദിക്ക് (റ)
വിനെയും കുറിച്ച ഓര്‍മകളായിരുന്നു അബ്ദു വിന്‍റെയും കോയാക്കയുടെയും മനസ്സില്‍.മക്കയിലെ ഖുരൈഷികളുടെ മര്‍ദനം അസഹ്യമായപ്പോള്‍ മക്കയിലെ മുസ്ലിങ്ങള്‍ ഒരൊരൂതരായി മദീനയിലേക്ക് പാലായനം ചെയ്തു.പ്രവാചകന്‍ മുഹമ്മതും മദീനയിലേക്ക് പോകുമെന്ന് കുരൈഷികള്‍ മനസ്സിലാക്കുകയും മുഹമ്മദു മക്ക വിടുന്നതിനു മുമ്പ് അദ്ദേഹത്തെ വധിക്കണം എന്നും അവര്‍ പദ്ദധി യിട്ടു.വധതിനുള്ള ദിവസവും നിശ്ചയിച്ചു.അവര്‍ നബി(സ) യുടെ വസതിക്ക് മുമ്പില്‍ രാത്രി കാലങ്ങളില്‍ കാവലിനു ആളെ നിര്‍ത്തി. ഈ രഹസ്യം മനസ്സിലാകിയ നബി (സ) കാവല്‍ നില്‍ക്കുന്നവരെ തെറ്റിദ്ദരിപ്പിക്കാന്‍ വേണ്ടി അലി(റ) വിനെ തന്‍റെ ശയ്യയില്‍ കിടത്തി തന്‍റെ പുതപ്പു കൊണ്ട് അലിയെ പുതപ്പിക്കുകയും ചെയ്തു.പ്രഥമ ശിഷ്യനും കൂടുകാരനുമായിരുന്ന അബൂബക്കര്‍ (റ)വും ആയി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും അദ്ദേഹത്തെ സഹ യാത്രികനായി സ്വീകരിക്കുകയും ചെയ്തിരുന്നു.അബൂബക്കര്‍ (റ)യാത്രക്കുള്ള ഒട്ടകവും വഴി യറിയുന്ന ദൈല്‍ ഗോത്രകാരനായ ഉരൈഖിതിനെ വഴികാടിയായി എര്പാടാക്കുകയും ചെയ്തു.ഉറൈഖിതിനോട് മക്കയുടെ തെക്ക് ഭാഗത്തെ സൌര്‍ മല മുകളിലുള്ള ഗുഹയുടെ മുന്നിലെത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.ഉരൈഖിത് അന്ന് അമുസ്ലിമായിരുന്നു. മുഹമ്മദ് നബി (സ) തന്‍റെ വീടിനു കാവല്‍ നില്‍ക്കുന്ന കാവല്‍ക്കാരുടെ കണ്ണിലേക്കു ഒരു പിടി മണ്ണ് വാരി എറിയുകയും അവിടുന്ന് രക്ഷ പെടുകയും ചെയ്യുകയായിരുന്നു. പ്രവാചകന്‍ അബ്ബൂബക്കരിനെയും കൂട്ടി സൌര്‍ ഗുഹയില്‍ ചെന്ന് ഒളിചിരുന്നു.താന്‍ മക്ക വിട്ടതറിഞ്ഞാല്‍ ഖുറൈശികള്‍ തന്നെ തിരക്കി പരക്കം പായുമെന്നു പ്രവാചകന് അറിയാമായിരുന്നു.അതുകൊണ്ട് രണ്ടു നാള്‍ സൌര്‍ ഗുഹയില്‍ ഇരുവരും കഴിച്ചു കൂട്ടി.ശത്രുക്കളുടെ തിരച്ചില്‍ സൌര്‍ ഗുഹയുടെ അരികില്‍ വരെ എത്തി.അള്ളാഹു വിന്‍റെ കല്പന പ്രകാരം എട്ടുകാലികള്‍ നിബിഡ മായി വല കെട്ടിയിരുന്നു.ഗുഹ പരിശോതിക്കണോ എന്ന് അന്ന്യഷിക്കാന്‍ വന്ന ഒരാള്‍ ചോതിക്കുന്നത് അബൂബക്കര്‍ (റ)കേട്ടു.എന്തിനു ഈ ഗുഹ പരിശോതിക്കണം ഇത് മുഹമ്മതിനേക്കാള്‍ പ്രായമുണ്ട് എന്ന് പറഞ്ഞു അന്യഷിച്ചു വന്നവര്‍ പിന്തിരിയുകയും ചെയ്തു.
പ്രവാചകനെ ശത്രുക്കള്‍ പിടിക്കും എന്ന് കരുതി പേടിച്ചിരുന്ന അബ്ബൂബക്കാര്‍ (റ)വിന്‍റെ പരിഭ്രമം കണ്ടു പ്രവാചകന്‍ ഇങ്ങിനെ പറഞ്ഞു."പേടിക്കാതെ അബൂബക്കര്‍ അല്ലാഹു നമ്മോടൊപ്പം ഉണ്ട്."
ഈ സന്നര്‍ഭതെ വിശുദ്ദ ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങിനെ, ദൈവദൂതനെ നിങ്ങള്‍ സഹായിക്കുന്നില്ലങ്കില്‍ വേണ്ട.അള്ളാഹു തീര്‍ച്ചയായും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.ദൈവ ദിക്കാരികള്‍ അദ്ദേഹത്തെ നാട്ടില്‍ നിന്നും പുറത്താക്കിയപ്പോള്‍,അദ്ദേഹം രണ്ടാളില്‍ ഒരുവന്‍ മാത്രമായിരുന്നപ്പോള്‍,രണ്ടാളും ആ ഗുഹയില്‍ ആയിരുന്നപ്പോള്‍,അദ്ദേഹം തന്‍റെ സഖാവിനെ "വ്യസനിക്കരുത്;അള്ളാഹു നമ്മോടൊപ്പം ഉണ്ട്."എന്ന് സമാശ്വസിച്ചപ്പോള്‍ .ആ സന്നര്‍ഭതില്‍ അല്ലാഹു അവങ്കല്‍ നിന്നുള്ള സമാധാനം അദ്ദേഹത്തില്‍ ചൊരിഞ്ഞു.നിങ്ങള്ക്ക് കാണാനാവാത്ത പടയാല്‍ അദ്ദേഹത്തെ ശക്തി പെടുത്തുകയും ചെയ്തു.അങ്ങനെ അവന്‍ ദൈവ ദിക്കാരികളുടെ വചനത്തെ അധമ മാക്കി.അല്ലാഹുവിന്‍റെ വചനം അത് തന്നെയാണ് അത്യുന്നതം.അള്ളാഹു അജയ്യനും അഭിഞ്ഞനുമല്ലോ.(അത്തൌബ. 40 )
പ്രാവച്ചകനെ കുറിച്ചുള്ള സ്മരണകള്‍ സമയം കളഞ്ഞത് അറിഞ്ഞില്ല. ജി. എം. സി ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണായക മായ ആദ്യ യുദ്ദം നടന്ന ബദര്‍ എന്ന ചെറു പട്ടണവും ശുഹദാക്കളുടെ കബര്‍ സ്ഥാനവും പിന്നിട്ടു മദീനപട്ടണത്തില്‍പ്രവേശിച്ചു. തുടരും..........................
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (7)
"ഇബ്രാഹീമിനു നാം ഈ (കഅബ) മന്ദിരത്തിന്‍റെ സ്ഥാനം നിര്‍ണ്ണയിച്ചു കൊടുത്തതോര്‍ക്കുക.(അതോടൊപ്പം നാം കല്പ്പിചിട്ടുണ്ടായിരുന്നു.)യാതൊന്നിനെയും എന്‍റെ പങ്കാളിയാക്കാതിരിക്കേണം.പ്രതിക്ഷിണം ചെയ്യുന്നവര്‍ക്കും നില്‍ക്കുന്നവര്‍ക്കും നമിക്കുന്നവര്‍ക്കും പ്രണമിക്കുന്നവര്‍ക്കുമായി എന്‍റെ മന്ദിരത്തെ ശുദ്ധീകരിച്ചു വെക്കേണം.തീര്‍ഥാടനം ചെയ്യുവാന്‍ ജനങ്ങളില്‍ പൊതു വിളംബരം ചെയ്യുക.ദൂരദിക്കുകളില്‍ നിന്നൊക്കെയും കാല്‍ നടയായും ഒട്ടകങ്ങളില്‍ സവാരി ചെയ്തുകൊണ്ടും അവര്‍ നിന്‍റെ അടുക്കല്‍ എത്തി ചെരുന്നതാകുന്നു.ഇവിടെ അവര്‍ക്ക് വേണ്ടി ഒരുക്ക പെട്ട ഗുണങ്ങള്‍ കാണാനും,അള്ളാഹു അവര്‍ക്കേകിയിട്ടുള്ള മൃഗങ്ങളെ നിര്‍ണിതമായ ഏതാനും നാളുകളില്‍ അല്ലാഹുവിന്‍റെ പേരില്‍ ബലിയര്‍പ്പിക്കാനും വേണ്ടി അതില്‍ നിന്നും സ്വോയം ഭക്ഷിച്ചു കൊള്ളുക.അനന്തരം അവര്‍ തങ്ങളുടെ അഴുക്കുകള്‍ ദുരീകരിക്കട്ടെ,നേര്‍ച്ചകള്‍ നിറവേറ്റട്ടെ,പുണ്യ പുരാതന മന്ദിരത്തെ പ്രതിക്ഷിണം ചെയ്യുകയും ചെയ്യട്ടെ.(വി.ഖു.Al Hajju.26-29+30) )
ഇതാകുന്നു (കഅബ നിര്‍മാണത്തിന്‍റെ ലക്‌ഷ്യം). അള്ളാഹു സ്ഥാപിച്ച വിശുദ്ദ ചിന്നങ്ങളെ മാനിക്കുന്നു വെന്ന് അതവന്‍റെ നാഥങ്കല്‍ ഗുണകരമാകുന്നു."
ഈ ഖുര്‍ആന്‍ വചനമായിരിക്കാം ഈ രാജ്യത്തിന്‍റെ ഭരണ കര്‍ത്താക്കള്‍ ഏറ്റെടുത്തിരിക്കുന്നത്.അവര്‍ ഇരു ഹരമുകളെയും സേവിക്കുന്നവര്‍ (ഖാദിമുല്‍ ഹരമൈനി ശരീഫൈനി) എന്ന് തങ്ങളുടെ പേരിനു മുമ്പില്‍ ചേര്‍ക്കാന്‍ കാരണവും ഇതായിരിക്കും എന്ന് അബ്ദുവിന് തോന്നി.ഈ പേര് അനര്‍ത്ഥമാക്കുന്നതായിരുനു ഇവിടുത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.അബ്ദു മക്കയില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന ഫഹദ് രാജാവിന്നും ഇതെഴുതുമ്പോള്‍ നിലവിലുള്ള അബ്ദുള്ള രാജാവിനും ഇനി വരാനിരിക്കുന്ന സുല്‍ത്താന്‍ രാജ കുമാരനും ഇവരുടെ എല്ലാം പിതാവായിരുന്ന അബ്ദുല്‍ അസീസ് രാജാവിന്നും അല്ലാഹു അര്ഹ മായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ എന്ന് മനസ്സില്‍ തട്ടി പ്രാര്‍ത്തിക്കുന്നു.
അസര്‍ നമസ്ക്കാരത്തിനു ശേഷം അബ്ദുവും കോയാക്കയും പള്ളിക്കകത്ത് നിന്നും പുറത്തിറങ്ങി.ഹറമിന്‍റെ പല കവാടങ്ങളിലൂടെ പരന്നൊഴുകുന്ന ജനത്തെ നോക്കി നിന്നപ്പോള്‍ ഏതാല്ലമോ ഗത കാല ചിത്രങ്ങള്‍ മിന്നി മറയുന്നതായി അബ്ദുവിന് അനുഭവപെട്ടു.എത്ര ജനതകളാണ് ഈ കൈ വഴികളിലൂടെ കടന്നു പോയിട്ടുള്ളത്!എതെല്ലാം യുഗ പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായ ചരിത്ര ഭൂമിയാണിത്.
പുറത്തു തെരുവ് കച്ചവടവും ഭിക്ഷാടനവും നടത്തുന്നവരുടെ തിരക്ക്.അതികവും സ്ത്രീകളും കുട്ടികളും.യാചനയും ഒരു കച്ചവടമാണത്രേ.ജന കോടികള്‍ ഒഴുകി എത്തുന്ന ഏതു തീര്‍ഥാടന കേന്ത്രങ്ങളിലും ഇതൊക്കെ സ്വാഭാവികം.പക്ഷെ സമാഥാനമാണ് ഈ പുണ്യ മക്കയുടെ മുഖമുദ്ര.ഹറമില്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും അത് അനുഭവിക്കാനാവും.ആരും ആരെയും അക്ക്രമിക്കുന്നില്ല, ഒന്ന് കയര്‍ത്തു സംസാരിക്കുക പോലും ചെയ്യുന്നില്ല.പോലീസുകാര്‍ പോലും സൌമ്യതയോടെ പെരുമാറുന്നു.ഹറമും പരിസരവും വൃതിയാക്കുന്നവരുടെ മുഖഭാവം ശ്രദ്ധിച്ചാല്‍ പോലും വീണ്ടും വീണ്ടും അഴുക്കുകള്‍ ഉണ്ടാകുമ്പോള്‍ യാതൊരു പരിഭവവും ഇല്ലാതെ അവരതു നീക്കം ചെയ്യുന്നത് കാണാം.
കറുത്തവനെന്നോ വെളുത്തവനെന്നോ ചെറിയവനെന്നോ വലിയവേനെന്നോ പണക്കാരനെന്നോ പാവങ്ങളെന്നോ അറിവുള്ളവനെന്നോ പാമാരെനെന്നോ ഏതു നാടുകാരനെന്നോ വ്യത്യാസമില്ലാതെ,സമൂഹത്തിലെ ഏതു ശ്രേണിയില്‍ പെട്ട ആളാണ് എങ്കിലും ഇവിടെ എല്ലാവരും തുല്യരായ അള്ളാഹു വിന്‍റെ വിളിക്കുത്തരം നല്‍കിയ അനുസരണ യുള്ള ദാസന്‍മാരാണ്.
പ്രവാസ ജീവിതം തുടങ്ങാന്‍ പോകുന്ന അബ്ദു വിന്‍റെ മറക്കാനാകാത്ത ദിനമായിരുന്നു മസ്ജിദുല്‍ ഹറാംമിലേ ഓരോ നിമിഷവും.
അള്ളാഹുവിന്‍റെ കല്പന പ്രകാരം തന്‍റെ പ്രിയ പത്നി ഹാജറ ബീവിയെയും തന്‍റെ പൊന്നോമന പുത്രന്‍ ഇസ്മായിലിനെയും വിജന മായ പാറ കുന്നുകള്‍ക്കിടയില്‍ ഉപേക്ഷിച്ചു പോവുമ്പോള്‍ ഇബ്രാഹീം നബി (സ)യുടെ അവസ്ഥ എന്തായിരിക്കും,ഒരു തുള്ളി വെള്ളമോ ഒരു കഷണം റൊട്ടിയോ അതുമല്ലങ്കില്‍ ഒരു പച്ച ഇല പോലും ഭക്ഷിക്കാനില്ലാതെ ഈ മരുഭൂമിയില്‍ താനും തന്‍റെ പൊന്നോമന മകനും തനിച്ചായപ്പോള്‍ ആ മാതാവി ന്‍റെ മനസ്സ് എങ്ങിനെയായിരിക്കും.അള്ളാഹു വില്‍ മാത്രം വിശ്വാസമര്‍പ്പിച്ച ഈ പിതാവിന്‍റെയും മാതാവിന്‍റെയും അവസ്ഥ മാത്രം ആലോചിച്ചാല്‍ ഇന്നത്തെ തലമുറയും നമ്മുടെ പ്രശ്നങളും പ്രാരാബ്ദങ്ങളും എത്ര ദൂരെയാണല്ലേ...... മക്കയിലെ ആദ്യ പ്രവാസി യായ ഹാജറ ബീവിയുടെയും ഇസ്മായില്‍ നബിയുടെയും പിതാവ് ഇബ്രാഹീം നബിയുടെയും ജീവിത ചരിത്രവും മായി ബന്തപെട്ടാണ് ഹജ്ജും ഉംറ യും ഒക്കെയെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുമ്പോള്‍ അവര്‍ അനുഭവിച്ച ത്യാഗോജ്ജുലമായ ജീവിതത്തിനു അല്ലാഹു വിന്‍റെ സമ്മാനമായിരിക്കും ഈ തീര്‍ഥാടന ജനങ്ങളുടെ പ്രാര്‍ത്ഥന എന്ന് അബ്ദു മനസ്സിലാക്കി. അബ്ദുവും കോയാക്കയും പ്രവാചകന്‍ മുഹമ്മദ് നബി (സ) അന്ത്യ വിശ്രമം കൊള്ളുന്ന മദീന നഗരിയിലേക്ക് പുറപ്പെടാന്‍ ഒരു പഴയ ജി എം സി വണ്ടിയില്‍ കയറി.................. തുടരും .......
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (6)
"അള്ളാഹുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രവേശിക്കുന്നു.അള്ളാഹു വിന്‍റെ ദൂതര്‍ക്ക് അനുഗ്രഹവും രക്ഷയും ഉണ്ടാകുമാറാകട്ടെ.ശപിക്ക പെട്ട പിശാചില്‍ നിന്ന് മഹാനായ അള്ളാഹുവിലും ബഹുമാന്യനായ അവന്‍റെ മുഖത്തിലും അനാദിയായ അധികാരത്തിലും ഞാന്‍ അഭയം തേടുന്നു.അല്ലാഹുവേ,നീ എനിക്ക് നിന്‍റെ അനുഗ്രഹതിന്‍റെ കവാടങ്ങള്‍ തുറന്നു തരേണമേ." എന്ന് പ്രാര്‍ത്തിച്ചു കൊണ്ട് അബ്ദുവും കോയാക്കയും ബാബു സലാമിലൂടെ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചു.
നട്ടുച്ചയ്ക്ക് പൊരി വെയിലത്തും തവാഫ് നടത്തുന്നവരുടെ തിരക്കാണ്.ഉംറ സീസണില്‍ ഇത്ര തിരക്കാണങ്കില്‍ ഹജ്ജിന്‍റെ അവസ്ഥ എന്തായിരിക്കും.ആലോചിച്ചു നില്‍ക്കാന്‍ നിന്നില്ല.കണ്‍മുന്നില്‍ കഅബ.അതിനു ചുറ്റും പ്രാര്‍ഥനയോടെ എല്ലാ ലൌകിക സുഖങ്ങള്‍ക്കും വിട നല്‍കി അള്ളാഹു വിനോട് മനസ്സ് സമര്‍പ്പിച്ച ആയിരങ്ങള്‍ തവാഫ് ചെയ്യുന്നു.തൊട്ടു പിറകെ മനോഹരമായ പ്രത്യകം തരം മാര്‍ബിള്‍ വിരിച്ച (പൊരി വെയിലത്തും ചൂടാകാത്ത ഇറ്റാലിയന്‍ മാര്‍ബിള്‍) തറയിലിരുന്നു മനസ്സ് നൊന്തു പ്രാര്‍ത്തിക്കുന്നവരും നമസ്ക്കരിക്കുന്നവരും ആയ തീര്‍ഥാടകര്‍.വിശാലമായ ആകാശത്തിന് കീഴെ വിശാല മായ മതാഫിന്റെ മധ്യത്തില്‍ ആയി കറുത്ത ചതുരാകൃതിയും അതില്‍ സ്വര്‍ണ്ണലിപിയില്‍ പരിശുദ്ദ ഖുര്‍ആന്‍ നിന്‍റെ ആയത്തുകള്‍ ആലേഖനം ചെയ്ത (കില്ല) കറുത്ത പുടവ അണിഞ്ഞിരിക്കുന്ന കഅബ യുടെ കാഴ്ച അവാച്യമായ അനുഭൂതി ഉളവാകുന്നതായി അബ്ദുവിനു അനുഭവപെട്ടു.അഞ്ഞൂരിലതികം കിലോ സ്വര്‍ണം ഉപയോകിച്ച് നിര്‍മ്മിച്ച കഅബയുടെ കവാടം വലിയ താഴി ഇട്ടു പൂട്ടിയിട്ടിരിക്കുന്നു.കഅബയുടെ കവാടത്തിനു താഴെ നിന്ന് ആര്‍ത്തു കരഞ്ഞു പ്രാര്‍ത്തിക്കുന്ന ഒരു കൂട്ടം തീര്‍ഥാടകര്‍.പ്രാര്‍ത്ഥനക്ക് ഏറ്റവും കൂടുതല്‍ ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളില്‍ പെട്ടതാണ് കഅബ ത്തിന്‍റെ വാതിലിനും ഇബ്രാഹീം മഖാമിനും ഇടയിലുള്ള സ്ഥലം.ഇതിന്നടുതായി ഹജറുല്‍ അസവത് മുത്താന്‍ വേണ്ടി തിരക്ക് കൂട്ടുന്നവര്‍.അത് നിയന്ത്രിക്കാന്‍ കയറില്‍ തൂങ്ങി നില്‍ക്കുന്ന പോലീസ് കാരന്‍.
"ബിസ്മില്ലഹി അല്ലാഹു അക്ബര്‍,അള്ളാഹു അക്ബര്‍ ,അള്ളാഹു അക്ബര്‍".എന്ന് ചൊല്ലി അബ്ദുവും കോയാക്കയും കഅബ യുടെ നേര്‍ക്ക് കൈ ഉയര്‍ത്തി ഹജറുല്‍അസവത് അടുത്ത് നിന്നും തവാഫ് ആരംഭിച്ചു.കഅബയെ ഇടതു വശത്താക്കി ഏഴു പ്രാവശ്യം ഇരുവരും പ്രതിക്ഷണം(തവാഫ്) നിര്‍വഹിച്ചു.ശേഷം കഅബതിനരികെ രണ്ടു റകഅത് സുന്നത്ത് നമസ്കാരം നിര്‍വഹിച്ചു.പിന്നെ രണ്ടു പേരും മനസ്സുരുകി അല്ലാഹുവിനോട് തങ്ങളുടെ സങ്കടങ്ങള്‍ ബോതിപ്പിച്ചു.മനസ്സുരുകി അബ്ദു അല്ലാഹുവിനോട് പരിശുദ്ദമായ മസ്ജിദുല്‍ഹറാംമിലേ തങ്ങളുടെ കിബുലയായ പരിശുദ്ദ കഅബയെ സാക്ഷി നിര്‍ത്തി ഇങ്ങിനെ പ്രാര്‍ത്തിച്ചു.
കരുണാമയനും കരുണാ വാരിദിയും സര്‍വ ലോക രക്ഷിതാവും ആയ അല്ലാഹുവേ എന്‍റെ മാതാ പിതാക്കളോടും തന്‍റെ പ്രായ പൂര്‍ത്തിയായി കല്ല്യാണ പ്രായം എത്തിനില്‍ക്കുന്ന സഹോദരിമാരോടും വളര്‍ന്നുവരുന്ന എന്‍റെ അനിയന്‍ മാരോടും എന്നെ സഹായിച്ച സുമനസ്സുകലോടും എന്‍റെ നാട്ടിലെ നല്ലവരായ ആളുകളോടും നീ കരുണ കാണിക്കണേ നാഥാ......ഞങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും നീ പൂര്‍ത്തികരിച്ച് തരണേ നാഥാ...ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക് നല്ലത് മാത്രം വരുത്തണേ നാഥാ.. ....ഇഹലോകത്ത് സംപ്ത്രിതിയും സമാതാനവും ഐശ്വര്യവും പരലോകത്ത് സ്വര്‍ഗ്ഗവും നല്‍കണേ നാഥാ........അബ്ദു വിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന ഇങ്ങിനെ നീണ്ടു പോയി......
നല്ല മനസ്സും വിട്ടു വീഴ്ച മനോഭാവവും ഉള്ളവര്‍ക്കേ ഉള്ളുതുറന്നു മറ്റുള്ളവര്‍ക്കു വേണ്ടി കണ്ണീരോഴിക്കാനും പ്രാര്‍ത്തിക്കാനും കഴിയുകയോള്ളൂ.പ്രാര്‍ഥനക്ക് ശേഷം കുറച്ചു ബുദ്ധി മുട്ടി യാണങ്കിലും ഹജറുല്‍ അസവതിനെ ചുമ്പിച്ചു.
പിന്നെ സഫ മര്‍വയില്‍ സഅയ് ചെയ്യാന്‍ പുറപ്പെട്ടു. "നിശ്ചയ മായും സഫയും മര്‍വയും അല്ലാഹു വിന്‍റെ ചിന്നങ്ങളില്‍ പെട്ടതാണ്" (വി.ഖുര്‍ആന്‍) സ്വഫാ മര്‍വക്കിടയില്‍ ദാഹിച്ചു കരയുന്ന പൊന്നോമന മകന് വേണ്ടി ഹാജറ (റ) ഓടിയ ഓട്ടം ഇന്നും അനുഭവിക്കാന്‍ കഴിയും.അന്ന് വെറും പാറ കുന്നുകളായിരുന്ന സഫാ മര്‍വ ഇന്ന് മാര്‍ബിള്‍ വിരിച്ചും എയര്‍ കണ്ടിഷന്‍ ചെയ്തും സൌകര്യ പെടുത്തിയിരിക്കുന്നു.എന്നിരുന്നാലും ഹാജറാ ബീവിയുടെ ആ ഓര്‍മകള്‍ ഇതൊരു തീര്‍ത്താടകനും ഇന്നും ഒരു പരിതി വരെ അനുഭവിക്കാനാവും.ഒരിറ്റു വെള്ളം പോലും കിട്ടാതെ ഓടി തളര്‍ന്നു തന്‍റെ പൊന്നോമന മകന്‍റെ അടുത്ത് തിരിച്ചെത്തുമ്പോള്‍ തന്‍റെ മകന്‍ കാലിട്ടടിചിടത് നിന്നും നില്‍ക്കാത്ത ജല പ്രവാഹം കണ്ടു അല്ലാഹു വിനെ സ്തുദിച്ച ഹാജറ ബീവി ആ ഒഴുക്കിനെ കെട്ടി നിര്‍ത്തി സംസം എന്ന് പറഞ്ഞത് ഏതു തീര്‍ത്താടകനാണ് മറക്കാന്‍ കഴിയുക.ഹാജറ ബീവിയെ പോലെ നമ്മളും ഇന്ന് സംസം കുടിക്കുന്നു മതിവരുവോളം പോരാത്തതിന് കാനുകളിലാക്കി കൊണ്ട് പോവുകയും ചെയ്യുന്നു.ഇത്ര ഏറെ വര്‍ഷങ്ങള്‍ ഇത്ര ഏറെ ജനങ്ങള്‍ പാനം ചെയ്തിട്ടും ഇന്നും അനര്‍ഗള മായി പ്രവഹിക്കുന്ന ആ നീരുരവയെക്കാള്‍ വലിയ മഹാത്ഭുധങ്ങള്‍ മറ്റെന്താണ് ഈ ഭൂലോകതുള്ളത്.
സഫാ മര്‍വയില്‍ അങ്ങോട്ടും ഇങ്ങോട്ടുമായി ഏഴു പ്രാവശ്യം (സഅയ്ചെയ്തു) നടന്നു ഉംറ പൂര്‍ത്തിയാകുമ്പോള്‍ അസര്‍ നമസ്കാരത്തിന്‍റെ സമയ മായിരുന്നു.
തീര്‍ത്താടകന് വേണ്ടി ഒരുക്കിയിരിക്കുന്ന സൌകര്യങ്ങള്‍ കണ്ടാല്‍ ആരെയും വിസ്മയിപ്പിക്കും.മാര്‍ബിള്‍ ന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ലോകം.അസര്‍ നമസ്ക്കാരത്തിനു ആളുകള്‍ ഒഴുകിയെത്തി.പല വഴികളിലൂടെ.പള്ളിയുടെ അകവും പുറവും നിറഞ്ഞു കവിഞ്ഞു.തവാഫും സഅയും അപ്പോഴും നടന്നു കൊണ്ടിരിക്കുന്നു.പെട്ടന്ന് നമസ്ക്കാരത്തിനുള്ള ഇകാമതു വിളിച്ചു.എല്ലാം നിശ്ചലമായി.തവാഫും സഅയും നിലച്ചു.ആളുകള്‍ എവിടെ യാണോ അവിടെ അവര്‍ നമസ്ക്കാരത്തിനു കഅബയുടെ നേരെ തിരിഞ്ഞു അണിനിന്നു. ഒരേ താളം,ഒരേ മനസ്സ് എല്ലാം തന്‍റെ ദൈവത്തില്‍ (അല്ലാഹുവില്‍)അര്‍പ്പിച്ചു.ഈ ഐക്ക്യ പ്രകടനത്തിന് മസ്ജിദുല്‍ ഹറാം ഓരോദിവസവും സാക്ഷ്യം വഹിക്കുന്നു. തുടരും..............
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (5)
തീര്‍ഥാടനം ആത്മീയവും അതോടൊപ്പം ആത്മനിശ്ടവും ആയ ഒരു അനുഭവം ആണ്.ഓരോ തീര്‍ഥാടക നും വ്യത്യസ്ത മായ രീതിയിലാണ് ആത്മ സായൂജ്യം അനുഭവിക്കുന്നത്.വിശുദ്ദ മക്കയിലേക്കും പ്രവാചക നഗരി യായ മദീനയിലെക്കും അനവതി യാത്രകള്‍ പോവുകയും തങ്ങളുടെ അനുഭവങ്ങള്‍ പല രീതിയിലും പകര്‍ത്തുകയും പങ്കു വെക്കുകയും ചെയ്തവര്‍ ഇത് വായിക്കുന്നവരിലും ഉണ്ടാകും.എത്ര എഴുതിയാലും പറഞ്ഞാലും ഇത്തരം തീര്‍ഥാടനങ്ങളുടെ പുതുമ അവസാനിക്കുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.നമ്മുടെ കഥ യിലെ അബ്ദുവിന്‍റെ ആത്മനിര്‍വൃതിയില്‍ ചാലിച്ച ഉംറ യാത്രയുടെ അനുഭവങ്ങള്‍ കുറിക്കുകയാണിവിടെ.
ബോംബെ സാഹര്‍എയര്‍ പോര്‍ടിലെ കയ്പേറിയ അനുഭവവും ആയി വിമാനം കയറിയ അബ്ദുവിന് പിന്നീട് വഴി കാട്ടി യായി ഉണ്ടായിരുന്നത് വന്ദ്യ വയോധികനായ കോയിക്കൊട്ടുകാരന്‍കോയകുട്ടി കാക്ക യായിരുന്നു.വളരെ പക്ക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തു ജീവിത പരിചയമുള്ള കോയകുട്ടി കാക്ക പക്ഷെ സൊന്തം ജീവിതത്തില്‍ വലിയ പരാചയക്കാരന്‍ ആയിരുന്നു.ഈ യാത്ര അദ്ദേഹത്തിന്‍റെ മറ്റൊരു പരീക്ഷണത്തിന് വേണ്ടി പുറപ്പെട്ടതാണ്.വീടിലെ പട്ടിണി യും പ്രായപൂര്‍ത്തിയായി വരുന്ന പെണ്മക്കളുടെ നിക്കാഹും കാന്‍സര്‍ രോഗിയായ ഭാര്യടെ ചികിത്സയും ആകെ യുള്ള മകന്‍റെ പഠനവും തന്നെ യാണ് ഈ വയസ്സ് കാലത്തെ കോയാക്കുട്ടി കാക്കയുടെ ഈ യാത്രയുടെ ഉദ്ദേശം.അബ്ദു വിന്‍റെ കാര്യങ്ങള്‍ അദ്ദേഹത്തിന് കൂടുതല്‍ വിഷമം വരുത്താതിരുന്നത് അതുകൊണ്ട്ടയിരിക്കാം.അബ്ദു വിനു ഇരുപത്തൊന്നു വയസ്സ് പ്രായമേ ആയിട്ടുള്ളൂ.തനിക്കു അറുപത്തി ആറു കഴിഞ്ഞു.കോയാക്ക മനസ്സില്‍ കരുതിയിട്ടുണ്ടാവും.
അബ്ദുവിന് ആദ്യത്തെ ഉംറ യും കോയാക്കണ്ടത് മൂന്നാമത്തതും ആയിരുന്നു.പുലര്‍ച്ചെ ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് പുറപ്പെട്ട വിമാനം സൌദി സമയം രാവിലെ ഏഴു മണിയോടെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഇറങ്ങി.ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വിമാനം ഇറങ്ങുന്ന ഒരു എയര്‍ പോര്‍ട്ട് ആണ് കിംഗ് അബ്ദുല്‍ അസീസ് എയര്‍ പോര്‍ട്ട്.എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞു കസ്റ്റംസ് ചെക്കിങ്ങും കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ എട്ടു മണി.നാടിലെ നട്ടുച്ച പോലെ യുള്ള ചൂടായിരുന്നു ആ സമയത്തും.ചുട്ടു പൊള്ളുന്ന മരുഭൂമി എന്ന് കേട്ടിട്ടേ യുള്ളൂ.അനുഭവത്തില്‍ തികച്ചും യാഥാര്‍ത്യ മായപ്പോള്‍ അബ്ദു വിന്‍റെ മനസ്സിലും ഒരു തീകനല്‍ മിന്നി.
പുറത്തിറങ്ങിയ കോയാക്കനെയും അബ്ദുവിനെയും ടാക്സി ഡ്രൈവര്‍ മാരായ ഒരു പറ്റം സൌദികള്‍ വളഞ്ഞു.സദീക് മക്ക, എന്ന് ചോതിച്ചു.പലരും കൈ പിടിച്ചും ബാഗ് പിടിച്ചും വലിച്ചു.അബ്ദു ആകെ അമ്പരന്നു പോയി.പട്ടിണി മാറ്റാനും മറ്റു പ്രാരാബ്ദങ്ങള്‍ക്ക് അറുതി വരുത്താനും വേണ്ടി ഈ നാടിലെതിയപ്പോള്‍ അതിനേക്കാള്‍ പട്ടിണി യാണോ ഈ നാട്ടില്‍. ആകെ മുഷിഞ്ഞ തോപ്പും കീറി പൊളിഞ്ഞ മഞ്ഞക്കാറും വലിയ ജി എം സി വണ്ടികളും.അബ്ദു വിന്‍റെ പ്രതീക്ഷ ആകെ തകിടം മറിഞ്ഞു. കോയാക്ക അബ്ദു വിനെ സമാതാനിപ്പിച്ചു.ഇത് ഇവിടുത്തെ ബതുക്കള്‍ ആണ്. വിദ്ദ്യഭ്യാസ മില്ലാത്ത ഈ രാജ്യത്തിലെ അടിസ്ഥാന വിഭാഗം.നമ്മുടെ നാടിലെ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാങ്ങള്‍ക്ക് നമ്മുടെ സര്‍ക്കാരുകള്‍സംവരണം നടത്താറുള്ളത് പോലെ ഈ തൊഴില്‍ ഇവര്‍ക്ക് സൌദി ഗവന്‍മെന്‍റ് സംവരണം ചെയ്തതാണ്. കോയാക്ക പറഞ്ഞതൊക്കെ അബ്ദു വിനു കുറച്ചൊക്കെ മനസ്സിലായി.അവര്‍ ഒരു മഞ്ഞ കാറില്‍ മക്കയിലേക്ക് യാത്ര തിരിച്ചു.കറുത്ത ഒരു മനുഷ്യന്‍റെ കൂടെ.
ആകാശവിശാലതയില്‍ അലിഞ്ഞു ഇല്ലാതാവുന്ന മല നിരകളുടെ മങ്ങിയ കാഴ്ചകള്‍ പിന്നിട്ടു കാര്‍ പുണ്ണ്യ നഗരിയോട് അടുക്കുകയാണ്.ഒടുവില്‍ മക്കയുടെ കവാടവും പിന്നിട്ടു.പുണ്ണ്യ നഗരിക്ക് കാവലിരിക്കും പോലെ ചുറ്റും മലകള്‍. പാറകള്‍ക്ക് മുകളില്‍ പടുത്തു ഉയര്‍ത്തിയ വലിയ സൌധങ്ങള്‍.അവയ്കിടയിലൂടെ മസ്ജിദുല്‍ ഹറാമി ന്‍റെ കൂറ്റന്‍ മിനാരങ്ങള്‍ കാണാം.അവിശ്വസനീയ മായ ആ കായ്ച്ച അബ്ദുവിനെ അല്ഭുദ പെടുത്തി. അവര്‍ മാസിജിദുല്‍ ഹറാമിന്റെ അടുത്ത് തന്നെ കാറില്‍ നിന്നും ഇറങ്ങി ഹറമിലേക്ക് നടന്നു.ചുറ്റും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകിര്‍ധി യായി നടക്കുന്നു.തീര്‍ഥാടകരുടെ പ്രാര്‍ഥനാ മന്ത്രങ്ങളെ നിഷ പ്രഭ മാക്കും വിതം യന്ത്രങ്ങളുടെ ശബ്ദങ്ങള്‍ പലയിടത്ത് നിന്നും കേള്‍ക്കുന്നു.ഹാജറാ ബീവി ദാഹ ജലം തേടി അലഞ്ഞ സ്വഫാ മര്‍വ താഴ് വര മാര്‍ബിള്‍ വിരിച്ചും എയര്‍ കാണ്ടിഷന്‍ ചെയ്തിട്ടുണ്ട്.എന്നിട്ടും ഗ്രഹാധുര മായ പലതും ഇവിടെ ഇപ്പോഴും അവസാനിക്കുന്നു.മല നിരകളുടെ മടിയില്‍ തല ചായ്ച്ചുള്ള ഈ കിടപ്പ് ,പാറകള്‍ക്കും കുന്നുകള്‍ക്കും ഇടയിലൂടെ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന "മസ്ജിദുല്‍ ഹറാമിന്റെ" ഈ ദ്രിശ്യങ്ങള്‍ എങ്കിലും കാലാ കാലങ്ങളിലുള്ള തീര്‍ത്താടകന് നഷ്ട്ട മാവാതിരിക്കട്ടെ.
കോയാക്ക അബ്ദുവിനെ യും കൂടി സ്വഫാ മര്‍വയുടെ ഭാഗത്തുള്ള "ബാബു സലാമിലൂടെ" അകത്തു പ്രവേശിച്ചു.
തുടരും............
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍. (4)
"മനസ്സിന്‍റെ കഴിവ് അപാരമാണ്.ഒരിക്കലും അതിനെ അളന്നു തിട്ട പെടുത്താന്‍ കഴിയില്ല.ലോകത്തിലെ ഏറ്റവും സംഹാര ശേഷി യുള്ള മിസൈലിനേക്കാള്‍ ശക്തി യുണ്ട് മനസ്സിന്.യുദ്ധവും സന്ധിയും സംഹാരവും സ്നേഹവും സംഘര്‍ഷവും സമാധാനവും നന്മയും തിന്മയും ധര്‍മവും അധര്‍മവും നീതിയും അനീതിയുമെല്ലാം രൂപം കൊള്ളുന്നതും മനസ്സില്‍ നിന്നാണ്."
ഇപ്പ്രകാരംതന്നെ "വികാരങ്ങളുടെ പ്രഭവകേന്ത്രം ആത്മാവാണ്. സ്നേഹം ,വെറുപ്പ് ,സന്തോഷം ,ദുഃഖം ,അഭിമാനം ,അപമാനം ,അസൂയ ,അനുകമ്പ, കാരുണ്യം ,ക്രൂരത തുടങ്ങിയവ യല്ലാം ജന്മമം കൊള്ളുന്നത് ആത്മാവിലും ആണ്."
മനുഷ്യന്‍റെ ഏറ്റവും നല്ല വികാര മാണ് വിനയം;അഹങ്കാരം ഏറ്റം ചീത്ത വികാരവും. നാവിന്‍റെ യെന്ന പോലെ മറ്റു അവയവങ്ങളുടെ ചലനങ്ങളും പ്രവര്‍ത്തികളും ഈ വികാരങ്ങളെ വളരെ ഏറെ സ്വാധീനിക്കുന്നു.
നാട് വിട്ടു പ്രവാസം സ്വീകരിക്കുന്ന അതികം ആളുകളുടെയും വിജയരഹസ്യം തന്നെ വിനയവും ആത്മാര്‍ഥതയും ആണന്നു ഞാന്‍ വിശ്വസിക്കുന്നു.നാട്ടില്‍ ജീവിക്കുമ്പോള്‍ സാമ്പത്തികം മാത്രമാണ് അതിക ആളുകളുടെയും മനസ്സില്‍.കുടുമ്പത്തിനും നാടിന്നും നാടുകാര്‍ക്കും വേണ്ടി ചിന്തിയ്ക്കാന്‍ അതിക ആളുകളൊന്നും മിനക്കെടാറില്ല.എന്നാല്‍ ഓരോ പ്രവാസിയും പണത്തിനു പ്രാഥാന്യം കല്പ്പിക്കുന്നതോടൊപ്പം തന്നെ കുടുമ്പത്തിനും നാടുകാരുടെ പ്രശ്നങ്ങള്‍ക്കും രാജ്യ നന്മക്കും പുരോഗതിക്കും വേണ്ടി അവന്‍റെ ജീവിതം തന്നെ സമര്‍പ്പിക്കുന്നു.
ബോംബെ യെന്ന മഹാ നഗരത്തില്‍ പ്രവാസ ജീവിതം നയിക്കുന്ന രാജു എന്ന മനുഷ്യന് പ്രവാസം സ്വീകരിക്കാന്‍ തുടങ്ങാന്‍ പോകുന്ന അബ്ദു വിന്‍റെ മനസ്സ് വായിക്കാന്‍ കഴിഞ്ഞതും ഇത് കൊണ്ടാവാം.രാജു എന്ന നല്ല മനസ്സിനെ പരിചയ പെട്ടില്ലായിരുന്നങ്കില്‍ അബ്ദു വിന്‍റെ ജിവിതം എന്താകുമായിരുന്നു. "മഞ്ഞ പിത്തം " പിടിച്ചു ബോംബെ യുടെ വൃത്തികെട്ട തെരുവില്‍ അവസാനിക്കുമായിരുന്നോ അവന്‍റെ ജീവന്‍ ? നല്ല മനസ്സുള്ളവര്‍ക്കെ മറ്റുള്ളവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാന്‍ സാദിക്കൂ....
അസുഖം ശരീരത്തെ കുറച്ചൊന്നു അബ്ദുവിനെ തളര്‍ത്തി യങ്കിലും കുടുംപതിന്റെ അവസ്ഥകള്‍ മുന്നോട്ടുള്ള അവന്‍റെ പ്രയാണത്തിന് കരുത്തു പകര്‍ന്നു.ആശുപത്രി വിട്ട ഉടനെ തന്നെ ട്രാവല്‍സ് മാനേജര്‍ അഹ്മദ് ബായിയെ അബ്ദു ചെന്ന് കണ്ടു.അബ്ദുവിനെ ഇനിയും ബോംബയില്‍ നിര്‍ത്തുന്നത് അപകടം ആണന്നു മനസ്സിലാക്കിയ ബായി അടുത്ത ദിവസം തന്നെ ടിക്കറ്റ് ശരിയാക്കി കൊടുത്തു.
ബോംബെ സഹാറ വിമാനത്താവളം,ഇന്ത്യ യില്‍ നിന്നും ഏറ്റവും കൂടുതല്‍ അന്താ രാഷ്ട്ര വിമാന സര്‍വീസ് നടത്തുന്ന വിമാനത്താവളം. അബ്ദു ഉംറ ക്ക് വേണ്ടി ഇഹ്റാം ചെയ്താണ് എയര്‍ പോര്‍ട്ടില്‍ എത്തിയിരുന്നത്.മലയാളികളായ വേറെയും കുറെ പേര്‍ ഇഹ്രാമില് അവിടെ എത്തിയിരുന്നു.
എല്ലാവരും ബോഡിംഗ് പാസ് എടുത്തു സെക്യൂരിറ്റി ചെക്ക് കഴിഞ്ഞു എമിഗ്രേഷന്‍ കൌണ്ടറില്‍ വരി നിന്നു.അബ്ദു എമിഗ്രേഷന്‍ കൌണ്ടറില്‍ എത്തിയതും എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അബ്ദുവിനോട് ചോതിച്ചു: നാം ക്യാഹെ ആപ്കാ.
അബ്ദുവിന് അയാള്‍ ചോതിച്ചത് മനസ്സിലായില്ല.അബ്ദു മിണ്ടാതിരുന്നപ്പോള്‍ ഉദ്യോഗസ്ഥന് ദേഷ്യം വന്നു.വീണ്ടും ചോത്യം ആവര്‍ത്തിച്ചു.അബ്ദുവിന് ഭാഷ അറിയില്ല എന്ന് മനസ്സിലാകിയ അബ്ദു വിന്‍റെ പിന്നില്‍ നിന്നിരുന്ന കോയകുട്ടി കാക അബ്ദുവിനോട് പറഞ്ഞു.നിങ്ങളുടെ പേരെന്താണ് എന്നാണ് അയാള്‍ ചോതിക്കുന്നത്.അബ്ദു ഉടനെ എന്‍റെ പേര് അബ്ദു റഹ്മാന്‍ എന്ന് പറഞ്ഞു.
ഉദ്യോഗസ്ഥന്‍ വീണ്ടും ചോതിച്ചു.ക്യാ ഉമ്ര് ഹേ ആപ്കാ....
കോയാക്ക പറഞ്ഞു അബ്ദുവിനോട് വയസു എത്രയാണ് എന്നാണു ചോതിക്കുന്നത്. അബ്ദു പറഞ്ഞു ഇരുപത്തൊന്നു എന്ന്.
അത് കോയാക്ക യാണ് ഉദ്യോഗസ്ഥന് പറഞ്ഞു കൊടുത്തത്. ഇസ്കോ ഇക്കീസ് ഓ ഗയാ സര്‍.
അബ്ദു വിനെ ഉദ്യോഗസ്ഥന്‍ മാറ്റി നിര്‍ത്തി.അപ്പുറത്തേക്ക് കൊണ്ട് പോയി.അവര്‍ അബ്ദു വിനെ പലതും പറഞ്ഞു ഭീഷണി പെടുത്തി.ഭാഷ അറിയാത്ത അബ്ദു കരയാന്‍ തുടങ്ങി. ഉദ്യോഗസ്ഥന്‍ അബ്ദുവിന് ഹിന്ദി ഭാഷ പരിഭാഷ പെടുത്തി കൊടുത്ത കൊയാക്കാനെ വിളിപ്പിച്ചു.ഇങ്ങിനെ പറഞ്ഞു.അബ്ദു വിനെ എമിഗ്രസഷന്‍ ക്ലിയറന്‍സ് കൊടുക്കാന്‍ പറ്റില്ല.അവന്‍ വയസ്സ് കൂട്ടി പാസ്‌പോര്‍ട്ട് എടുതവനാണ്.അവനെ കണ്ടാല്‍ പതിനെട്ട് പോലും ആയിട്ടില്ല.അബ്ദു കുറെ പറഞ്ഞു നോക്കി. എമിഗ്രേഷന്‍ കൊടുക്കാം അതിനു ആയിരം രൂപ കൈക്കൂലി വേണം.ഉദ്യോഗസ്ഥന്‍ അറിയിച്ചു.അബ്ദു തന്‍റെ കാര്യങ്ങളൊക്കെ കൊയാക്കാനോട് പറഞ്ഞു.കോയാക്ക അബ്ദു വിന്‍റെ കാര്യങ്ങളൊക്കെ ഉദ്യോഗസ്ഥനെയും ധരിപ്പിച്ചു.ഉദ്യോഗസ്ഥന്‍ അവസാനം അഞ്ഞൂറ് രൂപയ്ക്കു വിടാം എന്നാക്കി.അബ്ദു ഗത്യന്തിര മില്ലാതെ തന്‍റെ കയ്യില്‍ ബാകിയുണ്ടായിരുന്ന ആയിരം രൂപയില്‍ നിന്നും അഞ്ഞൂറ് കൊടുത്തു.അങ്ങിനെ എമിഗ്രേഷന്‍ യെന്ന കടമ്പ കഴിഞ്ഞു.എത്ര എത്ര ആളുകളെ യാണ് എമിഗ്രഷന്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചു കൈക്കൂലി വാങ്ങുന്നത്.വിദ്യാഭ്യാസം കുറഞ്ഞ മലപ്പുറം ജില്ലയിലെ പ്രവാസികളെ കണ്ടാല്‍ ബോംബെ വിമാന താവള ഉദ്യോഗസ്ഥര്‍ക്ക് പ്രത്യക രാജ്യ സ്നേഹമാണ്.ഇല്ലാത്ത പ്രശ്നങ്ങള്‍ പറഞ്ഞു മാനസിക മായി പീഡിപ്പിച്ചു കൈ കൂലി വാങ്ങുന്നത് അന്നും ഇന്നും നമ്മുടെ രാജ്യത്തിന്‍റെ ശാപം ആയി തുടരുന്നു..........................................തുടരും
അടുത്ത ലക്കത്തില്‍ അബ്ദു വിന്‍റെ മക്കയിലേക്കുള്ള ഉംറ യാത്ര.....................
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (3)
ചായ്.....കാഫീ....ചായ്.....കാഫീ....ചായ്...കാഫീ.....ചായ്യേം .....................................
വട..... വട..... വടേം.........................
വലിയ ശബ്ദ കോലാഹലങ്ങള് കേട്ട അബ്ദു ഞെട്ടി യുണര്‍ന്നു .അബ്ദു വാച്ചിലേക്ക് നോക്കി. രാവിലെ ആറു മണി യായിരിക്കുന്നു.
രാജു ഏട്ടന് സൈഡ് ഷട്ടര്‍ തുറന്നു നോക്കി. ട്രെയിന്‍ പൂന യില്‍ എത്തിയിരിക്കുന്നു.അദ്ദേഹം അറിയിച്ചു.
മണി ബര്‍ത്തില്‍ നിന്നും താഴെക്ക് ചാടി യിറങ്ങി പുറത്തേക്കു ഓടി. നാസ്ത വാങ്ങിക്കാന്‍.
അബ്ദുവും മണിയും മുകളിലെ ബര്‍ത്തിലും ജാന്സിയും ജസ്സിയും നടുവിലെ ബര്‍ത്തിലും താഴെ രാജു ഏട്ടനും മെറീന യും ആയിരുന്നു കിടന്നിരുന്നത്.
എല്ലാരും എണീറ്റ് പല്ല് തേച്ചു കയ്യും മുഖവും കഴുകി വരി.രാജു ഏട്ടന്‍ എല്ലാവരോടും ആയി പറഞ്ഞു. രാജു ഏട്ടന്‍ പറഞ്ഞത് എല്ലാവരും അനുസരിചു.
പുറത്തു പോയ മണി ഇടലിയും വടയും ചട്ടിണിയും ചായ യും കൊണ്ട് വന്നു. ട്രെയിന് യാത്ര തുടങ്ങി.അവര്‍ ഒന്നിച്ചിരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു .
രാജു ഏട്ടന് പറഞ്ഞു.ഇന്ത്യ യിലെ ഏറ്റവും വലിയ വ്യവസായ നഗരം ആണ് പൂനെ. ടെക്നിക്കല്‍ കോളെജുകളും പ്രൊഫഷനല്‍ കോളെജുകളും ഏറ്റവും കൂടുതലുള്ള നഗരവും ഇത് തന്നെ.
അബ്ദു ജനലിലൂടെ പുറത്തേക്ക് നോക്കി.നിര നിര യായി കിടക്കുന്ന റയില്‍ പാളങ്ങള്‍ .. പലയിടങ്ങളിലായി ചെരക് വണ്ടികളും യാത്രാ വണ്ടികളും നിര്‍ത്തി യിട്ടിരിക്കുന്നു .
കുറച്ചകലെ വലിയ മാലിന്ന്യങ്ങള് നിറഞ്ഞ കനാല്‍ നിറഞ്ഞൊഴുകുന്നു.കനാലിന്നരികെ നിര നിര യായി ഷീറ്റ് വിരിച്ച കുടിലുകള്‍ .ചേരി കള്‍ ആണ് അതെന്നു രാജു ഏട്ടന് പറഞ്ഞു.കനാലിന്നരികെ മലമൂത്ര വിസര്‍ജനം ചെയ്യുന്ന അര്‍ദ്ധ നഗ്നരായ സ്ത്രീകളും പുരുഷന്മാരും കുട്ടികളും യാതൊരു കൂസലും ഇല്ലാതെ തങ്ങളെ നോകി യിരിക്കുന്നു.ഒരു നാണവും ഇല്ലാതെ.
അവര്‍ക്ക് അരികിലൂടെ അവരിടുന്ന അപ്പികള്‍ നക്കി തിന്നു നടക്കുന്ന പട്ടികളും കുറുക്കന്മാരും പന്നികളും.. കണ്ടിട്ട് തന്നെ അറപ്പ് ഉളവാക്കുന്നു. എന്തൊരു നാടാ ഇത്.അബ്ദുവിനു സങ്കടം വന്നു.
മലിന ജലം ഒഴുകുന്ന ഓടക്കരികില് താമസിക്കുകയും സൊന്തം കുടിലിനടുടുത്തു തന്നെ മല മൂത്രവിസര്‍ജനം നടത്തുകയും ചെയ്യുക,ഇതൊക്കെ കാണുമ്പോള്‍ നമ്മളൊക്കെ സ്വര്‍ഗത്തില്‍ അല്ലെ ജനിച്ചത്.
അബ്ദു വിന്‍റെ മനസ്സ് വായിച്ചറിഞ്ഞ പോലെ രാജു ഏട്ടന് പറഞ്ഞു.അബ്ദു....ഇതൊക്കെ ബോംബെ യുടെ ഒരു മുഖം മാത്രം,ഇനി എന്തല്ലാം കാണാനുണ്ട്,സമയം കിട്ടിയാല് നമുക്ക് എല്ലാം കാണാം.
ഇത് പോലെയങ്കില് കാണാതെയിരിക്കുന്നതാ നല്ലത്,മനുഷ്യ ന്‍റെ മനസ്സമാധാനം കളയാന്‍ , അബ്ദു മറുപടി പറഞ്ഞു.
അബ്ദു വിന്‍റെ നിഷ്കളങ്ക മനസ്സ് വ്യാകുലത പെട്ടു.
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ജന സംഖ്യാ യുള്ള നഗരം ബോംബെ യാണന്നു കേട്ടിട്ടുണ്ട്.ഏറ്റവും അതികം പാവങ്ങളും പണക്കാരും ഉള്ളതും ഇവിടെ തന്നെ.ലോകത്തിലെ തന്നെ ഏറ്റവും പേര് കേട്ട കോടീശ്വരന്മാരായ ടാറ്റാ,ബിര്‍ള ,അമ്പാനി മാര്‍ തുടങ്ങിയവരുടെ യൊക്കെ ബിസിനസ് കേന്ത്രങ്ങളും അവരുടെ കൊട്ടാര സദ്രിഷ മായ വീടുകളും ഇവിടെ ബോംബയില് ആണ്.ലോകത്തിലെവിടെയും ഇങ്ങിനെ ഒരു നാടുണ്ടാവില്ല.
ഈ ട്രെയിന്‍ ബോംബെ നഗര അതിര്‍ത്തി വരെ മാത്രേ പോകൂ. അവിടെ നിന്നും മറ്റൊരു ട്രെയിനില് ബോംബെ സെന്റര്‍ സ്റ്റേഷനില് ഇറങ്ങിയ അവര്‍ ടാക്സി യില്‍ അബ്ദു വിനെ ടെന്കര്‍ മുല്ല യിലെ ട്രാവല് ഏജന്സിയുടെ ഓഫിസിലെത്തി ഏല്പിച്ചു കൊടുത്തു.അബ്ദു അവരോടു പറഞ്ഞു.
നിങ്ങളോട് ഞാന്‍ എങ്ങിനെയാ നന്ദി പറയുക എന്ന് എനിക്കറിയില്ല.രാജു ഏട്ടനും മണിയും പറഞ്ഞു.അതൊന്നും ഇപ്പൊ പറയണ്ട ഞങ്ങള്‍ അബ്ദു ഗള്ഫിലേക്ക് കയറി പോകുന്നത് വരെ ഇവിടെ വരും.ജാന്സിയും ജസ്സിയും മെറീന യും അബ്ദു വിനോട് യാത്ര പറഞ്ഞു.
അവര് അവരുടെ ജോലി സ്ഥലത്തേക്ക് പോയി.
ട്രാവല്സ് മാനേജര്‍ വേങ്ങര അഹമദ് ബായി തന്‍റെ റൂം ബോയി ബാബു വിനെ വിളിപ്പിച്ചു.ഇയാളെ അപ്പുറത്തെ റൂമില് കൊണ്ടേ ആക്കുക.
അബ്ദു ബായിനോട് ചോതിച്ചു എനിക്കെന്നാ ടിക്കറ്റ്,ബായി പറഞ്ഞു വന്നിട്ടല്ലേ യുള്ളൂ ,ഉടനെ ശരിയാകും.അദ്ദേഹം പറഞ്ഞു.
റൂമില്‍ എത്തിയപ്പോള്‍ ബാബു അബ്ദു വിനോട് പറഞ്ഞു ഈ ബെഡില് കിടന്നോളുക.അപ്പുറത്താണ് ടൊഇലട്ട് .അത് പറഞ്ഞു ബാബു പോയി.
പൊളിഞ്ഞു വീഴാറായ ഇടുങ്ങിയ കെട്ടിടം.ചെറിയ ഒരു റൂം.
റൂം നിറയെ ആളുകള്‍ .
ഒക്കെ മലയാളികള് .അബ്ദു ഓരോരുതരെ യായി പരിചയ പെട്ടു.എല്ലാരും മലപ്പുറം ജില്ലക്കാര്‍ ,കാളികാവ് ,വണ്ടൂര്‍ , ചെമ്മാട് ,തിരൂര്‍ ഭാഗത്ത് ഉള്ളവര്‍ .പലരും പലപ്പോയായി ബോംബയില്‍ എത്തിയവര്‍ . ,വിസയ്ക്ക് കാശ് കൊടുത്തു കുടുങ്ങിയവര്‍ ,ഉംറ ക്ക് പോവാന്‍ വന്നവര്‍ ,വിസ അടിച്ചിട്ടും ടിക്കറ്റ് കിട്ടാതെ കഷ്ട്ട പെടുന്നവര്‍ വരെ അക്കൂട്ടത്തില്‍ ഉണ്ട്.പലരും അബ്ദുവിനെ പോലെ പുര പണയ പെടുതിയും കടം വാങ്ങിയും ജീവിതം പച്ച പിടിപ്പിക്കാന്‍ ഇറങ്ങി തിരിച്ചവരായിരുന്നു.
അബ്ദു വിന്‍റെ മനസ്സ് വേണ്ടും ആകെ കലങ്ങി മറിഞ്ഞു.
ഇവര്‍ ഇനി എന്നെ എന്നാ കയറ്റി വിടുക,
രാത്രി യായി അവനു ഉറക്കം വന്നില്ല.മൂട്ടയുടെ കടിയും കൂടെ കിടക്കുന്നവരുടെ കൂര്‍ക്കം വലിയും കുടുമ്പത്തിന്റെ സ്മരണയും അബ്ദു വിന്റെ ഉറക്കം കെടുത്തി.
പിറ്റേന്ന് വൈകുന്നേരം രാജു ഏട്ടന്‍ വന്നു.അബ്ദു ഇവിടുത്തെ അവസ്ഥകള്‍ അദ്ദേഹത്തെ ധരിപ്പിച്ചു.സാരമില്ല എല്ലാം ശരി യാകും.നമുക്കൊന്ന് പുറത്തു പോകാം,തനിക്ക് ഒരു റിലാക്സ് ആകും.രാജു ഏട്ടന്‍ അബ്ദുവിനെ അന്ന് ഇന്ത്യ ഗേറ്റ് കാണിച്ചുകൊടുത്തു. ലോകത്തിലെ മഹാ അല്ബുദങ്ങളില് പെട്ടതാണ് ഇത്.
ദിവസങ്ങള്‍ കടന്നു പോയി.അബ്ദു ബായിനോട് ടിക്കടിനെ കുറിച് ചോതിക്കുംപോള്‍ നാളെ ശരിയാകും എന്ന് പറയും.അബ്ദുവിന് സ്വസ്ഥത നഷ്ട്ട പെട്ടു.
ആകെ യുള്ള ആശ്വാസം രാജു ഏട്ടനായിരുന്നു.അദ്ദേഹം അബ്ദുവിനെ പല ദിവസങ്ങളിലായി ബോംബെ യുടെ പല മുഖങ്ങളും കാണിച്ചു കൊടുത്തു. വെള്ളത്തിലെ പള്ളി, ഷൂട്ടിംഗ് നടക്കുന്ന സ്ഥലം, സുന്ദര മായ പാര്‍ക്കുകള്‍ , ചോപ്പാടി കടപ്പുറം, ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല് ലൈങ്ങിഗ തൊഴിലാളികള് ജോലി ചെയ്യുന്ന കാമാട്ടിപുര, റെഡ് സ്ട്രീറ്റ്, പിന്നെ കൊട്ടാരങ്ങളെ വെല്ലുന്ന മനോഹരമായ രാജു ഏട്ടന്‍ ജോലി ചെയ്യുന്ന താജ് നക്ഷത്ര ഹോടല്‍ .
അബ്ദു വന്ന എട്ടാം ദിവസം രാജു ഏട്ടന്‍ അബ്ദുവിനെ കാണാന്‍ വന്ന സമയത്ത് അബ്ദു കമ്പിളി പുതപ്പും പുതച്ചു കിടക്കുക യായിരുന്നു. എന്ത് പറ്റി അബ്ദു നിനക്ക്.രാജു ഏട്ടന് ചോദിച്ചു, ഒരു ചെറിയ പനി ഏട്ടാ.അബ്ദു പറഞ്ഞു. രാജു ettan അബ്ദു വിന്‍റെ നെറ്റിയില്‍ തൊട്ട് നോക്കി. ചെറിയ പനി യൊന്നും അല്ല, നല്ല പനിയുണ്ട് അബ്ദു .നീ എണീക്ക് നമുക്ക് ഹോസ്പിറ്റലില് പോകാം.അദ്ദേഹം നിര്‍ബന്തിച്ചു..
അബ്ദുവിനെ ജാന്സിയും ജസ്സിയും മെറീന യും ജോലി ചെയ്യുന്ന ജെ ജെ ഹോസ്പിറ്റല് ക്കാണ് രാജു ഏട്ടന്‍ കൊണ്ടുപോയത്.ജസ്സിയും ജാന്സിയും അബ്ദു വിനെ മലയാളിയായ ഡോ; മാത്യു വിനെ കാണിച്ചു.
അദ്ദേഹം പറഞ്ഞു ഇത് വെറും പനിയല്ല.മഞ്ഞ പിത്തം ആണ്. അബ്ദു തളര്‍ന്നു പോയി.ഡോക്ടര്‍ പറഞ്ഞു ,പേടിക്കാനൊന്നും ഇല്ല.രോഗം തുടങ്ങുന്നതെ യുള്ളൂ.കുറച്ച ദിവസം ഇവിടെ കിടക്കണം .
അബ്ദു കരയാന്‍ തുടങ്ങി .
ജാന്സിയും ജസ്സിയും ,മെറീന യും അവനെ സമാദാനിപ്പിചു. ഞങ്ങള്‍ ഇല്ലേ അബ്ദു.നീ കരയുക യൊന്നും വേണ്ട.അവരുടെ സ്നേഹത്തോടെ യുള്ള വാക്കുകള്‍ അബ്ദു വിന്‍റെ മന്നസ്സിനു കുളിര്‍മയെകി.
എട്ടു ദിവസം സൊന്തം സഹോദരനെ പോലെ ആ സഹോദരിമാര്‍ അവനെ പരിചരിച്ചു.മണിയും രാജു ഏട്ടനും ദിവസവും അവനെ കാണാന്‍ വന്നിരുന്നു.
അബ്ദു ആലോചിച്ചു,ഈ നല്ലവരായ ഈ ആളുകളെ ഞാന്‍ പരിചയ പെട്ടില്ലായിരുന്നങ്കില്‍ ഈ മഹാ നഗരത്തില്‍ കിടന്നു തന്നെ യാകുമായിരുന്നു എന്‍റെ അന്ത്യം.
മുപ്പത്താറു മണിക്കൂര്‍ ട്രെയിന്‍ യാത്രയിലെ പരിചയം,ഒരു ജീവിത കാലം മുഴുവന്‍ ഈ അഞ്ചു പേരോടും എനിക്ക് കടപെടെണ്ടി വന്നിരിക്കുന്നു.അതും അന്യ മതസ്ഥര്‍ .ഹിന്ദു ആയ രാജു ഏട്ടനും മണിയും, ക്രിസ്തു മത വിശ്വാസികള്‍ ആയ ജാന്സിയും ജസ്സിയും മെറീന യും , പിന്നെ മുസ്ലിമായ ഞാനും.
ആരങ്കിലും ഈ രാജ്യത്തു വര്‍ഗീയത ഉണ്ടെന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല .അങ്ങിനെ ആരെങ്കിലും പറഞ്ഞാല്‍ പറയുന്നവരുടെ നാവു നശിച്ചു പോവട്ടെ. അബ്ദു ശപിച്ചു.
യാതൊരു പ്രതിഫലെച്ചയും വാങ്ങാതെ തന്നെ ശുശ്രൂഷിച്ച ജെ ജെ ഹോസ്പിറ്റലിലെ ഡോക്ടര്‍ മാരോടും മത്സര ബുദ്ധി യോടെ തന്നെ പരിചരിച്ച നഴ്സുമാരായ ജാന്സി യോടും ജസ്സിയോടും മെറീന യോടും ഡിസ്ചാര്ജ്ജ് ദിവസം പൊട്ടി കരഞ്ഞാണ് അബ്ദു നന്ദി അറിയിച്ചത്.
അവര്‍ പറഞ്ഞു, അബ്ദു നീ നല്ലവനാണ്,അത് കൊണ്ടാണ് നമ്മള്‍ തമ്മില്‍ യാദ്രിഷിക മായി കണ്ടു മുട്ടിയത്. നിന്‍റെ മനസ്സിന്‍റെ നന്മയും നിന്‍റെ നല്ല ഉദ്ദേശത്തോടെ യുള്ള യാത്രയും ദൈവം മനസ്സിലാക്കി യിരിക്കുന്നു.ദൈവതിന്‍റെ തീരുമാന മാണ് നമ്മുടെ കണ്ടു മുട്ടല്‍.
ഇന്നും അബ്ദു എന്നാ അബ്ദു റഹ്മാന് ഹാജി ആ നല്ല മനസ്സുകള്‍ക്ക് വേണ്ടി പ്രാര്‍ത്തിക്കുന്നു.......................... തുടരും...................
പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (2)
അറ്റന്‍ഷന്‍ പ്ലീസ്, മാന്ഗ്ലൂര്‍ സെ ബോംബെ ജാനാ വാല എക്സ്പ്രസ്സ് പ്ലാറ്റ് ഫോം ചാര്‍നമ്പര്‍ സെ ജാനേ കേലിയെ തയ്യാര്‍ ഹു യീ ഹേ.
നാലാം ക്ലാസ്സ് വരെ മാത്രം പഠിച്ച അബ്ദുവിനുണ്ടോ ഇത് മനസ്സിലാകുന്നു.ചോതിക്കാന്‍ തന്‍റെ കമ്പാര്‍ട്ട് മെന്റില്‍ തനിക്കു കിട്ടിയ ബര്‍ത്ത് നടുതോന്നും ആരെയും കാണുന്നുമില്ല.
പോം................. ട്രൈന്‍ എന്‍ജിന്‍ ഡ്രൈവര്‍ ഹോണ്‍ നീടി യടിച്ചു.ട്രെയിന്‍ പതുക്കെ പതുക്കെ നീങ്ങി തുടങ്ങി.അവന്‍ ട്രെയിനിന്‍റെ ജനല്‍ കമ്പിക്കിടയിലൂടെ തന്നെ യാത്ര യാക്കാന്‍ വന്നവരെ കൈവീശി കാണിച്ചു.പ്ലാറ്റ് ഫോമിലെ ആളുകളൊക്കെ എവിടുക്കാ ഈപായുന്നത്.മരങ്ങളും വയലുകളും തോടുകളും പുഴകളും പുറകോട്ടു പോകുന്നു.എനിക്ക് എന്ത് പറ്റി.അബ്ദു ആകെ ബേജാറായി.പിന്നീടാണ് മനസ്സിലായത് ട്രെയിന്‍ സ്പീഡ് കൂടുന്നത് കൊണ്ട് തോന്നിയതാണ് അതെന്ന്.
അബ്ദു ജനല്‍ കമ്പിയില്‍ തല ചായ്ച്ച് കിടന്നു സ്വപ്നം കാണാന്‍ തുടങ്ങി.ഗള്‍ഫിലെത്തി ജോലി കിട്ടിയാല്‍ ആദ്യതെ ശമ്പളം കിട്ടിയാല്‍ പണയ പെടുത്തിയ ആധാരം തിരിച്ചെടുക്കണം. പിന്നെ ആളുകളില്‍ നിന്നൊക്കെ വാങ്ങിയ കടങ്ങള്‍ വീട്ടണം,ശേഷം വീട് ഒന്ന് ഓട് മേയണം.അത് ഒക്കെ കയിഞ്ഞിട്ട് വേണം ഇമ്മു വിനെയും സുബൈദാനെയും കെട്ടിക്കാന്‍.കുഞ്ഞിപ്പാനെയും മോയ്ധു വിനെയും പഠിപ്പിച്ചു വലിയവരാക്കണം.എനിക്ക് പറ്റാതിരുന്നത് അവനിലൂടെ സാതിക്കണം,കുഞിമ്മൂനെ കല്ല്യാണം ഉണ്ടാക്കുമ്പോള്‍ എനിക്കും ഒരു പെണ്ണ് കെട്ടണം.പറ്റുക യാണങ്കില്‍ അപ്പോയെക്കും ഒരു വിസ തര പെടുത്തണം.അബ്ദു അങ്ങിനെ പലതും സ്വപ്നം കണ്ടു കൊണ്ടിരുന്നു.
ട്രെയിന്‍ ഷോര്‍നൂരും കയിഞ്ഞു ഒലവക്കോട് എത്തി.ബോംബയില്‍ താജ് ഹോട്ടല്‍ ജീവനക്കാരനായ രാജു വേട്ടനും ടെന്കര്‍ മോല്ലയിലെ ഒരു ഹൊടലിലെ ബാര്‍ വാല യായ മണിക്കുട്ടനും പിന്നെ ജെ ജെ ഹോസ്പിറ്റലിലെ നയ്സുമാരായ ജാന്‍സിയും ജസ്സിയും മേരീനയും ഓലവക്കൊടും നിന്നും അബ്ദു വിന്‍റെ റൂമില്‍ എത്തിയത്.അവര്‍ അബ്ദുവിനെ പരിചയപെട്ടു. നാട് വിട്ടു പോവുന്നതിലുള്ള അബ്ദു വിന്‍റെ ടെന്‍ഷന്‍ മനസ്സിലാകിയ രാജു വെട്ടന്‍ തമാശയും പാട്ടും മറ്റുമായി അബ്ദുവിനെ സന്തോഷിപ്പിച്ചു.അബ്ദുവും അവരോടൊപ്പം കൂടി.
പിന്നെ ചീട്ട് കളിയും പാമ്പും കോണിയും കളിച്ചും ചിരിച്ചും ആ ട്രെയിന്‍ യാത്ര അബ്ദു വിനു ഒരു ഉല്ലാസ യാത്ര പോലെ യായി.രാജു വേട്ടനും കൂട്ടരും ഒരേ നാട്ടുകാരായിരുന്നു.എല്ലാവരെയും ബോംബയില്‍ ജോലിക്ക് കൊണ്ട് പോയതും രാജു വേട്ടനാണത്രേ.ഇപ്പോള്‍ ഓണം ആഘോഷിക്കാന്‍ എല്ലാരും കൂടി നാട്ടില്‍ വന്നതായിരുന്നു.ലീവ് കഴിഞു പോകുംപോയാണ് അബ്ദുവിന് ഈ നല്ല ടീമിനെ യാത്രയില്‍ കിട്ടിയത്.അബ്ദുവിന്റെ സ്വോഭവവും പെരുമാറ്റവും ഇഷ്ട്ട പെട്ട അബ്ദുവിന് ഭക്ഷണവും മറ്റും പിന്നെ രാജുവെട്ടന്നും കൂട്ടരും ആണ് വാങ്ങിച്ചു കൊടുത്തത്.
"ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ" എന്ന് കേട്ടിട്ടില്ലേ.വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഈ കോഴിക്കോട് മുതല്‍ ബോംബെ വി ടി സ്റ്റേഷന്‍ വരെ മുപ്പത്താറു മണിക്കൂര്‍ യാത്ര അബ്ദു എന്ന അബ്ദു റഹ്മാന്‍ ഹാജിക്ക് ഇന്നും മറക്കാനാവാത്ത അനുഭവം ആയി മനസ്സില്‍ തങ്ങി നില്‍ക്കുന്നു. തുടരും..................
പ്രാവാസിയുടെ പ്രാരാബ്ദങ്ങള്‍ (1)
(ആമുഖം.ഈ ലേഖനം വായിക്കുമ്പോള്‍ നിങളുടെയോ നിങ്ങള്‍ അറിയുന്ന പലരുടെയും പേരും ജീവിതവും ആയി സാമ്യം തോന്നാം.അത് തികച്ചും യാത്രിക്ഷികം മാത്രം ആവാം.ഒരിക്കലും ഒരാളെയും മനസ്സില്‍ സങ്കല്പിച്ചിട്ടല്ല ഇത് എഴുതി തുടങ്ങുന്നത്.ഇതിലെ കഥാ പാത്രങ്ങള്‍ എന്‍റെ പ്രവാസ ജീവിതത്തില്‍ പരിചയ പെട്ടവരും എനിക്കറിയാവുന്നവരും ആയ ആളുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ ചില സത്യങ്ങളും സംപവങ്ങളും എന്‍റെ ഭാവന യനുസരിച്ച് രൂപ പെടുതിയതാണ്. )
കണ്ണ് ഉണ്ടാവുമ്പോള്‍ കണ്ണി ന്‍റെ വില അറിയില്ല,അത് നഷ്ട്ട പെടുമ്പോള്‍ മാത്രമേ അതിന്‍റെ വില അറിയൂ എന്ന് പറയുന്നത് പോലെ നാട് വിടുമ്പോള്‍ മാത്രമേ നാടിന്‍റെയും നാടുകാരുടെയും കുടുംബത്തിന്റെയും സ്നേഹവും സന്തോഷവും മനസ്സിലാക്കാന്‍ കഴിയൂ. നേരം പുലരും മുതല്‍ സൂര്യന്‍ അസ്തമിക്കും വരെ പാടത്തും പറമ്പിലും പണി എടുത്തിട്ടും വീടിലെ അന്നത്തിനുള്ള വക കണ്ടെത്താന്‍ കഴിയാതെ കഷ്ട്ട പെടുന്നതിനിടയില്‍ ചോര്‍ന്നൊലിക്കുന്ന വീടും പ്രായമായ ഉമ്മയും ഉപ്പയും,കെട്ടിക്കാന്‍ പ്രായ മായി പുര നിറഞ്ഞു നില്‍ക്കുന്ന സഹോദരിമാര്‍ ഇതിനിടയില്‍ പിടിച്ച നില്‍ക്കാന്‍ കഴിയാതെ ഹജ്ജ് വിസയിലും ഉംറ വിസയിലും കള്ളത്തരത്തില്‍ ചെരക്ക് കപ്പലില്‍ കയറിയും നാട് വിട്ട വരായിരുന്നു മുന്‍ കാല പ്രവാസികള്‍.
ഇന്ന് ഒന്നും രണ്ടും ലക്ഷങ്ങള്‍ കൊടുത്തു ഫ്രീ വിസ വാങ്ങി കാറും ബംഗ്ലാവും സ്വോപ്നം കണ്ടു പ്രവാസം വില കൊടുത്തു കുടുങ്ങിയവരും കരുതിയതിനേക്കാള്‍ കൂടുതല്‍ സംപാതിച്ചു ധൂര്‍ത്ത് അടിക്കുന്നവരും പ്രവാസികള്‍ക്കിടയില്‍ കണ്ടു വരുന്നു.
ഈ ലേഖനം പുതിയ തലമുറയിലെ പ്രവാസികളെ കുറിച്ചല്ല.വര്‍ഷങ്ങള്‍ക്കു മുമ്പ് പട്ടിണി മാറ്റാനും കൂട പിറപ്പുകളെ കല്ല്യാണം കഴിപ്പിച്ചു അയക്കാനും ചോര്‍ന്നു ഒലിക്കുന്ന പുര ഓട് മേയാനും സ്വൊന്തം കുടുമ്പത്തെ ഒറ്റക്കാകി നാട് വിട്ട് പ്രവാസം സ്വീകരിച്ച പലരുടെയും ജീവിത ത്തിലൂടെ യുള്ള ഒരു യാത്ര യാണ് ഞാന്‍ ഈ ലേഖനം കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് മഹല്ല് പള്ളിയില്‍ സുബഹി നമസ്ക്കാരം നിര്‍വഹിച്ചു പൂര്‍വികരുടെ ഖബര്‍ സിയാറത്ത് നടത്തി കുടുംബത്തിലെ കാരണവന്മാരുടെയും സുഹ്ര്‍ത്തുക്കളുടെയും നാടുകാരുടെയും തക്ബീര്‍ ധ്വനി കളാല്‍ മഹല്ല് അതിര്‍ത്തി വരെ എത്തി കൂട പ്രാര്‍ഥനയും നടത്തി യാത്രയാക്കി യാണ് അബ്ദു എന്ന അബ്ദു റഹ്‌മാന്‍ കുട്ടി യെ അവര്‍ പ്രവാസത്തിലേക്ക് തള്ളി വിട്ടത്.ഉംറ വിസ യില്‍ മക്കയിലെത്തി ഉംറ നിര്‍വഹിച്ച് ജിദ്ദയിലുള്ള നാടുകാരുടെ അടുത്തെത്തി അവരുടെ സഹായത്താല്‍ ജോലിയില്‍ കയറി കുടുംബത്തിന്റെ കഷ്ടതകള്‍ക്ക് പരിഹാരം കാണണം എന്നായിരുന്നു അബ്ദു വിന്‍റെ നിയ്യത്ത്.എല്ലാവരും നിറ കണ്ണുകളോടെ അബ്ദുവിനെ കെട്ടി പിടിച്ചും ഇരു കവിളിലും ചുംബിച്ചും കുടുംബവും നാട്ടുകാരും നല്‍കിയ യാത്ര അയപ്പ് ജീവിതത്തിനു മറ്റൊരു അനുഭൂതി യാണ് അബ്ദു വിനു നല്‍കിയത്.ജീവിക്കാനുള്ള ആഗ്രഹവും കുടുംബത്തോടുള്ള ഉത്തര വാധിതവും അവനു ആ യാത്ര അയപ്പില്‍ നിന്നും ലഭിച്ചു.കോഴിക്കോട് വരെ ജീപിലും അവിടുന്ന് ബോംബെ വരെ ട്രെയിന്‍ യാത്രയും മാത്രമേ അബ്ദു പ്ലാന്‍ ചെയ്തിട്ടുള്ളൂ.ബോംബെ യില്‍ നിന്നും യാത്ര തീരുമാനിക്കുന്നത് ട്രാവല്‍സ്കാരാണ്.യാത്രക്കുള്ള പതിനായിരത്തോളം രൂപ അബ്ദു സങ്കടിപ്പിച്ചത് വീടിന്റെ ആധാരം ബാങ്കില്‍ പണയപെടുത്തിയും കുടുംബത്തിലെയും നാട്ടുകാരിലെയും നല്ലവരായ ആളുകളില്‍ നിന്ന് തിരിമറി നടത്തിയുംആയിരുന്നു.ആദ്യ മായുള്ള ദീര്‍ഘ ദൂര യാത്രയാണ് അബ്ദുവിന്റെത്.ആദ്യമായി തന്നെ യാണ് അബ്ദു കുടുംബത്തെ പിരിഞ്ഞു നില്‍ക്കുന്നതും.കോഴിക്കോട് വരെ കൂടെ പോന്നിരുന്ന കുടുംബങ്ങളെ പിരിയുന്നത് വരെ അബ്ദു വിനു പ്രശ്നം ഒന്നും തോന്നിയില്ല. കോഴിക്കോട് റയില്‍വേ സ്റ്റേഷന്‍ നില്‍ നിന്നും അനൌന്‍സ് മെന്‍റ് കേട്ടതും അവന്റെ നെഞ്ചൊന്നു പിടച്ചു.കൂടെ കോഴിക്കോട് വരെ വന്ന സ്വന്തക്കാരെ ക്കൂടി പിരിഞ്ഞപ്പോള്‍ ശരിക്കും അബ്ദു കരഞ്ഞു.പ്രവാസി യാകാന്‍ പോകുന്ന അബ്ദുവിന്‍റെ ആദ്യത്തെ കരച്ചില്‍.
ട്രെയിനില്‍ കയറിയതും അവന്റെ മനസ്സ് തന്‍റെ സ്വന്തം നാടിനെയും കുടുംബത്തെയും കുറിച്ച ഓര്‍മ്മകള്‍ അവന്റെ മനസ്സിനെ വേട്ട യാടി.താന്‍ കളിച്ചു വളര്‍ന്ന ഊരകവും താന്‍ നീന്തി കുളിച്ച കടലുണ്ടിപുഴയിലെ കുളിയും ഉമ്മയുണ്ടാകി തന്നിരുന്ന കഞ്ഞിയും പൂളയും ചെമ്മീന്‍ പൊടിയിട്ട ചെമ്മന്തിയും ഉണക്ക മീനും തനിക്കു കിട്ടാ കനി യാവാന്‍ പോകുന്നു എന്ന സത്യം അവനെ തളര്‍ത്തി.എങ്കിലും ഒരു പാട് പ്രതീക്ഷ യോടെ യുള്ള അവന്‍റെ ആഗ്രഹത്തിന് മുമ്പില്‍ എല്ലാം അവന്‍ മറക്കാന്‍ ശ്രമിച്ചു...... ..തുടരും.......
Monday, 8 February 2010
എന്‍റെ മാളു.
മാളൂ..... ഞാന്‍ നീട്ടി വിളിച്ചു.
ഉമ്മ യാണ് ആ വിളിക്ക് മറുപടി തന്നത്.എത്താ കുഞ്ഞാണീ ജ്ജ് ഈ രാവിലെ തന്നെ വിളിച്ചു കൂവുന്നത്.ഉമ്മാ മാളുവിനെ കാണാനില്ല.
ഉമ്മ പറഞ്ഞു അന്‍റെ മാളു എബിട്ക്കും പോകൂല. ഓള് ഔടെ ഔടെലും നിക്കുന്നു ണ്ടാകും.ജ്ജ് അതിനു വേണ്ടി വിളിച്ചു ആര്‍ക്കുക യൊന്നും വേണ്ട. മന്സംമാര് കേള്‍ക്കും.
മാളു എവിട്ക്കും ഒറ്റയ്ക്ക് പോവാറില്ല.അവള്‍ ഒറ്റയ്ക്ക് പോവാനങ്കി തന്നെ വളപ്പിക്കും പാലാം പര്‍മ്പിക്കും മാത്രേ പോവുള്ളൂ.ഞാന്‍ അവള്‍ പോവാരുള്ളട്തൊക്കെ പോയിനോക്കി.
അവളെ കണ്ടില്ല.അമ്മയിനോട് ഞാന്‍ ചോദിച്ചു.അമ്മായീ നിങ്ങള്‍ എന്‍റെ മാളു വിനെ കണ്ടോ?അമ്മായി പറഞ്ഞു.ഇല്ലല്ലോ ഇതിലൊന്നും അമ്മയിന്റെ കുട്ടി ന്‍റെ മാളു വന്നിട്ടില്ലല്ലോ.
എനിക്ക് കരച്ചില്‍ വന്നു.അവളെ കാണാതെ ആയപോളാണ് അവളോടുള്ള എന്‍റെ സ്നേഹത്തിന്റെ ആഴം എനിക്ക് ഭോദ്യ പെട്ടത്.ഞങ്ങള്‍ സാധാരണ ഒന്നിച്ചു പോവാറുള്ള കുറുംപല കാട്ടിലേക്ക് ഞാന്‍ ഓടി.തട്ട് തട്ടായി കിടക്കുന്ന കുരുംപലകാട് കാട് ഞാന്‍ ചാടി ചാടി ഇറങ്ങി.ഞങ്ങള്‍ കൊട്ട തേങ്ങ എറിഞ്ഞു പൊട്ടിക്കുന്ന കുത്തനെ യുള്ള കരിമ്പാറ യും കഴിഞ്ഞു തെങ്ങിന്‍ തോട്ടത്തിലെ അവള്‍ കുളിക്കാറുള്ള ചോല വരെ ഞാന്‍ ഓടി.
അവളുടെ പൊടി പോലും കണ്ടില്ല. ആകെ തളര്‍ന്നു. ഇറങ്ങിയ സ്പീഡില്‍ കുറുംപല കാട് കയറാന്‍ കഴിഞ്ഞില്ല.അങ്ങോട്ട് പോവുമ്പോള്‍ അവള്‍ മാത്ര മായിരുന്നു മനസ്സില്‍.എന്നാല്‍ ഇങ്ങോട്ട് പോരുമ്പോള്‍ കൊടുകാട്ടില്‍ പെട്ട അനുഭവം ആയിരുന്നു.ഇത് വരെ ഞാന്‍ ഒറ്റയ്ക്ക് കുറുംപല കാട്ടുക്ക് പോയിട്ടില്ല.മാനു,മുനീര്‍ ,കുഞ്ഞിപ്പ എല്ലാരും കൂടി യാണ് പോവാറ്.പാമ്പും ചേരയും നായും പട്ടിയും കുറുംപല കാട്ടിലെ സ്ഥിരം അന്തെ വാസികളാണ്.പെടിചിരണ്ട് വീടിലെത്തി.ഉമ്മാനോട് കാര്യങ്ങള്‍ പറഞ്ഞു.
അപ്പോഴേക്കും ഉമ്മാക്കും മനസ്സിലായിരുന്നു മാളു വിനെ കാണാനില്ല എന്ന സത്യം.ഞാന്‍ ആകെ തളര്‍ന്നു, ഞങ്ങളുടെ മേലെ പുറത്തെ പാറമ്മേല്‍ മലര്‍ന്നു കിടന്നു.ഉദിച്ചുയരുന്ന സൂര്യ കിരണങ്ങള്‍ കണ്ണില്‍ തറച്ചു
മാളു വിനെ കുറിച്ച ഓര്‍മ്മകള്‍ മനസ്സിലൂടെ മിന്നി മറഞ്ഞു കൊണ്ടിരുന്നു. ഉമ്മര്‍ കാക്ക യാണ് എനിക്ക് മാളുവിനെ മഞ്ചേരിയില്‍ നിന്നും പരിചയ പെടുത്തിയത്.അവര്‍ ഒരു പാട് പെരിണ്ടായിരുന്നു.അതില്‍ നിന്നും വ്യത്യസ്ത യായി നിന്ന മാളുവിനെ ഉമ്മര്‍ കാക്ക പുറത്തു കൊട്ടി കൊണ്ട് എന്നോട് ചോതിച്ചു.ഈ മാളു വിനെ മതിയോ അന്ക്കു..ഞാന്‍ പറഞ്ഞു നിങ്ങക്ക് ഇഷ്ട പെട്ടാ പിന്നെ എന്താ പറയാന്‍. അവളെ തന്നെ ഉറപ്പിച്ചു.അങ്ങിനെ അവിടെ നിന്നും പോരുമ്പോള്‍ അവളോട് ഉമ്മര്‍ കാക നില്‍ക്കാതെ സംസാരിച്ചു കൊണ്ടിരുന്നു.ചിലതൊക്കെ എനിക്ക് മനസ്സിലായി.
മാളു ജ്ജ് അടങ്ങി ഒതുങ്ങി നിന്നാ കുഞ്ഞാണി അന്നേ പോന്നു പോലെ നോക്കും.ഓനോട് കുറുമ്പ് കാട്ടിയാല്‍ അടുത്താഴ്ച തന്നെ ഈ മഞ്ചേരി ചന്തീക്ക് അന്നേ ഞമ്മള് കൊണ്ടരും.ഉമ്മര്‍ കാക്കാന്റെ ഈ താകീത് ആവണം ഇന്ന് വരെ ഒരു അനുസരണ കേടും മാളു കാടിയിരുന്നില്ല.
ഇന്ന് എന്തെ അവള്‍ക്കു പറ്റിയത്ഞാന്‍ അത് തന്നെ ആലോചിച്ചു കൊണ്ടിരിക്കേ മേലെ പെരീലെ മൂസാക്ക അതിലെ വന്നു. എത്താ പ്പോ കുഞ്ഞാണി ജ്ജ് ഈ വെയലും കൊണ്ട് ഈ പാറ പുറത്തു കിടക്കുന്നത്.
മൂസാക്കാ... ഇന്‍റെ മാളൂനെ കാണാനില്ല.അതിന്റെ വിഷമത്തില് കിടന്നതാ...ഞാന്‍ പറഞ്ഞു. അതിനാണോ ജ്ജ് ഈ പാറ പുറത്തു വെയിലും കൊണ്ട് കിടക്കുന്നത്.അന്‍റെ മാളു ഔട്ക്കും പോയിട്ടില്ല.അത് ഞമ്മളെ കുടീലുണ്ട്.
കേട്ടതും ഞാന്‍ മൂസക്കാന്റെ കുടീക്ക് ഓടി.ചെന്നപ്പോള്‍ ഞാന്‍ ആശ്ചര്യ പെട്ട് പോയി.മാളു അവളുടെ ഇണയെ കണ്ടെത്തിയിരിക്കുന്നു.ഞാന്‍ മാളൂ ന്നു വിളിച്ചു.അവള്‍ ഒന്ന് തിരിഞ്ഞു നോക്കി.വാ പോരെ ഞാന്‍ അവളെ വിളിച്ചു.അവള്‍ വരാന്‍ കൂടാകി യില്ല.
ഞാന്‍ താത്ത ഉമ്മാനോട് ചോതിച്ചു.എപ്പളെ ഇവന്‍ വന്നത്.അവനെ ഇന്നലെ ഇന്‍റെ മൂസ മഞ്ചേരി ചന്തയില്‍ നിന്നും കൊടുന്നതാ.അപ്പളാ എനിക്ക് കാര്യം പിടി കിട്ടിയത് ഇന്നലെ മാളു രാത്രി കരഞ്ഞിരുന്നു.അവളുടെ കരച്ചിലിനനുസരിച്ച് വേറെ ആരോ കരയുന്നത് പോലെ തോന്നിയിരുന്നു.അപ്പോള്‍ ഇവനാണ് എന്റെ മാളുവിനെ വശീകരിച്ചത് അല്ലെ.അവള്‍ പ്രായ പൂര്‍ത്തി യായ വിവരം അപ്പോഴാണ് എനിക്ക് മനസ്സിലായത്.സുന്ദരനായ ഒരു കാള കൂറ്റന്‍.അവന്‍ സുന്ദരി യായ എന്‍റെ മാളു എന്ന എന്‍റെ പശു വിനെ വശത്താകിയിരുന്നു.അങ്ങിനെ അവനില്‍ നിന്നും എന്‍റെ മാളു ഗര്‍ഭിണി യായി.
Subscribe to:
Posts (Atom)